Saturday, March 28, 2009

മഅ്ദനിക്കെതിരായ ആരോപണം രാഷ്ട്രീയ പുകമറ: ആഭ്യന്തര മന്ത്രി

കണ്ണൂര്‍: പി.ഡി.പി.നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പുകമറയുടെ ഭാഗമാണെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ഒരു മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക വ്യക്തികളെയോ പ്രത്യേക സമുദായത്തെയോ പ്രതി ചേര്‍ക്കുന്ന മറ്റ് ചില സംസ്ഥാനങ്ങളിലെ അനീതി കേരള പോലിസ് ചെയ്യുകയില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
തീവ്രവാദത്തെ അങ്ങേയറ്റം എതിര്‍ക്കുന്ന ഒരു നിലപാടിലേക്ക് മാറിയ ഒരാള്‍ തീവ്രവാദിയായി തന്നെ തുടരണമെന്ന് നിര്‍ബന്ധിക്കുന്ന നിലപാടാണ് ചിലര്‍ക്കുള്ളത്. മഅ്ദനിക്കെതിരെ തെളിവ് ലഭിച്ചെന്നും ചോദ്യം ചെയ്യാന്‍ വിട്ടു കിട്ടണമെന്നും മറ്റൊരു സംസ്ഥാനവും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.മഅ്ദനി കുറ്റാരോപിതനായി ഒമ്പതര വര്‍ഷം ജയിലില്‍ കഴിഞ്ഞിരുന്നു. അന്ന് മഅ്ദനിയുടെ ഫോട്ടോ കാണിച്ച് സഹതാപം സ്വന്തമാക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ കോടതിയില്‍ കുറ്റമുക്തനായി പുറത്ത് വന്ന ഒരാളെക്കുറിച്ച് ആരോപണം പ്രചരിപ്പിക്കുന്നത്. ഒരു മൊഴിയെ അടിസ്ഥാനമാക്കി ഒരാളെയും കുറ്റക്കാരനായി കാണാനാവില്ല. എന്നാല്‍, മൊഴിയനുസരിച്ച് തെളിവ് കിട്ടിയാല്‍ മഅ്ദനിക്കെതിരായാലും പോലിസ് കേസെടുക്കും ^കോടിയേരി പറഞ്ഞു.
ഒരു പ്രത്യേക നിലപാട് സ്വീകരിച്ച ആള്‍ അത് ഉപേക്ഷിച്ചുവെന്ന് പറഞ്ഞാല്‍ പിന്നെ അദ്ദേഹത്തെ അതില്‍ തന്നെ തളച്ചിടണമെന്ന് പറയുന്നത് ശരിയായ ചിന്തയല്ല. മഅ്ദനിയുടെ ശംഖുമുഖം പ്രസംഗം അദ്ദേഹം ഇനിയൊരു തീവ്ര ചിന്തയെ തന്റെ പ്രവര്‍ത്തന മാര്‍ഗമാക്കില്ലെന്ന പരസ്യ പ്രഖ്യാപനമാണ്. ഇങ്ങനെ പരസ്യമായി പിന്തിരിഞ്ഞവരെ നാട്ടില്‍ ജീവിക്കാന്‍ അനുവദിച്ചുവെന്ന് മാത്രമല്ല പ്രത്യേക പരിഗണന പോലും നല്‍കിയിട്ടുണ്ട്. നാഗ കലാപകാരികള്‍ തീവ്രവാദം ഉപേക്ഷിക്കാന്‍ തയാറായപ്പോള്‍ അവരെ ബി.എസ്.എഫിലേക്ക് റിക്രൂട്ട് ചെയ്തു. രാമന്‍പിള്ള ആര്‍.എസ്.എസ്. ബന്ധം ഉപേക്ഷിച്ചപ്പോള്‍ നിങ്ങള്‍ ആര്‍.എസ്.എസ് തന്നെ ആവണം എന്ന് ആരും പറഞ്ഞിട്ടില്ല. ആര്‍.എസ്.എസ് നേതാവ് ദത്താത്രയറാവുവും ആര്‍.എസ്.എസിനെ തള്ളിപ്പറഞ്ഞപ്പോള്‍ ശ്ലാഘിക്കുകയാണ് ചെയ്തത്.
മഅ്ദനിയുടെ അനുയായികള്‍ തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ടിരിക്കാം. പക്ഷേ, അവര്‍ക്കൊന്നും ഇപ്പോള്‍ മഅ്ദനിയുമായി ബന്ധമില്ലെന്നാണ് അറിയുന്നതെന്ന് ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. മഅ്ദനിയുടെ അനുയായികളില്‍ ചിലര്‍ പി.ഡി.പി വിട്ട് ലശ്കറെ ത്വയ്യിബയുമായി ബന്ധപ്പെട്ടുവെന്നാണ് വിവരമെന്നും കോടിയേരി പറഞ്ഞു. മഅ്ദനിക്കോ, സൂഫിയ മഅ്ദനിക്കോ എതിരായി തെളിവ് ശേഖരിക്കേണ്ടത് അന്വേഷണ സംഘമാണ്. ഈ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം നിലവിലിരിക്കെ മറ്റൊരു സംഘത്തെ നിയോഗിക്കേണ്ടതില്ലെന്നാണ് കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് താന്‍ പറഞ്ഞത്. പക്ഷേ, അന്വേഷണമേ ഇല്ല എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയും ചില മാധ്യമങ്ങളും അത് പ്രചരിപ്പിച്ചു. അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് താനും ആവര്‍ത്തിക്കുകയാണ്. പ്രത്യേക ഏജന്‍സിയെ നിയമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. അന്വേഷിക്കുമെന്നാണ് പറഞ്ഞത്. അന്വേഷണം നടക്കുന്നുണ്ട്. ഏജന്‍സിയെ പിരിച്ചു വിട്ടുവെന്ന വാര്‍ത്ത നുണയായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ തെളിവ് കിട്ടിയാല്‍ ആരായാലും പ്രതിചേര്‍ക്കും. കോടതിയില്‍ നല്‍കപ്പെട്ട മൊഴിയില്‍ തെളിവുണ്ടെങ്കില്‍ കോടതിക്ക് തന്നെ കേസെടുക്കാന്‍ നിര്‍ദേശിക്കാം. രാജ്യത്തെ ഏത് കേസും സംസ്ഥാന സര്‍ക്കാറിന്റെ അനുമതി ഇല്ലാതെ തന്നെ അന്വേഷിക്കാന്‍ അധികാരമുള്ള പുതിയ കേന്ദ്ര അന്വേഷണ ഏജന്‍സിക്കും മഅ്ദനിക്കെതിരെ അന്വേഷണം നടത്താം. അവരാരും അതിന് തയാറായിട്ടില്ല. ഇതൊന്നുമില്ലെന്നിരിക്കെ ഇപ്പോഴത്തെ പ്രചാരണം രാഷ്ട്രീയ പുകമറ മാത്രമാണ്.
തീവ്രവാദ കേസുമായി ബന്ധപ്പെട്ട അന്വേഷണ ഏജന്‍സിയില്‍ നിന്ന് കിട്ടിയെന്ന ഭാവേന വരുന്ന വാര്‍ത്തകള്‍ പലതും താല്‍പര്യപൂര്‍വം പടച്ചുണ്ടാക്കുന്നതാണ്. ജമ്മുകശ്മീരില്‍ നാല് മലയാളികള്‍ കൊല്ലപ്പെട്ട വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ തീവ്രവാദ പ്രവര്‍ത്തനം നടക്കുന്നതായി കശ്മീര്‍ പോലിസോ, കേന്ദ്ര ഏജന്‍സിയോ ഒരു വിവരവും കേരള പോലിസിന് ആദ്യം നല്‍കിയിരുന്നില്ല. യുവാക്കളുടെ മരണത്തിന് കേരളത്തിലെ തീവ്രവാദവുമായി ബന്ധമുണ്ടോയെന്നതിന് തെളിവ് ലഭിക്കുമോ എന്ന് പരിശോധിക്കാന്‍ കേരള പോലിസ് തന്നെയാണ് മുന്‍കൈ എടുത്തത്.
ഡി.ഐ.ജി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ സ്പെഷല്‍ ടീമിനെ നിയോഗിച്ചു. കശ്മീരില്‍ നിന്നുള്ള ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ 356^2008 നമ്പറായി കണ്ണൂര്‍ എടക്കാട് പോലിസ് കേസെടുത്തു. കണ്ണൂര്‍ എസ്.പി.ശ്രീജിതിന്റെ നേതൃത്വത്തില്‍ പ്രത്യേക സേനയും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. കശ്മീര്‍ തീവ്രവാദ ക്യാമ്പുമായി ബന്ധപ്പെട്ട കേസില്‍ 22 പേരെ തിരിച്ചറിഞ്ഞതായി കുറ്റപത്രം സമര്‍പ്പിച്ചു. 12 പേരെ അറസ്റ്റ് ചെയ്തു. നാല് പ്രതികള്‍ കൊല്ലപ്പെട്ടവരായിരുന്നു.
അവശേഷിക്കുന്ന ആറ് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബറില്‍ കോടതിയില്‍ സാക്ഷി മൊഴി രേഖപ്പെടുത്തിയിരുന്നു. മൂന്ന് മാസം മുമ്പ് രേഖപ്പെടുത്തിയ മൊഴി പ്രതിഭാഗം അഭിഭാഷകന് അന്ന് നല്‍കിയിരുന്നു. ഈ മൊഴി രഹസ്യമല്ല. മൂന്ന് മാസത്തിന് ശേഷം ഇപ്പോള്‍ എന്തോ കണ്ടു പിടിച്ചുവെന്ന നിലയില്‍ മൊഴി വാര്‍ത്തകളായി വരികയാണ്. ഈ കേസിന്റെ ഡയറികള്‍ ഹൈക്കോടതി ഒന്നില്‍ കൂടുതല്‍ തവണ പരിശോധിച്ചിരുന്നു. സൂഫിയ മഅ്ദനിയുമായി സംസാരിച്ചതായി ഇപ്പോള്‍ പുറത്ത് വന്ന ഫോണ്‍ രജിസ്റ്ററിലെ തിയതി യു.ഡി.എഫ് ഭരിക്കുമ്പോഴുള്ളതാണ്. അന്ന് ഈ രേഖവെച്ച് അന്വേഷിക്കാതിരുന്നവരാണ് ഇപ്പോള്‍ ബഹളമുണ്ടാക്കുന്നത്. തീവ്രവാദവുമായി ബന്ധപ്പെട്ട പല കേസുകളും യു.ഡി.എഫ് സര്‍ക്കാര്‍ മൂടിവെക്കാനാണ് ശ്രമിച്ചത്. ഇടതുമുന്നണി വന്ന ശേഷമാണ് പല കേസുകളിലും നടപടി ത്വരിതപ്പെടുത്തിയത്.
വേങ്ങര പൈപ്പ് ബോംബ് കേസ് 2005 ഡിസംബര്‍ 31ന് ഉണ്ടായതാണ്. പിന്നീട് വന്ന എല്‍.ഡി.എഫ് സര്‍ക്കാറാണ് ഇത് അന്വേഷിച്ചത്. കളമശേãരി ബസ് കത്തിക്കല്‍ സംഭവം ഉണ്ടായത് 2005 സെപ്റ്റംബര്‍ ഏഴിന് യു.ഡി.എഫ് ഭരിക്കുമ്പോഴാണ്. ഈ സര്‍ക്കാര്‍ കേസന്വേഷിച്ച് കുറ്റപത്രം ഇക്കഴിഞ്ഞ ഫെബ്രുവരി 19 ന് സമര്‍പ്പിച്ചു. അന്യസംസ്ഥാന പോലിസ് ചില കേസുകളുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ ചോദിക്കാറുണ്ട്. കോടതികളില്‍ ഹരജി നല്‍കി നിയമപ്രകാരമേ വിട്ട് കൊടുക്കാറുള്ളു. മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന കേസിന്റെ തുടര്‍ച്ചയായി കേരള പോലിസും അയല്‍ സംസ്ഥാനങ്ങളിലെ പ്രതികളെ ഇവിടെ കൊണ്ട് വന്ന് ചോദ്യം ചെയ്തിട്ടുണ്ട്. സിമിയുടെ വാഗമണ്‍ ക്യാമ്പ് കേസിലും ഇങ്ങനെ പ്രതികളെ വാഗമണില്‍ കൊണ്ട് വന്ന് തെളിവ് ശേഖരിച്ചിട്ടുണ്ട്. മന്ത്രി പറഞ്ഞു.

from madhyamam

1 comment:

ഗള്‍ഫ് വോയ്‌സ് said...

മഅ്ദനിക്കെതിരായ ആരോപണം രാഷ്ട്രീയ പുകമറ: ആഭ്യന്തര മന്ത്രി
കണ്ണൂര്‍: പി.ഡി.പി.നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പുകമറയുടെ ഭാഗമാണെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ഒരു മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക വ്യക്തികളെയോ പ്രത്യേക സമുദായത്തെയോ പ്രതി ചേര്‍ക്കുന്ന മറ്റ് ചില സംസ്ഥാനങ്ങളിലെ അനീതി കേരള പോലിസ് ചെയ്യുകയില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

തീവ്രവാദത്തെ അങ്ങേയറ്റം എതിര്‍ക്കുന്ന ഒരു നിലപാടിലേക്ക് മാറിയ ഒരാള്‍ തീവ്രവാദിയായി തന്നെ തുടരണമെന്ന് നിര്‍ബന്ധിക്കുന്ന നിലപാടാണ് ചിലര്‍ക്കുള്ളത്. മഅ്ദനിക്കെതിരെ തെളിവ് ലഭിച്ചെന്നും ചോദ്യം ചെയ്യാന്‍ വിട്ടു കിട്ടണമെന്നും മറ്റൊരു സംസ്ഥാനവും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.
മഅ്ദനി കുറ്റാരോപിതനായി ഒമ്പതര വര്‍ഷം ജയിലില്‍ കഴിഞ്ഞിരുന്നു. അന്ന് മഅ്ദനിയുടെ ഫോട്ടോ കാണിച്ച് സഹതാപം സ്വന്തമാക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ കോടതിയില്‍ കുറ്റമുക്തനായി പുറത്ത് വന്ന ഒരാളെക്കുറിച്ച് ആരോപണം പ്രചരിപ്പിക്കുന്നത്. ഒരു മൊഴിയെ അടിസ്ഥാനമാക്കി ഒരാളെയും കുറ്റക്കാരനായി കാണാനാവില്ല. എന്നാല്‍, മൊഴിയനുസരിച്ച് തെളിവ് കിട്ടിയാല്‍ മഅ്ദനിക്കെതിരായാലും പോലിസ് കേസെടുക്കും ^കോടിയേരി പറഞ്ഞു.

ഒരു പ്രത്യേക നിലപാട് സ്വീകരിച്ച ആള്‍ അത് ഉപേക്ഷിച്ചുവെന്ന് പറഞ്ഞാല്‍ പിന്നെ അദ്ദേഹത്തെ അതില്‍ തന്നെ തളച്ചിടണമെന്ന് പറയുന്നത് ശരിയായ ചിന്തയല്ല. മഅ്ദനിയുടെ ശംഖുമുഖം പ്രസംഗം അദ്ദേഹം ഇനിയൊരു തീവ്ര ചിന്തയെ തന്റെ പ്രവര്‍ത്തന മാര്‍ഗമാക്കില്ലെന്ന പരസ്യ പ്രഖ്യാപനമാണ്. ഇങ്ങനെ പരസ്യമായി പിന്തിരിഞ്ഞവരെ നാട്ടില്‍ ജീവിക്കാന്‍ അനുവദിച്ചുവെന്ന് മാത്രമല്ല പ്രത്യേക പരിഗണന പോലും നല്‍കിയിട്ടുണ്ട്. നാഗ കലാപകാരികള്‍ തീവ്രവാദം ഉപേക്ഷിക്കാന്‍ തയാറായപ്പോള്‍ അവരെ ബി.എസ്.എഫിലേക്ക് റിക്രൂട്ട് ചെയ്തു. രാമന്‍പിള്ള ആര്‍.എസ്.എസ്. ബന്ധം ഉപേക്ഷിച്ചപ്പോള്‍ നിങ്ങള്‍ ആര്‍.എസ്.എസ് തന്നെ ആവണം എന്ന് ആരും പറഞ്ഞിട്ടില്ല. ആര്‍.എസ്.എസ് നേതാവ് ദത്താത്രയറാവുവും ആര്‍.എസ്.എസിനെ തള്ളിപ്പറഞ്ഞപ്പോള്‍ ശ്ലാഘിക്കുകയാണ് ചെയ്തത്.

മഅ്ദനിയുടെ അനുയായികള്‍ തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ടിരിക്കാം. പക്ഷേ, അവര്‍ക്കൊന്നും ഇപ്പോള്‍ മഅ്ദനിയുമായി ബന്ധമില്ലെന്നാണ് അറിയുന്നതെന്ന് ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. മഅ്ദനിയുടെ അനുയായികളില്‍ ചിലര്‍ പി.ഡി.പി വിട്ട് ലശ്കറെ ത്വയ്യിബയുമായി ബന്ധപ്പെട്ടുവെന്നാണ് വിവരമെന്നും കോടിയേരി പറഞ്ഞു.
മഅ്ദനിക്കോ, സൂഫിയ മഅ്ദനിക്കോ എതിരായി തെളിവ് ശേഖരിക്കേണ്ടത് അന്വേഷണ സംഘമാണ്. ഈ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം നിലവിലിരിക്കെ മറ്റൊരു സംഘത്തെ നിയോഗിക്കേണ്ടതില്ലെന്നാണ് കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് താന്‍ പറഞ്ഞത്. പക്ഷേ, അന്വേഷണമേ ഇല്ല എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയും ചില മാധ്യമങ്ങളും അത് പ്രചരിപ്പിച്ചു. അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് താനും ആവര്‍ത്തിക്കുകയാണ്. പ്രത്യേക ഏജന്‍സിയെ നിയമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. അന്വേഷിക്കുമെന്നാണ് പറഞ്ഞത്. അന്വേഷണം നടക്കുന്നുണ്ട്. ഏജന്‍സിയെ പിരിച്ചു വിട്ടുവെന്ന വാര്‍ത്ത നുണയായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ തെളിവ് കിട്ടിയാല്‍ ആരായാലും പ്രതിചേര്‍ക്കും. കോടതിയില്‍ നല്‍കപ്പെട്ട മൊഴിയില്‍ തെളിവുണ്ടെങ്കില്‍ കോടതിക്ക് തന്നെ കേസെടുക്കാന്‍ നിര്‍ദേശിക്കാം. രാജ്യത്തെ ഏത് കേസും സംസ്ഥാന സര്‍ക്കാറിന്റെ അനുമതി ഇല്ലാതെ തന്നെ അന്വേഷിക്കാന്‍ അധികാരമുള്ള പുതിയ കേന്ദ്ര അന്വേഷണ ഏജന്‍സിക്കും മഅ്ദനിക്കെതിരെ അന്വേഷണം നടത്താം. അവരാരും അതിന് തയാറായിട്ടില്ല. ഇതൊന്നുമില്ലെന്നിരിക്കെ ഇപ്പോഴത്തെ പ്രചാരണം രാഷ്ട്രീയ പുകമറ മാത്രമാണ്.