Tuesday, March 24, 2009

എല്‍ഡിഎഫ് പൊന്നാനിമണ്ഡലം കമ്മിറ്റി ഓഫീസ് തുറന്നു

എല്‍ഡിഎഫ് പൊന്നാനിമണ്ഡലം കമ്മിറ്റി ഓഫീസ് തുറന്നു .

വളാഞ്ചേരി: എല്‍ഡിഎഫ് പൊന്നാനി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ഓഫീസ് കുറ്റിപ്പുറത്ത് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദുകുട്ടി ഉദ്ഘാടനം ചെയ്തു. പി നന്ദകുമാര്‍ അധ്യക്ഷനായി. പാര്‍ടി കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ എംപി, കെ നാരായണന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു. വി പി സഖറിയ സ്വാഗതം പറഞ്ഞു.

അധികാരം വിട്ടുള്ള ആശങ്കയില്ലെന്ന് ലീഗ് തെളിയിച്ചു: പാലോളി

തിരൂരങ്ങാടി: ആണവകരാറിന്റെ കാര്യത്തിലും പലസ്തീന്‍ പ്രശ്നത്തിലും അധികാരം വിട്ടുള്ള ആശങ്ക തങ്ങള്‍ക്കില്ലെന്ന് തെളിയിച്ചവരാണ് മുസ്ളിംലീഗുകാരെന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. വെന്നിയൂരില്‍ എല്‍ഡിഎഫ് തിരൂരങ്ങാടി മണ്ഡലം കവന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് സര്‍ക്കാര്‍ മലപ്പുറത്തിന് ഓഫ് ക്യാമ്പസ് അനുവദിച്ചപ്പോള്‍ മാത്രമാണ് അലിഗഢ് യൂണിവേഴ്സിറ്റിയെക്കുറിച്ച് ലീഗുകാര്‍ അറിയുന്നത്തന്നെ. എല്‍ഡിഎഫിനെ പിന്തുണച്ചതോടെ മഅ്ദനിയെ തീവ്രവാദിയാക്കാന്‍ ശ്രമിക്കുകയാണ് ലീഗ് നേതാക്കളെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ശകുനംമുടക്കികളുടെ പണിയാണ് യുഡിഎഫ് ചെയ്യുന്നത്. കവന്‍ഷനില്‍ പനക്കല്‍ ബീരാന്‍കുട്ടിഹാജി അധ്യക്ഷനായി. വി ഉണ്ണികൃഷ്ണന്‍, അഡ്വ. പി എം എ സലാം എംഎല്‍എ, ഹനീഫ പുത്തനത്താണി, കാടാമ്പുഴ മോഹനന്‍, വേലായുധന്‍ വള്ളിക്കുന്ന് എന്നിവര്‍ സംസാരിച്ചു. കെ രാമദാസ് സ്വാഗതവും എം പി ചെറിയാപ്പു നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: എം കെ വാവ (ചെയര്‍മാന്‍), കെ ടി സെയ്തലവി, അലി തെക്കേപ്പാട്ട്, ഇബ്രാഹിം തിരൂരങ്ങാടി (വൈസ് ചെയര്‍മാന്‍), കെ രാമദാസ് (കവീനര്‍), സി ഇബ്രാഹിംകുട്ടി, വി പി സേതു (ജോ. കവീനര്‍), ഇ വി മോഹനന്‍ (ട്രഷറര്‍).

1 comment:

ഗള്‍ഫ് വോയ്‌സ് said...

എല്‍ഡിഎഫ് പൊന്നാനിമണ്ഡലം കമ്മിറ്റി ഓഫീസ് തുറന്നു .

വളാഞ്ചേരി: എല്‍ഡിഎഫ് പൊന്നാനി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ഓഫീസ് കുറ്റിപ്പുറത്ത് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പാലോളി മുഹമ്മദുകുട്ടി ഉദ്ഘാടനം ചെയ്തു. പി നന്ദകുമാര്‍ അധ്യക്ഷനായി. പാര്‍ടി കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ എംപി, കെ നാരായണന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു. വി പി സഖറിയ സ്വാഗതം പറഞ്ഞു.

അധികാരം വിട്ടുള്ള ആശങ്കയില്ലെന്ന് ലീഗ് തെളിയിച്ചു: പാലോളി
തിരൂരങ്ങാടി: ആണവകരാറിന്റെ കാര്യത്തിലും പലസ്തീന്‍ പ്രശ്നത്തിലും അധികാരം വിട്ടുള്ള ആശങ്ക തങ്ങള്‍ക്കില്ലെന്ന് തെളിയിച്ചവരാണ് മുസ്ളിംലീഗുകാരെന്ന് മന്ത്രി പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. വെന്നിയൂരില്‍ എല്‍ഡിഎഫ് തിരൂരങ്ങാടി മണ്ഡലം കവന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് സര്‍ക്കാര്‍ മലപ്പുറത്തിന് ഓഫ് ക്യാമ്പസ് അനുവദിച്ചപ്പോള്‍ മാത്രമാണ് അലിഗഢ് യൂണിവേഴ്സിറ്റിയെക്കുറിച്ച് ലീഗുകാര്‍ അറിയുന്നത്തന്നെ. എല്‍ഡിഎഫിനെ പിന്തുണച്ചതോടെ മഅ്ദനിയെ തീവ്രവാദിയാക്കാന്‍ ശ്രമിക്കുകയാണ് ലീഗ് നേതാക്കളെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ശകുനംമുടക്കികളുടെ പണിയാണ് യുഡിഎഫ് ചെയ്യുന്നത്. കവന്‍ഷനില്‍ പനക്കല്‍ ബീരാന്‍കുട്ടിഹാജി അധ്യക്ഷനായി. വി ഉണ്ണികൃഷ്ണന്‍, അഡ്വ. പി എം എ സലാം എംഎല്‍എ, ഹനീഫ പുത്തനത്താണി, കാടാമ്പുഴ മോഹനന്‍, വേലായുധന്‍ വള്ളിക്കുന്ന് എന്നിവര്‍ സംസാരിച്ചു. കെ രാമദാസ് സ്വാഗതവും എം പി ചെറിയാപ്പു നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: എം കെ വാവ (ചെയര്‍മാന്‍), കെ ടി സെയ്തലവി, അലി തെക്കേപ്പാട്ട്, ഇബ്രാഹിം തിരൂരങ്ങാടി (വൈസ് ചെയര്‍മാന്‍), കെ രാമദാസ് (കവീനര്‍), സി ഇബ്രാഹിംകുട്ടി, വി പി സേതു (ജോ. കവീനര്‍), ഇ വി മോഹനന്‍ (ട്രഷറര്‍