Saturday, March 21, 2009

സാമ്രാജ്യത്വ വിധേയത്വം മലപ്പുറം പൊറുക്കില്ല: ശ്രീരാമകൃഷ്ണന്‍

മക്കരപ്പറമ്പ്: സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന്റെ പൈതൃകമുള്ള മലപ്പുറത്തുകാര്‍ക്ക് മധ്യേഷ്യയിലെ മുസ്ളിങ്ങളുടെ പ്രശ്നത്തില്‍പ്പോലും ഇസ്രയേലിനും അമേരിക്കന്‍ സാമ്രാജ്യത്വത്തിനും അനുകൂലമായിനിന്ന അഹമ്മദ് എന്ന വിദേശമന്ത്രിക്ക് അനുകൂലമായി ചിന്തിക്കാന്‍ കഴിയില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നാലുപതിറ്റാണ്ടായി പലസ്തീനെയും അറഫാത്തിനെയും അംഗീകരിച്ചിരുന്ന രാജ്യത്തെ പലസ്തീനെതിരെയാക്കാനും ഇസ്രയേലിന്റെ പങ്കാളിയാക്കാനും ചുക്കാന്‍പിടിച്ചയാളാണ് മധ്യേഷ്യന്‍ കാര്യങ്ങളുടെ പ്രത്യേക ചുമതലയുള്ള വിദേശ സഹമന്ത്രി അഹമ്മദ് എന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസയുടെ അസംബ്ളി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കവന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീരാമകൃഷ്ണന്‍. കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍, സ്ഥാനാര്‍ഥി ടി കെ ഹംസ, മഞ്ഞളാംകുഴി അലി എംഎല്‍എ, ഇ എന്‍ മോഹന്‍ദാസ്, കെ മൊയ്തീന്‍, കാളാക്കല്‍ മുഹമ്മദലി, എം പരമാനന്ദന്‍, കേരള കോഗ്രസ് ജില്ലാ പ്രസിഡന്റ് ചാക്കോ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. അഡ്വ. ടി കെ റഷീദലി അധ്യക്ഷനായി. പി കെ കുഞ്ഞുമോന്‍ സ്വാഗതം പറഞ്ഞു. മങ്കട അസംബ്ളി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അങ്ങാടിപ്പുറത്ത് മഞ്ഞളാംകുഴി അലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. 1001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികള്‍: മഞ്ഞളാംകുഴി അലി എംഎല്‍എ (ചെയര്‍മാന്‍), അഡ്വ. ടി കെ റഷീദലി, പി അബ്ദു, ബീനാസണ്ണി, കെ പി അബ്ദുള്‍മജീദ്, ചാക്കോ വര്‍ഗീസ്, ഇസ്ഹാക്ക്, കാളാക്കല്‍ മുഹമ്മദലി, പി ബീരാന്‍, പാറക്കോട്ടില്‍ ഉണ്ണി, ഡോ. എ മുഹമ്മദ്, കെ പി കമ്മദ്ഹാജി, പി അലവിഹാജി (വൈസ് ചെയര്‍മാന്‍), പി കെ കുഞ്ഞുമോന്‍ (ജന. കവീനര്‍), കെ പി രമണന്‍, പി എ പരമേശ്വരന്‍, എം പി അലവി , മോഹന്‍ പുളിക്കല്‍.എ ഹരി ,പ് ടി ഹംസ (കണ്‍‌വീനര്‍)

1 comment:

ഗള്‍ഫ് വോയ്‌സ് said...