Thursday, March 19, 2009

എല്‍ഡിഎഫ് വിജയത്തിന് ഒരുക്കം

എല്‍ഡിഎഫ് വിജയത്തിന് ഒരുക്കം

എടപ്പാള്‍: പൊന്നാനി ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് സിപിഐ എം തവനൂര്‍ നിയോജക മണ്ഡലം കമ്മിറ്റി യോഗം രൂപംനല്‍കി. 25നകം ബൂത്ത് കവന്‍ഷനുകളും പഞ്ചായത്ത്, ലോക്കല്‍തല കവന്‍ഷനുകളും പൂര്‍ത്തീകരിക്കും. 21ന് കുറ്റിപ്പുറത്ത് നടക്കുന്ന പൊന്നാനി ലോക്സഭാ മണ്ഡലം കവന്‍ഷന്‍ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ സി ഒ അറമുഖന്‍ അധ്യക്ഷനായി. വട്ടംകുളം- 20, കാലടി, തവനൂര്‍- 22, എടപ്പാള്‍, എടപ്പാള്‍ ചുങ്കം, പുറത്തൂര്‍- 23, മംഗലം, ആലത്തിയൂര്‍, തൃപ്രങ്ങോട്- 24 എന്നിങ്ങനെയാണ് പഞ്ചായത്ത് കവന്‍ഷനുകള്‍. എല്‍ഡിഎഫ് പ്രചാരണം ഊര്‍ജിതമാക്കാന്‍ സിപിഐ എം വളാഞ്ചേരി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. 21ന് കുറ്റിപ്പുറത്ത് നടക്കുന്ന നിയോജക മണ്ഡലം കവന്‍ഷനും 23ന് ടൌണില്‍ നടക്കുന്ന പഞ്ചായത്ത് കവന്‍ഷനും വിജയിപ്പിക്കും. ജില്ലാ സെക്രട്ടറിയറ്റ് അംഗം വി വി ഗോപിനാഥ്, കെ ആര്‍ സുകുമാരന്‍, കെ ടി ശാരദ, എന്‍ വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. വി പി കോത അധ്യക്ഷനായി. പ്രചാരണം ഊര്‍ജിതമാക്കാന്‍ സിപിഐ എം ഇരിമ്പിളിയം പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം വി വി ഗോപിനാഥ്, ഇ മുകുന്ദന്‍, കെ പി എ സത്താര്‍, പി ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി എം ബാലചന്ദ്രന്‍ അധ്യക്ഷന

No comments: