Wednesday, March 18, 2009

ഹംസയുടെ ആരോപണം അഹമ്മദ് ശരിവെക്കുന്നു.ഹജ്ജ് ക്വാട്ട എല്ലാവര്‍ക്കും നല്‍കിയതിന് ശേഷമാണ് സൌദി അറേബ്യ കുറച്ചുകൂടി സീറ്റ് നല്‍കിയത്. അത് എം. പിമാര്‍ക്കും എ

ഹംസയുടെ ആരോപണം അഹമ്മദ് ശരിവെക്കുന്നു.ഹജ്ജ് ക്വാട്ട എല്ലാവര്‍ക്കും നല്‍കിയതിന് ശേഷമാണ് സൌദി അറേബ്യ കുറച്ചുകൂടി സീറ്റ് നല്‍കിയത്. അത് എം. പിമാര്‍ക്കും എം. എല്‍. എമാര്‍ക്കും മറ്റ് വി. ഐ. പി കള്‍ക്കുമായി വിതരണം ചെയ്തു.

മലപ്പുറം: പൊന്നാനിയില്‍ നിന്നും ഇത്തവണ മലപ്പുറത്തേക്ക് കളം മാറ്റിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുസ്ളിം ലീഗ് ദേശീയ അദ്ധ്യക്ഷനുമായ ഇ. അഹമ്മദ് ആദ്യമായി പ്രചരണത്തിനെത്തിയതായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ ഏതാനും ലീഗ് നേതാക്കള്‍ കൂടെയുണ്ട്. പ്രാതല്‍ കഴിഞ്ഞയുടനേ മലപ്പുറത്തേക്ക് പോകണം. സമയം രാവിലെ പത്തരയായി. അതിനിടെ കേരളകൌമുദിയുമായി ഒരഭിമുഖം.താങ്കള്‍ ഹജ്ജ് ക്വാട്ട തിരിമറി ചെയ്തുവെന്നാണല്ലോ ടി. കെ. ഹംസ പറയുന്നത്? ഹംസ പരാതി പറയേണ്ടത് പാര്‍ലമെന്റിലാണ്. അവിടെ ഒന്നും പറഞ്ഞില്ലല്ലോ. പാര്‍ലമെന്റ് തീരുന്ന ദിവസമാണ് പ്രണബ് മുഖര്‍ജിക്ക് പരാതി നല്‍കിയത്. ഹജ്ജ് ക്വാട്ട എല്ലാവര്‍ക്കും നല്‍കിയതിന് ശേഷമാണ് സൌദി അറേബ്യ കുറച്ചുകൂടി സീറ്റ് നല്‍കിയത്. അത് എം. പിമാര്‍ക്കും എം. എല്‍. എമാര്‍ക്കും മറ്റ് വി. ഐ. പി കള്‍ക്കുമായി വിതരണം ചെയ്തു. ഹംസയ്ക്കും നല്‍കിയിട്ടുണ്ട്. പറയുന്നത് കേട്ടാല്‍ വെയിറ്റിംഗ് ലിസ്റ്റിലില്ലാത്തവര്‍ക്കാണ് ക്വാട്ട നല്‍കിയതെന്ന് തോന്നും. അവര്‍ ഇനിയും ആരോപണം പറയട്ടെ. ഞാന്‍ ശരിയാക്കിക്കൊടുക്കാം. കേന്ദ്രമന്ത്രി എന്ന നിലയില്‍ എന്തൊക്കെ ചെയ്യാന്‍ കഴിഞ്ഞു?സച്ചാര്‍ കമ്മിഷനാണ് പ്രധാനം. എച്ച്. ആര്‍. ഡി മന്ത്രാലയം എന്റേതല്ലെങ്കിലും കുറേക്കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ട്. മദ്രസ്സാ പദ്ധതി മറ്റൊന്നാണ്. ബാബ്റി മസ്ജിദിന് ചുറ്റും വേലികെട്ടി സംരക്ഷിക്കാനുള്ള ശ്രമം ഉണ്ടായിരുന്നു. അവിടെ യഥാസ്ഥിതി തുടരണമെന്നാണ് കോടതിവിധി. മുസ്ളീം സംഘടനകളും അതാണ് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ ഞാനിടപെട്ട് മറ്റ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിച്ചു. അസാമിലെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ മൈഗ്രേഷന്‍ നിയമത്തിനെതിരെ ഇപ്പോഴും പോരാടുന്നു. ഒറീസയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായപ്പോള്‍ കേന്ദ്ര ആഭ്യന്തര വകുപ്പിനെ കൊണ്ട് ഇക്കാര്യത്തില്‍ ഇടപെടാന്‍ പ്രേരിപ്പിച്ചു. പൊന്നാനിയില്‍ നിന്ന് മലപ്പുറത്തേക്ക് വന്നത് സുരക്ഷിത മണ്ഡലം തേടിയാണോ?അത് പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. കഴിഞ്ഞ തവണ മഞ്ചേരിയില്‍ നിന്ന് പൊന്നാനിയിലേക്ക് മാറിയതോ?അതും പാര്‍ട്ടി പറഞ്ഞിട്ട്. പാര്‍ട്ടി എന്നു പറഞ്ഞാല്‍?എന്നുപറഞ്ഞാല്‍ പാണക്കാട് തങ്ങള്‍. താനൂരില്‍ നിന്ന് അസംബ്ളിയിലേക്ക് ജയിച്ച താങ്കളെ പാര്‍ലമെന്റിലേക്ക് മത്സരിപ്പിച്ചതോ? അതും തങ്ങള്‍ തന്നെ. ലീഗിന്റെ മുന്‍ പ്രസിഡന്റുമാരായ സീതി സാഹിബിനെയും സുലൈമാന്‍ സേട്ടിനെയും ബനാത്ത്വാലയെയും ഒക്കെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് ബാഫഖി തങ്ങളും പാണക്കാട് തങ്ങളുമായിരുന്നു. മലയാളിയായ ഒരാള്‍ പാര്‍ലമെന്റിലെത്തണമെന്ന് തങ്ങള്‍ക്ക് തോന്നിയിട്ടുണ്ടാവും. മഅ്ദനിയുടെ തീവ്രവാദ ബന്ധങ്ങളെക്കുറിച്ച് പത്രങ്ങളില്‍ വാര്‍ത്ത വരുന്നുണ്ടല്ലോ?ഞാനതിനെക്കുറിച്ചൊന്നും പഠിച്ചിട്ടില്ല. പി.ഡി.പി തീവ്രവാദി സംഘടനയാണോ?എല്ലാവരെയും ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരണം എന്നാണ് എന്റെ അഭിപ്രായം. ആരെയും അകറ്റരുത്. കാരന്തൂരില്‍ ഇതുവരെ പോയിരുന്നില്ലല്ലോ? എന്താണ് ഇത്തവണ പോയത്? അത് പാര്‍ട്ടി തീരുമാനിച്ചിട്ടാണ്.
courtesy കെ. പി. കൈലാസ്നാഥ്

3 comments:

ഗള്‍ഫ് വോയ്‌സ് said...

അനുവദിച്ച് കിട്ടിയ ഹജ്ജ് ക്വാട്ട ഇ അഹമ്മദ് കരിഞ്ചന്തയില്‍ വിറ്റ് കാശാക്കിയെന്ന ടി കെ ഹംസയുടെ ആരോപണം അഹമ്മദ് ശരിവെക്കുന്നു.
"ഹജ്ജ് ക്വാട്ട എല്ലാവര്‍ക്കും നല്‍കിയതിന് ശേഷമാണ് സൌദി അറേബ്യ കുറച്ചുകൂടി സീറ്റ് നല്‍കിയത്. അത് എം. പിമാര്‍ക്കും എം. എല്‍. എമാര്‍ക്കും മറ്റ് വി. ഐ. പി കള്‍ക്കുമായി വിതരണം ചെയ്തു."
ശരിയാണ് ഒന്ന് രണ്ടെണ്ണം എം പിക്കും എം എ എല്‍ക്കും കൊടുത്തു ബാക്കി നമ്മുടെ സ്വന്തം അല്‍ ഹിന്ദ് ട്രവല്‍സ് മുഖാന്തിരം വിറ്റ് കാശാക്കി അത്രമാത്രം. കാശ് കൊടുത്ത് ഹജ്ജ് സീറ്റ് കൈവശപ്പെടുത്തിയവരുടെയും കൊടുത്ത കാശിന്റെയും കണക്ക് ഉടനെ.......‍

ഗള്‍ഫ് വോയ്‌സ് said...

അഹമ്മദിനെ വിലയിരുത്താം......
ജയിച്ചതിന്ന് ശേഷം പൊന്നാനിയില്‍ വന്നിട്ടില്ല.
ഹജ്ജ് അഡിഷനല്‍ ക്വാട്ട കിട്ടിയത് വിറ്റ് കാശാക്കി.
പലസ്തിനിലെ പാവപ്പെട്ടവരെ കൊല്ലാന്‍ അവരുടെ നീക്കങള്‍ അറിയാനുള്ള ഉപഗ്രഹം ഇന്ത്യയില്‍ നിന്ന് വിക്ഷേപിച്ചു. ഇതിന്റെ ഫലമായി ഗാസയിലെ ആയിരങളെ ഇസ്രേല്‍ കൊന്നൊടുക്കി. ഇസ്രേയലുമായി കോടീക്കണക്കിന്ന് രൂപയുടെ ആയുധക്കച്ചവടം നടത്തി കമ്മീഷന്‍ പറ്റി.
അഫ്ഗാനിസ്ഥാനിലും, ഇറാഖിലും ലക്ഷക്കണക്കിന്ന് ജനങളെ കൊന്നൊടുക്കിയ ബുഷുമായി കൈകൊടുത്ത് മുന്നില്‍ ഓച്ഛാനിച്ച് നിന്ന് രാജ്യത്തിന്റെ മാനം കെടുത്തി.അമേരിക്കയുമായി സൈനികരാരും ആണവക്കരാരും ഒപ്പ് വെച്ച് അമേരിക്കയുടെ നയങള്‍ക്ക് പിന്തുണ നല്‍കി. ബുഷിന്ന് ഭാരതത്നം കൊടുക്കണമെന്ന് പറഞ്ഞ കോണ്‍ഗ്രസ്സിനെ അനുകൂലിച്ചു. കൊലയാളി ബുഷിന്നും അമേരിക്കന്‍ സാമ്രാജിത്തത്തിന്നും മുന്നില്‍ വാലാട്ടി നിന്ന് സ്വന്തം പൊക്കറ്റ് വീര്‍പ്പിക്കുന്ന ഇ അഹമ്മദ് നാടിന്ന് നാണക്കേടാഅണ്. നാടിന്റെയും നാട്ടുകാരുടെയും സ്വന്തം സമുദായത്തിന്റെയും താല്പ്പര്യത്തിന്നെതിരായി പ്രവര്‍ത്തിച്ച അഹമ്മദിന്ന് നാണവും മാനവുമുള്ള ഒരു ലീഗുകാരനും അനുകൂലിക്കില്ല.
മലപ്പുറത്ത് പാസ്പോര്‍ട്ട് ഒഫീസ് കൊണ്ടുവന്നത് അഹമ്മദാണോ..വെറുതെ വീമ്പിളക്കേണ്ട..
എം പി ഫണ്ട് അന്‍പത് ശതമാനം പോലും ചിലവഴിക്കാത്ത അപൂര്‍വ്വം എം പി മാരില്‍ ഒരാളാണിദ്ദേഹം. ഇലക്ഷന്‍ വരുമ്പോള്‍ വീമ്പിളക്കി വരുമ്പോള്‍ വോട്ട് കൊടുക്കുന്ന വിവരക്കേടീല്‍ നിന്ന് സാധാരണ ലീഗികാര്‍ ഇന്ന് മോചിതരായിരിക്കുന്നു. ഒന്നും ചെയ്യാതെ എട്ടുകാലി മമ്മുഞ്ഞ് ചമഞ്ഞ് പൊന്നാനിയില്‍ വരാന്‍ പറ്റാത്തതുകൊണ്ടാണ് പൊന്നാനിയില്‍ നിന്ന് മലപ്പുറത്തേക്ക് ഓടിയത്.‍

ഇടിമുഴക്കം said...

കഴിഞ്ഞ തവണ മഞ്ചേരിയിൽ ഇട്ട തൊപ്പി ഇത്തവണ പൊന്നാനിയിലും ഇടും (തോറ്റ് തൊപ്പിയിടൽ)..ലീഗിന്റെ കാര്യം കട്ടപ്പൊക