Tuesday, March 31, 2009

ഇസ്രയേല്‍ ഇടപാട്: ആന്റണി മൌനം വെടിയണം - മന്ത്രി തോമസ് ഐസക്ക്

ഇസ്രയേല്‍ ഇടപാട്: ആന്റണി മൌനം വെടിയണം - മന്ത്രി തോമസ് ഐസക്ക്


തിരു: ബാരക് മിസൈല്‍ ഇടപാട് സംബന്ധിച്ച് അഴിമതി ആരോപണങ്ങളെക്കുറിച്ച് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി പ്രതികരിക്കണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അഴിമതി ആരോപണം പുറത്തുവന്നിട്ട് ഒരാഴ്ച ആയിട്ടും പ്രതിരോധമന്ത്രി ഇതുസംബന്ധിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. പ്രതിരോധമന്ത്രാലയമാണ് ഇതുസംബന്ധിച്ച് വിശദീകരണം നല്‍കേണ്ടതെന്ന് കോഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള പ്രതിരോധമന്ത്രിയുടെ നിശ്ബദത ദുരൂഹമായിരിക്കുന്നുവെന്നും തോമസ് ഐസക്ക് പറഞ്ഞു. പ്രതിരോധമന്ത്രിയായി ചുമതലയേറ്റപ്പോള്‍ ആന്റണി പറഞ്ഞിരുന്നത് പ്രതിരോധ കരാറുകള്‍ സുതാര്യമായിരിക്കുമെന്നാണ്. എന്നാല്‍ അദ്ദേഹം അഴിമതിക്ക് മൂകസാക്ഷിയാകുന്ന അവസ്ഥയാണുള്ളത്. അദ്ദേഹം മൌനംവെടിഞ്ഞ് ഇനിയെങ്കിലും രാഷ്ട്രത്തോട് സത്യം തുറന്നു പറയാന്‍ തയ്യാറാകണമെന്ന് തോമസ് ഐസക്ക് ആവശ്യപ്പെട്ടു.

18 comments:

ഗള്‍ഫ് വോയ്‌സ് said...

ഇസ്രയേല്‍ ഇടപാട്: ആന്റണി മൌനം വെടിയണം - മന്ത്രി തോമസ് ഐസക്ക്

തിരു: ബാരക് മിസൈല്‍ ഇടപാട് സംബന്ധിച്ച് അഴിമതി ആരോപണങ്ങളെക്കുറിച്ച് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി പ്രതികരിക്കണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അഴിമതി ആരോപണം പുറത്തുവന്നിട്ട് ഒരാഴ്ച ആയിട്ടും പ്രതിരോധമന്ത്രി ഇതുസംബന്ധിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. പ്രതിരോധമന്ത്രാലയമാണ് ഇതുസംബന്ധിച്ച് വിശദീകരണം നല്‍കേണ്ടതെന്ന് കോഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള പ്രതിരോധമന്ത്രിയുടെ നിശ്ബദത ദുരൂഹമായിരിക്കുന്നുവെന്നും തോമസ് ഐസക്ക് പറഞ്ഞു. പ്രതിരോധമന്ത്രിയായി ചുമതലയേറ്റപ്പോള്‍ ആന്റണി പറഞ്ഞിരുന്നത് പ്രതിരോധ കരാറുകള്‍ സുതാര്യമായിരിക്കുമെന്നാണ്. എന്നാല്‍ അദ്ദേഹം അഴിമതിക്ക് മൂകസാക്ഷിയാകുന്ന അവസ്ഥയാണുള്ളത്. അദ്ദേഹം മൌനംവെടിഞ്ഞ് ഇനിയെങ്കിലും രാഷ്ട്രത്തോട് സത്യം തുറന്നു പറയാന്‍ തയ്യാറാകണമെന്ന് തോമസ് ഐസക്ക് ആവശ്യപ്പെട്ടു.

Anonymous said...

GO and give permission to prosecute pinarayi and talk.

NO VOTE FOR CPIM.
SADAM, MADANI, PHARIS, SANTIAGO , MADATHIL RAGHU, JALAD, KILIROOR party should fail

പോരാളി said...

അനോണി , ഇങ്ങനെ വികാരപ്പെടല്ലേ. സത്യത്തിന് നേരെ കണ്ണടക്കാതെ. ഇടതുപക്ഷം ജയിക്കും. ജയിക്കണം. അതാണ് നാടിന്നാവാശ്യം.

അല്‍ഭുത കുട്ടി said...

ഇന്ത്യയെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുന്ന്ന കോണ്‍ഗ്രസ്സ് കങ്കാണിമാര്‍ നാട് നീങ്ങട്ടേ. മന്‍ മോഹനെ പോലുള്ള ലോക ബാങ്ക് ചാരനായ ബഫൂണ്‍ പ്രധാനമന്ത്രിമാര്‍ ഇന്ത്യക്ക് അപമാനം. ആന്റണി എന്ന കള്ളന് കഞ്ഞി വെക്കുന്ന നപുത്സകത്തെ പ്രോസിക്യൂട്ട് ചെയ്യണം.
തെരെഞ്ഞെടുപ്പിനെ നേരിടാതെ മന്ത്രിമാരായി വിലസുന്ന മന്‍മോഹന്‍, രവി, ആന്റണി എന്നിവരെ ഉടന്‍ ലോക്സഭയില്‍ നിന്ന് പുറത്താക്കണം.

Anonymous said...

Please read Sachar Committe report and see where WB minoiritieas are positioned in terms of finacially and Socialy. Albutha kutty Beware, you are defacing a most trusted PM. Also you can read HC judgement about blogging. You use this medium just becuase cong and Bjp rule. Your party opposed computer and now you and your party is using this medium for false propganda.

അല്‍ഭുത കുട്ടി said...

അനോണീ,
ബ്ലോഗ് എന്ന ഒരു സംഭവത്തില്‍ ഇങ്ങനെയൊരു വിഷയം വന്നത് കൊണ്ട് ഞാന്‍ ഇങ്ങനെ പ്രതികരികുന്നു. കാലാ കാലങ്ങളായിട്ടുള്ള പരിഷ്കാരങ്ങളുടെ തുടര്‍ച്ചയായിട്ടാണ് പല പല സാങ്കേതിക വിദ്യകളും നമ്മള്‍ ഉപയോഗിക്കുന്നത്. ബിജെപിയും കോണ്‍ഗ്രസ്സും പണം കൊടുത്തിട്ടല്ല ഞാന്‍ ബ്ലോഗ്ചെയ്യുന്നത്. രാഷ്ട്രിയ പാര്‍ട്ടികളെ ഞാന്‍ മാറ്റുരക്കുന്നത് ഇന്ത്യാ എന്ന മഹാരാജ്യത്ത് ജീവിക്കുന്ന ജനങ്ങലുടെ പട്ടിണീ നിര്‍മാര്‍ജനത്തിന് അനുസ്യതമായിരിക്കും. മന്‍ മോഹന്‍ സിന്‍ഗ്ഗിന്റെ ഉദാര വല്‍കരണ നയങ്ങള്‍ക്ക് ശേഷമാണ് ഈ മണ്ണ് കര്‍ഷക ആത്മഹത്യകള്‍ക്ക് അരങ്ങാ‍യത്. ഇതിനേക്കാള്‍ പട്ടിണിയും കഷ്ടപ്പാടും ഉള്ള കാലത്ത് പണ്ട് ഇണ്‍ഗനെയൊരു ദുരന്തത്തിന് ഇന്ത്യ സാക്ഷിയായിട്ടില്ല. വിശ്വാസ വോട്ടെടുപ്പില്‍ കോടികള്‍ കോഴ കൊടുത്ത് അധികാരം നിലനിര്‍ത്തുന്നതാണോ “ട്രസ്റ്റഡ്” പ്രൈം മിനിസ്റ്ററുടെ യോഗ്യത. ഉളുപ്പുണ്ടായിരുന്നെങ്കില്‍ വ്യത്തി കെട്ട കുതിര കച്ചവടത്തിന് നില്‍ക്കാതെ രാജി വെച്ച് പോകേണ്ടതിന് പകരം കോടികണക്കിന് ഡോളറിന്റെ ആണവകരാര്‍ കച്ചവടം പൂര്‍ത്തിയാക്കാന്‍ അദ്ദേഹം കൂടി നിന്നും. കള്ളാന്‍ മാത്രമല്ല, കള്ളന് കഞ്ഞി വെച്ചവനും കുറ്റക്കാരനാണ് അനോണീ.

പിന്നെ സ്വതന്ത്ര ഇന്ത്യയില്‍ ഏത് പ്രധാനമന്ത്രിയാണ് സഹോദരാ വിശ്വസിക്കാന്‍ കൊള്ളരുതാത്തവരായി ഉണ്ടായിരുന്നത്.?

ഇന്ത്യാ രാജ്യം സൌദി അറേബ്യയല്ല. എന്റെ അഭിപ്രായം എനിക്ക് പറയാം. ഇസ്രായേല്‍ ആയുധ ഇടപാടുകളില്‍ ആന്റണി കാണിക്കുന്ന മൌനം അര്‍ഥ ഗര്‍ഭമാണ്.

!!! ഭീഷണി വേണ്ടേ......

Anonymous said...

After the liberelisation hundred thousand of youths got Job. You now talk about reforms. These reforms are came from Intellectuals like Dr Manmohan singh, Vajpeyee etc etc not pinarayi or karat. We youths are greatful to them becuase they opnened Indias door infront of World. You Commis try to close the door for creating more and more poor. What right you have to talk against nuclear deal. When India is going to generate more power, you will use that for working your AC. This is what you did when computer came to India and I have seen protestations infront govt offices to stop computerisation. CPIM does not have morality, and ethics. You need to be gentleman when you use your words "മന്‍ മോഹനെ പോലുള്ള ലോക ബാങ്ക് ചാരനായ ബഫൂണ്‍ പ്രധാനമന്ത്രിമാര്‍" what qualification do you have for this?

അല്‍ഭുത കുട്ടി said...

അനോണീ

ഇവിടെ ഏത് പ്രത്യയ ശാസ്ത്രമാണ് ആളുകളെ വീണ്ടും വീണ്ടും പാപ്പരാക്കുന്നത്. ഇപ്പോള്‍ ലോകം നേരിടുന്ന മാന്ദ്യം എന്താണ് എന്നറിയാമോ. ഇപ്പോല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്നത് കാറല്‍മാക്സ് ആണത്രേ. അനോണി ഈ ലോകത്തൊന്നും അല്ലെ ജീവിക്കുന്നത്.

നമസ്കാരം.
ആയുശ്മാന്‍ ഭവ.

ഗള്‍ഫ് വോയ്‌സ് said...

അനോണീ,
തങ്കള്‍ക്ക് ഇപ്പോഴും നേരം പുലര്‍ന്നിട്ടില്ല.താങ്കള്‍ പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും വാക്താക്കള്‍ ഇന്ന് ഓടിയസ്ഥലത്ത് പുല്ലുപോലും മുളക്കില്ല.അവരൊക്കെ ചെയ്ത അപരാധത്തിന്ന് ലോകമിന്ന് വലിയ വിലയാണ് കൊടുക്കേണ്ടിവന്നിരിക്കുന്നത്.
മന്‍ മോഹന്‍ സിംഗ് അദ്ദേഹത്തിന്റെ അറിവ് ഇന്ത്യയിലെ ജനങളെ അമേരിക്കന്‍ സാമ്രാജിത്തത്തിന്റെ അടിമകളാക്കാനാണ് ഉപയോഗിച്ചത്. വിഡ്ഡികളായ ചിലരിന്നും മന്മോഹന്‍ സിംഗിനെ അനുകൂലിക്കുന്നു.നാടിനെ ഒറ്റിക്കൊടുക്കുന്നവനെ ആരാധിക്കുന്ന നാണകെട്ടവര്‍ ,അല്ലാതെ അവരെപ്പറ്റി എന്തുപറയാന്‍

ഗള്‍ഫ് വോയ്‌സ് said...

നാടിന്റെ അഭിമാനം കാക്കാന്‍ , നാട്ടുകാരുടെ അഭിമാനം കാക്കാന്‍, വര്‍ഗ്ഗിയതക്കും ഭീകരതക്കും തിവ്രവാദത്തിന്നും സാമ്രാജിത്തത്തിന്നും എതിരായി പോരാടുന്ന എല്ലാ നല്ല മനസ്സുകളും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുക.

Anonymous said...

Nineth wonder Gulf voice. Are you living in Cuba or Gulf. Let you guyz be brain washed.

ഗള്‍ഫ് വോയ്‌സ് said...

അനോണീ, ഈ രാജ്യത്തെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കരുത്.
ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ സ്വകാര്യവല്‍ക്കരണ നയങളാണ് ലോകത്തെ തകര്‍ത്തതെന്ന് ആര്‍ക്കും ഇന്ന് യാതൊരു സംശയത്തിന്നും ഇടയില്ലാത്തവിധം തെളിഞ്ഞിരിക്കുകയാണ്. എന്നിട്ടും അനോണിക്ക് സംശയം തീര്‍ന്നിട്ടില്ല.കാരണം അനോണിയെപ്പോലുള്ളവര്‍ നാടിനെ തകര്‍ക്കണമെന്ന് കരുതുന്നവരാണ്.

Anonymous said...

If you have any ethics please dont talk patriotism. Joined with PDP, where in the leader has conncection with multiple bomb blast cases. Joining with China for stopping Indias progress. Shouting against israel who gives us techincal knowhow and equipments to protect our land.

ഗള്‍ഫ് വോയ്‌സ് said...

പി ഡി പി യെ പറ്റി പറയുന്നവര്‍ എന്‍ ഡി എഫിനെയും ആര്‍ എസ് എസിനെയും കൂട്ടി ഇടതുപക്ഷത്തെ ചെറുക്കാനാണെന്ന പേരില്‍ രാജ്യത്ത് കുഴപ്പങള്‍ സൃഷ്ടിക്കുന്നു.തിരെഞ്ഞെടുപ്പില്‍ പണം ഒഴുക്കാന്‍ ആയുധക്കച്ചവടം അതും ഇസ്രേയലില്‍ നിന്ന് . പിന്നെ ബുഷിന്ന് ഭരതരത്നം ,അമേരിക്കക്ക് പാദസേവ ഇതിലും വലിയ എത്തിക്സ് ഉം പേട്രിയോട്ടീസവും വെറെ എവിടെ കിട്ടും അനോണീ......

Anonymous said...

"ആയുധക്കച്ചവടം അതും ഇസ്രേയലില്‍ നിന്ന് " Are you Chinese or Pakistani or arabi.DO you know anything about the technology we use to protect or land. Many are from Israel. Stop your nonse to get Cheap minority Votes. It is 100% to support america instead of your china. Becuase they wont cheat. Go and see the developments Korea, Japan even now vietnam.

അല്‍ഭുത കുട്ടി said...

പ്രിയ ഗള്‍ഫ് വോയ്സ്

ഇത്തരം അനോണികളുമായി മിണ്ടാതിരിക്കുകയാണ് ഭേദം. പറയുന്നതെന്തെന്ന് ലവന് അശ്ശേശം അറിയില്ല. പിന്നെ സമയം മെനക്കെടുത്തുന്നതെന്തിന്. ലവന്‍ ഏതോ അമെരിക്കന്‍ ഐടിക്കാരനോ, അല്ലെങ്കില്‍ ഏതെങ്കിലും സംഘപരിവാര്‍ ചിറിനക്കിയോ ആവാനാണ് സാധ്യത. പറഞ്ഞ് അവസാനം. പാകിസ്താങ്കാരാ, ചൈനക്കാരാ, തീവ്രവാദി എന്നൊക്കെ താങ്ങി വിടൂം.

എന്നാലും എന്റെ അനോണീ “ ചങ്കരന്‍ തെങ്ങിമ്മേല്‍ തന്നെ “

പശുവും ചത്തു മോരിന്റെ പുളിയും പോയി, ഇപ്പോഴും അമേരിക്കയും ലിബറലിസവും തന്നെ. ഇവനൊക്കെ പട്ടിണീ കിടന്ന് ചത്താല്‍ തീരും ഈ പ്രശ്നങ്ങളൊക്കെ.

Anonymous said...

Alboothakutty , You know only to label people when you dont have answer. Your party leaders are using third rated slang language. Edo gopalakrishana, Kakkoose swaraj, Konjanan etc , this what you learned from party

Anonymous said...

Bootham kutty or Kutty bootham of CPIM