Friday, March 20, 2009

യുവാക്കളും വിദ്യാര്‍ത്ഥികളും സംഘടനക്ക് അപകടം??. അവരെഒഴിവാക്കിയത്‌ സംഘടനയെ ശക്തിപ്പെടുത്താന്‍: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ഒഴിവാക്കിയത്‌ പാര്‍ട്ടി ശക്തിപ്പെടുത്താനാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി പറഞ്ഞു. പി.സി.സി അധ്യക്ഷന്മാരും യുത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റുമാരും എന്‍.എസ്‌.യു ഭാരവാഹികളും മത്സരിക്കേണ്ടെന്ന്‌ ദേശീയ നേതൃത്വം തീരുമാനിച്ചിരുന്നു. അതിനാലാണ്‌ ഹൈബി ഈഡന്‍, ടി.സിദ്ദിഖ്‌ തുടങ്ങിയവര്‍ക്ക്‌ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയാതിരുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നടന്നത്‌ എന്താണെന്ന്‌ അറിയാതെയാണ്‌ കെ.എസ്‌.യു കാര്‍ പ്രകടനം നടത്തിയത്‌. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ച്‌ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയതിനാലാണ്‌ വിദ്യാര്‍ത്ഥികളും യുവാക്കളും ആഗ്രഹിച്ചതുപോലെയുള്ള സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകാതിരുന്നത്‌.
യൂത്ത്‌ കോണ്‍ഗ്രസ്‌ ദേശീയ പ്രസിഡന്റ്‌ അശോക്‌ തന്‍വര്‍ മത്സരിക്കണമെന്ന്‌ ഡല്‍ഹിയിലെ യുവാക്കള്‍ക്ക്‌ ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ അതിന്‌ കഴിഞ്ഞില്ല. ഇതുസംബന്ധിച്ച കാര്യങ്ങളെല്ലാം കോണ്‍ഗ്രസ്‌ നേതാവ്‌ ഓസ്‌കര്‍ ഫെര്‍ണാണ്ടസ്‌ പറഞ്ഞുകഴിഞ്ഞുവെന്ന്‌ അദ്ദേഹം പറഞ്ഞു.

1 comment:

ഗള്‍ഫ് വോയ്‌സ് said...

യുവാക്കളും വിദ്യാര്‍ത്ഥികളും സംഘടനക്ക് അപകടം.അവരെ
ഒഴിവാക്കിയത്‌ സംഘടനയെ ശക്തിപ്പെടുത്താന്‍: ഉമ്മന്‍ചാണ്ടി