Wednesday, March 25, 2009

കോഗ്രസിന്റെ മറ്റൊരു തട്ടിപ്പ്

കോഗ്രസിന്റെ മറ്റൊരു തട്ടിപ്പ്

‍ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കോഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയില്‍ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനമായി ഉയര്‍ത്തിക്കാണിച്ചിരിക്കുന്നത് പാവപ്പെട്ടവര്‍ക്ക് മൂന്ന് രൂപയ്ക്ക് ഭക്ഷ്യധാന്യം നല്‍കുമെന്നാണ്. എത്ര സുന്ദരമായ വാഗ്ദാനം! പാവപ്പെട്ടവരുടെ വിശപ്പടക്കാനുള്ള കോഗ്രസ് പാര്‍ടിയുടെ താല്‍പ്പര്യം അഭിനന്ദനാര്‍ഹംതന്നെ. പക്ഷേ, ഇത് തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തട്ടിപ്പുമാത്രമാണെന്ന് മനസ്സിലാക്കാന്‍ ഒരുനിമിഷം ചിന്തിച്ചാല്‍ മതി. നമ്മുടെ രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച കോഗ്രസിന്റെ നയങ്ങള്‍തന്നെയാണ് ഇന്ത്യയില്‍ ദാരിദ്യ്രനിര്‍മാര്‍ജന പ്രക്രിയക്ക് ഏറ്റവുമധികം തടസ്സമായതെന്നും ഭക്ഷ്യധാന്യം ലഭ്യമാക്കുന്നതിലും പൊതുവിതരണസമ്പ്രദായത്തിന്റെ കാര്യത്തിലും തികച്ചും അപകടകരമായ നടപടികളാണ് കോഗ്രസ് കൈക്കൊണ്ടിട്ടുള്ളതെന്നുമുള്ള ചരിത്രയാഥാര്‍ഥ്യം മറച്ചുപിടിക്കാനാണ് മൂന്ന് രൂപയ്ക്ക് ഭക്ഷ്യധാന്യമെന്ന വര്‍ണപ്പകിട്ടാര്‍ന്ന തെരഞ്ഞെടുപ്പ്തിരശ്ശീല കോഗ്രസ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. സ്വാതന്ത്യ്രം കിട്ടി ആറ് ദശാബ്ദങ്ങള്‍ക്കുശേഷവും ഇന്ത്യയില്‍ വിശപ്പ് ഒരു യാഥാര്‍ഥ്യമാണ്. ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം മൂന്നേകാല്‍ കോടി ആളുകള്‍ എല്ലാ ദിവസവും ഒരുനേരമെങ്കിലും ആഹാരം കഴിക്കാന്‍ സാധിക്കാത്ത മുഴുപ്പട്ടിണിക്കാരാണ്. 25.2 ശതമാനം കുടുംബങ്ങള്‍ ഒരുനേരംമാത്രം ആഹാരം ലഭ്യമാകുന്ന അര്‍ധപട്ടിണിക്കാരാണ്. എപത്താറുശതമാനം ആദിവാസികളും പോഷകാഹാരക്കുറവിന്റെ പ്രശ്നം നേരിടുന്നു. വാഷിങ്ട കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ ഏറ്റവും കൂടുതല്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന രാജ്യങ്ങളില്‍ 66-ാം സ്ഥാനത്താണ് ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ ഒരു പഠനം വെളിപ്പെടുത്തുന്ന ചിത്രം കുറേക്കൂടി ദൈന്യതയാര്‍ന്നതാണ്. ഇന്ത്യയിലെ 60 ശതമാനം കുട്ടികള്‍ കൊടുംപട്ടിണിയിലാണ് ജീവിക്കുന്നതെന്നാണ് ഈ പഠനം പറയുന്നത്. നഗര ജനസംഖ്യയുടെ 15 ശതമാനവും ഗ്രാമീണജനങ്ങളില്‍ 22 ശതമാനവും ഇപ്പോള്‍ ദരിദ്രരായി തുടരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട കോഗ്രസ് ഭരണത്തില്‍ ഹരിതവിപ്ളവം, ഭക്ഷ്യ സ്വയംപര്യാപ്തതാ പ്രഖ്യാപനം തുടങ്ങി ഒട്ടേറെ നാടകങ്ങള്‍ക്കുശേഷമുള്ള വസ്തുനിഷ്ഠ യാഥാര്‍ഥ്യമാണിത്. തെരഞ്ഞെടുപ്പുയോഗങ്ങളില്‍ തടിച്ചുകൂടുന്നവര്‍ക്കുനേരെ പൂമാലയെറിഞ്ഞുകൊടുക്കുന്നതുപോലെ, 'ഗരീബി ഹഠാവോ'പോലുള്ള മനംമയക്കുന്ന മുദ്രാവാക്യങ്ങള്‍ ദരിദ്രജനങ്ങള്‍ക്കുനേരെ കോഗ്രസ് നേതൃത്വം എറിഞ്ഞുകൊടുത്തിട്ടുണ്ട്. എന്നാല്‍, അധികാരദാരിദ്യ്രം ഇല്ലാതാക്കുക എന്ന പരിമിതലക്ഷ്യത്തിനപ്പുറം ഈ മുദ്രാവാക്യങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കോഗ്രസ് ശ്രമിച്ചില്ല എന്നുമാത്രമല്ല, കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക് രാജ്യത്തെ നയിക്കുന്ന നയങ്ങള്‍ക്ക് തുടക്കമിടുകയുംചെയ്തു. മിതമായ നിരക്കില്‍ ഭക്ഷ്യധാന്യങ്ങളും അവശ്യവസ്തുക്കളും ലഭ്യമാക്കുന്നതിനാണ് പൊതുവിതരണസംവിധാനം ഏര്‍പ്പെടുത്തിയത്. നെഹ്റുവിന്റെ കാലത്ത് കോഗ്രസിനുണ്ടായിരുന്ന പരിമിതമായ സോഷ്യലിസ്റ് വീക്ഷണത്തിന്റെ സദ്ഫലമായിരുന്നു ഇത്. എന്നാല്‍, '90കളില്‍ മന്‍മോഹന്‍സിങ് ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് തുടക്കമിട്ടതോടെ ദരിദ്രജനത കോഗ്രസിന് ഒരു പ്രചാരണവിഷയംപോലുമല്ലാതായി. തൊട്ടടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയില്‍ റേഷന്‍ പരിമിതപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് ഇന്ത്യയിലാകെ, പ്രത്യേകിച്ചും കേരളത്തില്‍ വലിയ വിവാദത്തിന് വഴിമരുന്നിട്ടു. കോഗ്രസ് നയം നടപ്പാക്കിയാല്‍ കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും റേഷന്‍ ആനുകൂല്യം നഷ്ടപ്പെടുമെന്ന് ഇടതുപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ തങ്ങളുടെ പ്രകടനപത്രികയില്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് ആണയിട്ട് രക്ഷപ്പെടാന്‍ കേരളത്തിലെ കോഗ്രസ് നേതാക്കള്‍ നടത്തിയ തത്രപ്പാട് നാമിനിയും മറന്നിട്ടില്ല. എന്നാല്‍, കേരളത്തിലെ കോഗ്രസിനെ വെട്ടിലാക്കിക്കൊണ്ട് പ്രകടനപത്രികയിലെ നിലപാടില്‍ കോഗ്രസിന്റെ ദേശീയനേതൃത്വം ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍, കോഗ്രസിന്റെ ഈ നയം നടപ്പാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ആ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ആണ് അധികാരത്തില്‍ വന്നത്. പക്ഷേ, കോഗ്രസിന്റെ പ്രകടനപത്രികയിലുള്ള റേഷന്‍ പരിമിതപ്പെടുത്തല്‍ എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കി. കോഗ്രസും ബിജെപിയും പാവപ്പെട്ടവരുടെ ആഹാരം മുട്ടിക്കുന്നതില്‍ ഒരേ മനസ്സാണെന്ന് ചുരുക്കം. 2005ല്‍ അധികാരത്തിലെത്തിയപ്പോള്‍ യുപിഎ സര്‍ക്കാര്‍ ആവിഷ്കരിച്ച ഭക്ഷ്യ-ധാന്യ സംഭരണനയം തികച്ചും തെറ്റായിരുന്നു. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൌണുകളില്‍ ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിക്കുമ്പോള്‍ ഇന്ത്യയിലെ ദരിദ്രജനത കൊടുംപട്ടിണിയിലായിരുന്നു. അന്ന് അധികംവന്ന ധാന്യം പൊതുകമ്പോളത്തില്‍ കച്ചവടത്തിന് വിട്ടുകൊടുത്തവരാണ് ഇപ്പോള്‍ മൂന്നുരൂപയ്ക്ക് അരി വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. 2006-07 കാലഘട്ടത്തില്‍ ഇന്ത്യ ആറ് ദശലക്ഷം ട ഗോതമ്പ് ഇറക്കുമതിചെയ്തു. അതും ഇന്ത്യന്‍ കൃഷിക്കാര്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ അധിക വില നല്‍കി. ഇന്ത്യന്‍ കൃഷിക്കാര്‍ക്ക് കിലോയ്ക്ക് ഏഴു രൂപവച്ച് നല്‍കി സംഭരിച്ചപ്പോള്‍ കിലോയ്ക്ക് 9.26 രൂപ നല്‍കിയാണ് ഇറക്കുമതി ചെയ്തത്. തൊട്ടടുത്ത വര്‍ഷം പത്തുലക്ഷം ട ഇറക്കുമതിചെയ്തു. ഇന്ത്യന്‍ കൃഷിക്കാര്‍ക്ക് കിലോയ്ക്ക് 8.50 രൂപ വച്ച് നല്‍കിയപ്പോള്‍ സ്വകാര്യ കമ്പനികള്‍ക്ക് ലഭിക്കുന്നത് 14.82 രൂപയാണ്. രാജ്യത്ത് ഭക്ഷ്യ സ്വയംപര്യാപ്തതയുണ്ടെന്ന് പറയുന്ന പശ്ചാത്തലത്തില്‍ ഉയര്‍ന്ന വില നല്‍കി ഭക്ഷ്യധാന്യം ഇറക്കുമതി ചെയ്യുന്നത് എന്തിനെന്ന ചോദ്യം ബാക്കിയാകുന്നു. 2008 ഒക്ടോബറില്‍ രാജ്യത്തെ എഫ്സിഐ ഗോഡൌണുകള്‍ 220 ലക്ഷം ട ഗോതമ്പുമായി കവിഞ്ഞൊഴുകുകയായിരുന്നു. ഗോഡൌണുകളില്‍ ഉണ്ടായിരിക്കേണ്ട ശരാശരി ഭക്ഷ്യധാന്യ അളവ് ഇതിന്റെ പകുതിമാത്രമാണ്. അരി കൂടി ചേര്‍ക്കുമ്പോള്‍ സംഭരിക്കപ്പെട്ടിരിക്കുന്ന ഭക്ഷ്യധാന്യം 29.80 ലക്ഷം ട കവിയും. അതായത് ശരാശരി ഭക്ഷ്യധാന്യ അളവിനേക്കാള്‍ 16.20 ലക്ഷം ട കൂടുതല്‍. അമ്പതുലക്ഷം ട എങ്കിലും ഗോഡൌണുകള്‍ക്ക് പുറത്ത് തുറസ്സായ സ്ഥലത്ത് കിടക്കുകയാണ്. സംഭരിച്ചുവയ്ക്കാന്‍ സൌകര്യമില്ലാത്തതിനാല്‍ ഈ ഭക്ഷ്യധാന്യം മനുഷ്യന് ഉപയോഗിക്കാന്‍ കഴിയാത്തവിധം നശിച്ചുപോകുകയാണ്. അതിനെന്താ കടലില്‍ കൊണ്ടുപോയി തള്ളാമല്ലോ എന്നാണ് കേന്ദ്രസര്‍ക്കാര്‍ നയം. പാവപ്പെട്ടവര്‍ പട്ടിണികിടക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിരുത്തരവാദപരമായ നയം എടുക്കുന്നത്. അധിക സ്റ്റോക്ക് ഓപ്പ മാര്‍ക്കറ്റില്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അല്ലാതെ പാവപ്പെട്ടവര്‍ക്ക് പൊതുവിതരണശൃംഖലവഴി വിതരണംചെയ്തില്ല. എന്തായിരുന്നു യുപിഎ സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്? ഭക്ഷ്യധാന്യം അധികമായ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുടെ വെട്ടിക്കുറച്ച വിഹിതം പുനഃസ്ഥാപിക്കണമായിരുന്നു. കേരളത്തിന് അരിയും മധ്യപ്രദേശിന് ഗോതമ്പും നല്‍കാതെ ആ സംസ്ഥാനങ്ങളിലെ സാധാരണക്കാരനെ പീഡിപ്പിക്കുന്നതിന് ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ. അവിടങ്ങള്‍ ഭരിക്കുന്നത് പ്രതിപക്ഷപാര്‍ടികളാണ് എന്നത് മാത്രം. പൊതുകമ്പോളത്തില്‍ ഭക്ഷ്യധാന്യവില ഉയരുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള ധാന്യവിഹിതം വെട്ടിക്കുറച്ച് പൊതുവിതരണസമ്പ്രദായം അട്ടിമറിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായി. എപിഎല്‍, ബിപിഎല്‍ തുടങ്ങിയ കാറ്റഗറികള്‍ ഇതിനായി കൊണ്ടുവന്നു. എപിഎല്‍ കാറ്റഗറിക്കുള്ള വിഹിതം 75 ശതമാനം വെട്ടിക്കുറച്ചു. പൊതുവിതരണസമ്പ്രാദായത്തിലൂടെയുള്ള ഭക്ഷ്യധാന്യവില തന്നെ കൊടും ദരിദ്രര്‍ക്ക് താങ്ങാവുന്നതല്ല. ഇന്ത്യയില്‍ 83 കോടി ജനങ്ങളുടെ പ്രതിദിനവരുമാനം 20 രൂപ മാത്രമാണ്. കൊടുംദരിദ്രരുടെ വരുമാനം കണക്കുകള്‍ പ്രകാരം പ്രതിമാസം 80 രൂപയില്‍ താഴെയും. അതായത് ദിവസം മൂന്നുരൂപ വരില്ല. പിഡിഎസ് വഴിയുള്ള ഗോതമ്പിന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച വില കിലോയ്ക്ക് 6.10 രൂപ. അരിക്കാകട്ടെ 8.30 രൂപയും. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നിലപാടുകള്‍ വന്‍കിട കാര്‍ഷികവ്യവസായികളെ മാത്രമാണ് തുണയ്ക്കുന്നത്. ഭക്ഷണത്തിനുള്ള അവകാശം അരനൂറ്റാണ്ടുമുമ്പുതന്നെ ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച അവകാശമാണ്. ഈ പ്രഖ്യാപനരേഖയില്‍ ഇന്ത്യയും ഒപ്പിട്ടിട്ടുണ്ട് എന്നതാണ് ഒരു വിരോധാഭാസം. ഈ പ്രഖ്യാപനരേഖയെ നിഷേധിച്ചുകൊണ്ടാണ് അധികമായ ഭക്ഷ്യധാന്യംപോലും പാവപ്പെട്ടവര്‍ക്ക് നല്‍കാതെ പൊതുകമ്പോളത്തില്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുനിഞ്ഞത്. നാല് പതിറ്റാണ്ടിലേറെക്കാലമായി സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായമുള്ള സംസ്ഥാനമാണ് കേരളം. നാണ്യവിളകളാണ് കേരളത്തിലെ പ്രധാന കൃഷി എന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായം അംഗീകരിച്ച് ആവശ്യത്തിന് അരി നല്‍കാമെന്ന് കരാറുണ്ടാക്കിയതാണ്. എന്നാല്‍, നേരത്തെ സൂചിപ്പിച്ചതുപോലെ പൊതുവിതരണസമ്പ്രദായം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രം റേഷന്‍ കാര്‍ഡുകളെ എപിഎല്‍, ബിപിഎല്‍ എന്നിങ്ങനെ തരംതിരിച്ചു. കേന്ദ്രത്തിന്റെ കണക്കുപ്രകാരം കേരളത്തില്‍ പത്തുലക്ഷം ബിപിഎല്‍ കുടുംബങ്ങളേയുള്ളൂ. സംസ്ഥാനസര്‍ക്കാര്‍ വസ്തുതകള്‍ വിലയിരുത്തി 20 ലക്ഷം പേരെയാണ് ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എപിഎല്‍ അരിവിഹിതം വെട്ടിക്കുറച്ചുകൊണ്ടാണ് കേരളത്തോട് രാഷ്ട്രീയ പകപോക്കല്‍ നടത്താന്‍ യുപിഎ സര്‍ക്കാര്‍ തുനിഞ്ഞത്. എപിഎല്‍ അരിവിഹിതം ആദ്യം 86 ശതമാനം വെട്ടിക്കുറയ്ക്കുകയും പിന്നീട് പൂര്‍ണമായും പിന്‍വലിക്കുകയുമായിരുന്നു. സിപിഐ എം മാനിഫെസ്റ്റോയില്‍ മൂന്നാംമുന്നണി അധികാരത്തില്‍വന്നാല്‍ എപിഎല്‍, ബിപിഎല്‍ എന്നീ രണ്ടുതരം കാര്‍ഡ് സമ്പ്രദായം നിര്‍ത്തലാക്കി എല്ലാവര്‍ക്കും പൊതുവിതരണസമ്പ്രദായം നടപ്പാക്കുമെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ദരിദ്രര്‍ക്ക് കിലോയ്ക്ക് രണ്ടുരൂപയ്ക്ക് അരി നല്‍കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോഗ്രസിന്റെ മൂന്നുരൂപ അരി വാഗ്ദാനത്തിന്റെ പൊള്ളത്തരം ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യും.
കോടിയേരി ബാലകൃഷ്ണന്

2 comments:

Vote4Koni said...

തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളജ്‌ സ്ഥാപിതമാകന്നത്‌ 1866 ലാണ്‌. അവിടെ തന്നെ
വനിതകള്‍ക്കായുള്ള മഹാരാജാസ്‌ കോളജ്‌ ഫോര്‍ വുമണ്‍ സ്ഥാപിതമാകുന്നത്‌ 1897ലും ആരോഗ്യരംഗത്ത്‌ ഇന്നും വളരെ പ്രശസ്‌തമായ അവിടത്തെ മെഡിക്കല്‍ കോളജ്‌ സ്ഥാപിതമാകുന്നതും വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌. ഇങ്ങ്‌ മലബാറിലാകട്ടെ ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ മലബാര്‍ മുസ്ലിംകളുടെ ഏകാവലംബവും പില്‍ക്കാലത്ത്‌ ദക്ഷിണേന്ത്യയിലെ അലിഗഢ്‌ എന്ന്‌ വിശേഷിപ്പിക്കപ്പെടുകയും ചെയ്‌ത ഫാറൂഖ്‌ കോളജ്‌ പോലും സ്ഥാപിതമാകുന്നത്‌ ഏതാണ്ട്‌ ഒരു നൂറ്റാണ്ടിനു ശേഷം 1948 ലാണ്‌. പുരോഗനതല്‍പരരായ രാജാക്കന്മാര്‍ക്ക്‌ കീഴില്‍ തിരുവിതാം കൂറും തിരുകൊച്ചിയുമൊക്കെ ആരോഗ്യ വിദ്യാഭ്യാസ രംഗത്ത്‌ ബഹു ദൂരം മുന്നേറിയപ്പോള്‍ ഇങ്ങ്‌ വടക്കെ അറ്റത്ത്‌ ഏറനാട്‌ വള്ളുവനാട്‌ താലൂക്കുകളുടെ അവികസിത മേഖലകള്‍ ഉള്‍പ്പെട്ട മലബാര്‍ പ്രദേശം സൂര്യനസ്‌തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരില്‍ ജനിച്ചുവീണ നാടിന്റെ സ്വാതന്ത്യത്തിനു വേണ്ടി സന്ധിയില്ലാത്ത സമരത്തിലായിരുന്നു. കടുത്ത ബ്രിട്ടീഷ്‌ വിരോധത്തെ തുടര്‍ന്ന്‌ വെള്ളക്കാരന്റെ സംസ്‌കാരത്തോടുമാത്രമല്ല
അവരുടെ ഭാഷയോടു പോലും മുസ്ലിം സമുദായം അയിത്തം പ്രഖ്യാപിച്ചു. വരമൊഴിയായി അറബിയും
വാമൊഴിയായി മലയാളവും എന്ന രീതിയില്‍ അറബിമലയാളം എന്നൊരു ഭാഷക്ക്‌ തന്നെ അവര്‍ രൂപം
നല്‍കി. പ്രശസ്‌തമായ ഒട്ടേറെ കൃതികള്‍ ഈ ഭാഷയില്‍ അന്ന്‌ രചിക്കപ്പെട്ടു. സാക്ഷരതയുടെ അളവുകോലമായി അറബി മലയാളത്തെ അംഗീകരിച്ചിരുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള സമുദായമായി സ്വാതന്ത്യസമരകാലഘട്ടത്തിലെ മലബാര്‍ മുസ്ലിംകള്‍ അറിയപ്പെടുമായിരുന്നു എന്ന്‌ സി.എച്ച്‌ ഒരിക്കല്‍ പറഞ്ഞതില്‍ നിന്നുതന്നെ ഈ ഭാഷക്ക്‌ സമുദായത്തില്‍ അക്കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സ്ഥാനവും അതിനുകാരണമായ
കടുത്ത ബ്രിട്ടീഷ്‌ വിരോധത്തിന്റെ വ്യാപ്‌തിയും പകല്‍ വെളിച്ചം പോലെ വ്യക്തമാണ്‌. 1947 ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോവുകയും രാജ്യം സ്വതന്ത്രമാവുകയും ചെയ്‌തെങ്കിലും മലബാര്‍ പ്രദേശം രക്ഷപ്പെട്ടില്ല. തമിഴ്‌ സംസാരിക്കുന്ന മദ്രാസ്‌ സംസ്ഥാനത്തിന്റെ മലയാളം സംസാരിക്കുന്ന മലബാര്‍ ജില്ലയായി അതു നിലകൊണ്ടു.
1956 ല്‍ കേരള സംസ്ഥാനം നിലവില്‍ വരികയും മലബാര്‍ പിന്നീട്‌ പലജില്ലകളായി വിഭജിക്കപ്പെടുകയും
ചെയ്‌തെങ്കിലും മലബാര്‍ കലാപത്തിന്റെ സിരാകേന്ദ്രമായിരുന്ന ഏറനാട്‌ വള്ളുവനാട്‌ താലൂക്കുകളും അയല്‍ പ്രദേശങ്ങളും അന്നും വികസനത്തിന്റെ വെള്ളി വെളിച്ചം കടന്നു വരാത്ത ഓണം കേറാമൂലകളായി തന്നെ നിലനിന്നു. ഈ അവസ്ഥക്ക്‌ ഒരു മാറ്റം കുറിക്കുന്നത്‌ 1967 ലെ സപ്‌തകക്ഷി മന്ത്രിസഭയില്‍ മുസ്ലിംലീഗ്‌ പങ്കാളികളാവുകയും തുടര്‍ന്ന്‌ 1969 ല്‍ മലപ്പുറം ജില്ല രൂപീകരിക്കപ്പെടുകയും ചെയ്യുന്നതോടെയാണ്‌.
ജില്ലാ രൂപീകരണം മുഖ്യഅജണ്ടയായി മുസ്ലിം ലീഗ്‌ ഇയര്‍ത്തികാട്ടിയതോടെ എതിര്‍പ്പുകളും പലകോണില്‍ നിന്നും ഉയര്‍ന്നു വന്നു. ഭരണത്തിന്‌ നേതൃത്വം കൊടുത്തിരുന്ന മാര്‍കിസ്റ്റ്‌ പാര്‍ട്ടി തന്നെ തത്വത്തില്‍ ജില്ലാ രൂപീകരണത്തിനെതിരായിരുന്നെന്നും എന്നാല്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി ഒടുവില്‍ അവര്‍ സമ്മതിക്കുകയായിരുന്നെന്നും
അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന കെ.ആര്‍ ഗൗരിയമ്മ ഇപ്പോള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌.ജില്ലാ രൂപീകരണം സംബന്ധിച്ച ചര്‍ച്ചയില്‍ റവന്യൂ മന്ത്രി എന്ന നിലയില്‍ ഞാന്‍ പങ്കെടുക്കേണ്ടതില്ലെന്ന്‌ അന്നത്തെ പാര്‍ട്ടി സംസ്ഥാന
സെക്രട്ടറി അഴീക്കോടന്‍ രാഘവന്‍ തന്നോടു നിര്‍ദ്ദേശിച്ചെന്നും എന്നാല്‍ ബാഫഖിതങ്ങള്‍ക്കും ലീഗ്‌ മന്ത്രിമാര്‍ക്കും നല്‍കിയ ഉറപ്പില്‍ മുഖ്യമന്ത്രി ഇ.എം എസ്‌. ഉറച്ചുനിന്നതാണ്‌ പാര്‍ട്ടിക്ക്‌ പിന്നീട്‌ നിലപാട്‌ മാറ്റേണ്ടിവന്നതെന്നും
അവര്‍ വ്യക്തമാക്കുന്നു. ജില്ലാ രൂപീകരണവേളയില്‍ സി.പി.എം ഉയര്‍ത്തിയ ഈ എതിര്‍പ്പ്‌ നീണ്ട നാല്‍പ്പതുവര്‍ഷത്തിനിടക്ക്‌ അധികാരത്തിന്റെ അകത്തളങ്ങളില്‍ അവര്‍ എപ്പോഴെക്കെ എത്തിയിട്ടുണ്ടോ അപ്പോഴെക്കെ ജില്ലക്കെതിരെ തുടര്‍ന്നിട്ടുണ്ടെന്നും ഇപ്പോഴും അതു തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നതുമാണ്‌. വര്‍ത്തമാനകാല സംഭവവികാസങ്ങള്‍ വ്യക്തമാക്കി കൊണ്ടിരിക്കുന്നത്‌.

ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ 1968 വരെ തിരുവനന്തപുരം മുതല്‍ കാസര്‍ക്കോട്‌ അധികാരപരിധിയുള്ള കേരളസര്‍വ്വകലാശാല മാത്രമാണ്‌ സംസ്ഥാനത്തുണ്ടായിരുന്നത്‌. തിരുവനന്തപുരമാണ്‌ അന്നും ഇന്നും ഇതിന്റെ ആസ്ഥാനം. ഈ അവസ്ഥക്കൊരുമാറ്റം വരുത്തി മലബാറിന്റെ അവികസിത പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ഒരു സര്‍വ്വകലാശാലക്ക്‌ തുടക്കം
കുറിച്ചെങ്കിലല്ലാതെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ത്വരിതഗതിയിലുള്ള വളര്‍ച്ച സാദ്ധ്യമാവില്ലെന്ന മുസ്ലിംലീഗ്‌ പാര്‍ട്ടിയുടെ തിരിച്ചറിവാണ്‌ 1968 ആഗസ്‌ത്‌ 12 ന്‌ മുസ്ലിം ലീഗ്‌ അദ്ധ്യക്ഷനായിരുന്ന ബാഫഖി തങ്ങളുടെയും സംസ്ഥാനമുസ്ലിംലീഗ്‌ സെക്രട്ടറിയായിരുന്ന ബി.വി അബ്‌ദുല്ലക്കോയ സാഹിബിന്റെയും ഒട്ടനവധി സാധാരണ ലീഗ്‌
പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ സര്‍വ്വകലാശാലക്ക്‌ തറക്കല്ലിടാന്‍ സി.എച്ചിനെ പ്രേരിച്ചത്‌. ഇന്നും സര്‍വ്വകലാശാല ആസ്ഥാനത്ത്‌ തൂങ്ങികിടക്കുന്ന ആ ഫോട്ടോ (സര്‍വ്വകലാശാലക്ക്‌ തറക്കല്ലിടുന്ന) മലബാറിലെ മുസ്ലിം വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ഒരു നാഴികകല്ലാണ്‌. തൃശ്ശൂര്‍ മുതല്‍ കാസര്‍ക്കോടുവരെയായിരുന്നു തുടക്കത്തില്‍ സര്‍വ്വകലാശാലയുടെ അധികാരപരിധി. ജില്ലാ രൂപീകരണ സമയത്ത്‌ ഇന്നത്തെ പോലെ മെഡിക്കല്‍ കോളജും എഞ്ചിനിയറിങ്ങ്‌ കോളജും പോയിട്ട്‌ പറയത്തക്ക ഒരു ഉന്നത വിദ്യാ സ്ഥാപനം പോലുമില്ലാതിരുന്ന ജില്ലയില്‍ ഇന്നു കാണുന്ന ഒട്ടനവധി ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളജുകള്‍ക്കും വനിതാ കോളജുകള്‍ക്കും എഞ്ചിനിയറിങ്ങ്‌, മെഡിക്കല്‍ കേളജുകള്‍ക്കുമൊക്കെ തുടക്കം കുറിക്കാന്‍ ഈ സര്‍വ്വകലാശാല സഹായകമായി. ഒരിക്കല്‍ യാത്രാവേളയില്‍ വി.സി.യെ കണ്ട്‌ സി.എച്ച്‌ എന്തുണ്ട്‌ എന്റെ മകന്റെ വിശേഷം എന്ന്‌ തിരക്കിയത്രെ. മകന്‍ മുനീറിനെ അടുത്തൊന്നും കണ്ടിട്ടില്ലാന്നുപറഞ്ഞ വി.സിയോട്‌ ഞാന്‍ അന്വേഷിച്ചത്‌ മുനീറിന്റെ കാര്യമല്ല സര്‍വ്വകലാശാലയുടെ കാര്യമാണെന്ന്‌ പറഞ്ഞപ്പോഴാണ്‌ വി.സിക്ക്‌ കാര്യം മനസ്സിലായത്‌. സര്‍വ്വകലാശാലയുടെ വളര്‍ച്ചയിലും അതുവഴിയുള്ള മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിയിലും സദാബദ്ധശ്രദ്ധനായിരുന്നു
സി.എച്ച്‌. ഉന്നത വിദ്യാഭ്യാസരംഗത്ത്‌ മാത്രമല്ല പൊതു വിദ്യാഭ്യാസരംഗത്തും ഇന്നു മലപ്പുറം ജില്ലയിലും മലബാറിന്റെ മറ്റു ഭാഗങ്ങളിലും കാണുന്ന സര്‍ക്കാര്‍-എയിഡഡ്‌ സ്‌കൂളുകളില്‍ ഒട്ടുമിക്കതും സ്ഥാപിതമായത്‌ സി.എച്ചും ചാക്കീരിയും ബീരാന്‍ സാഹിബുമൊക്കെ മുസ്ലിം ലീഗിന്റെ വിദ്യാഭ്യാസമന്ത്രിമാരായിരുന്നപ്പോഴാണ്‌.
മലപ്പുറത്തിന്റെയും മലബാറിന്റെയും വിദ്യാഭ്യാസ പുരോഗതിയില്‍ നിസ്‌തുലമായ സംഭാവനകളര്‍പിച്ച മറ്റു രണ്ടുവിദ്യാഭ്യാസ മന്ത്രിമാരാണ്‌ ഇ.ടി മുഹമ്മദ്‌ ബഷീറും നാലകത്ത്‌ സൂപ്പിയും. കാലിക്കറ്റ്‌ സര്‍വ്വകലാശാലയെ വിഭജിച്ച്‌ കണ്ണൂര്‍ ആസ്ഥാനമായി കണ്ണൂര്‍ സര്‍വ്വകലാശാലക്കും ആദിശങ്കരന്റെ ജന്മനാട്ടില്‍ സംസ്‌കൃത
സര്‍വ്വകലാശാലക്കും കൊച്ചിയില്‍ നിയമ സര്‍വ്വകലാശാലക്കും തുടക്കം കുറിച്ചത്‌ ഇ.ടിയുടെ കാലത്താണ്‌.

ഒട്ടനവധി നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ജന്മം നല്‍കുന്നതിനും അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ സാധ്യമായി. ഉന്നത, സാങ്കേതിക, പൊതു വിദ്യാഭ്യാരംഗത്ത്‌ ഒട്ടനവധി സ്ഥാപനങ്ങള്‍ അനുവദിക്കുക വഴി മലപ്പുറത്തിന്റെയും
മലബാറിന്റെയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക്‌ പരിഹാരം കാണുന്നതില്‍ നാലകത്ത്‌ സുപ്പിയുടെ സംഭാവനയും പ്രശംസനീയമാണ്‌. മതപണ്‌ഡിതന്‍മാര്‍ ബിരുദമെടുക്കുന്ന പട്ടിക്കാട്‌ ജാമിയ്യയുടെ തിരുമുറ്റത്ത്‌ സാങ്കേതിക വിദഗ്‌ദന്‍മാരെ സൃഷ്‌ടിക്കാന്‍ ഒരു എഞ്ചിനീയറിംഗ്‌ കോളജ്‌ സ്ഥാപിച്ചതും അദ്ദേഹമാണ്‌.മുസ്ലിംലീഗിന്‌ പങ്കാളിത്വമുള്ള സര്‍ക്കാറുകളുടെ കാലഘട്ടം കേരളത്തില്‍ പൊതുവിലും മലബാറിന്‌ പ്രത്യേകിച്ചും വികസനത്തിന്റെ വസന്തകാലമായിരുന്നു. ചരിത്രപരമായ കാരണങ്ങളാല്‍ വിദ്യാഭ്യാസരംഗത്ത്‌ കൈവിട്ടുപോയ മുന്നേറ്റം വീണ്ടെടുക്കാന്‍ മുസ്ലിംലീഗ്‌ നടത്തിയ പരിശ്രമം അലാവുദ്ധീന്റെ അത്ഭുത വിളക്കിനെപോലും അമ്പരപ്പിക്കുന്നതാണ്‌. ജില്ലയില്‍ സമ്പൂര്‍ണ സാക്ഷരതായജ്ഞത്തിന്‌ തുടക്കം കുറിച്ച പാണക്കാട്‌ ശിഹാബ്‌ തങ്ങളുടെ കരങ്ങള്‍ കൊണ്ട്‌ തന്നെയാണ്‌ സമ്പൂര്‍ണ ഐ.ടി സാക്ഷരതക്കുള്ള പഠനസഹായിയും പ്രകാശനം ചെയ്‌തത്‌. സമ്പൂര്‍ണ സാക്ഷരതക്കുള്ള
അവാര്‍ഡ്‌ ഏറ്റുവാങ്ങിയ ചേലക്കോടന്‍ ഫാത്തിമയെ സൃഷ്‌ടിച്ച മലപ്പുറം ജില്ല തന്നെയാണ്‌ ഐ.ടി സാക്ഷരതക്കുള്ള ലോകോത്തര ബഹുമതിയായ `ഗോള്‍ഡന്‍നിക്ക' അവാര്‍ഡും ഏററുവാങ്ങിയത്‌.

മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക്‌ ശാസ്‌ത്രീയമായി പരിഹാരം കാണാന്‍ മുസ്ലിംലീഗ്‌ നേത്യത്വം കൊടുക്കുന്ന ജില്ലാ പഞ്ചായത്ത്‌ നടത്തിയ വിജയകരമായ ശ്രമങ്ങളില്‍ ഒന്നായിരുന്നു വിജയഭേരി വിദ്യാഭ്യാസ പദ്ധതി. അഭൂതപൂര്‍വ്വമായ ഉയര്‍ച്ചയാണ്‌ ഈ പദ്ധതി നടപ്പിലാക്കിയ ശേഷം ജില്ലയിലെ എസ്‌.എസ്‌.എല്‍.സി. റിസല്‍ട്ടിലുണ്ടായത്‌. സ്‌മാര്‍ട്ട്‌ ക്ലാസ്‌ റൂം, എജൂസാറ്റ്‌ തുടങ്ങിയ വിദ്യാഭ്യാസ പദ്ധതികളും സംസ്ഥാനത്ത്‌ ആദ്യമായി തുടക്കം കുറിച്ചത്‌ യു.ഡി.എഫ്‌ ഭരണകാലത്ത്‌ മലപ്പുറം ജില്ലയിലാണ്‌.വിവര സാങ്കേതിക വിദ്യയുടെ അനന്തമായ അവസരങ്ങള്‍ ജില്ലക്ക്‌ ലഭ്യമാക്കാനും ഗ്രാമീണ ജനതയെ പോലും ഈ സംരഭത്തില്‍ കണ്ണികളാക്കി മാറ്റുവാനും പ്രാപ്‌തമാക്കിയ അക്ഷയ-ഐ.ടി പദ്ധതികള്‍ ലോകത്തിന്‌ തന്നെ മാതൃകയായി ഈ ജില്ലയില്‍ തുടക്കം കുറിച്ചത്‌ പി.കെ കുഞ്ഞാലികുട്ടി സാഹിബ്‌ ഐ.ടി വകുപ്പ്‌ കൈകാര്യം ചെയ്‌ത കാലഘട്ടത്തിലാണ്‌. സാങ്കേതിക വിദ്യയുടെ വാതായനങ്ങള്‍ ഇതുവഴി ജില്ലക്ക്‌ തുറന്നിട്ടുകൊടുത്തതാണ്‌ എന്‍ട്രന്‍സ്‌ പോലുള്ള മത്സരപരീക്ഷകള്‍ക്ക്‌ സജ്ജരാകേണ്ട വിദ്യാര്‍ത്ഥികള്‍ക്ക്‌
മുന്നൊരുക്കത്തിന്‌ പറയത്തക്ക ഒരു റഫറന്‍സ്‌ ലൈബ്രററി പോലുമില്ലാത്ത ജില്ലയില്‍നിന്ന്‌ എന്‍ട്രന്‍സ്‌ റാങ്കുകാരെ തന്നെ സൃഷ്‌ടിക്കാന്‍ ഇപ്പോള്‍ കാരണമായത്‌.

ചെറുകിടവ്യവസായങ്ങള്‍ ഏറ്റവും കൂടുതലുള്ള ജില്ലയില്‍ വ്യവസായ
സ്ഥാപനങ്ങളുടെ ഒരു സമുച്ചയം തന്നെ സ്ഥാപിച്ച്‌ കൊണ്ട്‌ കാക്കഞ്ചേരി `കിംഫ്ര' യാഥാര്‍ത്ഥ്യമാക്കിയതും ഇദ്ദേഹം വ്യവസായ വകുപ്പ്‌ കൈകാര്യം ചെയ്‌തപ്പോഴാണ്‌. ഇ .അഹമ്മദ്‌ സാഹിബും പി.കെ കുഞ്ഞാലികുട്ടി സാഹിബും വ്യവസായ വകുപ്പ്‌ കൈകാര്യം ചെയ്‌തപ്പോള്‍ അസ്‌തിവാരമിട്ടതും യാഥാര്‍ത്ഥ്യമാക്കിയതുമായ വ്യവസായ സ്ഥാപനങ്ങള്‍മാത്രമാണ്‌ എടുത്തുപറയത്തക്കതായി ഇന്നും ജില്ലയിലുളളത്‌.

പ്രവാസികള്‍ ഏറെയുള്ള ഈ ജില്ലക്ക്‌ ഒരു എയര്‍പോര്‍ട്ട്‌ യാത്ഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമം സാമ്പത്തിക പ്രതിസന്ധികാരണം വഴിമുട്ടിനിന്നപ്പോള്‍ മുസ്ലിംലീഗ്‌ എം.പിയും വ്യവസായ പ്രമുഖനുമായ പി.വി. അബ്‌ദുല്‍ വഹാബ്‌ ചെയര്‍മാനായി രൂപം നല്‍കിയ
`മെഡാക്ക്‌' നടത്തിയ ശ്രമങ്ങളാണ്‌ ജില്ലക്ക്‌ എയര്‍പോര്‍ട്ട്‌ എന്ന സ്വപ്‌നം യാത്ഥാര്‍ത്ഥ്യമാക്കിയത്‌. ഭൗതിക വിദ്യാഭ്യാസ രംഗത്തോടൊപ്പം മത വിദ്യാഭ്യാസ രംഗത്തും ജില്ലക്ക്‌ മികച്ച്‌ പൈതൃകമുണ്ട്‌. ഇന്ന്‌ ജില്ലയുടെ ഏത്‌ മുക്കിലും മൂലയിലും ഉയര്‍ന്നുനില്‍ക്കുന്ന മദ്രസകളും അറബിക്‌ കോളജുകളും യത്തീംഖാനകളും യാഥാര്‍ത്ഥ്യമാക്കിയെടുക്കുന്നതില്‍ ബാഫഖിതങ്ങളുടെയും എം.കെ ഹാജിയുടെയുമൊക്കെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും ഒരിക്കലും നിഷേധിക്കാനോ വിസ്‌മരിക്കാനോ കഴിയാത്തതാണ്‌.ഒരു സമൂഹത്തിന്റെ അഭിവൃദ്ധിയുടെ അടിസ്ഥാനം വിദ്യാഭ്യാസ രംഗത്തെ അവരുടെ മുന്നേറ്റമാണെന്ന തിരിച്ചറിവാണ്‌ മുസ്ലിം ലീഗിന്‌ പങ്കാളിത്വമുള്ള സര്‍ക്കാറുകള്‍ അധികാരത്തില്‍ വന്നപ്പോഴൊക്കെ ഈ രംഗത്ത്‌ മുന്‍കാലങ്ങളില്‍ ഏറെ
പിന്‍തള്ളപ്പെട്ടുപോയ മലപ്പുറത്തെ കൈപിടിച്ചുയര്‍ത്താന്‍ നടത്തിയ ശ്രമങ്ങള്‍. അതിന്റെ മികച്ച ഫലങ്ങളാണ്‌ ഇന്ന്‌ ജില്ലയില്‍ ദൃശ്യമായികൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ അലയൊലികള്‍. എന്നാല്‍ ഈ ശ്രമങ്ങളെയൊക്കെ എന്നും അസഹിഷ്‌ണുതയോടെ നിരീക്ഷിച്ച രാഷ്‌ട്രീയ പാര്‍ട്ടിയാണ്‌ സി.പി.എം. പലപ്പോഴും അവര്‍ അത്‌ പ്രകടിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. 1991-96 ലെ യുഡിഎഫ്‌ സര്‍ക്കാര്‍ ജില്ലയില്‍
ഏതാനും ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചപ്പോള്‍ മുസ്ലിംലീഗ്‌കാരനായ വിദ്യാഭ്യാസമന്ത്രി മലപ്പുറത്തിന്‌ വാരിക്കോരികൊടുക്കുന്നു എന്നര്‍ത്ഥത്തില്‍ സംസ്ഥാന ഗവര്‍ണര്‍ക്ക്‌ കത്തെഴുതിയ അന്നത്തെ പ്രതിപക്ഷനേതാവാണ്‌ ഇന്നത്തെ നമ്മുടെ മുഖ്യമന്ത്രിയായ അച്യുതാനന്ദന്‍. മലപ്പുറത്തെ കുട്ടികള്‍ എന്‍ട്രന്‍സ്‌ റാങ്കുകാരായപ്പോള്‍ എന്നാല്‍ അവര്‍ കോപ്പിയടിച്ചിട്ടുണ്ടാവും എന്ന്‌ അഭിപ്രായം രേഖപ്പെടുത്തിയതും പാവപ്പെട്ട പ്രവാസികള്‍ ഏറ്റവും കൂടുതല്‍ യാത്രചെയ്യുന്ന കോഴിക്കോട്‌ വിമാനത്താവളം അധോലോക നായകന്മാര്‍ക്ക്‌ പറക്കാനാണെന്ന്‌ കണ്ടെത്തിയതും
അച്യുതാനന്ദനല്ലാതെ മറ്റാരുമായിരുന്നില്ല.


ജില്ലയോടുള്ള സി.പി.എമ്മിന്റെ സമീപനത്തില്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഒട്ടും മാറ്റം സംഭവിച്ചില്ലെന്നതാണ്‌ വര്‍ത്തമാന കാലസംഭവവികാസങ്ങള്‍ തെളിയിച്ച്‌ കൊണ്ടിരിക്കുന്നത്‌. ഇതിന്റെ ഏറ്റവും പുതിയ രണ്ട്‌ ഉദാഹരണങ്ങളാണ്‌ അലിഗഡ്‌ മുസ്ലിം യൂനിവേഴ്‌സിറ്റിയുടെ ഓഫ്‌ ക്യാമ്പസ്‌ മലപ്പുറത്ത്‌ സ്ഥാപിക്കുന്നതും മൂന്ന്‌
പതിറ്റാണ്ടിലധികം ജില്ലയുടെ മുറവിളിയായ ആയുര്‍വ്വേദ സര്‍വ്വകലാശാല കോട്ടക്കല്‍ ആരംഭിക്കുന്നതും സംബന്ധിച്ച്‌ സര്‍ക്കാര്‍ ഇപ്പോള്‍ അവലംബിക്കുന്ന നിസ്സംഗത. മന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥലപരിശോധന നടത്തുകയും നിയമസഭയില്‍ പാണക്കാട്ടെ വ്യവസായ വകുപ്പിന്റെ സ്ഥലം അലിഗഡ്‌ ഓഫ്‌ ക്യാമ്പസ്‌ ആരംഭിക്കാന്‍ എന്ത്‌കൊണ്ടും അനൂയോജ്യമാണെന്നും ഇതുപ്രകാരം സ്ഥലം വന്നു പരിശോധിക്കാന്‍ അലിഗര്‍ വി.സി.ക്ക്‌
കത്തയച്ചിട്ടുണ്ടെന്നും മൂന്ന്‌ എം.എല്‍.എമാര്‍ക്ക്‌ രേഖാമൂലം മറുപടി നല്‍കിയ സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്‌ പ്രസ്‌തുത സ്ഥലം നേരത്തെതന്നെ തങ്ങള്‍ ഇന്‍ക്വലിന്‌ വിറ്റതാണെന്നും അലിഗഡ്‌ ക്യാമ്പസിന്‌ പെരിന്തല്‍മണ്ണയിലോ മറ്റോ സ്ഥലം നോക്കാം എന്നുമാണ്‌. പെരിന്തല്‍മണ്ണയിലെ സ്ഥലം ഏറ്റെടുക്കല്‍ നടപടി വളരെ സങ്കീര്‍ണവും ദീര്‍ഘിച്ചതുമാവുമെന്നും എന്നാല്‍ പാണക്കാട്ടെ സ്ഥലം ഒരു മന്ത്രിസഭാ തീരുമാനത്തിലൂടെ വിദ്യാഭ്യാസ വകുപ്പിന്‌ ഏറ്റെടുക്കാനാകുമെന്നും അനുഭവ സമ്പത്തുള്ളവര്‍ ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ നിസ്സംഗത തുടരുകയാണ്‌. പ്രാഥമിക
ആവശ്യത്തിനായി 2000 കോടി രൂപ ബജറ്റില്‍ വകയിരുത്തി ഇന്ത്യയില്‍ അഞ്ച്‌ സംസ്ഥാനങ്ങളില്‍ ഓഫ്‌ ക്യാമ്പസ്‌ തുടങ്ങാന്‍ അലിഗഡ്‌ വാഴ്‌സിറ്റി കാത്തിരിക്കുകയും കേന്ദ്രസര്‍ക്കാര്‍ വളരെ അനുകൂലമായി പ്രതികരിക്കുകയും ചെയ്യുന്ന ഈ സന്ദര്‍ഭത്തില്‍ അലിഗറിനെ ആട്ടിയോടിച്ച്‌ പ്രസ്‌തുത സ്ഥലത്ത്‌ സ്വകാര്യ മുതലാളിമാര്‍ക്ക്‌ വ്യവസായ
സംരംഭം ഒരുക്കാനും അതിനോടനുബന്ധിച്ച സ്ഥാപനങ്ങളില്‍നിന്ന്‌ വന്‍കോഴവാങ്ങുന്നതിന്‌ അവര്‍ക്ക്‌ ഭാവിയില്‍ സൗകര്യപ്പെടുത്താനുമുള്ള കഠിനശ്രമത്തിലാണ്‌ സര്‍ക്കാര്‍. സര്‍ക്കാറിന്റെ ഉരുണ്ടുകളി നേരത്തെതന്നെ കണ്ടറിഞ്ഞ മുസ്ലിംലീഗ്‌ പാര്‍ട്ടി ക്യാമ്പസ്‌ നഷ്‌ടപ്പെടാതെ ജില്ലക്ക്‌ ലഭ്യമാക്കുന്നതിനായി ഇപ്പോള്‍ സമരമുഖത്താണ്‌. 1917 ല്‍ കോഴിക്കോട്ട്‌ ആര്യസമാജ്യത്തിന്‌ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച വൈദ്യശാല 1924ല്‍ കോട്ടക്കലിലേക്ക്‌ മാറ്റി സ്ഥാപിച്ചതാണ്‌ ഇന്നത്തെ കോട്ടക്കല്‍ ആര്യവൈദ്യശാല. ആയുര്‍വേദ ചികിത്സാരംഗത്ത്‌ ഇതിനകം തന്നെ ലോകശ്രദ്ധപിടിച്ച്‌ പറ്റിയ ഇവിടെ ഒരു സെട്രല്‍ ആയുര്‍വേദ സര്‍വ്വകലാശാല സ്ഥാപിക്കണമെന്ന്‌ ആദ്യം
പ്രഖ്യാപിക്കുന്നത്‌ 1970 ല്‍ അന്നത്തെ രാഷ്‌ട്രപതിയായിരുന്ന വി.വി ഗിരിയാണ്‌. തുടര്‍ന്ന്‌ 2000 ത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി പി.സി താക്കൂര്‍ പാര്‍ലമെന്റിലും 2001 ല്‍ പ്രധാനമന്ത്രിയായിരുന്ന വാജ്‌പൈയും ഇതേ പ്രഖ്യാപനം നടത്തി. മൂന്ന്‌ തവണകളിലായി സംസ്ഥാന സര്‍ക്കാര്‍ ഇതിനായി ഏതാണ്ട്‌ 80 ലക്ഷത്തിലധികം രൂപ ചെലവഴിച്ചു. 2007 ല്‍ കേന്ദ്രസര്‍ക്കാര്‍ ഒരു കോടി രൂപ ഇതിനായി വീണ്ടും നല്‍കി, അന്ന്‌ മലപ്പുറം
ജില്ലാ കലക്‌ടറായിരുന്ന ശിവശങ്കറിനെ ഇതിന്റെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കുകയും ചെയ്‌തു. സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കുമെന്ന്‌ നിയമസഭയില്‍ നിരന്തരം പറഞ്ഞ സര്‍ക്കാര്‍ ഇതിനായി യഥാര്‍ത്ഥത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടപ്രകാരം ഒരു പ്രപ്പോസല്‍ പോലും ഇതുവരെ സമര്‍പ്പിച്ചിട്ടില്ല എന്നതാണ്‌ വസ്‌തുത. മാത്രവുമല്ല.
ഇപ്പോള്‍ പറയുന്നത്‌ ഒരു മെഡിക്കല്‍ സര്‍വ്വകലാശാല സംസ്ഥാനത്ത്‌ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആയുര്‍വേദത്തിനായി ഒരു പ്രത്യേക സര്‍വ്വകലാശാല സ്ഥാപിക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലാ എന്നുമാണ്‌. നിരന്തരം സഭയില്‍നല്‍കിയ ഒരു ഉറപ്പില്‍ നിന്ന്‌ സര്‍ക്കാര്‍ പെട്ടെന്ന്‌ പിന്തിരിഞ്ഞ സാഹചര്യം കണക്കിലെടുത്ത്‌
നിയമസഭയുടെ അഷ്വൂറന്‍സ്‌ കമ്മിറ്റി ഈമാസം കോട്ടക്കല്‍ സന്ദര്‍ശിക്കുകയാണ്‌. അതോടൊപ്പം തന്നെ കക്ഷിരാഷ്‌ട്രീയത്തിനതീതമായി ജനങ്ങള്‍ അവിടെയും സര്‍വ്വകലാശാലക്കായി സമരത്തിനുള്ള തയ്യാറെടുപ്പിലാണ്‌

Vote4Koni said...

തിരുവനന്തപുരം: പി.ഡി.പിയുമായുള്ള സി.പി.എം ബന്ധം പാടില്ലെന്നു മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദൻ പാർട്ടി കേന്ദ്രനേതൃത്വത്തോടാവശ്യപ്പെട്ടതായി സൂചന. പി.ഡി.പിയുമായുള്ള ബന്ധം സി.പി.എമ്മിനു ദോഷം ചെയ്യുമെന്നും വി.എസ്‌ സി.പി.എം കേന്ദ്രനേതൃത്വത്തെ അറിയിച്ചു.

എൽ.ഡി.എഫിൽ ചർച്ച ചെയ്‌ തു തീരുമാനിക്കാതെയാണ്‌ സി. പി.എം സംസ്ഥാന ഘടകം ഈ നീക്കം നടത്തിയത്‌. പി.ഡി.പിയുമായി വേദിപങ്കിടുന്നത്‌ കനത്ത തിരിച്ചടിക്ക്‌ ഇടയാക്കുമെന്നും വി.എസ്‌ മൂന്നാര്റിയിപ്പ്‌ നൽകിയിട്ടുണ്ട്‌.

മഅദനിക്കെതിരേയുള്ള സാക്ഷി മൊഴികളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ചൊന്നും ചർച്ച ചെയ്യാതെയാണ്‌ പാർട്ടി ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതോടെ ഘടക കക്ഷികളെ മറികടന്ന്‌ പി.ഡി.പിയുമായി ബന്ധം സ്ഥാപിക്കാൻ ഇറങ്ങിത്തിരിച്ച സി.പി.എം നേതൃത്വം വെട്ടിലായി. മഅദനിയുമായി കൈകോർത്ത്‌ തെരഞ്ഞെടുപ്പിനെ നേരിടാൻ ഇറങ്ങിയ സി.പി.എമ്മിന്‌ കടുത്ത തിരിച്ചടിയാണ്‌ വി.എസിന്റെ പുതിയ നിലപാട്‌ സമ്മാനിക്കുന്നത്‌. പ്രതി പക്ഷത്തുനിന്നും ഘടകകക്ഷികളിൽനിന്നും മാത്രമല്ല സ്വന്തം പാർട്ടിയിൽ പോലും ഇക്കാര്യത്തിൽ ഏകാഭിപ്രായമില്ലെന്ന വസ്തുതയാണ്‌ ഇതോടെ പുറത്തുവന്നിരിക്കുന്നത്‌.

മുഖ്യമന്ത്രി മഅദനി പ്രശ്നത്തിൽ കടുത്ത നിലപാട്‌ സ്വീകരിക്കുന്നതോടെ ഇനി പ്രചാരണ രംഗത്ത്‌ മഅദനി ബന്ധത്തെ ന്യായീകരിക്കാൻ സി.പി.എം നേതൃത്വത്തിന്‌ ഏറെ വിയർപ്പൊഴുക്കേണ്ടി വരും. ഇന്നലെ രാവിലെ മന്ത്രിസഭായോഗ തീരുമാനം അറിയിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലും മുഖ്യമന്ത്രി പി.ഡി.പി ബന്ധത്തിലുള്ള വിയോജിപ്പ്‌ പ്രകടമാക്കിയിരുന്നു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ മഅദനിയെക്കുറിച്ചു അന്വേഷണമില്ലെന്നു പറഞ്ഞതു താൻ മുഖവിലയ്ക്കെടുത്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭീകര പ്രവർത്തനവുമായി ബ ന്ധപ്പെട്ടു പി.ഡി.പി നേതാവ്‌ അ ബ്ദുൾ നാസർ മഅദനിക്കെ തിരേ ഉയർന്ന ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണം അവസാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വി.എസ്‌ വ്യക്തമാക്കി. മദനിയെക്കുറിച്ച്‌ മാധ്യമങ്ങളിൽ ആക്ഷേ പങ്ങൾ ഉയ ർന്ന സാഹചര്യത്തിൽ ഭീകര വിരുദ്ധ സ്ക്വാഡിന്റെ തലവനെ വിളിച്ചുവരുത്തി വിവരങ്ങൾ തേടിയിരുന്നു.

എന്നാൽ, കോയമ്പത്തൂർ സ്ഫോടന കേസുമായി ബന്ധപ്പെട്ടു മഅദനിക്കെതിരേ ഉയർന്ന ആ ക്ഷേപങ്ങൾ നിലനിൽക്കുന്നതല്ലെന്ന്‌ അദ്ദേഹം അറിയിച്ചു. എന്നാൽ, പത്ര വാർത്തകളിലൂടെ പുറത്തു വന്ന വിവരങ്ങൾ നിഷേധിക്കാനോ അംഗീകരിക്കാനോ ഇപ്പോൾ സാധ്യമല്ലെന്ന്‌ അദ്ദേഹം അറിയിച്ചു.

ഭീകര പ്രവർത്തനവുമായി ബ ന്ധപ്പെട്ട്‌ അന്യസംസ്ഥാനങ്ങ ളിൽ അറസ്റ്റിലായ മലയാളി ഭീകരരട ക്കമുള്ളവരെ ചോദ്യം ചെയ്തെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങ ൾ ലഭ്യമാകുകയുള്ളു. ഇക്കാര്യ ത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നാണ്‌ ഭീകരവിരു ദ്ധ സ്ക്വാഡിന്റെ തലവൻ അറിയിച്ചത്‌. ജയിലിൽ മഅദനിയെ ശുശ്രൂഷിച്ചിരുന്ന മണി എന്ന ക്രിമിനൽ പുള്ളി ശിക്ഷാ കാലാവധി കഴിഞ്ഞ ശേഷം യൂസഫായി മാറി. ഇയാൾ മഅദനിയുടെ വീട്ടുകാരിയുടെ പർദാ കടയിൽ ജോലിക്കാരനായി നിന്നിരുന്നു.

അതേക്കുറിച്ചെല്ലാം അന്വേഷിച്ചിട്ടുണ്ട്‌. കൂടുതൽ കാര്യങ്ങൾ പരി ശോധിക്കേണ്ടതുണ്ട്‌. തുടർച്ചയായി അന്വേഷണവും പരിശോധനയും നടത്തിക്കൊണ്ടിരിക്കുകയാണ്‌- മുഖ്യമന്ത്രി അറിയിച്ചു. തന്റെ ഇപ്പോഴത്തെ നിലപാട്‌ ന്യായീകരിക്കാൻ മഅദനിക്ക്‌ സ്വാതന്ത്യമുണ്ട്‌.

പരസ്പരം വെല്ലുവിളിയുടെ അടിസ്ഥാനത്തിലല്ല അതു നടത്തേണ്ടത്‌. മഅദനിയുടെ പൊന്നാനിയിലെ പ്രസംഗത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്തകളെ അടിസ്ഥാനമാക്കി പ്രഖ്യാപനങ്ങൾ നടത്തി. അതു ന്യായീകരിക്കാൻ വേണ്ടിയാണ്‌.

എന്നാൽ, അതുകൊണ്ട്‌ മാത്രമാകുന്നില്ല. മഅദനിയാണ്‌ ന്യായീകരിക്കപ്പെടേണ്ടത്‌. അതിന്‌ അവസരം കൊടുക്കണം. ബി.ജെ. പി പറയുന്നതിന്റെ പേരിൽ മാത്രം അന്വേഷണം നടത്താനും തയാറല്ല. എന്നാ ൽ, അന്വേഷണം വേണെ്ടന്നും വയ്ക്കില്ല. മഅദനി യുടെ മുൻകാല പ്രവർത്തനങ്ങൾ സംശയാസ്പദമായിരുന്നു. എന്നാൽ, അവർ അത്‌ തിരുത്തുകയാണെന്നു പറഞ്ഞാൽ അതിനെ അംഗീകരിക്കണം. മുമ്പ്‌ ആർ.എസ്‌.എസിനെ പ്പോലെ പ്രവർത്തിച്ചിരുന്ന സംഘടനയായിരുന്നു മഅദനിയുടേത്‌.

മഅദനി ജയിലിൽനിന്നുവന്നതിനു ശേഷമുള്ള സ്ഥിതിഗതികളും ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങളും മനസിലാക്കിയായിരിക്കും അവർ പഴയ നിലപാട്‌ തിരുത്താൻ തയ്യാറായിരിക്കുന്നത്‌. ഭീകരവാദം തെറ്റും അപകടകരവുമാണെന്ന്‌ ബോധ്യപ്പെട്ടപ്പോൾ പിന്തിരിയാനുള്ള ശ്രമങ്ങൾ നടത്തുന്നത്‌ നല്ല കാര്യമാണ്‌. അതിന്‌ അവർക്ക്‌ സമയം നൽകണം- മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.