Saturday, March 21, 2009

പലസ്തീന്‍ബന്ധം തകര്‍ത്തത് അഹമ്മദ്: ടി കെ ഹംസ

പെരിന്തല്‍മണ്ണ: പലസ്തീനും ഇന്ത്യയുമായി കാലങ്ങളായി നിലനിന്ന നല്ലബന്ധം തകര്‍ത്തത് മന്‍മോഹന്‍സിങും ഇ അഹമ്മദുമാണെന്ന് ടി കെ ഹംസ പറഞ്ഞു. ആണവകരാര്‍ വിഷയത്തില്‍ മുസ്ളിംലീഗിന് ആശങ്കയുണ്ടെന്ന് ശിഹാബ്തങ്ങള്‍ പറഞ്ഞപ്പോള്‍ അതിനെമറച്ചുവച്ചത് അഹമ്മദും കുഞ്ഞാലിക്കുട്ടിയുമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നടന്ന സ്വീകരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസ. മിതഹിന്ദുത്വത്തിന്റെ മറവില്‍ വര്‍ഗീയവാദികള്‍ക്ക് അഴിഞ്ഞാടാന്‍ കളമൊരുക്കുകയാണ് കോഗ്രസ് ചെയ്യുന്നത്. ബാബറി മസ്ജിദ് പൊളിച്ചതിലും ഗുജറാത്തിലെ ആക്രമണങ്ങളിലും കേന്ദ്രം ഭരിക്കുന്ന കോഗ്രസിന്റെ സഹായമുണ്ടായിരുന്നു. സാമ്രാജ്യത്തത്തിന് അടിമവേല ചെയ്യുകയാണ് കോഗ്രസ് സര്‍ക്കാര്‍. ഇസ്രയേലിനെ കൂട്ടുപിടിച്ച് അമേരിക്കയെ പ്രീതിപ്പെടുത്താനും ഇറാനെതിരെ പ്രചാരണം നടത്താനും കോഗ്രസ് ഉപയോഗിച്ചത് വിദേശവകുപ്പ് കൈകാര്യം ചെയ്ത സഹമന്ത്രി അഹമ്മദിനെയാണെന്നും ടി കെ ഹംസ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഗ്രസും ബിജെപിയും നേതൃത്വം നല്‍കുന്ന മുന്നണികള്‍ തകര്‍ന്നുതരിപ്പണമാവുമെന്നും മൂന്നാംമുന്നണി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
പെരിന്തല്‍മണ്ണയില്‍ ഹംസയുടെ രണ്ടാംറൌണ്ട് പര്യടനം
പെരിന്തല്‍മണ്ണ: ഇടതുപക്ഷ ജനാധിപത്യമുന്നണി മലപ്പുറം പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി ടി കെ ഹംസയുടെ പെരിന്തല്‍മണ്ണ അസംബ്ളി നിയോജക മണ്ഡലത്തിലെ രണ്ടാംറൌണ്ട് പര്യടനം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സ്ത്രീകളും കുട്ടികളും അടക്കം വന്‍ജനാവലിയാണ് ഒരോ സ്വീകരണകേന്ദ്രങ്ങളിലുമെത്തിയത്. ശനിയാഴ്ച രാവിലെ മേലാറ്റൂര്‍ പഞ്ചായത്തിലെ ചോലക്കുളം പൂക്കുന്നില്‍ നിന്നുമാണ് പര്യടനം ആരംഭിച്ചത്. യോഗത്തില്‍ പി ശിവശങ്കരന്‍ അധ്യക്ഷനായി. കെ ടി ജയകൃഷ്ണന്‍ സ്വാഗതവും സി വി ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. വേങ്ങൂര്‍ അത്തിക്കാടന്‍ കുണ്ടിലായിരുന്നു അടുത്ത സ്വീകരണം. ആക്കാടന്‍ ഇസ്മായില്‍ അധ്യക്ഷനായി. എ മുജീബ്റഹ്മാന്‍ സ്വാഗതം പറഞ്ഞു. ചീരക്കാടന്‍ മുഹമ്മദ്, ആക്കാടന്‍ മുഹമ്മദ് എന്നീ കാരണവന്മാര്‍ സ്ഥാനാര്‍ഥിയെ ഹാരമണിയിച്ചു. വെട്ടത്തൂരില്‍ ഇ സെയ്തലവി അധ്യക്ഷനായി. ടി പി ജോസഫ് സ്വാഗതം പറഞ്ഞു. അരക്കുപറമ്പ് അംബേദ്ക്കര്‍ കോളനിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എം എസ് തങ്ങള്‍ അധ്യക്ഷനായി. ഓങ്ങല്ലൂര്‍ ഹമീദ് സ്വാഗതം പറഞ്ഞു. എം സലിം സംസാരിച്ചു. കാമ്പ്രത്ത് തോണിക്കടവന്‍ ഹംസ സ്വാഗതം പറഞ്ഞു. മുസ്ളിംലീഗില്‍നിന്നും രാജിവച്ച് സിപിഐ എമ്മിനോട് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച 18 കുടുംബങ്ങളിലെ കാരണവന്മാരെ സ്ഥാനാര്‍ഥി ടി കെ ഹംസ ഹാരമണിയിച്ചു സ്വീകരിച്ചു. എടയാക്കലില്‍ ടി കെ അബ്ദുല്‍കാദര്‍ അധ്യക്ഷനായി. അഡ്വ. സി എച്ച് ആഷിഖ് സംസാരിച്ചു. ഏലംകുളം പഞ്ചായത്തിലെ പുളിങ്കാവില്‍ പി കെ ഹംസ സ്വാഗതം പറഞ്ഞു. സി കുഞ്ഞിരാമന്‍ അധ്യക്ഷനായി. പുലാമന്തോളിലും ചെമ്മലശേരിയിലും ഉജ്വല വരവേല്‍പ്പാണ് നല്‍കിയത്. പി ശ്രീരാമകൃഷ്ണന്‍, കെ പി മുഹമ്മദ്, അഡ്വ. സി എച്ച് ആഷിഖ്, എന്‍ പി ഉണ്ണികൃഷ്ണന്‍, മേലാറ്റൂര്‍ പത്മനാഭന്‍, എ കൃഷ്ണന്‍കുട്ടി എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.

1 comment:

ഗള്‍ഫ് വോയ്‌സ് said...