Saturday, March 21, 2009

മതനിരപേക്ഷതയെപ്പറ്റി സിപിഐ എമ്മിനെ ആരും പഠിപ്പിക്കേണ്ട: പിണറായി

കുറ്റിപ്പുറം: മതനിരപേക്ഷതയെപ്പറ്റി സിപിഐ എമ്മിനെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫ് പൊന്നാനി പാര്‍ലമെണ്ട് മണ്ഡലം കവെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരതയെയും മതവര്‍ഗീയതയെയും പ്രോല്‍സാഹിപ്പിക്കുന്ന പാര്‍ടിയല്ല സിപിഐ എം. അത് ജനങ്ങള്‍ക്ക് നന്നായി അറിയാം. ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് സിപിഐ എമ്മിനെ ആരും വിരട്ടാന്‍ നോക്കേണ്ട. കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ സര്‍ടിഫിക്കറ്റും ആവശ്യമില്ലെന്ന് പിണറായി പറഞ്ഞു. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളെയും വ്യക്തികളെയും പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് സിപിഐ എമ്മും ഇടതുപാര്‍ടികളും സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരു ആശങ്കയുമില്ല. സാമ്രാജ്യത്വത്തിനെതിരെ പൊരുതി മരിച്ചവരുടെ നാടായ ഇവിടെനിന്ന് സാമ്രാജ്യത്വത്തിന് അനുകൂലമായി വോട്ട് ചെയ്യുന്നയാളെ തെരഞ്ഞെടുത്തയക്കരുതെന്ന് പിണറായി പറഞ്ഞു. മന്ത്രി പാലോളി മുഹമ്മദുകുട്ടി അധ്യക്ഷനായിരുന്നു. സിപിഐ നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ ജോസ് ബേബി, പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദ്നി തുടങ്ങിയവര്‍ സംസാരിച്ചു. സ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണി, കുറ്റിപ്പുറം എംഎല്‍എ കെ ടി ജലീല്‍, ഐഎന്‍എല്‍ നേതാവ് എ പി അബ്ദുള്‍വഹാബ്, എ വിജയരാഘവന്‍ എംപി, പിഡിപി വര്‍ക്കിങ്ങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് തുടങ്ങിയവര്‍ സംബന്ധിച്ചു. കുറ്റിപ്പുറത്ത് പ്രത്യേകം തയ്യറാക്കിയ വേദിയിലായിരുന്നു ചടങ്ങ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരങ്ങള്‍ പങ്കെടുത്തു.

2 comments:

ഗള്‍ഫ് വോയ്‌സ് said...

K.P.Sukumaran said...

മതതീവ്രവാദത്തിന്റെയും വര്‍ഗ്ഗീയതയുടെയും ഉഗ്രന്‍ പ്രചാരകന്‍ എന്ന നിലയിലാണ് മദനി അണികള്‍ക്ക് സ്വീകാര്യനും ആരാധ്യനുമായിരുന്നത്. ഇപ്പോള്‍ പറയുന്നു മദനി കറകളഞ്ഞ മതേതരവാദിയാണെന്ന്. മതേതരവാദിയായ മദനിയെ ആര്‍ക്കാണാവശ്യം? അത്തരക്കാര്‍ക്ക് ഏകമതേതരപാര്‍ട്ടിയായ സി.പി.എമ്മില്‍ നേരിട്ടങ്ങ് ചേര്‍ന്നാല്‍ പോരേ? മദനി എന്ന മതേതര ഇടനിലക്കാരന്‍ വേണോ? മദനി മതേതരവാദിയാണെന്ന് പറഞ്ഞാല്‍ മദനിയുടെ യഥാര്‍ഥ വിശ്വാസികളുടെ വോട്ട് നഷ്ടപ്പെടുകയേയുള്ളൂ. സി.പി.എമ്മിനിതൊക്കെ അടവ് നയങ്ങളാണെങ്കില്‍ മദനിയുടെ മതേതരപൊയ്‌മുഖവും പി.ഡി.പി.ക്ക് അടവ് നയം തന്നെയാണ്.