Saturday, March 21, 2009

പൊന്നാനിയില്‍ എല്‍ഡിഎഫ് വിജയത്തിന് നാന്ദികുറിച്ച് പടുകൂറ്റന്‍ കവന്‍ഷന്‍. ആവേശത്തിരകളുയര്‍ത്തി പതിനായിരങ്ങള്‍

‍കുറ്റിപ്പുറം: പൊന്നാനിയില്‍ എല്‍ഡിഎഫ് വിജയത്തിന് നാന്ദികുറിച്ച് പടുകൂറ്റന്‍ കവന്‍ഷന്‍. ആവേശത്തിരകളുയര്‍ത്തി പതിനായിരങ്ങള്‍ കവന്‍ഷനില്‍ പങ്കാളികളായി. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന് തുടക്കംകുറിച്ച പൊന്നാനിയുടെ മണ്ണ് പുതിയ പോരാട്ടത്തിന് ഒരുങ്ങുകയാണെന്ന പ്രഖ്യാപനമായിരുന്നു കവന്‍ഷനിലെ പങ്കാളിത്തം. കവന്‍ഷന്‍ തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ ഇരിപ്പിടങ്ങള്‍ നിറഞ്ഞിരുന്നു. നേതാക്കള്‍ എത്തിയതോടെ മൈതാനി ആര്‍ക്കും കടക്കാനാകാത്ത വിധം തിങ്ങിനിറഞ്ഞു. റോഡുകളിലും സമീപത്തെ കെട്ടിടത്തിന് മുകളിലും പ്രവര്‍ത്തകരെക്കൊണ്ടുനിറഞ്ഞു. സ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ ര ണ്ടത്താണിയെ കുറ്റിപ്പുറം ടൌണില്‍നിന്ന് ആനയിച്ച് പ്രകടനമായാണ് പൊതുയോഗ സ്ഥലത്തെത്തിച്ചത്. സ്ഥാനാര്‍ഥി എത്തിയതോടെ വര്‍ണ ബലൂണുകള്‍ ആകാശത്തുയര്‍ന്നു. ബാന്‍ഡ് വാദ്യവും പൂക്കാവടിയും പ്രകടനത്തിന് കൊഴുപ്പേകി. മാറുന്ന പൊന്നാനിയുടെ മുഖമാണ് ശനിയാഴ്ച നിളാതീരം സാക്ഷിയായത്. ഒരേ വികാരത്തോടെ ജനങ്ങള്‍ ഒഴുകിയെത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ എത്തിയതോടെ ആവേശം അണപൊട്ടി. പ്രത്യേക വാഹനത്തില്‍ എത്തിയ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅ്ദനി വേദിയിലെത്തിയതോടെ നീണ്ടകരഘോഷം. സ്ത്രീകളുടെയും വൃദ്ധരുടെയും പങ്കാളിത്തം കവന്‍ഷന് മാറ്റുകൂട്ടി. നിരവധി പഴയകാല ലീഗ് പ്രവര്‍ത്തകരെയും കാണാമായിരുന്നു. കവന്‍ഷന്‍ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനായി. അബ്ദുല്‍നാസര്‍ മഅ്ദനി, ഡെപ്യൂട്ടി സ്പീക്കര്‍ ജോസ്ബേബി, എ വിജയരാഘവന്‍ എംപി, ഡോ. കെ ടി ജലീല്‍ എംഎല്‍എ, ബീരാന്‍കുട്ടിഹാജി, പ്രൊഫ. എ പി അബ്ദുല്‍വഹാബ്, പൂന്തുറ സിറാജ്, കെ ഉമ്മര്‍ മാസ്റ്റര്‍, സ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണി തുടങ്ങിയവര്‍ സംസാരിച്ചു. പി നന്ദകുമാര്‍ സ്വാഗതം പറഞ്ഞു.

1 comment:

ഗള്‍ഫ് വോയ്‌സ് said...

പൊന്നാനിയില്‍ എല്‍ഡിഎഫ് വിജയത്തിന് നാന്ദികുറിച്ച് പടുകൂറ്റന്‍ കവന്‍ഷന്‍. ആവേശത്തിരകളുയര്‍ത്തി പതിനായിരങ്ങള്‍
[Photo]