Saturday, March 28, 2009

രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ കക്ഷി മുസ്ളീം ലീഗാണ്. മഅ്ദനി

കേരളത്തിലെ പ്രശ്നങ്ങള്‍ തന്നെ ജയിലിലടച്ചാല്‍ തീരുമെങ്കില്‍ ആഭ്യന്തരവകുപ്പ് അതിന് തയ്യാറാകണമെന്ന് മഅ്ദനി പറഞ്ഞു. അങ്ങനെയാണെങ്കില്‍ തെരഞ്ഞെടുപ്പ് സമാധാനപരമായി നടക്കട്ടെ എന്ന് മഅ്ദനി പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ കക്ഷി മുസ്ളീം ലീഗാണ്. മുസ്ളീം ലീഗ് ഭരിക്കുമ്പോഴാണ് എപ്പോഴും വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടുള്ളത്. ദേശീയപതാക താഴ്ത്തിക്കെട്ടി പച്ചക്കൊടി കെട്ടിയ ചരിത്രം പിഡിപിക്കില്ല. ലീഗിന്റെയും പാകിസ്താന്റെയും കൊടിക്ക് ഒരേ നിറമാണെന്നും മഅ്ദനി പറഞ്ഞു.
തനിക്കെതിരെയും സൂഫിയ മദനിക്കെതിരെയും ഉയര്‍ന്ന തീവ്രവാദ ബന്ധ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി പറഞ്ഞു. തീവ്രവാദി എന്നാരോപിക്കുന്ന സൈനുദ്ദീനേയോ സര്‍ഫാസിനേയോ അറിയില്ല. മണി എന്ന യൂസഫ് തനിക്കെതിരെ മാധ്യമങ്ങളില്‍ വന്നതുപോലുള്ള മൊഴി നല്‍കിയിട്ടില്ലെന്നും മദനി പറഞ്ഞു. മണി എന്ന യൂസഫിനെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ നേരിട്ട് ഹാജരാക്കിയായിരുന്നു.
പശ്ചാത്താപത്തിന്റെ പ്രസംഗം എങ്ങനെയാണെന്ന് പഠിക്കാന്‍ രമേശ് ചെന്നിത്തലയുടെ അടുത്ത് പോകാമെന്ന് മഅ്ദനി പറഞ്ഞു. സാമ്രാജ്യത്വത്തെ പിന്‍തുണയ്ക്കുന്ന ശശി തരൂരിനെതിരെയും ഇ അഹമ്മദിനെയും സ്ഥാനാര്‍ത്ഥിയാക്കിയ യുഡിഎഫിന് ഇത് പറയാന്‍ അധികാരമില്ലെന്നും മഅ്ദനി പറഞ്ഞു.

2 comments:

ഗള്‍ഫ് വോയ്‌സ് said...

അല്‍ഭുത കുട്ടി said...

കേരള പോലീസ് ഇപ്പോള്‍ കേസുകള്‍ ഒന്നും അന്വേഷിക്കുന്നില്ല. പകരം ആ ജോലി ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഏറ്റെടുത്തിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തുന്ന പോലെ മറ്റൊരു മാധ്യമമ്വും അത് ചെയ്യുന്നില്ല.