Tuesday, March 24, 2009

പുതിയ വാഗ്ദാനങ്ങളില്ലാതെ കോണ്‍ഗ്രസ് പ്രകടനപത്രിക

പുതിയ വാഗ്ദാനങ്ങളില്ലാതെ കോണ്‍ഗ്രസ് പ്രകടനപത്രിക

ഡല്‍ഹി: യുപിഎ ഗവമെന്റിന്റെ നാലര വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിക്കുകയും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്ന കോഗ്രസ് പ്രകടനപത്രിക ചൊവ്വാഴ്ച പുറത്തിറക്കി. കോഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്. രാജ്യത്തെ മൊത്തം ജനങ്ങള്‍ക്കും പ്രയോജനപ്പെടുംവിധം വളര്‍ച്ചയും വികസനവും ഉറപ്പുവരുത്തുന്ന പരിപാടികളൊന്നും പ്രകടനപത്രികയിലില്ല. ദാരിദ്യ്രരേഖക്കു താഴെയുള്ള ജനവിഭാഗങ്ങള്‍ക്ക് മാത്രം ചില ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത പത്രികയില്‍ കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ പുതിയ പദ്ധതികളൊന്നുമില്ല. എല്ലാ പൌരന്‍മാര്‍ക്കും പരമാവധി സുരക്ഷ ഉറപ്പുവരുത്തുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞു. ഭീകരപ്രവര്‍ത്തനം നേരിടാന്‍ പൊലീസിനെയും സേനാവിഭാഗങ്ങളെയും ആധുനികവല്‍ക്കരിക്കുന്ന പ്രക്രിയ തുടരും. 2011ലെ ജനസംഖ്യാ കണക്കെടുപ്പോടെ എല്ലാ പൌരന്‍മാര്‍ക്കും പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ദേശീയ തൊഴിലുറപ്പ് പദ്ധതിപ്രകാരം എല്ലാവര്‍ക്കും വര്‍ഷത്തില്‍ 100 ദിവസത്തെ തൊഴില്‍ നല്‍കും. 100 രൂപ വേതനവും നല്‍കും. ദാരിദ്യ്രരേഖക്കു താഴെയുള്ള എല്ലാ കുടുംബങ്ങള്‍ക്കും കിലോയ്ക്ക് മൂന്ന് രൂപ നിരക്കില്‍ 25 കിലോ അരിയോ ഗോതമ്പോ നല്‍കും. എല്ലാ നഗരങ്ങളിലും വീടില്ലാത്തവര്‍ക്കും കുടിയേറ്റക്കാര്‍ക്കും സബ്സിഡി നിരക്കില്‍ ഭക്ഷണം നല്‍കാനുള്ള സംവിധാനമൊരുക്കും. മൂന്ന് വര്‍ഷം കൊണ്ട് ദാരിദ്യ്രരേഖക്കു താഴെയുള്ള എല്ലാ കുടുംബങ്ങളെയും രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജനയില്‍ ഉള്‍പ്പെടുത്തും. ജില്ലാ ആശുപത്രികള്‍ ആധുനികവല്‍ക്കരിക്കും. ഒറ്റ സ്ത്രീ മാത്രം നാഥയായുള്ള കുടുംബങ്ങള്‍, വികലാംഗര്‍, വൃദ്ധര്‍, നഗരങ്ങളിലെ ഭവനരഹിതര്‍, അടിമപ്പണിയില്‍ നിന്ന് വിമോചിതരായവര്‍, പ്രാക്തന ഗോത്രവര്‍ഗക്കാര്‍, വളരെ പിന്നാക്കം നില്‍ക്കുന്ന ദളിത് സമുദായങ്ങളിലെ അംഗങ്ങള്‍ എന്നിവര്‍ക്കായി സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കും. കോളേജുകളിലും യൂണിവേഴ്സിറ്റികളിലും പ്രവേശനം ലഭിക്കുന്നവര്‍ക്ക് സ്കോളര്‍ഷിപ്പോ വിദ്യാഭ്യാസവായ്പയോ ലഭ്യമാക്കും. ഓരോ ബ്ളോക്കിലും ഒരു വര്‍ഷം ഒന്നു വീതം മോഡല്‍ സ്കൂളുകള്‍ സ്ഥാപിക്കും. ദേശീയ തൊഴില്‍ശേഷി വികസന മിഷന് 30000 കോടി രൂപ മുതല്‍മുടക്കും. കൃഷി ലാഭകരമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. നാണവിളകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കും. സമഗ്ര കാര്‍ഷിക വിള ഇന്‍ഷുറന്‍സ് നടപ്പാക്കും. കാര്‍ഷിക വിളകള്‍ സുഗമമായി രാജ്യത്തെവിടെയും കൊണ്ടുപോകുന്നതിനുള്ള തടസ്സങ്ങള്‍ നീക്കും.

1 comment:

ഗള്‍ഫ് വോയ്‌സ് said...

പുതിയ വാഗ്ദാനങ്ങളില്ലാതെ കോണ്‍ഗ്രസ് പ്രകടനപത്രിക

ന്യൂഡല്‍ഹി: യുപിഎ ഗവമെന്റിന്റെ നാലര വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിക്കുകയും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്ന കോഗ്രസ് പ്രകടനപത്രിക ചൊവ്വാഴ്ച പുറത്തിറക്കി. കോഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്. രാജ്യത്തെ മൊത്തം ജനങ്ങള്‍ക്കും പ്രയോജനപ്പെടുംവിധം വളര്‍ച്ചയും വികസനവും ഉറപ്പുവരുത്തുന്ന പരിപാടികളൊന്നും പ്രകടനപത്രികയിലില്ല. ദാരിദ്യ്രരേഖക്കു താഴെയുള്ള ജനവിഭാഗങ്ങള്‍ക്ക് മാത്രം ചില ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത പത്രികയില്‍ കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ പുതിയ പദ്ധതികളൊന്നുമില്ല. എല്ലാ പൌരന്‍മാര്‍ക്കും പരമാവധി സുരക്ഷ ഉറപ്പുവരുത്തുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞു. ഭീകരപ്രവര്‍ത്തനം നേരിടാന്‍ പൊലീസിനെയും സേനാവിഭാഗങ്ങളെയും ആധുനികവല്‍ക്കരിക്കുന്ന പ്രക്രിയ തുടരും. 2011ലെ ജനസംഖ്യാ കണക്കെടുപ്പോടെ എല്ലാ പൌരന്‍മാര്‍ക്കും പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ദേശീയ തൊഴിലുറപ്പ് പദ്ധതിപ്രകാരം എല്ലാവര്‍ക്കും വര്‍ഷത്തില്‍ 100 ദിവസത്തെ തൊഴില്‍ നല്‍കും. 100 രൂപ വേതനവും നല്‍കും. ദാരിദ്യ്രരേഖക്കു താഴെയുള്ള എല്ലാ കുടുംബങ്ങള്‍ക്കും കിലോയ്ക്ക് മൂന്ന് രൂപ നിരക്കില്‍ 25 കിലോ അരിയോ ഗോതമ്പോ നല്‍കും. എല്ലാ നഗരങ്ങളിലും വീടില്ലാത്തവര്‍ക്കും കുടിയേറ്റക്കാര്‍ക്കും സബ്സിഡി നിരക്കില്‍ ഭക്ഷണം നല്‍കാനുള്ള സംവിധാനമൊരുക്കും. മൂന്ന് വര്‍ഷം കൊണ്ട് ദാരിദ്യ്രരേഖക്കു താഴെയുള്ള എല്ലാ കുടുംബങ്ങളെയും രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജനയില്‍ ഉള്‍പ്പെടുത്തും. ജില്ലാ ആശുപത്രികള്‍ ആധുനികവല്‍ക്കരിക്കും. ഒറ്റ സ്ത്രീ മാത്രം നാഥയായുള്ള കുടുംബങ്ങള്‍, വികലാംഗര്‍, വൃദ്ധര്‍, നഗരങ്ങളിലെ ഭവനരഹിതര്‍, അടിമപ്പണിയില്‍ നിന്ന് വിമോചിതരായവര്‍, പ്രാക്തന ഗോത്രവര്‍ഗക്കാര്‍, വളരെ പിന്നാക്കം നില്‍ക്കുന്ന ദളിത് സമുദായങ്ങളിലെ അംഗങ്ങള്‍ എന്നിവര്‍ക്കായി സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കും. കോളേജുകളിലും യൂണിവേഴ്സിറ്റികളിലും പ്രവേശനം ലഭിക്കുന്നവര്‍ക്ക് സ്കോളര്‍ഷിപ്പോ വിദ്യാഭ്യാസവായ്പയോ ലഭ്യമാക്കും. ഓരോ ബ്ളോക്കിലും ഒരു വര്‍ഷം ഒന്നു വീതം മോഡല്‍ സ്കൂളുകള്‍ സ്ഥാപിക്കും. ദേശീയ തൊഴില്‍ശേഷി വികസന മിഷന് 30000 കോടി രൂപ മുതല്‍മുടക്കും. കൃഷി ലാഭകരമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. നാണവിളകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കും. സമഗ്ര കാര്‍ഷിക വിള ഇന്‍ഷുറന്‍സ് നടപ്പാക്കും. കാര്‍ഷിക വിളകള്‍ സുഗമമായി രാജ്യത്തെവിടെയും കൊണ്ടുപോകുന്നതിനുള്ള തടസ്സങ്ങള്‍ നീക്കും.