Wednesday, March 25, 2009

ഇസ്രയേലുമായി 10,000 കോടിയുടെ പ്രതിരോധ ഇടപാടില്‍ ഒപ്പുവച്ചു

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇസ്രയേലുമായി പതിനായിരം കോടിരൂപയുടെ പ്രതിരോധ ഇടപാടില്‍ യുപിഎ സര്‍ക്കാര്‍ രഹസ്യമായി ഒപ്പുവച്ചു. സിബിഐ അന്വേഷണം നേരിടുന്ന ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസുമായാണ് (ഐഎഐ) മധ്യദൂര ഭൂതല-ആകാശ മിസൈല്‍ (എംആര്‍എസ്എഎം) കരാറില്‍ ഒപ്പുവച്ചിട്ടുള്ളത്. കോടിക്കണക്കിന് രൂപയുടെ അഴിമതി ഇടപാടില്‍ നടന്നതായി സംശയിക്കുന്നു. കരാര്‍വഴി ലഭിക്കുന്ന വന്‍തുകയുടെ കമീഷന്‍ കോഗ്രസിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് നല്‍കാനാണ് തീരുമാനം. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ബറാക് മിസൈല്‍ വാങ്ങിയതില്‍ അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഐഎഐക്കെതിരെ സിബിഐ അന്വേഷണം ആരംഭിച്ചത്. അന്വേഷണം തുടരവെയാണ് അതേ കമ്പനിയുമായി മറ്റൊരു മിസൈല്‍ കരാറില്‍ ഒപ്പുവയ്ക്കുന്നത്. ഈ കമ്പനിയില്‍നിന്ന് വാങ്ങുന്ന മിസൈല്‍ ഇതുവരെ പരീക്ഷിക്കുകയോ അത് നിര്‍മിക്കാനാവശ്യമായ സാങ്കേതികവിദ്യ കമ്പനിക്കുണ്ടോ എന്ന് നോക്കുകയോ ചെയ്യാതെയാണ് ഇസ്രയേല്‍ ലോബിയുടെ സമ്മര്‍ദത്തിന് വഴങ്ങി പ്രതിരോധമന്ത്രി എ കെ ആന്റണി കരാറുമായി മുന്നോട്ടുപോയത്. എംആര്‍എഎസ്എഎമ്മിന് സമാനമോ അതിനേക്കാള്‍ ശേഷിയുള്ളതോ ആയ ഇന്ത്യയുടെ അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‍സ് മിസൈലിനെയും ആകാശ് മിസൈലിനെയും തകര്‍ക്കുന്നതാണ് ഇസ്രയേലുമായുള്ള ഈ ഇടപാട്. അതുകൊണ്ടുതന്നെ ഈ കരാറുമായി മുന്നോട്ടുപോകരുതെന്ന് ഫെബ്രുവരി പത്തിന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദനും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തയച്ചിരുന്നു. ഈ എതിര്‍പ്പിനെയെല്ലാം മറികടന്നാണ് കരാറിലൊപ്പിട്ടത്. സിബിഐ അന്വേഷണം നടത്തുന്ന കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടരുതെന്ന് നേരത്തെ പ്രതിരോധ മന്ത്രാലയത്തിലെ വിജിലന്‍സ് ഡിപ്പാര്‍ട്മെന്റ് ആവശ്യപ്പെട്ടിരുന്നു. അതേത്തുടര്‍ന്ന് തല്‍ക്കാലം മാറ്റിവയ്ക്കപ്പെട്ട ഈ നീക്കം 2008 മാര്‍ച്ചിലാണ് സജീവമായത്. കരാറിന് കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതിയുടെ അംഗീകാരത്തിനായി പ്രതിരോധമന്ത്രാലയത്തിനുപകരം ഡിആര്‍ഡിഒ ആണ് സമീപിച്ചത്. ദേശീയതാല്‍പ്പര്യം മുന്‍നിര്‍ത്തി കരാര്‍ ആവശ്യമാണെന്ന റിപ്പോര്‍ട്ട് കേന്ദ്ര വിജിലന്‍സ് കമീഷനില്‍നിന്നും നിയമ മന്ത്രാലയത്തില്‍നിന്നും സംഘടിപ്പിക്കുകയായിരുന്നു. സിബിഐ അന്വേഷണം നേരിടുന്ന ഐഎഐയുമായി കരാറിലെത്തരുതെന്ന പ്രതിരോധമന്ത്രാലയത്തിന്റെ മാര്‍ഗരേഖ മറികടന്നുള്ളതാണ് ഈ തീരുമാനം. ഇസ്രയേലില്‍നിന്ന്ം വാങ്ങുന്ന മിസൈല്‍ഭാഗങ്ങള്‍ ഡിആര്‍ഡിഒയും നോവ എന്ന പേരിലുള്ള സ്വകാര്യകമ്പനിയും സംയുക്തമായി ഘടിപ്പിക്കും. ഇത്തരം കമ്പനികള്‍ നേരത്തെ പൊതുമേഖലാ കമ്പനികള്‍മാത്രമെ നടത്തിയിരുന്നുള്ളൂ. ആദ്യമായാണ് ഒരു സ്വകാര്യകമ്പനിയെ ഇതില്‍ പങ്കെടുപ്പിക്കുന്നത്. വാണിജ്യമന്ത്രി കമല്‍നാഥിന്റെ ബന്ധുവായ സുധീര്‍ ചൌധരിയാണ് ഈ ഇടപാടിലെ മധ്യസ്ഥന്‍. ആര്‍ട്ടിലറി ഗ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഇസ്രയേലിലെ സോള്‍ട്ടം കമ്പനിയുമായി നടത്തിയ ഇടപാടില്‍ സിബിഐ അന്വേഷണം നേരിടുന്നയാളാണ് ചൌധരി.

7 comments:

ഗള്‍ഫ് വോയ്‌സ് said...

പോരാളി said...

ഇസ്രായേലിന്റെ നോമിനികളാണോ ശശി തരൂരും കെ വി തോമസും. അതിങ്ങ് കേരളത്തില്‍. മറ്റു സം‌സ്ഥാനങ്ങളിലും എത ഇസ്രായേലീ പക്ഷ പാതികള്‍ കടന്നു കൂടിയിട്ടുണ്ടാകും കോണ്‍‌ഗ്രസ്സ് ലിസ്റ്റില്‍. ഇസ്രായേലുമായി ഏത് തരം ഇടപാടിനും കോണ്‍‌ഗ്രസ്സ് പാര്‍ട്ടിക്ക് മടിയില്ലെന്നത് സത്യം തന്നെ.

Anonymous said...

ഇസ്രയെൽ മാത്രമാണ് പാകിസ്ഥാനെതിരെയുള്ള ഇന്ത്യൻ ഒരുക്കത്തിൽ വിശ്വസിക്കാവുന്ന ഏറ്റവും നല്ല കക്ഷി.അവർ പലസ്റ്റീനിനെ ആക്രമിച്ചു എന്നതുകൊണ്ട് , പാക്കിസ്ഥാനെതിരായ അനിവാര്യമായ ഒരു അവസാനയുദ്ധത്തിനൊരുങ്ങുമ്പോൾ അവരുടെ സഹായം സ്വീകരിക്കരുതെന്നോ? അതും പലസ്റ്റീനികൾ മുസ്ലീംകളായതുകൊണ്ട് ഇസ്രായേലിനോട് അടുക്കരുതെന്നു നിങ്ങൾ പരയുമ്പോൾ അതു നിങ്ങളുടെ രാജ്യസ്നേഹത്തീന്റ്റ്റെ ആഴം മനസ്സിലാക്കിത്തരുന്നു.
പാക്കിസ്താന്റെ സഹായത്തോടെ ഇസ്ലാമികഭീകരന്മാറ് കാശ്മീരിലെ ഹിന്ദുക്ക്കളെ കശാപ്പു ചെയ്തപ്പോൾ നിങ്ങളൊന്ന്നും ഹിംസക്കെതിരെ മിണ്ടിയില്ലല്ലോ?
പലസ്റ്റീൻ സ്നേഹികളെ, നിങ്ങൾ ഇന്ത്യയിലേക്കു വരണമെന്നില്ല. പോയി നിങ്ങൾക്കു സ്ന്നേഏഹമുള്ള പലസ്റ്റീന്റെ എതെങ്കിലും ഭീകരസങ്ഹടനയിൽ ചേർന്നു ചത്തുകൊള്ളിൻ.നീങ്ങളുടെ വിശ്വാസപ്രകാരമുള്ള സ്വർഗം നിങ്ങൾക്കു കിട്ടട്ടെ.
ജിഹാദികൾക്കു സ്വർഗ്ഗത്തിലേക്കു പോകാൻ ഇസ്രയേൽ മിസൈലുകളൊരുക്കട്ടെ.

ഗള്‍ഫ് വോയ്‌സ് said...

ഇനി അധികാരത്തില്‍ വരാന്‍ പറ്റില്ലായെന്ന് കണ്ട കോണ്‍ഗ്രസ്സ് തിരെഞ്ഞെടുപ്പിന്ന് മുന്‍പ് ൬൦൦ കോടിയുടെ അഴിമതിയാണ് നടത്തിയിരിക്കുന്നത്. ഇസ്രേയലിനെ അനുകൂലിക്കുന്നവര്‍ ലോകത്ത് അനുഭവിച്ച ചരിത്രമേയുള്ളു.സ്വന്തം നിലനില്പ്പ് അപകടപ്പെടുത്തിയാണ് ഇന്ത്യ ഇസ്രേയലിനെ സപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് നടത്താവുന്നതും നടത്തിക്കൊണ്ടിരിക്കുന്നതുമായ എല്ലാ പരിക്ഷണങളും നീത്തിവെച്ചിട്ടാണ് അമേരിക്കക്ക് ഇത്രയും വലിയ സഹായം നല്‍കിയിട്ടുള്ളത്.

Anonymous said...

തിരൂരിൽ എഴുത്തച്ഛന്റെ പ്രതിമ വെക്കാൻ പുറപ്പെട്ടപ്പോൾ മുസ്ലീം വർഗ്ഗീയവാദികൾ അതിനെ എതിർത്തു. എന്തു ചെയ്തു കമ്മ്യൂണിസ്റ്റുകാരാ അന്ന്നു നിങ്ങൾ?
ഒരൊറ്റ ഹിന്ദുവും കമ്മ്യൂണിസ്റ്റുകാരനും കോൺഗ്രസ്സുകാരനും ഇക്കുറി വോട്ടു ചെയ്യില്ല്ല.അവർ വലിയ ശക്തിയല്ലാതിരിക്കാം, കേരളത്തിൽ. പക്ഷേ അവർ ഇക്കുറി അവരുടെ ശക്തി കാണിക്കും.

Anonymous said...

ഒരൊറ്റ ഹിന്ദുവും ,കമ്മ്യൂണിസ്റ്റുപാർട്ടീക്കും കോൺഗ്രസ്സുപാർട്ടിക്കും ഇക്കുറി വോട്ടു ചെയ്യില്ല്ല.അവർ വലിയ ശക്തിയല്ലാതിരിക്കാം, കേരളത്തിൽ. പക്ഷേ അവർ ഇക്കുറി അവരുടെ ശക്തി കാണിക്കും

ഗള്‍ഫ് വോയ്‌സ് said...

സുഹൃത്തെ.. ആരാണാവോ താങ്കള്‍ .താങ്കളുടെ ആജ്ഞയനുസരിക്കാന്‍ മാത്രം വിവരകെട്ട ഏതെങ്കിലും ഒരു മനുഷ്യന്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല.ഞങളും ആ നാട്ടുകാരാണ്. തലയില്‍ നിന്ന് മുണ്ട് മാറ്റി സംസാരിക്കൂ......‍