Sunday, March 22, 2009

തിരൂരങ്ങാടി: വൈദേശിക ആധിപത്യം അവസാനിപ്പിക്കാന്‍ ചോരചിന്തിയ തിരൂരങ്ങാടിയുടെ മണ്ണില്‍ ഡോ. ഹുസൈന്‍ രണ്ടത്താണിക്ക് ആവേശകരമായ വരവേല്‍പ്പ്.

വൈദേശിക ആധിപത്യം അവസാനിപ്പിക്കാന്‍ ചോരചിന്തിയ തിരൂരങ്ങാടിയുടെ മണ്ണില്‍ ഡോ. ഹുസൈന്‍ രണ്ടത്താണിക്ക് ആവേശകരമായ വരവേല്‍പ്പ്.

തിരൂരങ്ങാടി: വൈദേശിക ആധിപത്യം അവസാനിപ്പിക്കാന്‍ ചോരചിന്തിയ തിരൂരങ്ങാടിയുടെ മണ്ണില്‍ ഡോ. ഹുസൈന്‍ രണ്ടത്താണിക്ക് ആവേശകരമായ വരവേല്‍പ്പ്. ആണവകരാറിലൂടെയും ഇസ്രയേല്‍ ബന്ധത്തിലൂടെയും നാടിനെ സാമ്രാജ്യത്വശക്തികള്‍ക്ക് അടിയറവയ്ക്കാന്‍ കാര്‍മികത്വം വഹിച്ചവരോട് കണക്ക് തീര്‍ക്കാന്‍ ജനങ്ങള്‍ ഒരുങ്ങിയതിന്റെ ഉദാഹരണങ്ങളായിരുന്നു സ്വീകരണ കേന്ദ്രങ്ങളില്‍ ദൃശ്യമായത്. ഇടതുപക്ഷത്തിന് പൊതുവെ സ്വാധീനമല്ലാത്ത മേഖലകളിലടക്കം വര്‍ധിത ആവേശത്തോടെയാണ് ജനങ്ങള്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. നേരത്തെ തീരുമാനിക്കാത്ത സ്ഥലങ്ങളിലടക്കം നിരവധിയാളുകള്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ കാത്തുനിന്നു. ഞായറാഴ്ച രാവിലെ എടരിക്കോട് പഞ്ചായത്തിലെ പുതുപറമ്പില്‍നിന്നാണ് പര്യടനം തുടങ്ങിയത്. പെരുമണ്ണ, നന്നമ്പ്ര, തെന്നല, പരപ്പനങ്ങാടി, തിരൂരങ്ങാടി തുടങ്ങിയ പഞ്ചായത്തുകളിലെ നിരവധി സ്ഥലങ്ങളില്‍ പര്യടനം നടത്തി. വേലായുധന്‍ വള്ളിക്കുന്ന്, കെ രാമദാസ്, ഇ വി മോഹനന്‍, പനക്കല്‍ ബീരാന്‍കുട്ടിഹാജി തുടങ്ങിയവരും സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.

1 comment:

ഗള്‍ഫ് വോയ്‌സ് said...