Thursday, March 19, 2009

കോണ്‍ഗ്രസ്സില്‍ കലാപക്കൊടി,വന്‍ പൊട്ടിത്തറിക്ക് സാധ്യത .വെള്ളം കോരാനും വിറകുവെട്ടുന്നവാനും കോണ്‍ഗ്രസ്സുകാരും സ്ഥാനാര്‍ത്ഥികളാകാന്‍ വമ്പന്മാരും

കോണ്‍ഗ്രസ്സില്‍ കലാപക്കൊടി,വന്‍ പൊട്ടിത്തറിക്ക് സാധ്യത .വെള്ളം കോരാനും വിറകുവെട്ടുന്നവാനും കോണ്‍ഗ്രസ്സുകാരും സ്ഥാനാര്‍ത്ഥികളാകാന്‍ വമ്പന്മാരും .

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ അപ്രതീക്ഷിത അട്ടിമറി. ഇത് പാര്‍ടിയില്‍ വന്‍പൊട്ടിത്തെറി സൃഷ്ടിച്ചിരിക്കയാണ്. ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കി എല്‍ഡിഎഫിനെ നേരിടാനുള്ള തന്ത്രത്തിന്റെ ഭാഗമായി വടകര സീറ്റ് ഒഴിച്ചിട്ടിരിക്കയാണ്. വടകരയിലെ സ്ഥാനാര്‍ഥിയെ പിന്നീട് തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. മാരത്ത ചര്‍ച്ചകള്‍ക്കും ചരടുവലികള്‍ക്കുമൊടുവില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ നിരവധി സീറ്റുമോഹികള്‍ പുറത്ത്. സോണിയഗാന്ധിയുടെ നോമിനി ശശി തരൂരും പട്ടികയില്‍ ഇടംനേടി. എന്‍എസ്യു ഐ പ്രസിഡന്റ് ഹൈബി ഈഡന്‍, യൂത്ത് കോഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി സിദ്ദിഖ് എന്നിവരുടെ പേരുകള്‍ അവസാനംവരെ പറഞ്ഞുകേട്ടെങ്കിലും ഇരുവര്‍ക്കും സീറ്റില്ല. എറണാകുളത്ത് ഹൈബി ഈഡനെ തഴഞ്ഞ് നിയമസഭാംഗമായ പ്രൊഫ. കെ വി തോമസിനു ടിക്കറ്റുനല്‍കി. മഹിളാ കോഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാനിമോള്‍ ഉസ്മാനെ തോല്‍വി ഉറപ്പുള്ള കാസര്‍കോട്ട് നിര്‍ത്തിയാണ് വനിതാ പ്രാതിനിധ്യം ഒപ്പിച്ചത്. പ്രാദേശിക കോഗ്രസ് നേതൃത്വത്തിന്റെയും അണികളുടെയും വികാരം കണക്കിലെടുക്കാതെ മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറി ശശി തരൂരിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നു. നാലു സീറ്റ് ചോദിച്ച കെ കരുണാകരന്റെ പ്രതിനിധി എന്‍ പീതാംബരക്കുറുപ്പിന് കൊല്ലം സീറ്റുനല്‍കി. കൊല്ലം പ്രതീക്ഷിച്ച രാജ്മോഹന്‍ ഉണ്ണിത്താന് സീറ്റില്ല. വയനാട്ടില്‍ കെപിസിസി വൈസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തഴഞ്ഞ് എം ഐ ഷാനവാസിനെയാണ് സ്ഥാനാര്‍ഥിയാക്കിയത്. ആലപ്പുഴയില്‍ മുന്‍മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ കെ സി വേണുഗോപാലിന് സീറ്റുനല്‍കിയത് ഷാനിമോള്‍ ഉസ്മാനെ വെട്ടിയാണ്. ആറ്റിങ്ങല്‍: ജി ബാലചന്ദ്രന്‍. മാവേലിക്കര: കൊടിക്കുന്നില്‍ സുരേഷ്. പത്തനംതിട്ട: ആന്റോ ആന്റണി. ഇടുക്കി: പി ടി തോമസ്. ചാലക്കുടി: കെ പി ധനപാലന്‍. തൃശൂര്‍: പി സി ചാക്കോ. ആലത്തൂര്‍: എന്‍ പി സുധീര്‍. പാലക്കാട്: സതീശന്‍ പാച്ചേനി. കോഴിക്കോട്: എം കെ രാഘവന്‍. കണ്ണൂര്‍: കെ സുധാകരന്‍ എംഎല്‍എ എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍. ആറ്റിങ്ങലില്‍ തന്റെ കടുത്ത അനുയായിയായ സി മോഹനചന്ദ്രനുവേണ്ടി വയലാര്‍ രവി കരുക്കള്‍ നീക്കിയെങ്കിലും ഉമ്മന്‍ചാണ്ടി അട്ടിമറിച്ചു. സീറ്റിനു ദാഹിച്ച തലേക്കുന്നില്‍ ബഷീര്‍, പാലോട് രവി തുടങ്ങിയവരും ഔട്ടായി. കെ സി റോസക്കുട്ടി, പി പി തങ്കച്ചന്‍, തുടങ്ങിയവരും വയനാടിനുവേണ്ടി ഡല്‍ഹിയിലെത്തി. ടി സിദ്ദിഖ്, പി വി ഗംഗാധരന്‍, കെ സി അബു, എ സുജനപാല്‍ തുടങ്ങിയവര്‍ കോഴിക്കോടിനു വേണ്ടി ശ്രമിച്ചെങ്കിലും ഇവരെ തഴഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാരനായ എം കെ രാഘവനാണ് സീറ്റുംകൊണ്ടുപോയത്. പല മണ്ഡലത്തിലെയും സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രവര്‍ത്തകര്‍ക്കൊപ്പം സംസ്ഥാന-ജില്ലാ നേതാക്കളും രംഗത്തുവന്നു. വനിതകള്‍ക്ക്് അര്‍ഹിക്കുന്ന പ്രാതിനിധ്യം നല്‍കാത്തതിലും തനിക്ക് തോല്‍വി ഉറപ്പുള്ള സീറ്റുനല്‍കിയതിനുമെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്ന് ഷാനിമോള്‍ ഉസ്മാന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

1 comment:

ഗള്‍ഫ് വോയ്‌സ് said...

കോണ്‍ഗ്രസ്സില്‍ കലാപക്കൊടി,വന്‍ പൊട്ടിത്തറിക്ക് സാധ്യത .വെള്ളം കോരാനും വിറകുവെട്ടുന്നവാനും കോണ്‍ഗ്രസ്സുകാരും സ്ഥാനാര്‍ത്ഥികളാകാന്‍ വമ്പന്മാരും