Wednesday, March 25, 2009

എന്തുകൊണ്ട് ഇടതുപക്ഷം

എന്തുകൊണ്ട് ഇടതുപക്ഷം


പിണറായി വിജയന്‍

പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജനങ്ങളെ സമീപിക്കുന്നത് ബിജെപിയെയും കോഗ്രസിനെയും പരാജയപ്പെടുത്തി മൂന്നാംശക്തിയെ അധികാരത്തിലേറ്റാനുള്ള അഭ്യര്‍ഥനയുമായാണ്. വര്‍ഗീയശക്തികളുടെ പരാജയം, അമേരിക്കന്‍ സാമ്രാജ്യത്വത്തിനു കീഴടങ്ങുന്ന നയങ്ങളുടെ നിരാകരണം, ജനങ്ങളുടെ ഉപജീവനമാര്‍ഗത്തിന്റെയും സ്വന്തം കാലില്‍നിന്നുകൊണ്ടുള്ള വികസനത്തിന്റെയും സംരക്ഷണം എന്നിവ ഇടതുപക്ഷത്തിന്റെ സുപ്രധാന മുദ്രാവാക്യങ്ങളാണ്. ഇന്ന്, ഈ പംക്തി എഴുതിത്തുടങ്ങുമ്പോള്‍ മുന്നിലുള്ള പത്രങ്ങളില്‍ കോഗ്രസിന്റെ പ്രകടനപത്രിക പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇടതുപക്ഷ പാര്‍ടികള്‍ സംയുക്തമായി ജനങ്ങളോട് നടത്തിയ അഭ്യര്‍ഥനയും അച്ചടിച്ചുവന്നിട്ടുണ്ട്. രണ്ടും താരതമ്യംചെയ്താല്‍ ഒറ്റനോട്ടത്തില്‍ത്തന്നെ സമീപനത്തിലെ വിരുദ്ധസ്വഭാവം വ്യക്തമാകും. അമേരിക്കന്‍ അനുകൂല വിദേശനയത്തില്‍ മാറ്റമില്ലെന്നു പ്രഖ്യാപിക്കുന്നതും പൊതുമേഖലയെയും പൊതുവിതരണ സംവിധാനത്തെയും അവഗണിക്കുന്നതുമാണ് കോഗ്രസിന്റെ പ്രകടനപത്രിക. വര്‍ഗീയതയ്ക്കെതിരായ ശക്തമായ നിലപാട് കോഗ്രസിനില്ല. ഇടതുപക്ഷമാകട്ടെ, മതനിരപേക്ഷത സംരക്ഷിക്കാനും സ്വാശ്രയ സമ്പദ്വ്യവസ്ഥ സാധിതമാക്കാനുമുള്ള മൂര്‍ത്തമായ നിര്‍ദേശങ്ങളാണ് സംയുക്ത അഭ്യര്‍ഥനയില്‍ മുന്നോട്ടുവയ്ക്കുന്നത്. വര്‍ഗീയ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് നീതി ഉറപ്പാക്കുമെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം തടയുമെന്നും ഇടതുപക്ഷപാര്‍ടികള്‍ വ്യക്തമാക്കുന്നു. സ്വതന്ത്ര വിദേശനയം സ്വീകരിക്കാന്‍ മാത്രമല്ല, അമേരിക്കയുമായുള്ള സിവില്‍ ആണവകരാറും പ്രതിരോധ ചട്ടക്കൂട് കരാറും പുനഃപരിശോധിക്കാനും ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ്. പലസ്തീന്‍ പ്രസ്ഥാനത്തോട് സഹകരണം തുടരുമെന്നതിനൊപ്പം ഇസ്രയേലുമായുള്ള സുരക്ഷ-സൈനിക ബന്ധം അവസാനിപ്പിക്കുമെന്നും ഇടതുപക്ഷം അര്‍ഥശങ്കയില്ലാതെ പറയുന്നു. പലസ്തീന്‍ കാര്യത്തില്‍ കോഗ്രസ് പറയുന്നത് 'സാധ്യമാകുംവിധമുള്ള' പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്നാണ്. ഇസ്രയേലിന് താല്‍പ്പര്യമുണ്ടെങ്കില്‍മാത്രമേ ഇന്ത്യ പലസ്തീന്‍ രാഷ്ട്രത്തിനുവേണ്ടി ശബ്ദമുയര്‍ത്തൂ എന്നര്‍ഥം. പലസ്തീന്‍ജനതയോട് ഇസ്രയേല്‍ കാട്ടുന്ന ക്രൂരതകളെ മിതമായ വാക്കുകളില്‍ അപലപിക്കാന്‍പോലും കോഗ്രസ് തയ്യാറായിട്ടില്ലെന്നുവരുമ്പോള്‍ ആ പാര്‍ടിക്കുള്ള ഇസ്രയേല്‍ വിധേയത്വവും സാമ്രാജ്യത്വ ദാസ്യവും കൂടുതല്‍ തെളിയുകയാണ്്. ബിജെപി സംഘപരിവാറിന്റെ രാഷ്ട്രീയരൂപമാണ്. ഇന്ത്യയുടെ രാഷ്ട്രീയ അധികാരം ആ പാര്‍ടിയുടെ കരങ്ങളിലേക്ക് വീണ്ടും എത്തുക എന്നതിനര്‍ഥം രാജ്യം ഫാസിസ്റ്റ് വഴിയിലേക്ക് വഴുതുക എന്നാണ്. എന്‍ഡിഎ ഭരണം ഇന്ത്യയുടെ കറുത്ത കാലമായിരുന്നു. ബിജെപി അധികാരത്തിലുള്ള ഗുജറാത്തില്‍ നടമാടിയ വംശഹത്യ രാജ്യത്തിന് ഞെട്ടലോടെ ഓര്‍ക്കാനേ കഴിയൂ. അത്തരമൊരു ശക്തിയെ അധികാരത്തില്‍നിന്ന് പുറന്തള്ളുക എന്ന ലക്ഷ്യമാണ് ഇടതുപക്ഷം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിച്ചത്. അത് പൂര്‍ത്തീകരിക്കപ്പെട്ടതോടെ മതനിരപേക്ഷ ശക്തികളെ അധികാരത്തില്‍ കൊണ്ടുവരാന്‍ ഇടതുപക്ഷം മുന്‍കൈയെടുത്തു. മതനിരപേക്ഷ നിലപാടുകളില്‍ ചാഞ്ചാടുന്ന പാര്‍ടിയാണ് കോഗ്രസ്. അധികാരം എത്തിപ്പിടിക്കാന്‍ ഹിന്ദു വര്‍ഗീയവാദികളെ പ്രീണിപ്പിക്കാനും ന്യൂനപക്ഷ വര്‍ഗീയതയുമായി സന്ധി ചെയ്യാനും ആ പാര്‍ടി മടിക്കാറില്ല. എങ്കിലും ഇന്ത്യയില്‍ നിലനില്‍ക്കുന്ന വലിയ മതേതര കക്ഷി എന്ന നിലയില്‍ കോഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ മുന്നണിയെ അധികാരത്തില്‍ കൊണ്ടുവരുന്നതിനുള്ള വര്‍ഗീയവിരുദ്ധവും തത്വാധിഷ്ഠിതവുമായ നിലപാട് ഇടതുപക്ഷം സ്വീകരിച്ചു. രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കപ്പെടരുത് എന്ന നിര്‍ബന്ധബുദ്ധിയുടെ ഫലമായിരുന്നു അത്. മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരണത്തിന് പുറത്തുനിന്നുള്ള പിന്തുണയാണ് ഇടതുപക്ഷം നല്‍കിയത്. കോഗ്രസിന്റെ നയപരിപാടികള്‍ നടപ്പാക്കാനുള്ള നിരുപാധിക പിന്തുണയല്ല അത്. പൊതുവില്‍ യോജിക്കാന്‍ പറ്റുന്ന മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നിച്ചുനില്‍ക്കുക എന്നതാണ് ആ സമീപനത്തിന്റെ കാതല്‍. അത് പ്രാവര്‍ത്തികമാക്കാന്‍ പൊതുമിനിമം പരിപാടി അംഗീകരിച്ചു. ഈ പൊതു മിനിമം പരിപാടിയില്‍ സാധാരണ ജനങ്ങള്‍ക്ക് ഗുണപരമായ പല കാര്യങ്ങളും ഇടതുപക്ഷ സമ്മര്‍ദത്തിന് വഴങ്ങി ചേര്‍ക്കാന്‍ കോഗ്രസ് നിര്‍ബന്ധിതമായി. എന്നാല്‍, കിട്ടുന്ന എല്ലാ അവസരവും ആ പൊതുമിനിമം പരിപാടിയെ മറികടന്ന് സാമ്രാജ്യാനുകൂലവും ആഗോളവല്‍ക്കരണത്തിന്റെ ചുവടുപിടിക്കുന്നതും ജനവിരുദ്ധവുമായ നയങ്ങള്‍ നടപ്പാക്കാനുമാണ് യുപിഎ നേതൃത്വം വിനിയോഗിച്ചത്. അത്തരം നിഷേധ നിലപാടുകളുടെ പാരമ്യമാണ്, രാജ്യത്തിന്റെ പൊതുവികാരം തള്ളിക്കളഞ്ഞ് വിനാശകരമായ ആണവ സഹകരണ കരാറില്‍ ഒപ്പിടുന്നതിലേക്കും അതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷം പിന്തുണ പിന്‍വലിക്കുന്നതിലേക്കും എത്തിയത്്. ഇന്ന് കോഗ്രസ് മുന്നോട്ടുവയ്ക്കുന്ന പ്രകടനപത്രിക പഴയ നിലപാടുകളുടെ തുടര്‍ച്ചതന്നെയാണ്. ബിജെപിയാകട്ടെ, തീവ്ര ഹിന്ദുത്വ മുദ്രാവാക്യങ്ങളെടുത്ത് വര്‍ഗീയവികാരത്തെ വോട്ടാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ്. ഈ രണ്ടു ശക്തിയെയും പരാജയപ്പെടുത്തി ബദല്‍നയങ്ങള്‍ നടപ്പാക്കാന്‍ പ്രാപ്തിയുള്ള രാഷ്ട്രീയ ശക്തിയെ രാജ്യത്തിന്റെ അധികാരത്തില്‍ എത്തിക്കുക എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ലക്ഷ്യം വയ്ക്കുന്നത്. യുപിഎയും എന്‍ഡിഎയും ശിഥിലമാവുകയാണ്. പതിനൊന്ന് വര്‍ഷമായി ബിജെപിയുടെ സഖ്യകക്ഷിയായ ബിജെഡി ആ മുന്നണി ഉപേക്ഷിച്ച് ഇടതുപക്ഷവുമായി കൂട്ടുചേര്‍ന്നിരിക്കുന്നു. ബിഹാറിലും തമിഴ്നാട്ടിലുമടക്കം ശിഥിലമായ എന്‍ഡിഎ ഇന്ന് നല്ലൊരു മത്സരം രാജ്യവ്യാപകമായി കാഴ്ചവയ്ക്കാന്‍പോലും ത്രാണിയില്ലാത്ത അവസ്ഥയിലാണ്. അഖിലേന്ത്യാതലത്തില്‍ ഒരു പാര്‍ടിയുമായും സഖ്യമില്ലെന്ന് കോഗ്രസ് പ്രഖ്യാപിച്ചതോടെ യുപിഎയിലെ ഘടകകക്ഷികള്‍ കടുത്ത അസംതൃപ്തിയിലാണ്. പലരും ഒഴിഞ്ഞുപോയി. സഖ്യം നിലനില്‍ക്കുന്നിടങ്ങളിലാകട്ടെ ഏച്ചുകൂട്ടലിന്റെ അസ്വാരസ്യങ്ങളാണ് മുന്നില്‍ നില്‍ക്കുന്നത്. ബിജെപിക്കും കോഗ്രസിനും ബദല്‍ ഇടതുപക്ഷമാണ് നയിക്കേണ്ടത് എന്ന തിരിച്ചറിവില്‍ കൂടുതല്‍ കക്ഷികളും ജനവിഭാഗങ്ങളും മുന്നോട്ടുവരുന്ന കാഴ്ചയാണ് രാജ്യത്തിന്റെ നാനാഭാഗത്തുമുള്ളത്. തമിഴ്നാട്ടിലെ എഐഎഡിഎംകെയും ആന്ധ്രപ്രദേശിലെ ടിഡിപിയും ടിആര്‍എസും ജനതാദള്‍ എസും ഒറീസയിലെ ബിജു ജനതാദളും അങ്ങനെ നിലപാടിലെത്തിയ കക്ഷികളാണ്. അവരും ഇടതുപക്ഷവും ചേര്‍ന്ന മൂന്നാംമുന്നണിക്കൊപ്പം തെരഞ്ഞെടുപ്പിനുശേഷം അണിചേരാമെന്ന് ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ ബിഎസ്പി വ്യക്തമാക്കിയിട്ടുമുണ്ട്്. ബിജെപിയെയും കോഗ്രസിനെയും പരാജയപ്പെടുത്താനുള്ള നേതൃപരമായ പ്രവര്‍ത്തനമാണ് ഇടതുപക്ഷം നിര്‍വഹിക്കുന്നത് എന്നതുകൊണ്ടുതന്നെ ഇടതുപക്ഷത്തിനും അതിന് നേതൃത്വംനല്‍കുന്ന സിപിഐ എമ്മിനുമെതിരായ കടുത്ത ആക്രമണം എല്ലാ പിന്തിരിപ്പന്‍ ശക്തികളും യോജിച്ചു നടത്തുകയാണ്. ഇടതുപക്ഷമാണ് ആഗോളവല്‍ക്കരണ നയങ്ങളെ എതിര്‍ക്കുന്നത്. ഇടതുപക്ഷം ദുര്‍ബലമായാല്‍ ഇത്തരം നയങ്ങള്‍ എളുപ്പത്തില്‍ നടപ്പാക്കാമെന്ന് പിന്തിരിപ്പന്‍ശക്തികള്‍ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ അവരുടെ ആക്രമണം ഏറ്റവും ഉയര്‍ന്ന തലത്തിലെത്തുന്നു. അഖിലേന്ത്യാതലത്തില്‍ വര്‍ഗീയവിപത്തിനെതിരെ ഇടതുപക്ഷം, വിശേഷിച്ച് സിപിഐ എം എടുത്ത നിലപാടുകളും അടിയുറച്ച സാമ്രാജ്യത്വ വിരുദ്ധ സമീപനവും വലിയ മതിപ്പാണ് ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ ഉണ്ടാക്കിയിട്ടുള്ളത്. അതിന്റെ ഫലമായി ഇടതുപക്ഷത്തിന് പിന്തുണയുമായി വരുന്നവരില്‍ നേരത്തെ തീവ്രവാദനിലപാടുകള്‍ സ്വീകരിച്ചവര്‍ വരെയുണ്ട്. അത്തരത്തിലുള്ളവര്‍ പഴയ തെറ്റായ നിലപാട് പാടേ ഉപേക്ഷിച്ച്, മതനിരപേക്ഷ രാഷ്ട്രീയത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണ്. അങ്ങനെയുള്ള പുതിയ ജനവിഭാഗങ്ങളുടെ പിന്തുണ ഇടതുപക്ഷത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും കോഗ്രസിനെയും ബിജെപിയെയും തളര്‍ത്തുകയുമാണ് ചെയ്യുന്നത്. രാജ്യത്തെ രക്ഷിക്കാനുള്ള രാഷ്ട്രീയമാണ് ഇടതുപക്ഷം ഉയര്‍ത്തുന്നത് എന്നു മനസ്സിലാക്കി ഇനിയും കൂടുതലാളുകള്‍ പിന്തുണയുമായി വരുന്ന അനുഭവമാണ് വരുംനാളുകളിലുണ്ടാവുക.

1 comment:

ഗള്‍ഫ് വോയ്‌സ് said...

എന്തുകൊണ്ട് ഇടതുപക്ഷം

[Photo]
പിണറായി വിജയന്‍
പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജനങ്ങളെ സമീപിക്കുന്നത് ബിജെപിയെയും കോഗ്രസിനെയും പരാജയപ്പെടുത്തി മൂന്നാംശക്തിയെ അധികാരത്തിലേറ്റാനുള്ള അഭ്യര്‍ഥനയുമായാണ്. വര്‍ഗീയശക്തികളുടെ പരാജയം, അമേരിക്കന്‍ സാമ്രാജ്യത്വത്തിനു കീഴടങ്ങുന്ന നയങ്ങളുടെ നിരാകരണം, ജനങ്ങളുടെ ഉപജീവനമാര്‍ഗത്തിന്റെയും സ്വന്തം കാലില്‍നിന്നുകൊണ്ടുള്ള വികസനത്തിന്റെയും സംരക്ഷണം എന്നിവ ഇടതുപക്ഷത്തിന്റെ സുപ്രധാന മുദ്രാവാക്യങ്ങളാണ്. ഇന്ന്, ഈ പംക്തി എഴുതിത്തുടങ്ങുമ്പോള്‍ മുന്നിലുള്ള പത്രങ്ങളില്‍ കോഗ്രസിന്റെ പ്രകടനപത്രിക പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇടതുപക്ഷ പാര്‍ടികള്‍ സംയുക്തമായി ജനങ്ങളോട് നടത്തിയ അഭ്യര്‍ഥനയും അച്ചടിച്ചുവന്നിട്ടുണ്ട്. രണ്ടും താരതമ്യംചെയ്താല്‍ ഒറ്റനോട്ടത്തില്‍ത്തന്നെ സമീപനത്തിലെ വിരുദ്ധസ്വഭാവം വ്യക്തമാകും. അമേരിക്കന്‍ അനുകൂല വിദേശനയത്തില്‍ മാറ്റമില്ലെന്നു പ്രഖ്യാപിക്കുന്നതും പൊതുമേഖലയെയും പൊതുവിതരണ സംവിധാനത്തെയും അവഗണിക്കുന്നതുമാണ് കോഗ്രസിന്റെ പ്രകടനപത്രിക. വര്‍ഗീയതയ്ക്കെതിരായ ശക്തമായ നിലപാട് കോഗ്രസിനില്ല. ഇടതുപക്ഷമാകട്ടെ, മതനിരപേക്ഷത സംരക്ഷിക്കാനും സ്വാശ്രയ സമ്പദ്വ്യവസ്ഥ സാധിതമാക്കാനുമുള്ള മൂര്‍ത്തമായ നിര്‍ദേശങ്ങളാണ് സംയുക്ത അഭ്യര്‍ഥനയില്‍ മുന്നോട്ടുവയ്ക്കുന്നത്. വര്‍ഗീയ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് നീതി ഉറപ്പാക്കുമെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം തടയുമെന്നും ഇടതുപക്ഷപാര്‍ടികള്‍ വ്യക്തമാക്കുന്നു. സ്വതന്ത്ര വിദേശനയം സ്വീകരിക്കാന്‍ മാത്രമല്ല, അമേരിക്കയുമായുള്ള സിവില്‍ ആണവകരാറും പ്രതിരോധ ചട്ടക്കൂട് കരാറും പുനഃപരിശോധിക്കാനും ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ്. പലസ്തീന്‍ പ്രസ്ഥാനത്തോട് സഹകരണം തുടരുമെന്നതിനൊപ്പം ഇസ്രയേലുമായുള്ള സുരക്ഷ-സൈനിക ബന്ധം അവസാനിപ്പിക്കുമെന്നും ഇടതുപക്ഷം അര്‍ഥശങ്കയില്ലാതെ പറയുന്നു. പലസ്തീന്‍ കാര്യത്തില്‍ കോഗ്രസ് പറയുന്നത് 'സാധ്യമാകുംവിധമുള്ള' പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്നാണ്. ഇസ്രയേലിന് താല്‍പ്പര്യമുണ്ടെങ്കില്‍മാത്രമേ ഇന്ത്യ പലസ്തീന്‍ രാഷ്ട്രത്തിനുവേണ്ടി ശബ്ദമുയര്‍ത്തൂ എന്നര്‍ഥം. പലസ്തീന്‍ജനതയോട് ഇസ്രയേല്‍ കാട്ടുന്ന ക്രൂരതകളെ മിതമായ വാക്കുകളില്‍ അപലപിക്കാന്‍പോലും കോഗ്രസ് തയ്യാറായിട്ടില്ലെന്നുവരുമ്പോള്‍ ആ പാര്‍ടിക്കുള്ള ഇസ്രയേല്‍ വിധേയത്വവും സാമ്രാജ്യത്വ ദാസ്യവും കൂടുതല്‍ തെളിയുകയാണ്്. ബിജെപി സംഘപരിവാറിന്റെ രാഷ്ട്രീയരൂപമാണ്. ഇന്ത്യയുടെ രാഷ്ട്രീയ അധികാരം ആ പാര്‍ടിയുടെ കരങ്ങളിലേക്ക് വീണ്ടും എത്തുക എന്നതിനര്‍ഥം രാജ്യം ഫാസിസ്റ്റ് വഴിയിലേക്ക് വഴുതുക എന്നാണ്. എന്‍ഡിഎ ഭരണം ഇന്ത്യയുടെ കറുത്ത കാലമായിരുന്നു. ബിജെപി അധികാരത്തിലുള്ള ഗുജറാത്തില്‍ നടമാടിയ വംശഹത്യ രാജ്യത്തിന് ഞെട്ടലോടെ ഓര്‍ക്കാനേ കഴിയൂ. അത്തരമൊരു ശക്തിയെ അധികാരത്തില്‍നിന്ന് പുറന്തള്ളുക എന്ന ലക്ഷ്യമാണ് ഇടതുപക്ഷം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിച്ചത്. അത് പൂര്‍ത്തീകരിക്കപ്പെട്ടതോടെ മതനിരപേക്ഷ ശക്തികളെ അധികാരത്തില്‍ കൊണ്ടുവരാന്‍ ഇടതുപക്ഷം മുന്‍കൈയെടുത്തു. മതനിരപേക്ഷ നിലപാടുകളില്‍ ചാഞ്ചാടുന്ന പാര്‍ടിയാണ് കോഗ്രസ്. അധികാരം എത്തിപ്പിടിക്കാന്‍ ഹിന്ദു വര്‍ഗീയവാദികളെ പ്രീണിപ്പിക്കാനും ന്യൂനപക്ഷ വര്‍ഗീയതയുമായി സന്ധി ചെയ്യാനും ആ പാര്‍ടി മടിക്കാറില്ല. എങ്കിലും ഇന്ത്യയില്‍ നിലനില്‍ക്കുന്ന വലിയ മതേതര കക്ഷി എന്ന നിലയില്‍ കോഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ മുന്നണിയെ അധികാരത്തില്‍ കൊണ്ടുവരുന്നതിനുള്ള വര്‍ഗീയവിരുദ്ധവും തത്വാധിഷ്ഠിതവുമായ നിലപാട് ഇടതുപക്ഷം സ്വീകരിച്ചു. രാജ്യത്തിന്റെ മതനിരപേക്ഷത തകര്‍ക്കപ്പെടരുത് എന്ന നിര്‍ബന്ധബുദ്ധിയുടെ ഫലമായിരുന്നു അത്. മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരണത്തിന് പുറത്തുനിന്നുള്ള പിന്തുണയാണ് ഇടതുപക്ഷം നല്‍കിയത്. കോഗ്രസിന്റെ നയപരിപാടികള്‍ നടപ്പാക്കാനുള്ള നിരുപാധിക പിന്തുണയല്ല അത്. പൊതുവില്‍ യോജിക്കാന്‍ പറ്റുന്ന മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നിച്ചുനില്‍ക്കുക എന്നതാണ് ആ സമീപനത്തിന്റെ കാതല്‍. അത് പ്രാവര്‍ത്തികമാക്കാന്‍ പൊതുമിനിമം പരിപാടി അംഗീകരിച്ചു. ഈ പൊതു മിനിമം പരിപാടിയില്‍ സാധാരണ ജനങ്ങള്‍ക്ക് ഗുണപരമായ പല കാര്യങ്ങളും ഇടതുപക്ഷ സമ്മര്‍ദത്തിന് വഴങ്ങി ചേര്‍ക്കാന്‍ കോഗ്രസ് നിര്‍ബന്ധിതമായി. എന്നാല്‍, കിട്ടുന്ന എല്ലാ അവസരവും ആ പൊതുമിനിമം പരിപാടിയെ മറികടന്ന് സാമ്രാജ്യാനുകൂലവും ആഗോളവല്‍ക്കരണത്തിന്റെ ചുവടുപിടിക്കുന്നതും ജനവിരുദ്ധവുമായ നയങ്ങള്‍ നടപ്പാക്കാനുമാണ് യുപിഎ നേതൃത്വം വിനിയോഗിച്ചത്. അത്തരം നിഷേധ നിലപാടുകളുടെ പാരമ്യമാണ്, രാജ്യത്തിന്റെ പൊതുവികാരം തള്ളിക്കളഞ്ഞ് വിനാശകരമായ ആണവ സഹകരണ കരാറില്‍ ഒപ്പിടുന്നതിലേക്കും അതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷം പിന്തുണ പിന്‍വലിക്കുന്നതിലേക്കും എത്തിയത്്. ഇന്ന് കോഗ്രസ് മുന്നോട്ടുവയ്ക്കുന്ന പ്രകടനപത്രിക പഴയ നിലപാടുകളുടെ തുടര്‍ച്ചതന്നെയാണ്. ബിജെപിയാകട്ടെ, തീവ്ര ഹിന്ദുത്വ മുദ്രാവാക്യങ്ങളെടുത്ത് വര്‍ഗീയവികാരത്തെ വോട്ടാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ്. ഈ രണ്ടു ശക്തിയെയും പരാജയപ്പെടുത്തി ബദല്‍നയങ്ങള്‍ നടപ്പാക്കാന്‍ പ്രാപ്തിയുള്ള രാഷ്ട്രീയ ശക്തിയെ രാജ്യത്തിന്റെ അധികാരത്തില്‍ എത്തിക്കുക എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ലക്ഷ്യം വയ്ക്കുന്നത്. യുപിഎയും എന്‍ഡിഎയും ശിഥിലമാവുകയാണ്. പതിനൊന്ന് വര്‍ഷമായി ബിജെപിയുടെ സഖ്യകക്ഷിയായ ബിജെഡി ആ മുന്നണി ഉപേക്ഷിച്ച് ഇടതുപക്ഷവുമായി കൂട്ടുചേര്‍ന്നിരിക്കുന്നു. ബിഹാറിലും തമിഴ്നാട്ടിലുമടക്കം ശിഥിലമായ എന്‍ഡിഎ ഇന്ന് നല്ലൊരു മത്സരം രാജ്യവ്യാപകമായി കാഴ്ചവയ്ക്കാന്‍പോലും ത്രാണിയില്ലാത്ത അവസ്ഥയിലാണ്. അഖിലേന്ത്യാതലത്തില്‍ ഒരു പാര്‍ടിയുമായും സഖ്യമില്ലെന്ന് കോഗ്രസ് പ്രഖ്യാപിച്ചതോടെ യുപിഎയിലെ ഘടകകക്ഷികള്‍ കടുത്ത അസംതൃപ്തിയിലാണ്. പലരും ഒഴിഞ്ഞുപോയി. സഖ്യം നിലനില്‍ക്കുന്നിടങ്ങളിലാകട്ടെ ഏച്ചുകൂട്ടലിന്റെ അസ്വാരസ്യങ്ങളാണ് മുന്നില്‍ നില്‍ക്കുന്നത്. ബിജെപിക്കും കോഗ്രസിനും ബദല്‍ ഇടതുപക്ഷമാണ് നയിക്കേണ്ടത് എന്ന തിരിച്ചറിവില്‍ കൂടുതല്‍ കക്ഷികളും ജനവിഭാഗങ്ങളും മുന്നോട്ടുവരുന്ന കാഴ്ചയാണ് രാജ്യത്തിന്റെ നാനാഭാഗത്തുമുള്ളത്. തമിഴ്നാട്ടിലെ എഐഎഡിഎംകെയും ആന്ധ്രപ്രദേശിലെ ടിഡിപിയും ടിആര്‍എസും ജനതാദള്‍ എസും ഒറീസയിലെ ബിജു ജനതാദളും അങ്ങനെ നിലപാടിലെത്തിയ കക്ഷികളാണ്. അവരും ഇടതുപക്ഷവും ചേര്‍ന്ന മൂന്നാംമുന്നണിക്കൊപ്പം തെരഞ്ഞെടുപ്പിനുശേഷം അണിചേരാമെന്ന് ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ ബിഎസ്പി വ്യക്തമാക്കിയിട്ടുമുണ്ട്്. ബിജെപിയെയും കോഗ്രസിനെയും പരാജയപ്പെടുത്താനുള്ള നേതൃപരമായ പ്രവര്‍ത്തനമാണ് ഇടതുപക്ഷം നിര്‍വഹിക്കുന്നത് എന്നതുകൊണ്ടുതന്നെ ഇടതുപക്ഷത്തിനും അതിന് നേതൃത്വംനല്‍കുന്ന സിപിഐ എമ്മിനുമെതിരായ കടുത്ത ആക്രമണം എല്ലാ പിന്തിരിപ്പന്‍ ശക്തികളും യോജിച്ചു നടത്തുകയാണ്. ഇടതുപക്ഷമാണ് ആഗോളവല്‍ക്കരണ നയങ്ങളെ എതിര്‍ക്കുന്നത്. ഇടതുപക്ഷം ദുര്‍ബലമായാല്‍ ഇത്തരം നയങ്ങള്‍ എളുപ്പത്തില്‍ നടപ്പാക്കാമെന്ന് പിന്തിരിപ്പന്‍ശക്തികള്‍ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ അവരുടെ ആക്രമണം ഏറ്റവും ഉയര്‍ന്ന തലത്തിലെത്തുന്നു. അഖിലേന്ത്യാതലത്തില്‍ വര്‍ഗീയവിപത്തിനെതിരെ ഇടതുപക്ഷം, വിശേഷിച്ച് സിപിഐ എം എടുത്ത നിലപാടുകളും അടിയുറച്ച സാമ്രാജ്യത്വ വിരുദ്ധ സമീപനവും വലിയ മതിപ്പാണ് ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ ഉണ്ടാക്കിയിട്ടുള്ളത്. അതിന്റെ ഫലമായി ഇടതുപക്ഷത്തിന് പിന്തുണയുമായി വരുന്നവരില്‍ നേരത്തെ തീവ്രവാദനിലപാടുകള്‍ സ്വീകരിച്ചവര്‍ വരെയുണ്ട്. അത്തരത്തിലുള്ളവര്‍ പഴയ തെറ്റായ നിലപാട് പാടേ ഉപേക്ഷിച്ച്, മതനിരപേക്ഷ രാഷ്ട്രീയത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണ്. അങ്ങനെയുള്ള പുതിയ ജനവിഭാഗങ്ങളുടെ പിന്തുണ ഇടതുപക്ഷത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും കോഗ്രസിനെയും ബിജെപിയെയും തളര്‍ത്തുകയുമാണ് ചെയ്യുന്നത്. രാജ്യത്തെ രക്ഷിക്കാനുള്ള രാഷ്ട്രീയമാണ് ഇടതുപക്ഷം ഉയര്‍ത്തുന്നത് എന്നു മനസ്സിലാക്കി ഇനിയും കൂടുതലാളുകള്‍ പിന്തുണയുമായി വരുന്ന അനുഭവമാണ് വരുംനാളുകളിലുണ്ടാവുക