Friday, March 20, 2009

എല്‍ഡിഎഫിന് ഉജ്വലവിജയം നല്‍കുക

എല്‍ഡിഎഫിന് ഉജ്വലവിജയം നല്‍കുക

തിരു: ലോക്സഭാതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗം ആഹ്വാനം ചെയ്തു. ദേശീയതലതില്‍ കോഗ്രസും ബിജെപിയും ഒറ്റപ്പെട്ട് തകരുകയും മതനിരപേക്ഷബദല്‍ ശകതികളുടെ കൂട്ടുകെട്ട് അധികാരത്തില്‍ വരാനുള്ള സാധ്യത വര്‍ധിക്കുകയുമാണെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച കവീനര്‍ വൈക്കം വിശ്വന്‍ ചുണ്ടിക്കാട്ടി. ഇതിനായി കേരളത്തിന്റെ എല്ലാ സംഭാവനയും നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങാന്‍ എല്‍ഡിഎഫ് അഭ്യര്‍ഥിച്ചു. കോഗ്രസും ബിജെപിയും കടുത്ത ആശങ്കയിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇതരപാര്‍ടികളുടെ മുന്നണികളിലെ ജൂനിയര്‍ പങ്കാളി മാത്രമായി കോഗ്രസ് ചുരുങ്ങുന്നു. 80 സീറ്റുള്ള യുപിയില്‍ ആറു സീറ്റേ അനുവദിക്കൂ എന്ന് പറയുന്നു. അതിനുതന്നെ ഉറപ്പില്ല. ബീഹാറില്‍ കോഗ്രസിനെ മൂന്നുസീറ്റിലൊതുക്കി. ബിജെപിയുടെ സഖ്യകക്ഷികളും വേര്‍പിരിയുകയാണ്. ബിജെപി ഭരണം മതേതരത്വവും ജനാധിപത്യവും ഫെഡറലിസവും തകര്‍ത്തു. വര്‍ഗീയ-ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍നിന്ന് പുറത്താക്കാനാണ് യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കിയത്. ഈ പിന്തുണയ്ക്ക് ആധാരമായി ഒരു പൊതുമിനിമം പരിപാടിയും അംഗീകരിക്കപ്പെട്ടിരുന്നു. പൊതുമിനിമം പരിപാടിയിലെ ജനക്ഷേമകമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുപകരം യുപിഎ സര്‍ക്കാര്‍ ആഗോളവല്‍ക്കരണനയങ്ങളിലൂടെ ജനജീവിതം ദുഷ്കരമാക്കി. പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുക, രാജ്യത്തിന്റെ വിഖ്യാതമായ വിദേശനയം കൈയൊഴിയുക, ഇന്ത്യന്‍ കാര്‍ഷിക വ്യാവസായിക മേഖലകള്‍ വിദേശ കുത്തകകള്‍ക്ക് തുറന്നുകൊടുക്കുക, സാമൂഹ്യസുരക്ഷാ പദ്ധതികളെ അട്ടിമറിക്കുക തുടങ്ങിയവയായിരുന്നു ആ സര്‍ക്കാരിന്റെ മുഖമുദ്ര. ഇന്ത്യയുടെ പരമാധികാരത്തെ അമേരിക്കയുടെ കാല്‍ക്കീഴിലാക്കിയ ഘട്ടത്തിലാണ് രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്യ്രവും നിലനിര്‍ത്തുന്നതിനുവേണ്ടി യുപിഎ സര്‍കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചത്. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയും ഈ കാലത്ത് ഇടതുപക്ഷം പൊരുതി. അതിന്റെ ഭാഗമായാണ് തൊഴിലുറപ്പ് പദ്ധതി പോലുള്ളവ രൂപപ്പെട്ടത്. രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്യ്രവും തകര്‍ക്കുകയും വര്‍ഗീയശക്തികളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്ന നയങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്ന കോഗ്രസിനും ബിജെപിക്കും ബദലായി മൂന്നാമത് രാഷ്ട്രീയശക്തിയെ അധികാരത്തിലെത്തിക്കണം. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നടപടികള്‍ ഇത്തരം ഒരു കാഴ്ചപ്പാടിന്റെ ഭാഗമാണ്. സംസ്ഥാനത്ത് മുന്നോട്ടുവയ്ക്കപ്പെട്ട ഈ നയങ്ങള്‍ കൂടുതല്‍ കരുത്തോടെ രാജ്യത്താകമാനം നടപ്പാക്കണമെങ്കില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിക്കണം. കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരുന്നപ്പോഴൊക്കെ കോഗ്രസും ബിജെപിയും കേരളത്തിന്റെ താല്‍പര്യങ്ങളെ എതിര്‍ക്കുയായിരുന്നു. അതിന് അല്‍പ്പമെങ്കിലും മാറ്റംവന്നത് ഇടതുപക്ഷത്തിന് കേന്ദ്രഭരണത്തില്‍ ഇടപെടാന്‍ കഴിഞ്ഞപ്പോഴാണ്. ഇത് കൂടുതല്‍ ശക്തിപ്പെടുത്താനും സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ ഒരു മൂന്നാംബദലിന്റെ രൂപീകരണം അനിവാര്യമാണ്. വര്‍ഗീയ പിന്തിരിപ്പന്‍ ശക്തികള്‍ രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയെപോലും അപകടപ്പെടുത്തുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. അവരെ തുരത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്ന് മുംബൈയിലെ തീവ്രവാദി ആക്രമണം തെളിയിച്ചു. ബിജെപി ന്യൂനപക്ഷ ജനവിഭാഗത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ജനങ്ങളുടെ സ്വതന്ത്രമായ സാമൂഹ്യജീവിതത്തില്‍ തടസ്സം നില്‍ക്കുകയുമാണ്. യഥാര്‍ഥ മതേതര സമീപനം രാജ്യത്ത് വളര്‍ത്തിയെടുക്കാനും മൂന്നാം ബദലിനേ സാധ്യമാകൂ. അതിനായി കേരളത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു.

1 comment:

ഗള്‍ഫ് വോയ്‌സ് said...