Thursday, March 19, 2009

ഇടതുകോട്ടയായി പെരിന്തല്‍മണ്ണ

ഇടതുകോട്ടയായി പെരിന്തല്‍മണ്ണ

പെരിന്തല്‍മണ്ണ: മുരടിപ്പില്‍നിന്ന് വികസനക്കുതിപ്പിലേക്കുള്ള മാറ്റമാണ് പെരിന്തല്‍മണ്ണയില്‍ ഇടതുപക്ഷത്തിന് ആത്മവിശ്വാസം പകരുന്നത്. മണ്ഡലപുനര്‍നിര്‍ണയവും വികസനനേട്ടങ്ങളും പെരിന്തല്‍മണ്ണ മണ്ഡലത്തെ കൂടുതല്‍ ഇടതുപക്ഷത്തോട് അടുപ്പിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ നഗരസഭയും ഏലംകുളം, താഴേക്കോട്, വെട്ടത്തൂര്‍, മേലാറ്റൂര്‍, പുലാമന്തോള്‍, ആലിപ്പറമ്പ് പഞ്ചായത്തുകളും ചേര്‍ന്നതാണ് പെരിന്തല്‍മണ്ണ മണ്ഡലം. നേരത്തെ പെരിന്തല്‍മണ്ണയുടെ ഭാഗമായിരുന്ന എടപ്പറ്റ, കീഴാറ്റൂര്‍ പഞ്ചായത്തുകള്‍ മഞ്ചേരി മണ്ഡലത്തിലേക്കും അങ്ങാടിപ്പുറം മങ്കടയിലേക്കും മാറി. മങ്കടയുടെ ഭാഗമായിരുന്ന പുലാമന്തോള്‍ പെരിന്തല്‍മണ്ണയില്‍ ചേര്‍ത്തു. പെരിന്തല്‍മണ്ണ നഗരസഭ, ഏലങ്കുളം, താഴേക്കോട്, പുലാമന്തോള്‍ പഞ്ചായത്തുകള്‍ എല്‍ഡിഎഫാണ് ഭരിക്കുന്നത്. ആലിപ്പറമ്പ്, മേലാറ്റൂര്‍, വെട്ടത്തൂര്‍ പഞ്ചായത്തുകള്‍ യുഡിഎഫും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ 26 വര്‍ഷത്തെ കുത്തക തകര്‍ത്താണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശശികുമാര്‍ വിജയിച്ചത്. 14087 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് നേടിയത്. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും എല്‍ഡിഎഫ് വ്യക്തമായ ലീഡ് നേടിയിരുന്നു. നഗരസഭയില്‍ 5959, പുലാമന്തോള്‍ 2115, ഏലങ്കുളം 3288, ആലിപ്പറമ്പ് 436, മേലാറ്റൂര്‍ 699, വെട്ടത്തൂര്‍ 444, താഴേക്കോട് 591 വോട്ടുകളുടെ ലീഡാണ് എല്‍ഡിഎഫ് നേടിയത്. ആകെ 1,44,412 വോട്ടര്‍മാരാണ് പെരിന്തല്‍മണ്ണ മണ്ഡലത്തില്‍. 68,758 പുരുഷന്മാരും 75,654 സ്ത്രീകളും. ബൂത്തുകള്‍ 137. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചെറുതും വലുതുമായി നൂറ്റമ്പതോളം വികസന പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടത്തിയത്. പിടിഎം ഗവ. കോളേജിന്റെയും താലൂക്ക് ആശുപത്രിയുടെയും പുനര്‍നിര്‍മാണ പ്രവര്‍ത്തനം, ബൈപാസിന്റെ രണ്ടാംഘട്ടത്തിന് സ്ഥലമേറ്റെടുക്കല്‍, കെഎസ്ആര്‍ടിസി സ്റ്റേഷന്‍ വികസനം, സമ്പൂര്‍ണ വൈദ്യുതീകരണം തുടങ്ങിയവ വികസനനേട്ടങ്ങളില്‍പ്പെടുന്നു.

1 comment:

ഗള്‍ഫ് വോയ്‌സ് said...