Wednesday, March 25, 2009

പെരുമ കാക്കാന്‍ പൊന്നാനി

പെരുമ കാക്കാന്‍ പൊന്നാനി

‍പൊന്നാനി: എക്കാലവും ഇടതുപക്ഷത്തിനൊപ്പം നിന്ന പൊന്നാനി നിയമസഭാ മണ്ഡലം ഇക്കുറിയും ആ പെരുമ കാക്കും. സാമ്രാജ്യത്വത്തിനെതിരെ ധീരമായി പൊരുതിയവരുടെ ഈ നാട് അതിന്റെ മഹത്വം കൈവെടിയില്ല. കടലും കായലുകളും കനാലും പുഴകളാലും ചുറ്റപ്പെട്ടുകിടക്കുന്ന പൊന്നാനി കര്‍ഷക - കമ്യൂണിസ്റ്റ് - സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമാണ്. കലയും സാഹിത്യവും രാഷ്ട്രീയവും ഇഴപിരിയാതെ ഇണങ്ങിച്ചേര്‍ന്ന സവിശേഷപാരമ്പര്യമുള്ള പൊന്നാനിയില്‍ 1937ലെ ബീഡിത്തൊഴിലാളി സമരവും വഞ്ചിത്തൊഴിലാളി സമരവും 'ഇന്‍ക്വിലാബും അല്ലാഹു അക്ബറും' ഒരുമിച്ച് 1939ലെ തൊഴിലാളിമുന്നേറ്റവും കമ്യൂണിസ്റ്റ് പാര്‍ടിക്ക് സുശക്തമായ അടിത്തറയിട്ടു. ഈ മണ്ഡലത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്ക് രാഷ്ട്രീയ എതിരാളികള്‍പോലും നിഷേധിക്കുന്നില്ല. 1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ വന്നേരിനാടിന്റെ ഭാഗമായ പൊന്നാനി ദ്വയാംഗ മണ്ഡലമായിരുന്നു. 1965ലാണ് ഇന്നത്തെ പൊന്നാനി മണ്ഡലം രൂപീകൃതമാകുന്നത്. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇ അഹമ്മദിന് 38,231 വോട്ട് ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി സുനീറിന് 43,717 വോട്ട് പൊന്നാനി നിയോജക മണ്ഡലത്തില്‍നിന്ന് ലഭിച്ചു. 5486 വോട്ടിന്റെ ലീഡ്. നിലവിലെ മണ്ഡലത്തില്‍നിന്നും എടപ്പാള്‍ പഞ്ചായത്ത് പുതിയ തവനൂര്‍ മണ്ഡലത്തിലേക്ക് പോയി. ആലങ്കോട്, നന്നംമുക്ക്, മാറഞ്ചേരി, പെരുമ്പടപ്പ്, വെളിയങ്കോട്, പൊന്നാനി നഗരസഭ എന്നിവ ചേര്‍ന്നതാണ് പുതിയ പൊന്നാനി നിയോജക മണ്ഡലം. 1,37,411 വോട്ടര്‍മാരാണ് മണ്ഡലത്തില്‍. ഇതില്‍ 74,141 സ്ത്രീകളും 63,270 പുരുഷന്മാരുമുണ്ട്. പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് ഉള്‍പ്പെടെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും എല്‍ഡിഎഫാണ് ഭരിക്കുന്നത്. പൊന്നാനി മുനിസിപ്പാലിറ്റിയും ഭരിക്കുന്നത് എല്‍ഡിഎഫാണ്. പരമ്പരാഗത തൊഴിലാളികളാണ് മണ്ഡലത്തില്‍ കൂടുതല്‍. മത്സ്യം, കൃഷി എന്നിവയിലാണ് ഏറെ പേര്‍ ഉപജീവനം നടത്തുന്നത്. എന്നാല്‍ പഴയ പെരുമ മാത്രമായിരുന്നു പൊന്നാനിക്കുണ്ടായിരുന്നത്. ഇവിടെ വികസനത്തിന്റെ വിത്തുപാകിയത് ഇമ്പിച്ചിബാവ മന്ത്രിയായിരിക്കെയാണ്. 1996ല്‍ പാലോളി മണ്ഡലത്തെ പ്രതിനിധീകരിച്ചപ്പോള്‍ ഇതിന് തുടര്‍ച്ചയുണ്ടായി. 2006ല്‍ പാലോളി വീണ്ടും ഇവിടെനിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് ജയിച്ചു. ചമ്രവട്ടം പദ്ധതി, ബിയ്യം റഗുലേറ്റര്‍, പൊന്നാനി ഫിഷിങ് ഹാര്‍ബര്‍, കനോലി കനാല്‍ നവീകരണം, വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജ്, പുഞ്ചകോള്‍ മേഖല വികസന പദ്ധതി, വിവിധ ഗതാഗത പദ്ധതികള്‍ ഇങ്ങനെ 250 കോടി രൂപയുടെ വികസനമാണ് ഇപ്പോള്‍ പൊന്നാനിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഈ നേട്ടങ്ങള്‍ക്ക് ജനങ്ങള്‍ വോട്ടുചെയ്ത് കടപ്പാട് പ്രഖ്യാപിക്കും. അതേസമയം എംപിയുടേതായി ഒരു വികസനവും ഇവിടെ എടുത്തുകാട്ടാനില്ല.

2 comments:

ഗള്‍ഫ് വോയ്‌സ് said...

Vote4Koni said...

അബ്‌ദുന്നാസര്‍ മഅ്‌ദനിയെ വെള്ളപൂശാന്‍ ശ്രമിക്കുന്ന സി.പി.എമ്മിനെ
ദേശാഭിമാനിയുടെ പഴയതാളുകള്‍ തിരിഞ്ഞുകുത്തുന്നു. കൊടുംഭീകരനും ദേശവിരുദ്ധനുമാണ്‌
മഅ്‌ദനിയെന്ന്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ദേശാഭിമാനി എഴുതിയ പരമ്പരയാണ്‌ ഇപ്പോള്‍
പിണറായി വിജയനെതിരെ പല്ലിളിച്ചുനില്‍ക്കുന്നത്‌. ഭീകര വിരുദ്ധനായി പിണറായി വിജയന്‍
വാഴ്‌ത്തിപാടുമ്പോഴും മഅ്‌ദനിക്കെതിരെ ദേശാഭിമാനി അക്കമിട്ടു നിരത്തിയ ചോദ്യങ്ങള്‍
ഇപ്പോഴും മറുപടിയില്ലാതെ നില്‍ക്കുകയാണ്‌.
1992 ഡിസംബര്‍ 23 മുതല്‍ അഞ്ചുദിവസങ്ങളിലായി ദേശാഭിമാനിയുടെ കൊല്ലം ലേഖകനായിരുന്ന
ആര്‍.എസ്‌. ബാബു എഴുതിയ പരമ്പരയിലാണ്‌ കൊടുംഭീകരനായ മഅ്‌ദനി നടത്തിയ വിധ്വംസക
പ്രവര്‍ത്തനങ്ങളുടെ ചുരുളഴിക്കുന്നത്‌. മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌
വിശദമായ തെളിവുകളുടെ പശ്ചാത്തലത്തില്‍, തെക്കന്‍ കേരളത്തിലുടനീളം അബ്‌ദുന്നാസര്‍
മഅ്‌ദനി നടത്തിയ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പിന്നാമ്പുറങ്ങള്‍, അന്വേഷിക്കുകയാണ്‌
ദേശാഭിമാനി. `വഴിതെറ്റല്‍ റബ്ബിന്റെ നാമത്തില്‍' എന്ന തലക്കെട്ടിലെഴുതിയ
പരമ്പരയില്‍ മഅ്‌ദനിയുടെ തീവ്രവാദ ജീവിതത്തിന്റെ ചുരുളഴിക്കുകയാണ്‌. ഉള്ളില്‍ ഒരു
ബോംബുമായി കഴിയുകയാണ്‌ മഅ്‌ദനിയെന്നും അദ്ദേഹത്തിന്റെ തീവ്രവാദ പ്രസംഗങ്ങള്‍ നിരവധി
പ്രകോപനങ്ങള്‍ സൃഷ്‌ടിച്ചെന്നും ദേശാഭിമാനി ലേഖകന്‍ സമര്‍ത്ഥിക്കുകയാണ്‌.
ആര്‍.എസ്‌.എസിന്‌ ബദലായി മഅ്‌ദനി രൂപംനല്‍കിയ ഐ.എസ്‌.എസ്‌. തെക്കന്‍ കേരളത്തില്‍
നടത്തുന്ന ഗൂഢപ്രവര്‍ത്തനങ്ങള്‍ ലേഖകന്‍ അക്കമിട്ട്‌ നിരത്തുന്നുണ്ട്‌.
`മതമൗലികവാദവും തീവ്രവാദവും' ഇതാണ്‌ മഅ്‌ദനിയുടെ ഊന്നുവടികള്‍. ഇതുമായി പോലീസ്‌
സ്റ്റേഷനില്‍ കയറിച്ചെന്ന്‌ പോലീസ്‌ ഉദ്യോഗസ്ഥന്മാരെപോലും ഭീഷണിപ്പെടുത്താന്‍
കഴിഞ്ഞു. ഇതിനുമുന്നില്‍ സംസ്ഥാന പോലീസ്‌ സേന പഞ്ചപുച്ഛമടക്കിനിന്നു. 1992ന്റെ
ആദ്യമാസങ്ങളിലെ ഒരു ദിവസം ഏതാനും ഐ.എസ്‌.എസുകാരെ കരുനാഗപ്പള്ളി പോലീസ്‌
സ്റ്റേഷനില്‍ സൂക്ഷിച്ചു. അതിനെ ചോദ്യംചെയ്യാന്‍ ഏതാനും അനുയായികളെയുമായി മഅ്‌ദനി
പോലീസ്‌ സ്റ്റേഷനില്‍ ചെന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടി.ആര്‍. മോഹനോട്‌
കയര്‍ത്തുസംസാരിച്ചു. `എന്റെ അനുയായികളെ വിട്ടില്ലെങ്കില്‍ ഞാനിവിടം
കത്തിച്ചുചാമ്പലാക്കും' ലേഖകന്‍ മഅ്‌ദനിക്കെതിരെ അക്കമിട്ടുനിരത്തുന്ന സംഭവങ്ങള്‍
ഇങ്ങനെ തുടരുന്നു.
`പോലീസ്‌ സ്റ്റേഷനില്‍ കയറിവന്ന്‌ സ്റ്റേഷന്‍ കത്തിക്കും എന്ന്‌ പറഞ്ഞ മഅ്‌ദനിയെ
കസ്റ്റഡിയില്‍ എടുക്കാന്‍പോലും പോലീസ്‌ ശ്രമിച്ചില്ല. കുഴപ്പം ഒഴിവാക്കാന്‍
പ്രതികളെ നിരുപാധികം വിട്ടയക്കുകയുംചെയ്‌തു. ഇങ്ങനെ പോലീസ്‌ പൂച്ചയെപോലെ
പിന്മാറിയപ്പോള്‍ വര്‍ഗ്ഗീയശക്തികള്‍ക്ക്‌ അഴിഞ്ഞാടാനുള്ള വീര്യം പകരുകയായിരുന്നു.
മഅ്‌ദനിയുടെ പ്രസംഗങ്ങള്‍ ഏറ്റവും പ്രകോപനപരമായിരുന്നുവെന്നും ആര്‍.എസ്‌.എസിന്‌
സ്വാധി ഋതംബരെയെയും ഉമാഭാരതിയേയും പോലെ മുസ്‌ലിം വര്‍ഗ്ഗീയവാദികള്‍ക്ക്‌
ശക്തിപകര്‍ന്നത്‌ മഅ്‌ദനിയാണെന്നും ലേഖകന്‍ പറയുന്നു