Tuesday, March 24, 2009

കേരളത്തിന്റെ അവകാശങ്ങള്‍ നേടാന്‍ എല്‍ഡിഎഫ് വിജയിക്കണം: രാമന്‍പിള്ള

തിരു: സമരവീര്യമുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിച്ച് കേരളത്തിന്റെ അവകാശങ്ങള്‍ കേന്ദ്രത്തില്‍നിന്ന് നേടിയെടുക്കാന്‍ അവസരമൊരുക്കണമെന്ന് കേരള ജനപക്ഷം സംസ്ഥാന പ്രസിഡന്റ് കെ രാമന്‍പിള്ള പറഞ്ഞു. ജനപക്ഷത്തിന്റെ നയപ്രഖ്യാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പേരില്‍തന്നെ വര്‍ഗീയതയുള്ള മുസ്ളിംലീഗിനെ ഒപ്പംകൂട്ടിയാണ് കോഗ്രസ് പിഡിപിയെ വര്‍ഗീയകക്ഷിയെന്നു പറയുന്നത്. പിഡിപിയെന്ന് കേട്ടാല്‍ വിറയ്ക്കുന്ന ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ബാലകൃഷ്ണപിള്ളയുമെല്ലാം വോട്ട് അഭ്യര്‍ഥിച്ച് മഅ്ദനിയെ ജയിലില്‍ പോയാണ് കണ്ടത്. കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന മഅ്ദനിക്ക് അനുകൂലമായി നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നത് കോഗ്രസാണ്. ഇപ്പോള്‍ മഅ്ദനി കുറ്റാരോപണത്തില്‍നിന്ന് മോചിതനാണ്. കോടതി കുറ്റവാളിയെന്ന് വിധിക്കാത്ത ഒരാളെ നിരപരാധിയായി കാണണം. വാല്മീകിയുടെ രാമായണം, അദ്ദേഹത്തിന്റെ പൂര്‍വാശ്രമം കാരണം വായിക്കരുതെന്നു പറയുംപോലാണിത്- രാമന്‍പിള്ള പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി തിരുവനന്തപുരം മണ്ഡലത്തില്‍ വോട്ട് അഭ്യര്‍ഥിച്ച താന്‍ ജനങ്ങളോട് മാപ്പുചോദിക്കുന്നതായി മഹിളാ ജനപക്ഷം സെക്രട്ടറി ജി ചന്ദ്രിക പറഞ്ഞു. കോഗ്രസുമായി വോട്ടുകച്ചവടം നടത്തിയതിനെക്കുറിച്ച് അന്വേഷിച്ച മോഹന്‍ ശങ്കര്‍ കമ്മിറ്റി കുറ്റക്കാരനെന്നു കണ്ടെത്തിയ കൃഷ്ണദാസാണ് ഇപ്പോള്‍ സ്ഥാനാര്‍ഥിയെന്ന് സംസ്ഥാന സെക്രട്ടറി പെരുമറ്റം രാധാകൃഷ്ണന്‍ പറഞ്ഞു. അഡ്വ. രാജ്മോഹന്‍ അധ്യക്ഷനായി. കേണല്‍ ചന്ദ്രന്‍, ആറന്മുള അപ്പുക്കുട്ടന്‍, പാണ്ടനാട് രാധാകൃഷ്ണന്‍, പെരുമറ്റം രാധാകൃഷ്ണന്‍, എം രാമചന്ദ്രക്കുറുപ്പ്, കെ പത്മനാഭന്‍, ജയറാം തുടങ്ങിയവര്‍ സംസാരിച്ചു.

1 comment:

ഗള്‍ഫ് വോയ്‌സ് said...