Wednesday, March 18, 2009

ലീഗിന് രാഷ്ട്രീയ അസ്ഥിത്വം നഷ്ടപ്പെട്ടു: വിജയരാഘവന്‍

ലീഗിന് രാഷ്ട്രീയ അസ്ഥിത്വം നഷ്ടപ്പെട്ടു: വിജയരാഘവന്‍



മലപ്പുറം: രാജ്യത്ത് രാഷ്ട്രീയ അസ്ഥിത്വം നഷ്ടപ്പെട്ട പാര്‍ടിയാണ് മുസ്ളിംലീഗെന്ന് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ എംപി പറഞ്ഞു. എല്‍ഡിഎഫ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പന്നരുടെ താല്‍പ്പര്യം മാത്രം സംരക്ഷിക്കുന്ന പാര്‍ടിയാണിന്ന് ലീഗ്. കോഗ്രസിന്റെ നിലപാടുകള്‍ മാത്രമാണ് ലീഗിനുള്ളത്. സ്വന്തമായ ഒരു രാഷ്ട്രീയനിലപാടുപോലുമില്ല. ഈ വിധേയത്വം അധികാരത്തോടുള്ള അത്യാര്‍ഥികൊണ്ടാണ്. ആണവകരാര്‍, പലസ്തീന്‍ വിഷയങ്ങളില്‍ സാമ്രാജ്യത്വത്തിന് അടിയറ പറഞ്ഞതിലൂടെ ലീഗിന്റെ നിലപാട് കൂടുതല്‍ വ്യക്തമായതായും വിജയരാഘവന്‍ പറഞ്ഞു. ചടങ്ങില്‍ സംസ്ഥാന കമ്മിറ്റിഅംഗം കെ സെയ്താലിക്കുട്ടി അധ്യക്ഷനായി. സ്ഥാനാര്‍ഥി ടി കെ ഹംസ, ജില്ലാ സെക്രട്ടറി കെ ഉമ്മര്‍മാസ്റ്റര്‍, പി ശ്രീരാമകൃഷ്ണന്‍, ഇ എന്‍ മോഹന്‍ദാസ്, വി പി അനില്‍, ആര്‍ രാമചന്ദ്രന്‍, റസാഖ് എന്നിവര്‍ സംസാരിച്ചു. മലപ്പുറം മുനിസിപ്പല്‍ റോഡില്‍ കേന്ദ്രീയ വിദ്യാലയത്തിന് എതിര്‍വശത്തുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

1 comment:

ഗള്‍ഫ് വോയ്‌സ് said...

ലീഗിന് രാഷ്ട്രീയ അസ്ഥിത്വം നഷ്ടപ്പെട്ടു: വിജയരാഘവന്‍
മലപ്പുറം: രാജ്യത്ത് രാഷ്ട്രീയ അസ്ഥിത്വം നഷ്ടപ്പെട്ട പാര്‍ടിയാണ് മുസ്ളിംലീഗെന്ന് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ എംപി പറഞ്ഞു. എല്‍ഡിഎഫ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പന്നരുടെ താല്‍പ്പര്യം മാത്രം സംരക്ഷിക്കുന്ന പാര്‍ടിയാണിന്ന് ലീഗ്.