Monday, March 23, 2009

പതിരോധ നിരയില്‍ ആദര്‍ശ ശക്തി

(പതിരോധ നിരയില്‍ ആദര്‍ശ ശക്തി നിലയും നിലപാടും: അഡ്വ. പി.എം.എ. സലാം


ഇന്ത്യയുടെ മതേതരസങ്കല്‍പത്തിനേറ്റ അഗാധമുറിവായിരുന്നു ബാബരി മസ്ജിദിന്റെ തകര്‍ച്ച. രാജ്യത്തെ ന്യൂനപക്ഷ രാഷ്ട്രീയത്തില്‍, പള്ളിപൊളിക്കല്‍ സംഭവമുണ്ടാക്കിയ വഴിത്തിരിവുകള്‍ ആ സമയത്ത് ശക്തമായിരുന്നു. എന്നിട്ടും ന്യൂനപക്ഷ രാഷ്ട്രീയം അതിന്റെ പേരില്‍ ഒരു കുടക്കീഴില്‍ വന്നില്ല. കുറേക്കൂടി ശൈഥില്യവത്കരണമായിരുന്നു അനന്തരം അതിന്റെ വഴി. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗില്‍ ഒരു പിളര്‍പ്പുവരെ അതു വരുത്തിവെച്ചു. സംഘ്പരിവാര്‍ ശക്തികള്‍ക്ക് കുഴലൂതുന്ന കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ലീഗില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു. മുന്നണി വിടുന്നത് വിഷയത്തിനു പരിഹാരമല്ലെന്ന നിലപാടില്‍ മറുപക്ഷം ഉറച്ചുനിന്നു. ഭിന്നാഭിപ്രായമുള്ളവര്‍ ഇബ്രാഹീം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ ഐ.എന്‍.എല്ലിനു രൂപം നല്‍കി. ഒട്ടേറെ കാര്യങ്ങളില്‍ യോജിപ്പും മുന്‍കൂര്‍ ധാരണകളുമുണ്ടായിട്ടും ഇടതുമുന്നണിഅവരെ മുന്നണിയിലെടുത്തില്ല. തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ നേടാന്‍ ഇടതുപക്ഷം അവരെ സഖ്യകക്ഷിയാക്കി. ഈയിടെ നടന്ന ഒരു മാധ്യമസര്‍വേ ചൂണ്ടിക്കാട്ടിയത്, മലപ്പുറംജില്ലയില്‍ സി.പി.ഐയേക്കാള്‍ വോട്ടുള്ള പാര്‍ട്ടിയാണ് ഐ.എന്‍.എല്‍ എന്നാണ്.
തങ്ങള്‍ക്കു നല്‍കുന്ന അത്രയും ഇടതുമുന്നണിയില്‍നിന്ന് തിരിച്ചുകിട്ടുന്നില്ലെന്ന ശക്തമായ ബോധ്യമുണ്ടായിട്ടും ഇടതുമുന്നണിയുമായി സഹകരിച്ച് നില്‍ക്കുന്നതിന്റെ ന്യായങ്ങള്‍ വിശദീകരിക്കുകയാണ് ഐ.എന്‍.എല്‍ ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം.
?
ഈ തെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്‍ മുഖ്യ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് ആരെയാണ്. മുസ്ലിംലീഗിനെയാണോ?l
അല്ല. സംഘ്പരിവാറും കോണ്‍ഗ്രസും പിന്നെ മുസ്ലിം ലീഗും. ഇതിലെ രണ്ടാംകക്ഷി ഒന്നാംകക്ഷിയുടെ വളര്‍ച്ചക്ക് ഒത്താശ ചെയ്തവരും മൂന്നാംകക്ഷി അതിനെ പിന്തുണച്ചവരുമാണ്. രാഷ്ട്രം നേരിടുന്ന പട്ടിണിയേക്കാള്‍ ഭീകരമാണ് ഫാഷിസം. പട്ടിണികിടക്കാം. പക്ഷേ, ഐഡന്റിറ്റിയും അഭിമാനവും കളയാന്‍ ഒരു സമൂഹവും ആഗ്രഹിക്കുകയില്ല. സംഘ്പരിവാര്‍ ചെയ്യുന്നത് രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഹിംസിക്കുകയും അവരുടെ ഐഡന്റിറ്റിയെ തകര്‍ക്കുകയുമാണ്.

മതേതര ജനാധിപത്യപാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിനെ സംഘ്പരിവാറിനോട് ചേര്‍ത്തുപറയാനെങ്ങനെ കഴിയും.l?
ഗാന്ധിജിയുടെയും നെഹ്റുവിന്റെയും മൌലാനാ ആസാദിന്റെയും കോണ്‍ഗ്രസിനെപ്പറ്റിയല്ല പറയുന്നത്. നരസിംഹറാവുവിന്റെ കാലംതൊട്ട് അത് മാറി. കോണ്‍ഗ്രസിന്റെ സംസ്കാരവും രാജ്യത്തിന്റെ മതേതരസ്വഭാവവും ഒറ്റയടിക്ക് തകര്‍ക്കുകയാണ് റാവു ചെയ്തത്. ചേരിചേരാനയങ്ങളില്‍ മാറ്റംവരുത്തി. വിദേശരാജ്യങ്ങളുമായുള്ള നയനിലപാടുകളില്‍ പൊളിച്ചെഴുത്തിന് തുടക്കം കുറിച്ചു. ഉദാരീകരണ സമീപനങ്ങളിലൂടെ സാമ്രാജ്യത്വവത്കരണം നടപ്പാക്കി. രാജ്യത്തിനകത്താണെങ്കില്‍ മതനിരപേക്ഷ കാഴ്ചപ്പാടുകള്‍ മാറ്റിമറിച്ചു. ഇങ്ങനെ ഫാഷിസത്തിന്റെ വേരുകള്‍ നട്ടുപിടിപ്പിക്കാനാണ് പാര്‍ട്ടി പദവിയും ഭരണസ്വാധീനവും വഴി നരസിംഹറാവു ശ്രമിച്ചത്. രാജ്യത്ത് ഇപ്പോഴുള്ള വലിയ ധ്രുവീകരണത്തിന് ഫാഷിസ്റ്റ് ശക്തികള്‍ക്ക് അദ്ദേഹം ഒത്താശ ചെയ്തു. ബാബരിപള്ളി പൊളിക്കുന്നതോടെ കോണ്‍ഗ്രസിലെ മൃദുഹിന്ദുത്വവാദികള്‍ക്ക് ബി.ജെ.പിയുമായി സഹകരിക്കാമെന്നായി. കോണ്‍ഗ്രസിലെ ആ വിഭാഗമാണ് ബി.ജെ.പിക്ക് ബലം കൊടുത്തത്. നരസിംഹറാവു തൊട്ട് ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ ചരിത്രം ഒന്നു വേറെതന്നെയാണ്. കോണ്‍ഗ്രസ് ഇത്തരം നിലപാടുകളില്‍ ഉറച്ചുനിന്നപ്പോള്‍ അവര്‍ക്ക് ഉറച്ച പിന്തുണ കൊടുത്ത മുസ്ലിംലീഗിന്റെ നയങ്ങളോടായിരുന്നു ഞങ്ങള്‍ക്ക് വിയോജിപ്പ്. അങ്ങനെയാണ് ഐ.എന്‍.എല്‍ രൂപവത്കൃതമായത്്. പഴയനിലപാടുകളില്‍നിന്ന് അവരൊന്നും ഇപ്പോഴും മാറിയതായി ബോധ്യപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഐ.എന്‍.എല്‍ നിലപാടുകളിലും മാറ്റം വന്നിട്ടില്ല. എന്നുകരുതി, മുസ്ലിംലീഗിനെ ടാര്‍ഗറ്റ് ചെയ്ത് ആക്രമിക്കുക എന്ന ലക്ഷ്യമൊന്നും ഐ.എന്‍.എല്ലിനില്ല.

ഇടതുമുന്നണിയുടെ എല്ലാ നയങ്ങളുമായി യോജിച്ചുപോവാന്‍ ഐ.എന്‍.എല്ലിനു കഴിയുമോ.l?
ഒരു പാര്‍ട്ടിക്കും വേറെ പാര്‍ട്ടികളുടെ എല്ലാ നിലപാടുകളോടും യോജിക്കാനാവില്ല. സാമൂഹിക^മതേതര വര്‍ഗീയവിരുദ്ധ രംഗങ്ങളില്‍ കൂടുതല്‍ യോജിക്കാനാവുന്നത് എല്‍.ഡി.എഫുമായാണ്.

മുസ്ലിംസംഘടനകളെ കൂടെ നിര്‍ത്തുക, നേതാക്കളെ അടര്‍ത്തിമാറ്റി ചെറിയ സൌകര്യങ്ങള്‍ കൊടുത്ത് നുണപ്പിച്ചുനിര്‍ത്തുക തുടങ്ങിയ സി.പി.എം തന്ത്രത്തിന്റെ ഇരയല്ലേ ഐ.എന്‍.എല്‍., പി.ഡി.പി, കെ.ടി. ജലീല്‍, പി.ടി.എ. റഹീം ഫാക്ടറുകള്‍.?l
മറ്റുള്ളവരുടെ കാര്യം ഞങ്ങള്‍ക്കറിയില്ല. ഐ.എന്‍.എല്ലിന്റെ ഇടതുസഹകരണം അടര്‍ത്തിയെടുത്തതോ പിടിച്ചുവാങ്ങിയതോ അല്ല. ഞങ്ങള്‍ ആവശ്യപ്പെട്ടു നേടിയതാണ്. ആശയഗതികളുടെ യോജിപ്പാണ് അതിലെ മധ്യവര്‍ത്തി.

ബി.ജെ.പിയില്‍ അധികാരം നഷ്ടപ്പെട്ടപ്പോള്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി പിണങ്ങിപ്പോയ രാമന്‍പിള്ള ഇപ്പോള്‍ ഇടതുമുന്നണിക്കൊപ്പമാണെന്ന് ഓര്‍ക്കുന്നോ. ബാബരി മസ്ജിദ് പൊളിച്ചപ്പോള്‍ ആ പാര്‍ട്ടി അതാഘോഷിച്ചിരുന്നു.? l
വര്‍ഗീയപ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിച്ചിന്തിക്കുന്നവര്‍ക്ക് ഇടംകൊടുക്കുന്നത് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ വഴിയൊരുക്കുമെന്നാണ് ഐ.എന്‍.എല്‍ വിചാരിക്കുന്നത്.
ഐ.എന്‍.എല്‍ ഈ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ? അവസാന നിമിഷം സീറ്റ് നിഷേധിക്കപ്പെട്ടതാണോ.l?
എല്‍.ഡി.എഫുമായി ധാരണയായ ശേഷം ഐ.എന്‍.എല്ലിന് എം.പി ഉണ്ടായിരുന്നില്ല. അതുകൊണ്ട് ക്ലെയിം ഇല്ലെങ്കിലും സീറ്റ് ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ചചെയ്ത് സമവായം ഉണ്ടാക്കിയശേഷം നിര്‍ബന്ധം പിടിക്കാതിരുന്നതാണ്. ചില ദേശീയ കാഴ്ചപ്പാടുകളും അതുള്‍ക്കൊള്ളുന്നുണ്ട്.

ഐ.എന്‍.എല്ലിനോട് വിരോധമോ തീണ്ടിക്കൂടായ്മയോ ഇല്ലെന്ന് ലീഗ് ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറയുന്നു. തിരിച്ചുള്ള സമീപനമെന്താണ്.l?
വിരോധത്തിന്റെയല്ല പ്രശ്നങ്ങള്‍. നയത്തിന്റെയും സമീപനത്തിന്റേയുമാണ്. പറയുന്നതിലെ ആത്മാര്‍ഥത പ്രവര്‍ത്തനങ്ങളില്‍ കാണിക്കണം. ഐ.എന്‍.എല്ലിനെ ഒരു പാര്‍ട്ടിയായിപ്പോലും കഴിഞ്ഞ കാലങ്ങളില്‍ ലീഗ് അംഗീകരിച്ചിട്ടില്ല. വേദികള്‍ പങ്കിടാവുന്ന അവസരങ്ങള്‍ നിഷേധിക്കപ്പെടാറുണ്ട്.

മുസ്ലിം ഐക്യവേദിയാണോ ഉദ്ദേശ്യം. അതിന് ഐ.എന്‍.എല്ലും പി.ഡി.പിയും മുസ്ലിംപാര്‍ട്ടിയാണോ.l?
ഇത് സന്ദര്‍ഭത്തിനൊത്ത് ആളെ ഒഴിവാക്കാനുള്ള മുന്‍കൂര്‍ ജാമ്യമാണ്.

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ദേശീയാടിസ്ഥാനത്തില്‍ ന്യൂനപക്ഷരാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്നും ഒന്നിച്ചുനില്‍ക്കുന്നതിന്റെ അനിവാര്യത പ്രകടമാവുമെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു. അത്തരമൊരു ഘട്ടത്തില്‍ ഐ.എന്‍.എല്ലിന് സഹകരിക്കാനാവുമോ?
l മുസ്ലിം ഐക്യം എന്നതിലുപരി പിന്നാക്ക^ന്യൂനപക്ഷങ്ങളുടെ വിശാല ഐക്യമാണ് സേട്ട്സാഹിബ് വിഭാവനം ചെയ്തത്. വരുംനാളുകളില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഒത്തുവിളിക്കേണ്ട മുദ്രാവാക്യവും അതാണ്. ആ അര്‍ഥത്തിലുള്ള ഏതു സംരംഭത്തിലും ഞങ്ങളുടെ പാര്‍ട്ടി ഉണ്ടാവും. ഐ.എന്‍.എല്‍ ലീഗ് വിരുദ്ധ പ്രചാരണത്തിനു മാത്രമുള്ളൊരു പ്രസ്ഥാനമല്ല.

ടി.പി. ചെറൂപ്പ
fm madyamam

1 comment:

ഗള്‍ഫ് വോയ്‌സ് said...

(പതിരോധ നിരയില്‍ ആദര്‍ശ ശക്തി നിലയും നിലപാടും: അഡ്വ. പി.എം.എ. സലാം


ഇന്ത്യയുടെ മതേതരസങ്കല്‍പത്തിനേറ്റ അഗാധമുറിവായിരുന്നു ബാബരി മസ്ജിദിന്റെ തകര്‍ച്ച. രാജ്യത്തെ ന്യൂനപക്ഷ രാഷ്ട്രീയത്തില്‍, പള്ളിപൊളിക്കല്‍ സംഭവമുണ്ടാക്കിയ വഴിത്തിരിവുകള്‍ ആ സമയത്ത് ശക്തമായിരുന്നു. എന്നിട്ടും ന്യൂനപക്ഷ രാഷ്ട്രീയം അതിന്റെ പേരില്‍ ഒരു കുടക്കീഴില്‍ വന്നില്ല. കുറേക്കൂടി ശൈഥില്യവത്കരണമായിരുന്നു അനന്തരം അതിന്റെ വഴി. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗില്‍ ഒരു പിളര്‍പ്പുവരെ അതു വരുത്തിവെച്ചു. സംഘ്പരിവാര്‍ ശക്തികള്‍ക്ക് കുഴലൂതുന്ന കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ലീഗില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു. മുന്നണി വിടുന്നത് വിഷയത്തിനു പരിഹാരമല്ലെന്ന നിലപാടില്‍ മറുപക്ഷം ഉറച്ചുനിന്നു. ഭിന്നാഭിപ്രായമുള്ളവര്‍ ഇബ്രാഹീം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ ഐ.എന്‍.എല്ലിനു രൂപം നല്‍കി. ഒട്ടേറെ കാര്യങ്ങളില്‍ യോജിപ്പും മുന്‍കൂര്‍ ധാരണകളുമുണ്ടായിട്ടും ഇടതുമുന്നണിഅവരെ മുന്നണിയിലെടുത്തില്ല. തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ നേടാന്‍ ഇടതുപക്ഷം അവരെ സഖ്യകക്ഷിയാക്കി. ഈയിടെ നടന്ന ഒരു മാധ്യമസര്‍വേ ചൂണ്ടിക്കാട്ടിയത്, മലപ്പുറംജില്ലയില്‍ സി.പി.ഐയേക്കാള്‍ വോട്ടുള്ള പാര്‍ട്ടിയാണ് ഐ.എന്‍.എല്‍ എന്നാണ്.
തങ്ങള്‍ക്കു നല്‍കുന്ന അത്രയും ഇടതുമുന്നണിയില്‍നിന്ന് തിരിച്ചുകിട്ടുന്നില്ലെന്ന ശക്തമായ ബോധ്യമുണ്ടായിട്ടും ഇടതുമുന്നണിയുമായി സഹകരിച്ച് നില്‍ക്കുന്നതിന്റെ ന്യായങ്ങള്‍ വിശദീകരിക്കുകയാണ് ഐ.എന്‍.എല്‍ ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം.
? ഈ തെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്‍ മുഖ്യ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് ആരെയാണ്. മുസ്ലിംലീഗിനെയാണോ?l അല്ല. സംഘ്പരിവാറും കോണ്‍ഗ്രസും പിന്നെ മുസ്ലിം ലീഗും. ഇതിലെ രണ്ടാംകക്ഷി ഒന്നാംകക്ഷിയുടെ വളര്‍ച്ചക്ക് ഒത്താശ ചെയ്തവരും മൂന്നാംകക്ഷി അതിനെ പിന്തുണച്ചവരുമാണ്. രാഷ്ട്രം നേരിടുന്ന പട്ടിണിയേക്കാള്‍ ഭീകരമാണ് ഫാഷിസം. പട്ടിണികിടക്കാം. പക്ഷേ, ഐഡന്റിറ്റിയും അഭിമാനവും കളയാന്‍ ഒരു സമൂഹവും ആഗ്രഹിക്കുകയില്ല. സംഘ്പരിവാര്‍ ചെയ്യുന്നത് രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഹിംസിക്കുകയും അവരുടെ ഐഡന്റിറ്റിയെ തകര്‍ക്കുകയുമാണ്.
മതേതര ജനാധിപത്യപാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിനെ സംഘ്പരിവാറിനോട് ചേര്‍ത്തുപറയാനെങ്ങനെ കഴിയും.l? ഗാന്ധിജിയുടെയും നെഹ്റുവിന്റെയും മൌലാനാ ആസാദിന്റെയും കോണ്‍ഗ്രസിനെപ്പറ്റിയല്ല പറയുന്നത്. നരസിംഹറാവുവിന്റെ കാലംതൊട്ട് അത് മാറി. കോണ്‍ഗ്രസിന്റെ സംസ്കാരവും രാജ്യത്തിന്റെ മതേതരസ്വഭാവവും ഒറ്റയടിക്ക് തകര്‍ക്കുകയാണ് റാവു ചെയ്തത്. ചേരിചേരാനയങ്ങളില്‍ മാറ്റംവരുത്തി. വിദേശരാജ്യങ്ങളുമായുള്ള നയനിലപാടുകളില്‍ പൊളിച്ചെഴുത്തിന് തുടക്കം കുറിച്ചു. ഉദാരീകരണ സമീപനങ്ങളിലൂടെ സാമ്രാജ്യത്വവത്കരണം നടപ്പാക്കി. രാജ്യത്തിനകത്താണെങ്കില്‍ മതനിരപേക്ഷ കാഴ്ചപ്പാടുകള്‍ മാറ്റിമറിച്ചു. ഇങ്ങനെ ഫാഷിസത്തിന്റെ വേരുകള്‍ നട്ടുപിടിപ്പിക്കാനാണ് പാര്‍ട്ടി പദവിയും ഭരണസ്വാധീനവും വഴി നരസിംഹറാവു ശ്രമിച്ചത്. രാജ്യത്ത് ഇപ്പോഴുള്ള വലിയ ധ്രുവീകരണത്തിന് ഫാഷിസ്റ്റ് ശക്തികള്‍ക്ക് അദ്ദേഹം ഒത്താശ ചെയ്തു. ബാബരിപള്ളി പൊളിക്കുന്നതോടെ കോണ്‍ഗ്രസിലെ മൃദുഹിന്ദുത്വവാദികള്‍ക്ക് ബി.ജെ.പിയുമായി സഹകരിക്കാമെന്നായി. കോണ്‍ഗ്രസിലെ ആ വിഭാഗമാണ് ബി.ജെ.പിക്ക് ബലം കൊടുത്തത്. നരസിംഹറാവു തൊട്ട് ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ ചരിത്രം ഒന്നു വേറെതന്നെയാണ്. കോണ്‍ഗ്രസ് ഇത്തരം നിലപാടുകളില്‍ ഉറച്ചുനിന്നപ്പോള്‍ അവര്‍ക്ക് ഉറച്ച പിന്തുണ കൊടുത്ത മുസ്ലിംലീഗിന്റെ നയങ്ങളോടായിരുന്നു ഞങ്ങള്‍ക്ക് വിയോജിപ്പ്. അങ്ങനെയാണ് ഐ.എന്‍.എല്‍ രൂപവത്കൃതമായത്്. പഴയനിലപാടുകളില്‍നിന്ന് അവരൊന്നും ഇപ്പോഴും മാറിയതായി ബോധ്യപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഐ.എന്‍.എല്‍ നിലപാടുകളിലും മാറ്റം വന്നിട്ടില്ല. എന്നുകരുതി, മുസ്ലിംലീഗിനെ ടാര്‍ഗറ്റ് ചെയ്ത് ആക്രമിക്കുക എന്ന ലക്ഷ്യമൊന്നും ഐ.എന്‍.എല്ലിനില്ല.
ഇടതുമുന്നണിയുടെ എല്ലാ നയങ്ങളുമായി യോജിച്ചുപോവാന്‍ ഐ.എന്‍.എല്ലിനു കഴിയുമോ.l? ഒരു പാര്‍ട്ടിക്കും വേറെ പാര്‍ട്ടികളുടെ എല്ലാ നിലപാടുകളോടും യോജിക്കാനാവില്ല. സാമൂഹിക^മതേതര വര്‍ഗീയവിരുദ്ധ രംഗങ്ങളില്‍ കൂടുതല്‍ യോജിക്കാനാവുന്നത് എല്‍.ഡി.എഫുമായാണ്.
മുസ്ലിംസംഘടനകളെ കൂടെ നിര്‍ത്തുക, നേതാക്കളെ അടര്‍ത്തിമാറ്റി ചെറിയ സൌകര്യങ്ങള്‍ കൊടുത്ത് നുണപ്പിച്ചുനിര്‍ത്തുക തുടങ്ങിയ സി.പി.എം തന്ത്രത്തിന്റെ ഇരയല്ലേ ഐ.എന്‍.എല്‍., പി.ഡി.പി, കെ.ടി. ജലീല്‍, പി.ടി.എ. റഹീം ഫാക്ടറുകള്‍.?l മറ്റുള്ളവരുടെ കാര്യം ഞങ്ങള്‍ക്കറിയില്ല. ഐ.എന്‍.എല്ലിന്റെ ഇടതുസഹകരണം അടര്‍ത്തിയെടുത്തതോ പിടിച്ചുവാങ്ങിയതോ അല്ല. ഞങ്ങള്‍ ആവശ്യപ്പെട്ടു നേടിയതാണ്. ആശയഗതികളുടെ യോജിപ്പാണ് അതിലെ മധ്യവര്‍ത്തി.
ബി.ജെ.പിയില്‍ അധികാരം നഷ്ടപ്പെട്ടപ്പോള്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി പിണങ്ങിപ്പോയ രാമന്‍പിള്ള ഇപ്പോള്‍ ഇടതുമുന്നണിക്കൊപ്പമാണെന്ന് ഓര്‍ക്കുന്നോ. ബാബരി മസ്ജിദ് പൊളിച്ചപ്പോള്‍ ആ പാര്‍ട്ടി അതാഘോഷിച്ചിരുന്നു.? l വര്‍ഗീയപ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിച്ചിന്തിക്കുന്നവര്‍ക്ക് ഇടംകൊടുക്കുന്നത് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ വഴിയൊരുക്കുമെന്നാണ് ഐ.എന്‍.എല്‍ വിചാരിക്കുന്നത്.
ഐ.എന്‍.എല്‍ ഈ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ? അവസാന നിമിഷം സീറ്റ് നിഷേധിക്കപ്പെട്ടതാണോ.l? എല്‍.ഡി.എഫുമായി ധാരണയായ ശേഷം ഐ.എന്‍.എല്ലിന് എം.പി ഉണ്ടായിരുന്നില്ല. അതുകൊണ്ട് ക്ലെയിം ഇല്ലെങ്കിലും സീറ്റ് ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ചചെയ്ത് സമവായം ഉണ്ടാക്കിയശേഷം നിര്‍ബന്ധം പിടിക്കാതിരുന്നതാണ്. ചില ദേശീയ കാഴ്ചപ്പാടുകളും അതുള്‍ക്കൊള്ളുന്നുണ്ട്.
ഐ.എന്‍.എല്ലിനോട് വിരോധമോ തീണ്ടിക്കൂടായ്മയോ ഇല്ലെന്ന് ലീഗ് ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറയുന്നു. തിരിച്ചുള്ള സമീപനമെന്താണ്.l? വിരോധത്തിന്റെയല്ല പ്രശ്നങ്ങള്‍. നയത്തിന്റെയും സമീപനത്തിന്റേയുമാണ്. പറയുന്നതിലെ ആത്മാര്‍ഥത പ്രവര്‍ത്തനങ്ങളില്‍ കാണിക്കണം. ഐ.എന്‍.എല്ലിനെ ഒരു പാര്‍ട്ടിയായിപ്പോലും കഴിഞ്ഞ കാലങ്ങളില്‍ ലീഗ് അംഗീകരിച്ചിട്ടില്ല. വേദികള്‍ പങ്കിടാവുന്ന അവസരങ്ങള്‍ നിഷേധിക്കപ്പെടാറുണ്ട്.
മുസ്ലിം ഐക്യവേദിയാണോ ഉദ്ദേശ്യം. അതിന് ഐ.എന്‍.എല്ലും പി.ഡി.പിയും മുസ്ലിംപാര്‍ട്ടിയാണോ.l? ഇത് സന്ദര്‍ഭത്തിനൊത്ത് ആളെ ഒഴിവാക്കാനുള്ള മുന്‍കൂര്‍ ജാമ്യമാണ്.
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ദേശീയാടിസ്ഥാനത്തില്‍ ന്യൂനപക്ഷരാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്നും ഒന്നിച്ചുനില്‍ക്കുന്നതിന്റെ അനിവാര്യത പ്രകടമാവുമെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു. അത്തരമൊരു ഘട്ടത്തില്‍ ഐ.എന്‍.എല്ലിന് സഹകരിക്കാനാവുമോ? l മുസ്ലിം ഐക്യം എന്നതിലുപരി പിന്നാക്ക^ന്യൂനപക്ഷങ്ങളുടെ വിശാല ഐക്യമാണ് സേട്ട്സാഹിബ് വിഭാവനം ചെയ്തത്. വരുംനാളുകളില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഒത്തുവിളിക്കേണ്ട മുദ്രാവാക്യവും അതാണ്. ആ അര്‍ഥത്തിലുള്ള ഏതു സംരംഭത്തിലും ഞങ്ങളുടെ പാര്‍ട്ടി ഉണ്ടാവും. ഐ.എന്‍.എല്‍ ലീഗ് വിരുദ്ധ പ്രചാരണത്തിനു മാത്രമുള്ളൊരു പ്രസ്ഥാനമല്ല.