Wednesday, March 18, 2009

ടി കെ ഹംസയുടെ പ്രചാരണം സജീവം

ടി കെ ഹംസയുടെ പ്രചാരണം സജീവം

മലപ്പുറം: മലപ്പുറം പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസയുടെ പ്രചാരണ പര്യടന പരിപാടികള്‍ സജീവമാകുന്നു. ടി കെ ഹംസക്ക് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള ബോര്‍ഡുകളും ചുമരെഴുത്തുകളും മണ്ഡലത്തിലാകെ വന്നുതുടങ്ങി. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ രൂപീകരിക്കുന്നതോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാകും. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെതന്നെ ടി കെ ഹംസ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി. പ്രധാന വ്യക്തികളെ കാണുകയും സൌഹൃദം പുതുക്കലുമായി തിരക്കിട്ട പ്രവര്‍ത്തനങ്ങളാണ്. ശനിയാഴ്ച കൊണ്ടോട്ടി, മലപ്പുറം നിയോജക മണ്ഡലങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കോക്കനട്ട് കോംപ്ളക്സിലും സഹകരണ സ്പിന്നിങ്മില്ലിലുമെത്തി ഹംസ തൊഴിലാളികളെയും ജീവനക്കാരെയും കണ്ടു. സ്ത്രീകളടക്കമുള്ള തൊഴിലാളികള്‍ ആവേശപൂര്‍വം അദ്ദേഹത്തെ സ്വീകരിച്ചു. സിപിഐ എം നേതാക്കളായ പി ശ്രീരാമകൃഷ്ണന്‍, ഇ എന്‍ മോഹന്‍ദാസ്, വി പി അനില്‍ തുടങ്ങിയവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.

1 comment:

ഗള്‍ഫ് വോയ്‌സ് said...