Monday, March 23, 2009

കടലോര മേഖലയില്‍ ആവേശത്തിന്റെ തിരയിളക്കി ഹുസൈന്‍രണ്ടത്താണി

കടലോര മേഖലയില്‍ ആവേശത്തിന്റെ തിരയിളക്കി ഹുസൈന്‍രണ്ടത്താണി .

തിരൂര്‍: കടലോര മേഖലയില്‍ ഹുസൈന്‍ രണ്ടത്താണിക്ക് ഉജ്വല സ്വീകരണം. പൊന്നാനി ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഹുസൈന്‍ രണ്ടത്താണി തവനൂര്‍ മണ്ഡലത്തില്‍ തിങ്കളാഴ്ച പര്യടനം നടത്തി. തവനൂര്‍ മണ്ഡലത്തിലെ മംഗലം പഞ്ചായത്ത്, പുറത്തൂര്‍ പടിഞ്ഞാറേക്കര പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. മംഗലം പുല്ലൂണി, കൂട്ടായി, പാണായി, പുറത്തൂര്‍, ആലത്തിയൂര്‍, തൃപ്രങ്ങോട് എന്നീ പ്രദേശങ്ങളിലെ സ്വീകരണയോഗങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ വന്‍ ജനാവലിയെത്തി. ഡോ. ഹുസൈന്‍ രണ്ടത്താണി തവനൂര്‍ നിയോജകമണ്ഡലത്തില്‍ പര്യടനം നടത്തി. രാവിലെ മംഗലം പഞ്ചായത്തിലെ പുല്ലൂണിയില്‍നിന്ന് മണ്ഡലപര്യടനം ആരംഭിച്ചു. മംഗലം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിനുശേഷം കര്‍ഷകമുന്നേറ്റ സമരങ്ങളുടെ നാടായ പുറത്തൂര്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലും തൃപ്രങ്ങോട് പഞ്ചായത്തിലും തവനൂര്‍, കാലടി, വട്ടംകുളം, എടപ്പാള്‍ പഞ്ചായത്തുകളിലും സ്ഥാനാര്‍ഥി പര്യടനം നടത്തി. മണ്ഡലത്തില്‍ ആവേശോജ്വലമായ സ്വീകരണമാണ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. ഓരോ കേന്ദ്രത്തിലും സ്ത്രീകളും കര്‍ഷകത്തൊഴിലാളികളുമടക്കം നൂറുകണക്കിന് ആളുകള്‍ എത്തി. മണ്ഡലപര്യടനത്തിന് സമാപനംകുറിച്ച് എടപ്പാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കവന്‍ഷനിലും എടപ്പാള്‍ ചുങ്കം എല്‍ഡിഎഫ് ലോക്കല്‍തല തെരഞ്ഞെടുപ്പ് കവന്‍ഷനിലും സ്ഥാനാര്‍ഥി പങ്കെടുത്തു. മണ്ഡലപര്യടനത്തില്‍ സ്ഥാനാര്‍ഥിയുടെ കൂടെ എല്‍ഡിഎഫ് നേതാക്കളായ കൂട്ടായി ബഷീര്‍, പി ജോതിഭാസ്, സി രാമകൃഷ്ണന്‍, പി എ ലത്തീഫ് എന്നിവരും ഉണ്ടായിരുന്നു.

No comments: