Wednesday, April 1, 2009

പ്രവാസികളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണം

വാദിദവാസിര്‍: ആഗോള സാമ്പത്തികമാന്ദ്യവും പ്രവാസിസമൂഹവും എന്ന വിഷയത്തില്‍ അസീര്‍ പ്രവാസിസംഘം വനിതാവേദി സെമിനാര്‍ സംഘടിപ്പിച്ചു. സാമൂഹിക പ്രതിബദ്ധത മറന്ന് മൂലധനതാല്‍പര്യത്തിന്റെ പിടിയിലമര്‍ന്ന യുപിഎ സര്‍ക്കാരാണ് ഇന്ത്യയില്‍ പ്രതിസന്ധി ഇത്രയും വ്യാപകമാക്കാന്‍ വഴിതെളിച്ചതെന്നും ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ സ്വകാര്യവല്‍ക്കരണ ത്രയത്തിനെതിരെ ശക്തമായ നിലപാടെടുത്ത ഇടതുപക്ഷത്തിന്റെ സമീപനമാണ് രക്ഷാമാര്‍ഗമെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നുവെന്നും സെമിനാര്‍ വിലയിരുത്തി. വനിതാവേദി പ്രസിഡന്റ് ഷംലവഹാബ് അധ്യക്ഷയായി. എക്സിക്യുട്ടീവ് അംഗം സജ്നസുനീര്‍ പ്രബന്ധം അവതരിപ്പിച്ചു. സെക്രട്ടറി ഷൈനിമോഹന്‍ സംസാരിച്ചു. സജ്നസലിം സ്വാഗതവും ഷെമീന അഷ്റഫ് നന്ദിയും പറഞ്ഞു.

1 comment:

ഗള്‍ഫ് വോയ്‌സ് said...