Tuesday, March 24, 2009

ഏറനാടിന്റെ പുതുമനസ്സ് എല്‍ഡിഎഫിനൊപ്പം

ഏറനാടിന്റെ പുതുമനസ്സ് എല്‍ഡിഎഫിനൊപ്പം

മഞ്ചേരി: ഏറനാടിന്റെ പേരില്‍ രൂപീകൃതമായ നിയമസഭാ മണ്ഡലം ഇപ്പോള്‍ വയനാടിന് സ്വന്തം. പുനര്‍നിര്‍ണയത്തിലൂടെ മഞ്ചേരി, നിലമ്പൂര്‍, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ ഏഴ് പഞ്ചായത്തുകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഏറനാട് മണ്ഡലം രൂപീകരിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇത് വയനാട് മണ്ഡലത്തിലാണ്. മഞ്ചേരി മണ്ഡലത്തിലെ അരീക്കോട്, കുഴിമണ്ണ, കാവനൂര്‍, കീഴ്പറമ്പ്, ഊര്‍ങ്ങാട്ടിരി, നിലമ്പൂര്‍ മണ്ഡലത്തില്‍പ്പെട്ട ചാലിയാര്‍, വണ്ടൂരിലെ എടവണ്ണ എന്നിവയാണ് ഏറനാട്ടിലെ പഞ്ചായത്തുകള്‍. 1,30,197 വോട്ടര്‍മാരുള്ളതില്‍ 65,757 സ്ത്രീകളും 64,440 പുരുഷന്‍മാരുമാണ്. എല്‍ഡിഎഫിന് നല്ല സ്വാധീനമുള്ള മണ്ഡലമാണിത്. അരീക്കോട് പഞ്ചായത്ത് രണ്ടാമതും എല്‍ഡിഎഫാണ് ഭരിക്കുന്നത്. കീഴ്പറമ്പില്‍ ഒരു അംഗത്തിന്റെ കുറവിലാണ് പഞ്ചായത്ത് ഭരണം നഷ്ടമായത്. വിദ്യാസമ്പന്നരും കുടിയേറ്റ കര്‍ഷകരും ഗിരിവര്‍ഗക്കാരും ഉള്‍പ്പെട്ടതാണ് ഇവിടത്തെ വോട്ടര്‍മാര്‍. ടി കെ ഹംസയുടെ വരവോടെയാണ് എംപി സാന്നിധ്യം നാട് അറിഞ്ഞത്. എംപി ഫണ്ട് ഉപയോഗിച്ച് ഒട്ടേറെ വികസനം നടന്നു. എ വിജയരാഘവന്‍ എംപിയുടെ ഫണ്ടും മണ്ഡലത്തിലെ പഞ്ചായത്തുകള്‍ക്ക് ഏറെ ലഭിച്ചു. ഫുട്ബോളിന്റെ 'മെക്ക'യായ അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയം നിര്‍മിച്ചത് വിജയരാഘവന്‍ എംപിയുടെ ഫണ്ട് ഉപയോഗിച്ചാണ്. റോഡ്, കുടിവെള്ളം, വൈദ്യുതി, നടപ്പാത എന്നിവക്കായി ടി കെ ഹംസയുടെ ഫണ്ട് ഒട്ടേറെ ലഭിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തിലും ഒട്ടേറെ വികസനം നടന്നു. അരീക്കോടുകാരനായ അഡ്വ. എം റഹ്മത്തുള്ളയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്നതും നേട്ടമാകും.
പൊന്നാനിയില്‍ എല്‍ഡിഎഫ് പ്രചാരണം ഊര്‍ജിതം

പൊന്നാനി: പൊന്നാനി നിയോജകമണ്ഡലത്തില്‍ ഡോ. ഹുസൈന്‍ രണ്ടത്താണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി. നാടും നഗരവും വൈവിധ്യമാര്‍ന്ന പ്രചാരണോപാധികള്‍കൊണ്ട് നിറഞ്ഞു. നിയോജകമണ്ഡലത്തിലെ 141 ബൂത്തുകളിലായി നൂറുകണക്കിന് കുടുംബയോഗങ്ങള്‍ ചേര്‍ന്നു. പഞ്ചായത്ത് മേഖലാ എല്‍ഡിഎഫ് കവന്‍ഷനുകള്‍ പൂര്‍ത്തിയായി. പൊന്നാനിനഗരം ലോക്കല്‍ കവന്‍ഷന്‍ കൂട്ടായി ബഷീര്‍ ഉദ്ഘാടനം ചെയ്തു. എം കെ ബാവക്കുട്ടി അധ്യക്ഷനായി. എം എ ഹമീദ്, പി കെ ഖലീമുദ്ധീന്‍, എ കെ ജബ്ബാര്‍, മുജീബ്റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. സി എം സിദ്ധീഖ് സ്വാഗതവും എ സിദ്ധിമോന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: സി എം സിദ്ധീഖ് (കവീനര്‍) എ കെ ബാവ (ചെയര്‍മാന്‍). എല്‍ഡിഎഫ് പൊന്നാനി ലോക്കല്‍ കവന്‍ഷന്‍ എം എം നാരായണന്‍ ഉദ്ഘാടനം ചെയ്തു. പടിയത്ത് ഗംഗാധരന്‍ അധ്യക്ഷനായി. കെ കെ ബാബു, വി ഷമുഖന്‍, ടി മുഹമ്മദ്ബാവ, എം വി വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എം വി വേണുഗോപാലന്‍ (കവീനര്‍), വി ഷമുഖന്‍ (ചെയര്‍മാന്‍). പെരുമ്പടപ്പ് ലോക്കല്‍ കവന്‍ഷന്‍ ടി എം സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. വി എം അബു അധ്യക്ഷനായി. പി കെ കൃഷ്ണദാസ്, മുത്താട്ട് കാദര്‍, എ സിദ്ധീഖ്, ജെ പി ജയപ്രകാശ്, എം സുനില്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ജെ പി ജയപ്രകാശ് (കവീനര്‍), കെ കെ ബാലന്‍ (ചെയര്‍മാന്‍). നന്നംമുക്ക് ലോക്കല്‍ കവന്‍ഷന്‍ പി പി സുനീര്‍ ഉദ്ഘാടനം ചെയ്തു. വി പി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. എം എം നാരായണന്‍, ടി സത്യന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഭാസ്കരനമ്പ്യാര്‍ (ചെയര്‍മാന്‍), വി പി കുഞ്ഞിമുഹമ്മദ് (കവീനര്‍). ഈഴുവത്തിരുത്തി ലോക്കല്‍ കവന്‍ഷന്‍ പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. എം അബൂബക്കര്‍ അധ്യക്ഷനായി. കെ കാദര്‍, ടി ദാമോദരന്‍, എം കെ വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ടി ദാമോദരന്‍ (കവീനര്‍), ഹുസൈന്‍ കോട്ടത്തറ (ചെയര്‍മാന്‍). മാറഞ്ചേരി ലോക്കല്‍ കവന്‍ഷന്‍ എം എം നാരായണന്‍ ഉദ്ഘാടനം ചെയ്തു. പി വിജയന്‍ അധ്യക്ഷനായി. പി പി സുനീര്‍, കെ പി രാജന്‍, കെ കാദര്‍, ശിവശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. വി ഹംസ സ്വാഗതവും കെ ഗോവിന്ദന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: കെ പി രാജന്‍ (കവീനര്‍), പി ഹംസ (ചെയര്‍മാന്‍). വെളിയങ്കോട് ലോക്കല്‍ കവന്‍ഷന്‍ പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. എ കെ മുഹമ്മദുണ്ണി അധ്യക്ഷനായി. ടി എം സിദ്ധീഖ്, പി പി സുധീര്‍, സുരേഷ് കാക്കനാത്ത്, എന്‍ കെ സൈനുദ്ദീന്‍, പി രാജന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ പി ചന്ദ്രന്‍ (കവീനര്‍), എന്‍ കെ സൈനുദ്ദീന്‍ (ചെയര്‍മാന്‍).

No comments: