Thursday, March 19, 2009

'നാദാപുരം മോഡല്‍' നുണപ്രചാരണവുമായി എന്‍ഡിഎഫ് - ലീഗ് സഖ്യം

പൊന്നാനി: വെളിയങ്കോട് സംഭവം മുന്‍നിര്‍ത്തി ജില്ലക്കകത്തും പുറത്തും 'നാദാപുരം മോഡല്‍' നുണപ്രചാരണത്തിന് എന്‍ഡിഎഫ് - ലീഗ് സഖ്യം ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി 'സിപിഎം കൊള്ള' എന്ന തലക്കെട്ടില്‍ എന്‍ഡിഎഫ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വ്യാപക പോസ്റ്റര്‍ പ്രചാരണത്തിനുപിന്നില്‍ പൊന്നാനി പാര്‍ലമെന്റ് മണ്ഡലം ഉള്‍പ്പെടെയുള്ള ലീഗ് - എന്‍ഡിഎഫ് രഹസ്യധാരണയാണെന്നാണ് വിവരം. ലീഗ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടിയാണ് എന്‍ഡിഎഫ് തരംതാണ നുണപ്രചാരണ പോസ്റ്ററുകളുമായി രംഗത്തിറങ്ങിയത്. വ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്ന ഈ അവിശുദ്ധ സഖ്യത്തിനെതിരെ മുസ്ളിംലീഗ് അണികളില്‍ രോഷമുയരുന്നുണ്ട്. എന്‍ഡിഎഫിന് സ്വാധീനമില്ലാത്ത പലയിടങ്ങളിലും പോസ്റ്റര്‍ പതിക്കുന്നത് ലീഗ് പ്രവര്‍ത്തകരാണ്. ഇതിനെതിരെ പൊന്നാനി പാര്‍ലമെന്റ് മണ്ഡലം ലീഗ് സ്ഥാനാര്‍ഥിയായ ഇ ടി മുഹമ്മദ് ബഷീറിന് മുസ്ളിം യൂത്ത്ലീഗിന്റെ പൊന്നാനിയിലെ ചില പ്രാദേശിക ഘടകങ്ങള്‍ കത്തെഴുതിയതായും വിവരമുണ്ട്. കഴിഞ്ഞ മാസം 17ന് സിപിഐ എം ഏരിയാ സെക്രട്ടറി ടി എം സിദ്ദീഖിന്റെ സഹോദരനും ഡിവൈഎഫ്ഐ പൊന്നാനി ബ്ളോക്ക് വൈസ്പ്രസിഡന്റുമായ ടി എം ഷാഹിദിനെ വെട്ടിക്കൊല്ലാന്‍ എന്‍ഡിഎഫ് സംഘം ശ്രമിച്ചിരുന്നു. തീരദേശത്തെ കലാപകലുഷിതമാക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ഇത്. തുടര്‍ന്ന് 22ന് പുലര്‍ച്ചെ പത്ത് സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ പെട്രോള്‍ ബോംബെറിയുകയും കൊള്ള നടത്തുകയും ചെയ്തു. ബഹുജനങ്ങളെ അണിനിരത്തി സംയമനത്തോടെയാണ് സിപിഐ എം ഈ അക്രമങ്ങളെ ചെറുത്തത്. 21ന് ഷാഹിദ് വധശ്രമക്കേസിലെ ഒന്നാംപ്രതിയുടെ വീട്ടുകാര്‍ പൊന്നാനി പൊലീസിന് നല്‍കിയ കള്ളപരാതിയുടെ പൊള്ളത്തരവും പുറത്തുവന്നിരുന്നു. ഗള്‍ഫിലുള്ള യുവാവിനെ പ്രതിയാക്കിയാണ് പരാതി നല്‍കിയത്. രണ്ടുവര്‍ഷമായി അബുദാബിയില്‍ ജോലിചെയ്തുവരുന്ന തണ്ണിതുറക്കല്‍ സാദത്തും കൂട്ടരും 350 പവന്‍ സ്വര്‍ണവും 2,70,000 രൂപയും കവര്‍ന്നുവെന്നുമായിരുന്നു കള്ളപരാതി. പരാതി കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞതോടെ ജാള്യം തീര്‍ക്കാന്‍ വ്യാപക നുണപ്രചാരണത്തിന് എന്‍ഡിഎഫ് - ലീഗ് സംഘം മുതിരുകയാണ്. ജില്ലക്കകത്തും പുറത്തുമായി പ്രത്യക്ഷപ്പെട്ട പോസ്റ്ററിനുപിന്നില്‍ ഉന്നതരായ ചില ലീഗ് നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്നുണ്ട്.

2 comments:

ഗള്‍ഫ് വോയ്‌സ് said...

Unknown said...

NINGALONNUM EE LOKATHILALLE JEEVIKKUNNATHU