Sunday, March 29, 2009

ആണവകരാറും ഇസ്രയേലും ഓര്‍ക്കാനാവാതെ തങ്ങള്‍

ആണവകരാറും ഇസ്രയേലും ഓര്‍ക്കാനാവാതെ തങ്ങള്‍

മലപ്പുറം: മലേഗാവും ഏക സിവില്‍കോഡും മുതല്‍ വരുഗാന്ധിയെ വരെ ഓര്‍ത്ത ശിഹാബ്തങ്ങള്‍ ആണവകരാറും ഇന്ത്യയുടെ ഇസ്രയേല്‍ ബന്ധവും മറന്നു. തീവ്രവാദ ശക്തികള്‍ക്കെതിരെ ഉറച്ച നിലപാട് എടുക്കണമെന്ന് അണികളോട് ആഹ്വാനം ചെയ്ത തങ്ങള്‍ സമുദായത്തിന് ദോഷകരമെന്ന് വിശേഷിപ്പിച്ച എന്‍ഡിഎഫിന്റെ മുതുകത്തിരുന്ന് ലീഗ് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍ മൌനം പാലിക്കുന്നു. രാജ്യത്തെ സിയോണിസ്റ്റുകള്‍ക്കുമുമ്പില്‍ സമര്‍പ്പിച്ച മന്‍മോഹന്‍സിങ്ങും സോണിയയും ന്യൂനപക്ഷ - പിന്നോക്ക വിഭാഗങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് ബോധ്യമായതായും തങ്ങള്‍ പറയുന്നു. 'നിര്‍ണായക പോരാട്ടത്തിനൊരുങ്ങുക' എന്ന തലക്കെട്ടില്‍ ഞായറാഴ്ച 'ചന്ദ്രിക'യില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് ശിഹാബ്തങ്ങളുടെ വിചിത്ര വാദങ്ങള്‍. യുപിഎ സര്‍ക്കാര്‍ മതന്യൂനപക്ഷങ്ങളോടും പിന്നോക്ക വിഭാഗങ്ങളോടും സ്വീകരിച്ച സവിശേഷ നിലപാട് ഒരിക്കലും മറക്കാനാകില്ലെന്ന് അദ്ദേഹം പറയുന്നു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ഇത് മനസ്സിലാക്കി പഴയകാലങ്ങളില്‍നിന്ന് വ്യത്യസ്തമായി മുസ്ളിം സമൂഹം മൊത്തത്തില്‍ കോഗ്രസ് മുന്നണിക്ക് അനുകൂലമാകുകയാണത്രെ. സാധാരണ തെരഞ്ഞെടുപ്പിന് തലേദിവസം ഇത്തരം പ്രസ്താവന ശിഹാബ്തങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. എന്നാല്‍ കാലേകൂട്ടി ഇങ്ങനെയൊന്ന് ലീഗിന്റേയും കോഗ്രസിന്റേയും ഗതികേടാണ് വ്യക്തമാക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഏറെ വേദനിപ്പിച്ച രണ്ട് സംഭവങ്ങളാണ് ഇന്ത്യ-യുഎസ് ആണവകരാറും ഇസ്രയേലുമായുള്ള ബന്ധവും. ഇത് രണ്ടിനെയും ശിഹാബ്തങ്ങള്‍തന്നെ എതിര്‍ത്തിരുന്നു. ആണവകരാരില്‍ എതിര്‍പ്പുണ്ടെന്നും കരാറുമായി മുന്നോട്ടുപോയാല്‍ അഹമ്മദിന്റെ മന്ത്രിസ്ഥാനം പിന്‍വലിക്കുമെന്നുമാണ് ശിഹാബ്തങ്ങള്‍ കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ആണവകരാറില്‍ ലീഗിന് ആശങ്കയുണ്ടെന്നും കരാറുമായി മുന്നോട്ടുപോയാല്‍ ഇ അഹമ്മദ് മന്ത്രിസ്ഥാനം ഒഴിയണമെന്നും കഴിഞ്ഞ ജൂലൈ പത്തിന് പാണക്കാട് ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി തീരുമാനിച്ചിരുന്നു. അതിനുമുമ്പ് ചെന്നൈയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതിയിലും ആണവകരാറിനെതിരെ ലീഗ് ശക്തമായ നിലപാടെടുത്തിരുന്നു. ഇക്കാര്യം ബനാത്ത്വാലയുടെ അന്ത്യപ്രസ്താവനയായി 'ചന്ദ്രിക' പ്രസിദ്ധീകരിച്ചതുമാണ്. സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടിനെപ്പറ്റി ആവേശത്തോടെ ശിഹാബ്തങ്ങള്‍ പരാമര്‍ശിക്കുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാര്‍ എന്തുനിലപാടെടുത്തുവെന്ന് പറയുന്നില്ല. കോഗ്രസും സഖ്യകക്ഷികളും ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് ഈ റിപ്പോര്‍ട്ടിലെ വല്ലതും നടപ്പാക്കിയോ ? ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലും ബംഗാളിലുമാണ് ഇവ നടപ്പാക്കിത്തുടങ്ങിയതെന്ന സത്യവും അദ്ദേഹം മറക്കുന്നു. ഇടതുപക്ഷത്തിന്റെ പിന്തുണ ഉണ്ടായിരുന്നപ്പോഴാണ് സച്ചാര്‍ കമീഷനെ നിയമിച്ചത്. രാജ്യത്ത് വര്‍ഗീയകലാപം ഉണ്ടാകാതിരിക്കാന്‍ കോഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്കേ കഴിയൂ എന്ന് ശിഹാബ്തങ്ങള്‍ പറയുന്നു. ഇന്ത്യയിലെ വര്‍ഗീയകലാപങ്ങളില്‍ ഭൂരിപക്ഷവും കോഗ്രസ് ഭരിക്കുമ്പോഴാണുണ്ടായത്. ബാബരി മസ്ജിദ് തകര്‍ത്തതും കോഗ്രസ് ഭരിക്കുമ്പോഴാണ്. കേരളത്തില്‍ വിഴിഞ്ഞം, പൂന്തുറ, തൈക്കല്‍, മാറാട് കലാപങ്ങള്‍ ഉണ്ടായതും കോഗ്രസ് മുന്നണി ഭരിക്കുമ്പോഴാണ്. മുസ്ളിം സമൂഹം മുഴുവന്‍ കോഗ്രസ് മുന്നണിക്കൊപ്പമാണെന്നും തങ്ങള്‍ പറയുന്നു.

1 comment:

ഗള്‍ഫ് വോയ്‌സ് said...

ആണവകരാറും ഇസ്രയേലും ഓര്‍ക്കാനാവാതെ തങ്ങള്‍

മലപ്പുറം: മലേഗാവും ഏക സിവില്‍കോഡും മുതല്‍ വരുഗാന്ധിയെ വരെ ഓര്‍ത്ത ശിഹാബ്തങ്ങള്‍ ആണവകരാറും ഇന്ത്യയുടെ ഇസ്രയേല്‍ ബന്ധവും മറന്നു. തീവ്രവാദ ശക്തികള്‍ക്കെതിരെ ഉറച്ച നിലപാട് എടുക്കണമെന്ന് അണികളോട് ആഹ്വാനം ചെയ്ത തങ്ങള്‍ സമുദായത്തിന് ദോഷകരമെന്ന് വിശേഷിപ്പിച്ച എന്‍ഡിഎഫിന്റെ മുതുകത്തിരുന്ന് ലീഗ് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍ മൌനം പാലിക്കുന്നു. രാജ്യത്തെ സിയോണിസ്റ്റുകള്‍ക്കുമുമ്പില്‍ സമര്‍പ്പിച്ച മന്‍മോഹന്‍സിങ്ങും സോണിയയും ന്യൂനപക്ഷ - പിന്നോക്ക വിഭാഗങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് ബോധ്യമായതായും തങ്ങള്‍ പറയുന്നു. 'നിര്‍ണായക പോരാട്ടത്തിനൊരുങ്ങുക' എന്ന തലക്കെട്ടില്‍ ഞായറാഴ്ച 'ചന്ദ്രിക'യില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് ശിഹാബ്തങ്ങളുടെ വിചിത്ര വാദങ്ങള്‍. യുപിഎ സര്‍ക്കാര്‍ മതന്യൂനപക്ഷങ്ങളോടും പിന്നോക്ക വിഭാഗങ്ങളോടും സ്വീകരിച്ച സവിശേഷ നിലപാട് ഒരിക്കലും മറക്കാനാകില്ലെന്ന് അദ്ദേഹം പറയുന്നു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ഇത് മനസ്സിലാക്കി പഴയകാലങ്ങളില്‍നിന്ന് വ്യത്യസ്തമായി മുസ്ളിം സമൂഹം മൊത്തത്തില്‍ കോഗ്രസ് മുന്നണിക്ക് അനുകൂലമാകുകയാണത്രെ. സാധാരണ തെരഞ്ഞെടുപ്പിന് തലേദിവസം ഇത്തരം പ്രസ്താവന ശിഹാബ്തങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. എന്നാല്‍ കാലേകൂട്ടി ഇങ്ങനെയൊന്ന് ലീഗിന്റേയും കോഗ്രസിന്റേയും ഗതികേടാണ് വ്യക്തമാക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഏറെ വേദനിപ്പിച്ച രണ്ട് സംഭവങ്ങളാണ് ഇന്ത്യ-യുഎസ് ആണവകരാറും ഇസ്രയേലുമായുള്ള ബന്ധവും. ഇത് രണ്ടിനെയും ശിഹാബ്തങ്ങള്‍തന്നെ എതിര്‍ത്തിരുന്നു. ആണവകരാരില്‍ എതിര്‍പ്പുണ്ടെന്നും കരാറുമായി മുന്നോട്ടുപോയാല്‍ അഹമ്മദിന്റെ മന്ത്രിസ്ഥാനം പിന്‍വലിക്കുമെന്നുമാണ് ശിഹാബ്തങ്ങള്‍ കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ആണവകരാറില്‍ ലീഗിന് ആശങ്കയുണ്ടെന്നും കരാറുമായി മുന്നോട്ടുപോയാല്‍ ഇ അഹമ്മദ് മന്ത്രിസ്ഥാനം ഒഴിയണമെന്നും കഴിഞ്ഞ ജൂലൈ പത്തിന് പാണക്കാട് ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി തീരുമാനിച്ചിരുന്നു. അതിനുമുമ്പ് ചെന്നൈയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതിയിലും ആണവകരാറിനെതിരെ ലീഗ് ശക്തമായ നിലപാടെടുത്തിരുന്നു. ഇക്കാര്യം ബനാത്ത്വാലയുടെ അന്ത്യപ്രസ്താവനയായി 'ചന്ദ്രിക' പ്രസിദ്ധീകരിച്ചതുമാണ്. സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടിനെപ്പറ്റി ആവേശത്തോടെ ശിഹാബ്തങ്ങള്‍ പരാമര്‍ശിക്കുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാര്‍ എന്തുനിലപാടെടുത്തുവെന്ന് പറയുന്നില്ല. കോഗ്രസും സഖ്യകക്ഷികളും ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് ഈ റിപ്പോര്‍ട്ടിലെ വല്ലതും നടപ്പാക്കിയോ ? ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലും ബംഗാളിലുമാണ് ഇവ നടപ്പാക്കിത്തുടങ്ങിയതെന്ന സത്യവും അദ്ദേഹം മറക്കുന്നു. ഇടതുപക്ഷത്തിന്റെ പിന്തുണ ഉണ്ടായിരുന്നപ്പോഴാണ് സച്ചാര്‍ കമീഷനെ നിയമിച്ചത്. രാജ്യത്ത് വര്‍ഗീയകലാപം ഉണ്ടാകാതിരിക്കാന്‍ കോഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്കേ കഴിയൂ എന്ന് ശിഹാബ്തങ്ങള്‍ പറയുന്നു. ഇന്ത്യയിലെ വര്‍ഗീയകലാപങ്ങളില്‍ ഭൂരിപക്ഷവും കോഗ്രസ് ഭരിക്കുമ്പോഴാണുണ്ടായത്. ബാബരി മസ്ജിദ് തകര്‍ത്തതും കോഗ്രസ് ഭരിക്കുമ്പോഴാണ്. കേരളത്തില്‍ വിഴിഞ്ഞം, പൂന്തുറ, തൈക്കല്‍, മാറാട് കലാപങ്ങള്‍ ഉണ്ടായതും കോഗ്രസ് മുന്നണി ഭരിക്കുമ്പോഴാണ്. മുസ്ളിം സമൂഹം മുഴുവന്‍ കോഗ്രസ് മുന്നണിക്കൊപ്പമാണെന്നും തങ്ങള്‍ പറയുന്നു