Wednesday, March 25, 2009

ഷാഹിദ് വധശ്രമം: രണ്ട് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍

ഷാഹിദ് വധശ്രമം: രണ്ട് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍

പൊന്നാനി: ഡിവൈഎഫ്ഐ പൊന്നാനി ബ്ളോക്ക് വൈസ് പ്രസിഡന്റ് ടി എം ഷാഹിദിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് എന്‍ഡിഎഫുകാര്‍കൂടി അറസ്റ്റിലായി. അയ്യോട്ടിച്ചിറ മുക്രിയകത്ത് ഏനുവിന്റെ മകന്‍ യൂസഫ് (32), പാലപ്പെട്ടി ചേന്ദന്റകത്ത് മുഹമ്മദിന്റെ മകന്‍ ഷെഫീഖ് (22) എന്നിവരെയാണ് പൊന്നാനി സിഐ സുദര്‍ശനും സംഘവും അറസ്റ്റുചെയ്തത്. ഷാഹിദ് വധശ്രമം കൂടാതെ നിരവധി അക്രമക്കേസുകളിലും ഇരുവരും പ്രതികളാണ്. ഒളിവിലായിരുന്ന ഇവര്‍ വീട്ടിലെത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലപ്പെട്ടിയില്‍നിന്നും ബുധനാഴ്ച പുലര്‍ച്ചെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 17-നാണ് ബ്ളോക്ക് കമ്മിറ്റി കഴിഞ്ഞുപോകുകയായിരുന്ന ടി എം ഷാഹിദിനെ വെളിയങ്കോട്ട്വച്ച് എന്‍ഡിഎഫ് ക്രിമിനലുകള്‍ ഏകപക്ഷീയമായി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇതിനുശേഷം 22-ന് പുലര്‍ച്ചെ പ്രദേശത്തെ പത്ത് സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് കൊള്ളയും കൊള്ളിവയ്പ്പും നടത്തിയിരുന്നു. അറസ്റ്റിലായ മുക്രിയകത്ത് യൂസഫ് മരക്കാരകത്ത് സെയ്തുമുഹമ്മദിന്റെ തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചകേസിലും മണിയറ കുത്തിതുറന്ന് 40 പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലും പഞ്ചായത്തംഗം കൈപ്പട പുഷ്പയുടെ വീടാക്രമിച്ച് 100 പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലും ഡിവൈഎഫ്ഐ വില്ലേജ് ട്രഷറര്‍ നെല്ലിക്കല്‍ ബിനുവിന്റെ വീടാക്രമിച്ച് 30 പവന്‍ കവര്‍ന്ന കേസിലും വടക്കേപുറത്ത് ഹസ്സന്‍കോയ, മാളിയേക്കല്‍ അബ്ദുള്ള എന്നിവരുടെ വീടാക്രമിച്ചകേസിലും പ്രതിയാണ്. പിടിയിലായ ചേന്ദന്റകത്ത് ഷെഫീഖ്, വടക്കേപുറത്ത് ഹസ്സന്‍കോയ, മാളിയേക്കല്‍ അബ്ദുള്ള എന്നിവരുടെ വീടാക്രമിച്ച കേസിലും പാലപ്പെട്ടി മുഹമ്മദാലിയുടെ വീടാക്രമിച്ച കേസിലും മരക്കാരകത്ത് സെയ്തുമുഹമ്മദിന്റെ തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലും കൊള്ളയും കൊള്ളിവയ്പ്പും നടത്തിയ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

2 comments:

ഗള്‍ഫ് വോയ്‌സ് said...

ഷാഹിദ് വധശ്രമം: രണ്ട് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍

പൊന്നാനി: ഡിവൈഎഫ്ഐ പൊന്നാനി ബ്ളോക്ക് വൈസ് പ്രസിഡന്റ് ടി എം ഷാഹിദിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് എന്‍ഡിഎഫുകാര്‍കൂടി അറസ്റ്റിലായി. അയ്യോട്ടിച്ചിറ മുക്രിയകത്ത് ഏനുവിന്റെ മകന്‍ യൂസഫ് (32), പാലപ്പെട്ടി ചേന്ദന്റകത്ത് മുഹമ്മദിന്റെ മകന്‍ ഷെഫീഖ് (22) എന്നിവരെയാണ് പൊന്നാനി സിഐ സുദര്‍ശനും സംഘവും അറസ്റ്റുചെയ്തത്. ഷാഹിദ് വധശ്രമം കൂടാതെ നിരവധി അക്രമക്കേസുകളിലും ഇരുവരും പ്രതികളാണ്. ഒളിവിലായിരുന്ന ഇവര്‍ വീട്ടിലെത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലപ്പെട്ടിയില്‍നിന്നും ബുധനാഴ്ച പുലര്‍ച്ചെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 17-നാണ് ബ്ളോക്ക് കമ്മിറ്റി കഴിഞ്ഞുപോകുകയായിരുന്ന ടി എം ഷാഹിദിനെ വെളിയങ്കോട്ട്വച്ച് എന്‍ഡിഎഫ് ക്രിമിനലുകള്‍ ഏകപക്ഷീയമായി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇതിനുശേഷം 22-ന് പുലര്‍ച്ചെ പ്രദേശത്തെ പത്ത് സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് കൊള്ളയും കൊള്ളിവയ്പ്പും നടത്തിയിരുന്നു. അറസ്റ്റിലായ മുക്രിയകത്ത് യൂസഫ് മരക്കാരകത്ത് സെയ്തുമുഹമ്മദിന്റെ തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചകേസിലും മണിയറ കുത്തിതുറന്ന് 40 പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലും പഞ്ചായത്തംഗം കൈപ്പട പുഷ്പയുടെ വീടാക്രമിച്ച് 100 പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലും ഡിവൈഎഫ്ഐ വില്ലേജ് ട്രഷറര്‍ നെല്ലിക്കല്‍ ബിനുവിന്റെ വീടാക്രമിച്ച് 30 പവന്‍ കവര്‍ന്ന കേസിലും വടക്കേപുറത്ത് ഹസ്സന്‍കോയ, മാളിയേക്കല്‍ അബ്ദുള്ള എന്നിവരുടെ വീടാക്രമിച്ചകേസിലും പ്രതിയാണ്. പിടിയിലായ ചേന്ദന്റകത്ത് ഷെഫീഖ്, വടക്കേപുറത്ത് ഹസ്സന്‍കോയ, മാളിയേക്കല്‍ അബ്ദുള്ള എന്നിവരുടെ വീടാക്രമിച്ച കേസിലും പാലപ്പെട്ടി മുഹമ്മദാലിയുടെ വീടാക്രമിച്ച കേസിലും മരക്കാരകത്ത് സെയ്തുമുഹമ്മദിന്റെ തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലും കൊള്ളയും കൊള്ളിവയ്പ്പും നടത്തിയ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു

Anonymous said...

ആറെസ്സെസ്സുകാരാണ് പ്രതികളെന്നാണല്ല്ല്ലോ ആദ്യം തിരുമൊഴിയുണ്ടായത്. അതനുസരിച്ച് ചില ഹിന്ദു വീടുകൾ ആക്രമിക്കുകയും ചെയ്തിരുന്നുവല്ലോ, ദാസന്മാർ.