Wednesday, March 25, 2009

ജസ്റ്റിസ് രാംകുമാര്‍ യു ഡി എഫിന്നുവേണ്ടി തിരെഞ്ഞെടുപ്പ് പ്രചരണം നടത്തുന്നു. കേരളത്തിലെ ക്രമസമാധാനമല്ല രാംകുമാറിന്റെ മനസമാധഅനമാണ് തകര്‍ന്നിരിക്കുന്നത്

ജസ്റ്റിസ് രാംകുമാര്‍ യു ഡി എഫിന്നുവേണ്ടി തിരെഞ്ഞെടുപ്പ് പ്രചരണം നടത്തുന്നു. കേരളത്തിലെ ക്രമസമാധാനമല്ല രാംകുമാറിന്റെ മനസമാധഅനമാണ് തകര്‍ന്നിരിക്കുന്നത്.

കൊച്ചി: സംസ്ഥാനത്ത് ക്രമസമാധാനനില താറുമാറായെന്ന ജസ്റ്റിസ് വി രാംകുമാറിന്റെ പരാമര്‍ശം കോടതിയുടെ അധികാരപരിധി കടന്നുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു. സമാനരീതിയില്‍ ജസ്റ്റിസ് രാംകുമാര്‍ കഴിഞ്ഞവര്‍ഷം നടത്തിയ നിരീക്ഷണങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. തലശേരിയില്‍ ക്രമസമാധാനപാലനത്തിന് കേന്ദ്രസേനയെ വിന്യസിക്കണമെന്നും അതിന് ഗവര്‍ണര്‍ ഇടപെടണമെന്നുമുള്ള നിരീക്ഷണമാണ് ഡിവിഷന്‍ ബെഞ്ച് അനവസരത്തിലുള്ളതാണെന്ന് കണ്ടെത്തി റദ്ദാക്കിയത്. എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസല്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടായിരുന്നു ഈ നിരീക്ഷണം. സിബിഐ അന്വേഷണ ഉത്തരവ് പിന്നീട് സുപ്രീംകോടതി സ്റ്റേചെയ്യുകയും ചെയ്തു. കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളായതിനാലാണ് ഡിവിഷന്‍ ബെഞ്ച് പരാമര്‍ശങ്ങള്‍ റദ്ദാക്കിയത്. മറ്റൊരു കേസില്‍ പൊലീസ് മെഡല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രിക്കെതിരെയും ജസ്റ്റിസ് രാംകുമാര്‍ വിമര്‍ശനം നടത്തിയിരുന്നു. ഈ നിരീക്ഷണങ്ങളും സുപ്രീംകോടതി പിന്നീട് റദ്ദാക്കി. പത്രവാര്‍ത്തകളുടെയും മറ്റു റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലായിരുന്നു മുമ്പും ജസ്റ്റിസ് രാംകുമാര്‍ സര്‍ക്കാരിനും ആഭ്യന്തരമന്ത്രിക്കും എതിരെയുള്ള കുറ്റപ്പെടുത്തലുകള്‍ നടത്തിയത്. റഹിം പൂക്കടശേരി കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ അന്വേഷണം പൂര്‍ത്തിയാക്കി ആലുവ മജിസ്ട്രേട്ട് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ആശ്രമത്തിന്റെ മറവില്‍ റഹിം പൂക്കടശേരി നടത്തിയ അക്രമങ്ങള്‍ക്ക് പ്രതികാരം ചെയ്യാനുള്ള പുരോഗമന മുസ്ളിം സംഘടനകളുടെ ആസൂത്രണമാണ് കൊലപാതകശ്രമമെന്നായിരുന്നു പ്രതികളുടെ വാദം. എന്നാല്‍, ഈ കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് ജാമ്യാപേക്ഷകള്‍ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ പ്രതിപാദിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയം. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ കേരളത്തില്‍ ക്രമാസാധാനം തകര്‍ന്നെന്ന് രാംകുമാര്‍ പ്രസ്താവന നടത്തിയത് ഒരുവിധത്തിലുള്ള പരിശോധനയും നടത്താതെയാണ്. ചീഫ് സെക്രട്ടറിയുടെയോ അഡ്വക്കറ്റ് ജനറലിന്റെയോ അഭിപ്രായം കേള്‍ക്കാനുള്ള ബാധ്യത കോടതിക്കുണ്ട്. അതു ചെയ്തില്ല. ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന് കോട്ടമുണ്ടാക്കുന്ന രീതിയിലാണ് ജസ്റ്റിസ് രാംകുമാര്‍ പെരുമാറുന്നതെന്ന വിമര്‍ശനം ശക്തമാണ്. ഏകപക്ഷീയമായ രീതിയില്‍, കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളെക്കുറിച്ച് ജസ്റ്റിസ് രാംകുമാര്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ നിയമവൃത്തങ്ങളില്‍ തന്നെ അല്‍ഭുതമുണര്‍ത്തുന്നുണ്ട്.

2 comments:

ഗള്‍ഫ് വോയ്‌സ് said...

Vote4Koni said...

2006 മേയ്‌ 18-ന്‌ സത്യപ്രതിജ്ഞ ചെയ്ത ഇടതുസർക്കാർ സംസ്ഥാനഭരണത്തെക്കുറിച്ചു പറയാൻ മടിക്കുന്നതിന്റെ രഹസ്യമെന്തെന്നു അന്വേഷിക്കുകയാണിവിടെ.