Saturday, March 21, 2009

മഅ്ദനിയെ വേട്ടയാടുന്നത് ആര്‍ക്കുവേണ്ടി

മഅ്ദനിയെ വേട്ടയാടുന്നത് ആര്‍ക്കുവേണ്ടി

ആര്‍ എസ് ബാബു

തിരു: മഅ്ദനിയും പിഡിപിയും യുഡിഎഫിന് പെട്ടെന്ന് ചതുര്‍ഥിയായത്, കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമെന്ന ഭീതിയില്‍. ലീഗ്- കോഗ്രസ് പാളയത്തില്‍നിന്ന് ന്യൂനപക്ഷ വിഭാഗങ്ങള്‍ വന്‍തോതില്‍ ഇടതുപക്ഷചേരിയിലേക്ക് മാറുകയാണെന്ന തിരിച്ചറിവാണ് യുഡിഎഫിന്റെ പരിഭ്രാന്തിക്ക് കാരണം. ഡോ. ഹുസൈന്‍ രണ്ടത്താണിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ പൊന്നാനി നല്‍കുന്ന സന്ദേശം അവരെ വിറകൊള്ളിക്കുന്നു. പഴയ മഞ്ചേരിതരംഗം പൊന്നാനിയിലൂടെ പുതിയ തരംഗമായി കേരളമാകെ ആഞ്ഞടിക്കുമെന്നാണ് സൂചനകള്‍. ഈ പശ്ചാത്തലത്തിലാണ് എല്‍ഡിഎഫ് ജയത്തിന് ആഹ്വാനം നല്‍കിയ മഅ്ദനിയെയും പിഡിപിയെയും പ്രവര്‍ത്തനരംഗത്തിറങ്ങുന്നത് തടയാന്‍ പുതിയ ക്രമിനല്‍ക്കുറ്റങ്ങളുടെ കെട്ടുകഥ യുഡിഎഫും വലതുപക്ഷമാധ്യമങ്ങളും ഉയര്‍ത്തുന്നത്്. ഇതിനു മുന്നില്‍ മഅ്ദനിയും പിഡിപിയും പേടിച്ചുമാറുന്നെങ്കില്‍ മാറിക്കോട്ടെയെന്ന് കരുതിയവര്‍ക്കു തെറ്റി. പിഡിപി ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണ രംഗത്തിറങ്ങുകയാണ്. പിഡിപി പങ്കാളിത്തത്തിന്റെ പേരില്‍ മതനിരപേക്ഷ രാഷ്ട്രീയം സിപിഐ എമ്മിനെ പഠിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. എല്‍ഡിഎഫ് വിജയത്തിന് മുന്നണിയില്‍ ഉള്‍പ്പെടാത്ത കക്ഷികളും സംഘടനകളും വ്യക്തികളും പങ്കാളിയാകുന്നത് പുതിയ കാര്യമല്ല. മതത്തെയും വര്‍ഗീയതയെയും തിരിച്ചറിഞ്ഞ് മതനിരപേക്ഷതയെ ശക്തിപ്പെടുത്തുന്ന രാഷ്ട്രീയക്കൂട്ടുകെട്ടാണ് എല്‍ഡിഎഫ്. പൊന്നാനിയിലെ പൊതുസ്വതന്ത്രനെ നിശ്ചയിച്ചത് പിഡിപിയല്ലെന്നും മുന്നണി സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് മുന്നണികക്ഷികളാണെന്നും സിപിഐ എം സംസ്ഥാനസക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കിയതാണ്. എന്നിട്ടും പൊന്നാനിയിലെ സ്ഥാനാര്‍ഥി മഅ്ദനിയുടെതാണെണ് പ്രചരിപ്പിക്കുക, ഒപ്പം മഅ്ദനി മറ്റൊരു ബിന്‍ലാദനാണെന്ന് ചിത്രീകരിക്കുക- ഈ ശൈലിയാണ് യുഡിഎഫ്-ബിജെപി-മാധ്യമ കൂട്ടുകെട്ട് സ്വീകരിച്ചിരിക്കുന്നത്. താന്‍ ഭീകരവാദത്തിന്റെ വഴിയില്‍ ഇല്ലെന്നും ജനാധിപത്യരാഷ്ട്രീയമാണ് മാര്‍ഗമെന്നും ജയില്‍മോചിതനായ മഅ്ദനി വ്യക്തമാക്കിയതാണ്. അതനുസരിച്ചുള്ള പ്രവര്‍ത്തനവീഥിയിലേക്ക് പിഡിപിയെ നയിച്ചു. അതിനെ അംഗീകരിക്കുകയും പ്രോത്സാഹിക്കുകയുമാണ് മതനിരപേക്ഷരാഷ്ട്രീയം ശക്തിപ്പെടുത്താന്‍ ചെയ്യേണ്ടത.് അതാണ് എല്‍ഡിഎഫ് ചെയ്യുന്നത്. ഇന്ന് ആര്‍എസ്എസ് വോട്ടിന് മഅ്ദനിയെ തീവ്രവാദിയാക്കാന്‍ നോക്കുന്ന ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും 2001ല്‍ വോട്ടിനായി കോയമ്പത്തൂര്‍ ജയിലില്‍ പോയി അദ്ദേഹത്തെ കണ്ടത് കേരളം മറന്നിട്ടില്ല. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ വിചാരണ നേരിടുകയായിരുന്നു അന്ന് മഅ്ദനി. ജയിലില്‍ കിടന്നപ്പോഴും അതിനുമുമ്പുമുണ്ടായ സംഭവങ്ങളുടെ പേരിലാണ് ഇപ്പോള്‍ വിവാദം ഉണ്ടാക്കാന്‍ നോക്കുന്നത്. പിഡിപിയുമായി മുമ്പ് ബന്ധമുണ്ടായിരുന്ന ചിലര്‍ തീവ്രവാദകേസില്‍ പിടിയിലായിട്ടുണ്ടെങ്കിലും അവയിലൊന്നിലും മഅ്ദനിക്കോ കുടുംബാംഗങ്ങള്‍ക്കോ പങ്കുള്ളതായി പൊലീസിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. ബസ് കത്തിക്കല്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ പേരില്‍ മഅ്ദനിയെയും കുടുംബത്തെയും താറടിക്കാന്‍ തെരഞ്ഞെടുപ്പുവേളയെ ഉപയോഗിക്കുന്ന മനോരമാദിമാധ്യമങ്ങള്‍ മറക്കുന്ന ഒരു വസ്തുത, ഈ ആക്ഷേപമെല്ലാം കുറെക്കാലംമുമ്പ് ബിജെപി പത്രം നിരത്തിയവയാണ് എന്നതാണ്. മഅ്ദനിയെ ബോംബെറിഞ്ഞു കാലെടുത്ത കാവിപ്പടയ്ക്ക് മഅ്ദനിയെ ഇല്ലാതാക്കാനും ജയിലിലാക്കാനും വാശിയുണ്ട്. മഅ്ദനി ജനാധിപത്യരാഷ്ട്രീയം സ്വീകരിച്ചശേഷവും കാവിപ്പടയുടെ നെറികെട്ട മഅ്ദനി വിരോധത്തിന് എണ്ണപകരുകയാണ് യുഡിഎഫും അവരുടെ മാധ്യമങ്ങളും.

5 comments:

Vote4Koni said...

അത്മധൈര്യത്തിന്റെ ഒരംശംപോലും നിന്റെ വാക്കുകളിലോ, പ്രവർത്തികളിലോ ഇല്ലാതെപോയല്ലോ എന്നോർത്ത്‌ പരിതപിക്കാനെ, നിന്നെ വിശ്വസിക്കുന്നു, മുഡന്മാരായ അനുയായികൾക്ക്‌ കഴിയൂ.
തുടർന്ന് വായിക്കുവൻ ഇവിടെ ക്ലിക്കുക

Vote4Koni said...

പ്രിയങ്കരരും, ബഹുമാന്യരും, ആരാധ്യരും, പിന്നെ എന്തോക്കെയോ ആയ നമ്മുടെ നേതാകളെന്ന് സിറാജ്‌ പറയുബോൾ, മുസ്ലിം സമൂഹത്തിന്റെ കണ്ണില്ലൂടെ ഒളിച്ചിറങ്ങുന്ന മിഴിനീർ തുടച്ച്‌കൊണ്ടവർ, ഗദ്ഗദത്തോടെ സഖാവ്‌ മദനിയുടെ പ്രസംഗം ഓർത്ത്‌ പോവുന്നു.

മലപ്പുറത്തിന്റെ മണൽതരികളെ പ്രകമ്പനംകൊള്ളിച്ച്‌കൊണ്ട്‌, ഒരിക്കൽ മദനി പ്രസംഗിച്ചു.

"അവശരും, പീഡിതരും, ദുഖിതരുമായ മക്കളെ, ആരാണ്‌ നമ്മുടെ നേതാവ്‌?. കരുണാകരനാണോ? നായനാരാണോ രാജിവ്‌ ഗാന്ധിയാണോ? ശിഹാബ്‌ തങ്ങളാണോ? അല്ല മക്കളെ അല്ല. ഇവരാരും നമ്മുടെ നേതാകളല്ല. നമ്മുടെ നേതാവ്‌ മുഹമ്മദ്‌ മുസ്തഫ തങ്ങളാണ്‌......"

തുടർന്ന് വായിക്കുവൻ ഇവിടെ ക്ലിക്കുക

ഗള്‍ഫ് വോയ്‌സ് said...

Anonymous said...

മദനിയുടെ കപടമുഖം

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ പിഡിപിയുടെ പിന്തുണ ചോദിച്ച്‌ സിപിഎം ചെന്നിട്ടില്ലെന്ന്‌ മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി. മനോരമ ന്യൂസിന്റെ നിലപാട്‌ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹുസൈൻ രണ്ടത്താണിയെ പിഡിപി സ്വയം പിന്തുണയ്ക്കുകയായിരുന്നു.
-----------------
പു തറ സിറാജെ,

ഇതാണോ ഞാമ്മന്റെ മുന്നണി?. പിഡിപി ഏത്‌ മുന്നണിയുടെ ഭാഗമാണ്‌? ഒരു പഞ്ചായത്ത്‌ മെമ്പർ പോലുമില്ലാതെ, നേരെ ഡെൽഹിക്ക്‌ വണ്ടി കയറാമെന്ന് വ്യാമോഹിക്കുന്ന പടുവിഡ്ഡികളാണോ, പിഡിപിക്കാർ?

പലതും കേൾക്കുബോൾ, അറിയാതെ പിന്തുണകൊടുത്ത്‌പോകും അല്ലെ സഖാവ്‌ മദനി?

പ്രിയങ്കരരും, ബഹുമാന്യരും, ആരാധ്യരും, പിന്നെ എന്തോക്കെയോ ആയ നമ്മുടെ നേതാകളെന്ന് സിറാജ്‌ പറയുബോൾ, മുസ്ലിം സമൂഹത്തിന്റെ കണ്ണില്ലൂടെ ഒളിച്ചിറങ്ങുന്ന മിഴിനീർ തുടച്ച്‌കൊണ്ടവർ, ഗദ്ഗദത്തോടെ സഖാവ്‌ മദനിയുടെ പ്രസംഗം ഓർത്ത്‌ പോവുന്നു.

മലപ്പുറത്തിന്റെ മണൽതരികളെ പ്രകമ്പനംകൊള്ളിച്ച്‌കൊണ്ട്‌, ഒരിക്കൽ മദനി പ്രസംഗിച്ചു.

"അവശരും, പീഡിതരും, ദുഖിതരുമായ മക്കളെ, ആരാണ്‌ നമ്മുടെ നേതാവ്‌?. കരുണാകരനാണോ? നായനാരാണോ രാജിവ്‌ ഗാന്ധിയാണോ? ശിഹാബ്‌ തങ്ങളാണോ? അല്ല മക്കളെ അല്ല. ഇവരാരും നമ്മുടെ നേതാകളല്ല. നമ്മുടെ നേതാവ്‌ മുഹമ്മദ്‌ മുസ്തഫ തങ്ങളാണ്‌......"

വർഷങ്ങൾ പലതും ഒടിഞ്ഞ്‌ മടങ്ങി കൊഴിഞ്ഞ്‌വീഴുബോൾ, നബി തിരുമേനി അങ്ങയുടെ നേതാവല്ലാതായോ? മദീന പട്ടണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന, ഞങ്ങളുടെ കരളിന്റെ കരളായ ഹബീബിനെ തള്ളിപറഞ്ഞ മദനി, നീ മുസൽമാനാണോ? നീ പഠിപ്പിച്ചതും പഠിപ്പിക്കുന്നതും വിശുദ്ധ ഗ്രന്ഥവും തിരുസുന്നത്തുമായിരുന്നോ? നിന്റെ ആവശ്യങ്ങൾക്കനുസരിച്ച്‌ മാറ്റി മറിക്കാനുള്ളതാണോ ഞങ്ങളുടെ വിശ്വാസം? ആസനം താങ്ങുവാൻ ആളുണ്ടായാൽ നിന്റെ നേതാവ്‌ റസുലുള്ളാഹി അല്ലാതവുമെന്ന് പറയുന്ന മദനീ, മറക്കാതിരിക്കുക. ഞങ്ങൾ നെഞ്ചോട്‌ ചേർത്ത്‌ താലോലിച്ച്‌ നടക്കുന്ന ഞങ്ങളുടെ നേതാവിനെയാണ്‌ നിന്റെ നികൃഷ്ടമായ പ്രവർത്തികൾക്ക്‌ പുകമറ സൃഷ്ടിക്കുവാൻ നീ ഉപയോഗിക്കുന്നത്‌. അത്‌, തീകൊണ്ട്‌ തലചോറിയുന്നതിന്‌ തുല്യമാണെന്ന് മാത്രം ഓർമ്മപ്പെടുത്തുന്നു.

അത്മധൈര്യത്തിന്റെ ഒരംശംപോലും നിന്റെ വാക്കുകളിലോ, പ്രവർത്തികളിലോ ഇല്ലാതെപോയല്ലോ എന്നോർത്ത്‌ പരിതപിക്കാനെ, നിന്നെ വിശ്വസിക്കുന്നു, മുഡന്മാരായ അനുയായികൾക്ക്‌ കഴിയൂ.

നിന്റെ തലതിരിഞ്ഞ, വാക്കുകൾക്കും പ്രവർത്തികൾക്കും, മലപ്പുറത്തിന്റെ മക്കൾ മറുപടി തരിക തന്നെ ചെയ്യും.

നീ ഒരു യതാർത്ഥ മുസൽമാനാണെങ്കിൽ, ചെയ്ത്‌ കാര്യങ്ങൾ വിളിച്ച്‌പറഞ്ഞ്‌ ധീരനായി മരണം എറ്റ്‌വാങ്ങുക. അല്ലാതെ, നിരീശ്വരവാദികളുടെ താവളത്തിൽ ഇസ്ലാമിനെ തളച്ചിട്ട്‌, നിന്റെ തടിയൂരാം എന്നാണ്‌ ചിന്തിക്കുന്നതെങ്കിൽ, അല്ലാഹുവിന്റെയും അവന്റെ മലക്കുകളുടെയും ശാപം നിന്റെമേലുണ്ടായിരിക്കട്ടെ.

മദനീ, നീ പഠിച്ച്‌ മറന്നതോ, പഠിക്കാൻ മറന്നതോ ആയ, ഒരദീസ്‌ നിന്റെ ശ്രദ്ധയിൽപെടുത്തുന്നു.
"ജീവിക്കുന്ന രാജ്യത്തിന്റെ നിയമം അനുസരിക്കാൻ കടപ്പെട്ടവരാണ്‌ മുസ്ലിങ്ങൾ"

Anonymous said...

ഓരോ വോട്ടും കോണിക്ക്.

ശിഹാബ്‍ തങ്ങള്‍ പറയുന്നു ഓരോ വോട്ടും കോണിക്ക്.

കുഞ്ഞാലിക്കുട്ടി/പുലിക്കുട്ടി പറയുന്നു ഓരോ വോട്ടും കോണിക്ക്.

ഇ അഹമ്മദ് പറയുന്നു ഓരോ വോട്ടും കോണിക്ക്.

കേരളമൊട്ടാകെ പറയുന്നു ഓരോ വോട്ടും കോണിക്ക്.

ഓരോ വോട്ടും കോണിക്ക്..