Tuesday, March 24, 2009

പൊന്നാനിയില്‍ തുടക്കത്തിലേ ലീഗ് കിതയ്ക്കുന്നു

മലപ്പുറം: തങ്ങളുടെ പഴയ പൊന്നാപുരം കോട്ടയായ പൊന്നാനിയില്‍ ആദ്യഘട്ടത്തിലേ മുസ്ളിംലീഗ് തോല്‍വി സമ്മതിക്കുന്നു. മണ്ഡലത്തിലെ എല്‍ഡിഎഫിന്റെ മുന്നേറ്റവും, ചരിത്രം തിരുത്തിയ പാര്‍ലമെന്റ് മണ്ഡലം കവന്‍ഷനുമാണ് ലീഗിനെ അങ്കലാപ്പിലാക്കിയത്. ഈ ജനമുന്നേറ്റം മറികടക്കാനാകാതെ പകച്ചുനില്‍ക്കുകയാണ് ലീഗും കോഗ്രസും. തങ്ങളെ പൊന്നാനിയില്‍ കുറ്റിയടിച്ചിട്ടാല്‍ കണ്ണൂരും വടകരയിലും സിപിഐ എമ്മിനെയും കുറ്റിയടിച്ചിടുമെന്ന കുഞ്ഞാലിക്കുട്ടിയുടെ വിലാപം പരാജയഭീതിയില്‍നിന്നുണ്ടായതാണ്. അതിനിടെ പരാജയത്തില്‍നിന്ന് കരകയറാന്‍ ബിജെപി വോട്ട് സ്വന്തം പെട്ടിയിലാക്കാനുള്ള അണിയറ പ്രവര്‍ത്തനം ലീഗ് തുടങ്ങി. ബിജെപി-ആര്‍എസ്എസ് നേതൃത്വവുമായി അടുത്ത ബന്ധമുള്ള ഒരു കെപിസിസി ഭാരവാഹി മുഖേന രണ്ട് കോടി രൂപക്ക് വോട്ട് കച്ചവടം ഉറപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമാണ് മഅ്ദനിയെ കൂട്ടുപിടിച്ച് സിപിഐഎം വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നുവെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന. പിഡിപിയുടെ എല്‍ഡിഎഫിനുള്ള ഉറച്ച പിന്തുണയില്‍ ലീഗിന് സമനിലതന്നെ തെറ്റിയിരിക്കുകയാണ്. യുഡിഎഫിന്റെ കേരളത്തിലെ ഏക ഉറച്ചകോട്ടയായിരുന്നു പൊന്നാനി. കുറ്റിച്ചൂലിനെ നിര്‍ത്തിയാല്‍ വിജയിക്കുന്ന മണ്ഡലം. ലക്ഷത്തിനു പുറത്തായിരുന്നു ഓരോ തെരഞ്ഞെടുപ്പിലും ലീഗിന് ഭൂരിപക്ഷം. എന്നാല്‍ സമുദായത്തില്‍നിന്ന് ഒറ്റപ്പെട്ട ലീഗ് ഇന്ന് മണ്ഡലത്തില്‍ വിയര്‍ക്കുകയാണ്. കഴിഞ്ഞതവണ മഞ്ചേരിയില്‍ സംഭവിച്ചത് ഇക്കുറി ഇവിടെ ആവര്‍ത്തിക്കുമെന്ന് അവര്‍ കരുതുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിനെ വനവാസത്തിനയച്ച കുറ്റിപ്പുറം, തിരൂര്‍ മണ്ഡലങ്ങളും എന്‍സിപിയെ തോല്‍പിച്ച പൊന്നാനി മണ്ഡലവും പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തിലാണെന്നതും ഭയം ഇരട്ടിപ്പിക്കുന്നു. എല്‍ഡിഎഫിന്റെ ഉറച്ച കോട്ടയായ തൃത്താലയും ഈ മണ്ഡലത്തിലാണ്. ഇതിനാല്‍ പഴയപോലെ പൊന്നാനി സുരക്ഷിതമല്ലെന്ന് ലീഗിനറിയാം. ഇത് മനസ്സിലാക്കിയാണ് ഇ അഹമ്മദ് പൊന്നാനിയെ 'മൊഴി' ചൊല്ലി മലപ്പുറത്ത് ചേക്കേറിയത്. ഒടുവില്‍ എന്‍ഡിഎഫ് വോട്ട് ഉറപ്പാക്കി ഇ ടി മുഹമ്മദ് ബഷീറിനെ ഗോദയിലിറക്കി. എന്നിട്ടും പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ യുഡിഎഫ് പരാജയം രുചിച്ചുതുടങ്ങി. ഇതോടെയാണ് സിപിഐ എമ്മിനെയും പിഡിപിയെയും ചേര്‍ത്ത് കള്ളക്കഥയുണ്ടാക്കുന്നത്. എന്നാല്‍, മണ്ഡലത്തിലുടനീളം എല്‍ഡിഎഫിന് സ്വീകാര്യത വര്‍ധിക്കുകയാണ്. ശനിയാഴ്ച കുറ്റിപ്പുറം നിളാതീരത്തേക്ക് ആര്‍ത്തലച്ചെത്തിയ ജനസഞ്ചയം ഇതിന് തെളിവാണ്. നിയമസഭാ മണ്ഡലം കവന്‍ഷനുകളിലും വന്‍ ജനപങ്കാളിത്തമാണ്. സ്ഥാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണിക്ക് ലഭിക്കുന്ന വരവേല്‍പ്പും ആവേശകരമാണ്. തിങ്കളാഴ്ച തവനൂര്‍ മണ്ഡലത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ വന്‍ ജനക്കൂട്ടമാണ് വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയെ സീകരിക്കാനെത്തിയത്. ഞായറാഴ്ച പരപ്പനങ്ങാടിയിലെ തീരപ്രദേശങ്ങളില്‍ ഉത്സവാന്തരീക്ഷത്തിലാണ് സ്ഥാനാര്‍ഥിയെ കടലിന്റെ മക്കള്‍ വരവേറ്റത്. പൊന്നാനി മണ്ഡലം ഇതുവരെ കാണാത്ത ആവേശമാണ് സ്വീകരണകേന്ദ്രങ്ങളില്‍. മുസ്ളിംലീഗിന്റെ ധാരാളം പ്രവര്‍ത്തകരും രണ്ടത്താണിയെ സ്വീകരിക്കാനെത്തിയിരുന്നു. ഇത് ലീഗിനെ വല്ലാതെ ഭയപ്പെടുത്തുന്നു. ഇതിനാല്‍ സമുദായ വികാരം ആളിക്കത്തിക്കാനുള്ള കള്ളക്കഥകള്‍ അഴിച്ചുവിടുകയാണ് ലീഗ്. പക്ഷേ, ലീഗും സമുദായവും തമ്മിലുള്ള ബന്ധം ശരിക്കും തിരിച്ചറിയുന്ന പൊന്നാനിയിലെ വോട്ടര്‍മാര്‍ ആ ചതിക്കുഴിയില്‍ വീഴില്ല.
റഷീദ് ആനപ്പുറം

1 comment:

ഗള്‍ഫ് വോയ്‌സ് said...