Thursday, March 26, 2009

പിഡിപി വിവാദം മുഖ്യ പ്രശ്നങ്ങള്‍ മറയ്ക്കാന്‍: വൈക്കം വിശ്വന്‍

ലോകസഭാ തെരഞ്ഞെടുപ്പിലെ യഥാര്‍ഥ പ്രശ്നങ്ങള്‍ മറച്ചു പിടിക്കാനാണ് യുഡിഎഫും മാധ്യമങ്ങളും പിഡിപി വിവാദവും ലാവലിന്‍ വിവാദവുമൊക്കെ ഉയര്‍ത്തുന്നതെന്ന് എല്‍ഡിഎഫ് കവീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിഡിപിയുമായി എല്‍ഡിഎഫിന് സഖ്യമില്ല. മതനിരപേക്ഷ സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിക്കുന്നതായി പ്രഖ്യാപിച്ച പിഡിപി എല്‍ഡിഎഫ് വേദികളില്‍ എത്തുകയാണ്. ഇവരുമായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുന്നത് മുന്നണി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അവരത് ആവശ്യപ്പെട്ടിട്ടില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. പിഡിപി എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നത് എതിര്‍ക്കുന്നവര്‍ ഹിന്ദു തീവ്രവാദ നിലപാടുള്ളവരാണ്. പിഡിപിയെ വര്‍ഗീയ കക്ഷിയായി ആരോപിക്കുന്ന വയലാര്‍ രവിയുടെ ഭാര്യ മേഴ്സി കോട്ടയത്ത് തനിക്കെതിരെ മല്‍സരിച്ചപ്പോള്‍ മ്അദനിയുടെ പടംവെച്ച് വോട്ട് പിടിക്കുകയും മ്അദനിയുടെ പടംവെച്ച് ആഹ്ളാദ പ്രകടനം നടത്തുകയും ചെയ്തതാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി വ്യത്യസ്തമായ അഭിപ്രായം പറഞ്ഞിട്ടില്ല. കേസ് അന്വേഷണം നടക്കുന്നുണ്ടെന്നും അത് തുടരുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞു. മൂന്നുവര്‍ഷം തികയ്ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ഏറിയകൂറും പാലിച്ചാണ് മുന്നോട്ട് പോകുന്നതെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതില്‍ എല്‍ഡിഎഫിന് ഭയമില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

1 comment:

ഗള്‍ഫ് വോയ്‌സ് said...