Monday, March 23, 2009

'കേന്ദ്രമന്ത്രി അഹമ്മദ് ഹജ്ജിന്റെ പവിത്രത നശിപ്പിച്ചു'

കായംകുളം: മുസ്ളിംലീഗ് നേതാവും കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് നയിക്കുന്ന കേന്ദ്ര ഹജ്ജ് മന്ത്രാലയം നടത്തിയ ക്രമക്കേട് ഹജ്ജ് തീര്‍ഥാടകരോടുള്ള വെല്ലുവിളിയാണെന്ന് ഇസ്ളാമിക് സെന്ററിന്റെ നേതൃത്വത്തിലുള്ള ഹജ്ജ്സെല്‍ സെക്രട്ടറി കെ എ യൂനുസ് പറഞ്ഞു. ഹജ്ജിന്റെ പവിത്രത നഷ്ടപ്പെടുത്തുന്ന നീക്കങ്ങള്‍ക്കെതിരെ ഡോ. കെ എസ് മനോജ് അടക്കമുള്ള കേരളത്തിലെ എംപിമാര്‍ ശക്തമായ ഇടപെടലുകള്‍ നടത്തി. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മാതൃകാപരമാണെന്നും അദ്ദേഹം ദേശാഭിമാനിയോടു പറഞ്ഞു. കേന്ദ്ര ഹജ്ജ് മന്ത്രാലയത്തിന്റെ ചുമതല അഹമ്മദ് ഏറ്റെടുത്തതുമുതലാണ് ഹജ്ജിന്റെ പവിത്രത നഷ്ടപ്പെടുത്തുന നടപടികള്‍ ഉണ്ടായത്. സംസ്ഥാന ഹജ്ജ് കമ്മിറ്റികളെ പരിഗണിക്കാതെയും അധികാരമെല്ലാം കേന്ദ്ര ഹജ്ജ് കാര്യമന്ത്രിയില്‍ കേന്ദ്രീകരിച്ചുമാണ് അഹമ്മദ്ദ് പ്രവര്‍ത്തിച്ചത്. ഇതോടെ ഹജ്ജ് യാത്രയെ ലാഭകരമായ ടൂറിസ്റ്റ് വ്യാപാരമായി തരംതാഴ്ത്തി. ഹജ്ജ് ആക്ട് പാസാക്കി സ്വകാര്യ ടൂറിസ്റ്റ് ഓപ്പറേറ്റേഴ്സിനെ സഹായിക്കുന്ന വിധത്തിലാണ് വിദേശകാര്യ-ഹജ്ജ് മന്ത്രാലയം പ്രവര്‍ത്തിച്ചത്. ഹജ്ജ് തീര്‍ഥാടനം പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കുവാനാണ് ലക്ഷ്യം. ഇത് ഹജ്ജ് കമ്മിറ്റി മുഖേന പോകുന്ന തീര്‍ഥാടകരുടെ ദുരിതങ്ങള്‍ വര്‍ധിപ്പിച്ചു. ഈ വര്‍ഷം 2,76,000 പേര്‍ അപേക്ഷിച്ചവരില്‍ 1,10,000 പേര്‍ക്ക് ഹജ്ജിന് അനുമതി ലഭിച്ചു. പ്രായാധിക്യമോ മുന്‍വര്‍ഷത്തെ ലിസ്റ്റ് പരിഗണനയോ ഒന്നും നോക്കാതെ ഇഷ്ടക്കാര്‍ക്ക് നല്‍കുന്ന സമീപനമാണ് അഹമ്മദ് സ്വീകരിച്ചത്. ജനസംഖ്യാനുപാതികമായി സൌദി സര്‍ക്കാര്‍ അധികമായി അനുവദിച്ച 4000 സീറ്റുകള്‍ മക്കയില്‍ വച്ചുതന്നെ സ്വകാര്യ ഏജന്‍സികള്‍ക്കു നല്‍കി. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ മുഖേന വിതരണം ചെയ്യാന്‍ തീരുമാനിച്ചു. ഇക്കാര്യത്തിലും വ്യാപകമായി ക്രമക്കേട് അരങ്ങേറി. കേന്ദ്ര ഹജ്ജ് സെല്ലിന് അനുവദിച്ച ക്വാട്ടയില്‍ പ്രത്യേകം മാറ്റിവച്ച സീറ്റടക്കം 19,000 സീറ്റുകളാണ് സ്വകാര്യ ഏജന്‍സിക്ക് നല്‍കി ക്രമക്കേട് നടത്തിയത്. ഇപ്പോള്‍ ഹജ്ജ് തീര്‍ഥാടനത്തിലൂടെ 40 കോടിയുടെ നഷ്ടമുണ്ടായതായി കണക്കുണ്ടാക്കി. തീര്‍ഥാടകരില്‍ 5000 രൂപ വീതം അധികം ഈടാക്കാനുള്ള ഉത്തരവും ഇറക്കി. ഹജ്ജ് തീര്‍ഥാടനത്തിന്റെ പവിത്രത നഷ്ടപ്പെടുത്തുന്ന നടപടികളാണിതെല്ലാം. കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും സംസ്ഥാന ഹജ്ജ് സെല്ലിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. ഇതിനായി ഹജ്ജ് ഹൌസ് ആരംഭിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞത് ഏറെ പ്രശംസനീയമാണെന്നും യൂനുസ് പറഞ്ഞു. കായംകുളത്ത് ഇസ്ളാമിക് സെന്ററിനു കീഴിലുള്ള ഹജ്ജ് സെല്‍ 15 വര്‍ഷമായി സുത്യര്‍ഹമായ സേവനം നടത്തുന്നു. ഹജ്ജിനുള്ള അപേക്ഷ നല്‍കല്‍ മുതല്‍ എല്ലാ കാര്യങ്ങള്‍ക്കും ഇവര്‍ സേവനം സൌജന്യമായി നല്‍കുന്നു. ഹജ്ജ് തീര്‍ഥാടകരുടെ പരാതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ നേരിട്ടു കൊണ്ടുവന്ന് പരിഹരിക്കാനും ഹജ്ജ് സെല്‍ മുന്‍കൈ എടുത്തു. മാതൃകാപരമായ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി സര്‍ക്കാര്‍ ഏജന്‍സികളുടെ അഭിനന്ദനങ്ങള്‍ സെന്ററിനു ലഭിച്ചു.

2 comments:

ഗള്‍ഫ് വോയ്‌സ് said...

NAJIM said...

ഹജ്ജ്സെല് സെക്രട്ടറി ജനാബ്.കെ.എ.യൂനുസ് (73) അന്തരിച്ചു(14-11-09).. അല്ലാഹു അദ്ദേഹത്തിന് പാപമോചനം നല്കുകയും... പരലോകജീവിതം നന്മയിലാക്കുകയും ചെയ്യട്ടെ.... നാളെ നമ്മെ സ്വര്ഗ്ഗത്തില് ഒരുമിച്ചു കൂട്ടട്ടെ.... ആമീന്