Wednesday, March 18, 2009

ടി കെ ഹംസയെ വിജയിപ്പിക്കാന്‍ ജനങള്‍ അരയും തലയും മുറുക്കി രംഗത്ത്.

ടി കെ ഹംസയെ വിജയിപ്പിക്കാന്‍ ജനങള്‍ അരയും തലയും മുറുക്കി രംഗത്ത്.

പെരിന്തല്‍മണ്ണ കോടതിപ്പടിയില്‍ സി.പി.എം സംഘടിപ്പിച്ച പൊതുയോഗമാണ് വേദി. രാത്രി ഏഴേമുക്കാലായിട്ടും ശ്രോതാക്കളായി നല്ലൊരു ജനക്കൂട്ടമുണ്ട്. പകുതിയിലേറെയും സ്ത്രീകളാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിലായതിനാല്‍ ഹംസാക്ക ശരിക്കുംഫോമിലാണ്. ലീഗിന്റെയും നേതാക്കന്‍മാരുടെ പേരെടുത്ത് പറഞ്ഞാണ് ഹംസാക്ക പടക്കം പൊട്ടിക്കുന്നത്. ഓരോ വാക്കിനും കൈയടിയാണ്. പെരിന്തല്‍മണ്ണ ശരിക്കും തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കയറുകയാണ്. ടി.കെ. ഹംസയുടെ പ്രസംഗത്തിലേക്ക് ....
അവിടെ മൂന്നാം മുന്നണി........ ഇവിടെ ഹംസാക്ക അപ്പോ ചെലതൊക്കെ നടക്കും ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്റെ നേതാവ് പ്രകാശ്കാരാട്ടിന്റെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി അധികാരത്തിലെത്തും. മലപ്പുറത്തുനിന്ന് നിന്ന് നിങ്ങള് ഹംസാക്കേനേം ജയിപ്പിക്കണം. അപ്പോ ചിലതൊക്കെ സംഭവിക്കും. അതിന്റെ ഗുണം ഹംസാക്കക്കും കിട്ടും നിങ്ങള്‍ക്കും കിട്ടും. പകുതി ഗുണം നിങ്ങക്കും പകുതി ഗുണം ഹംസാക്കക്കും. അങ്ങനെ വന്നാല്‍ എന്നെ വിജയിപ്പിച്ച നിങ്ങള്‍ക്ക് തീര്‍ച്ചയായും അഭിമാനിക്കാം.
കോഴിക്കൂടെങ്കിലും തന്നോ അഹമ്മദ്അഞ്ച് കൊല്ലം മന്ത്രിയായിട്ട് ഇ. അഹമ്മദ് എന്താ ചെയ്തത് . ഒരു കോയിക്കൂട് പോലും ഉണ്ടാക്കീല. ഞാന്‍ അഞ്ച് കൊല്ലം എം.പിയായിട്ട് എന്തൊക്കെ ചെയ്തു. ഇവിടത്തെ എത്രങ്ങാനും സ്കൂളുകള്‍ക്ക് കെട്ടിടവും കമ്പ്യൂട്ടറും അനുബന്ധസൌകര്യങ്ങളും തുടങ്ങാന്‍ എത്രലക്ഷം ചെലവഴിച്ചു. അഹമ്മദ് എന്തു ചെയ്തു. 25 പൈസ എങ്കിലും ചെലവഴിച്ചോ?. എം.പിക്കു കിട്ടണ്ട പൈസ എത്രയാ അയാള് കളഞ്ഞത്.
സ്വത്തൊക്കെ ലീഗിന്റേയും തങ്ങളുടേയും പേരില്‍ എഴുതിത്തരാം12-ാന്തീത്തെ ലീഗിന്റെ പത്രത്തില് മുഖപ്രസംഗത്തില്‍ എന്നെപ്പറ്റി എന്താ എഴുതീക്ക്ണ് എന്ന് നിങ്ങള്‍ക്കറിയാമോ. ഞാന്‍ വായിച്ചു തരാം. (കൂടെ കരുതിയ ഫയലില്‍ നിന്നും പത്രം വലിച്ചെടുക്കുന്നു. നിവര്‍ത്തിപ്പിടിച്ച് വായിക്കുന്നു). കേട്ടോളീ.... കേരളത്തിന്റെ സിറ്റിംഗ് എം.പിമാരില്‍ ഏറ്റവും കൂടുതല്‍ സമ്പന്നന്‍ ടി.കെ.ഹംസയാണ്. ടി.കെ. ഹംസയ്ക്ക് 125 ഏക്കര്‍ ഭൂമി സ്വന്തമായിട്ടുണ്ടെന്നാണ് അവര് പറയുന്നത്. അത് തെളിയിക്കുന്ന രേഖയോടുകൂടി ആധാരം തയ്യാറാക്കി വന്നാല്‍ ഈ ഭൂമിയത്രയും ലീഗാപ്പീസിന്റെ പേരില്‍ ഹംസാക്ക ദാനായിട്ട് എഴുതിക്കൊടുക്കും. തീര്‍ന്നിട്ടില്ല.... ഹംസാക്കേന്റെ പേരില്‍ വാണിജ്യസമുച്ചയങ്ങള്‍ ഉണ്ട്. അങ്ങനെ എന്റെ പേരില്‍ ഉണ്ടെങ്കില്‍ ഷോപ്പിംഗ് കോംപ്ളക്സിന്റെ ആധാരം തയ്യാറാക്കി വന്നാല്‍ ഞാനത് ധാനാധാരമായി എഴുതിക്കൊടുക്കും. പത്ത് പൈസ പ്രതിഫലം പറ്റാതെ പാണക്കാട് ശിഹാബ് തങ്ങളുടെ പേരില്‍ കണ്ണടച്ച് ഒപ്പിട്ടു കൊടുക്കാം. 125 ഏക്കര്‍ ഭൂമി കൈവശം വച്ചു എന്നാണല്ലോ അവര് പറയുന്നത്. ഇന്ന് കേരളത്തില്‍ നിലവിലുള്ള ഭൂപരിഷ്കരണനിയമ പ്രകാരം ഒരാള്‍ക്ക് 15 ഏക്കറിലധികം കൈവശം വയ്ക്കാന്‍ പാടില്ല. ഇതുകൂടി അറിയാത്തവരാണ് നുണക്കഥ അടിച്ചു വിട്ടത്. അതേ വാര്‍ത്തയില്‍ എം.പി. വീരേന്ദ്രകുമാര്‍ ഏതാനും ലക്ഷങ്ങള്‍ മാത്രം ബാങ്ക് നിക്ഷേപമുള്ളയാളാണെന്ന് പറയുന്നുണ്ട്. ഇങ്ങക്കറിഞ്ഞൂടെ അയാളേയും എന്നേയും .
അലീഗഡും കൂടെ പറഞ്ഞാലേ ഹംസാക്കയ്ക്ക് മതിയാകൂഅലീഗഡ് ഓഫ് കാമ്പസ് മലപ്പുറത്തിന് നഷ്ടപ്പെട്ടാല്‍ ഉത്തവാദി ലീഗും കേന്ദ്രവിദേശകാര്യമന്ത്രി ഇ.അഹമ്മദുമാണ്. കാരണം മൂന്നു കാര്യങ്ങള്‍ നടന്നാലെ അലീഗഡ് ഓഫ് കാമ്പസ് മലപ്പുറത്ത് വരൂ1. 1920-ലെ അലീഗഡ് മുസ്ലീം സര്‍വ്വകലാശാല നിയമം പാര്‍ലമെന്റ് ഭേദഗതി ചെയ്യണം.2. ഇതിനു വേണ്ട പണംകേന്ദ്ര ബഡ്ജറ്റില്‍ വകയിരുത്തണം. 3.ആവശ്യമായ ഭൂമി അക്വയര്‍ ചെയ്ത് നല്‍കണം.ആദ്യത്തെ രണ്ടുകാര്യങ്ങളും കേന്ദ്രഗവ. ചെയ്തില്ല. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ ത്വരിതപ്പെടുത്തുകയും ബഡ്ജറ്റില്‍ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. സര്‍വ്വകലാശാല നിയമം ഭേദഗതി ചെയ്യാതിരുന്നതും കേന്ദ്രബഡ്ജറ്റില്‍ പണം വകയിരുത്താതിരുന്നതും എന്തുകൊണ്ടാണെന്ന് ലീഗുകാര്‍ ഇ.അഹമ്മദിനോടാണ് ചോദിക്കേണ്ടത്.

courtesy kkaumudi

3 comments:

ഗള്‍ഫ് വോയ്‌സ് said...

ടി കെ ഹംസയെ വിജയിപ്പിക്കാന്‍ ജനങള്‍ അരയും തലയും മുറുക്കി രംഗത്ത്.


പെരിന്തല്‍മണ്ണ കോടതിപ്പടിയില്‍ സി.പി.എം സംഘടിപ്പിച്ച പൊതുയോഗമാണ് വേദി. രാത്രി ഏഴേമുക്കാലായിട്ടും ശ്രോതാക്കളായി നല്ലൊരു ജനക്കൂട്ടമുണ്ട്. പകുതിയിലേറെയും സ്ത്രീകളാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിലായതിനാല്‍ ഹംസാക്ക ശരിക്കുംഫോമിലാണ്. ലീഗിന്റെയും നേതാക്കന്‍മാരുടെ പേരെടുത്ത് പറഞ്ഞാണ് ഹംസാക്ക പടക്കം പൊട്ടിക്കുന്നത്. ഓരോ വാക്കിനും കൈയടിയാണ്. പെരിന്തല്‍മണ്ണ ശരിക്കും തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കയറുകയാണ്. ടി.കെ. ഹംസയുടെ പ്രസംഗത്തിലേക്ക് ....

അവിടെ മൂന്നാം മുന്നണി........ ഇവിടെ ഹംസാക്ക അപ്പോ ചെലതൊക്കെ നടക്കും
ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്റെ നേതാവ് പ്രകാശ്കാരാട്ടിന്റെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി അധികാരത്തിലെത്തും. മലപ്പുറത്തുനിന്ന് നിന്ന് നിങ്ങള് ഹംസാക്കേനേം ജയിപ്പിക്കണം. അപ്പോ ചിലതൊക്കെ സംഭവിക്കും. അതിന്റെ ഗുണം ഹംസാക്കക്കും കിട്ടും നിങ്ങള്‍ക്കും കിട്ടും. പകുതി ഗുണം നിങ്ങക്കും പകുതി ഗുണം ഹംസാക്കക്കും. അങ്ങനെ വന്നാല്‍ എന്നെ വിജയിപ്പിച്ച നിങ്ങള്‍ക്ക് തീര്‍ച്ചയായും അഭിമാനിക്കാം.

കോഴിക്കൂടെങ്കിലും തന്നോ അഹമ്മദ്
അഞ്ച് കൊല്ലം മന്ത്രിയായിട്ട് ഇ. അഹമ്മദ് എന്താ ചെയ്തത് . ഒരു കോയിക്കൂട് പോലും ഉണ്ടാക്കീല. ഞാന്‍ അഞ്ച് കൊല്ലം എം.പിയായിട്ട് എന്തൊക്കെ ചെയ്തു. ഇവിടത്തെ എത്രങ്ങാനും സ്കൂളുകള്‍ക്ക് കെട്ടിടവും കമ്പ്യൂട്ടറും അനുബന്ധസൌകര്യങ്ങളും തുടങ്ങാന്‍ എത്രലക്ഷം ചെലവഴിച്ചു. അഹമ്മദ് എന്തു ചെയ്തു. 25 പൈസ എങ്കിലും ചെലവഴിച്ചോ?. എം.പിക്കു കിട്ടണ്ട പൈസ എത്രയാ അയാള് കളഞ്ഞത്.

സ്വത്തൊക്കെ ലീഗിന്റേയും തങ്ങളുടേയും പേരില്‍ എഴുതിത്തരാം
12-ാന്തീത്തെ ലീഗിന്റെ പത്രത്തില് മുഖപ്രസംഗത്തില്‍ എന്നെപ്പറ്റി എന്താ എഴുതീക്ക്ണ് എന്ന് നിങ്ങള്‍ക്കറിയാമോ. ഞാന്‍ വായിച്ചു തരാം. (കൂടെ കരുതിയ ഫയലില്‍ നിന്നും പത്രം വലിച്ചെടുക്കുന്നു. നിവര്‍ത്തിപ്പിടിച്ച് വായിക്കുന്നു). കേട്ടോളീ.... കേരളത്തിന്റെ സിറ്റിംഗ് എം.പിമാരില്‍ ഏറ്റവും കൂടുതല്‍ സമ്പന്നന്‍ ടി.കെ.ഹംസയാണ്. ടി.കെ. ഹംസയ്ക്ക് 125 ഏക്കര്‍ ഭൂമി സ്വന്തമായിട്ടുണ്ടെന്നാണ് അവര് പറയുന്നത്. അത് തെളിയിക്കുന്ന രേഖയോടുകൂടി ആധാരം തയ്യാറാക്കി വന്നാല്‍ ഈ ഭൂമിയത്രയും ലീഗാപ്പീസിന്റെ പേരില്‍ ഹംസാക്ക ദാനായിട്ട് എഴുതിക്കൊടുക്കും. തീര്‍ന്നിട്ടില്ല.... ഹംസാക്കേന്റെ പേരില്‍ വാണിജ്യസമുച്ചയങ്ങള്‍ ഉണ്ട്. അങ്ങനെ എന്റെ പേരില്‍ ഉണ്ടെങ്കില്‍ ഷോപ്പിംഗ് കോംപ്ളക്സിന്റെ ആധാരം തയ്യാറാക്കി വന്നാല്‍ ഞാനത് ധാനാധാരമായി എഴുതിക്കൊടുക്കും. പത്ത് പൈസ പ്രതിഫലം പറ്റാതെ പാണക്കാട് ശിഹാബ് തങ്ങളുടെ പേരില്‍ കണ്ണടച്ച് ഒപ്പിട്ടു കൊടുക്കാം. 125 ഏക്കര്‍ ഭൂമി കൈവശം വച്ചു എന്നാണല്ലോ അവര് പറയുന്നത്. ഇന്ന് കേരളത്തില്‍ നിലവിലുള്ള ഭൂപരിഷ്കരണനിയമ പ്രകാരം ഒരാള്‍ക്ക് 15 ഏക്കറിലധികം കൈവശം വയ്ക്കാന്‍ പാടില്ല. ഇതുകൂടി അറിയാത്തവരാണ് നുണക്കഥ അടിച്ചു വിട്ടത്. അതേ വാര്‍ത്തയില്‍ എം.പി. വീരേന്ദ്രകുമാര്‍ ഏതാനും ലക്ഷങ്ങള്‍ മാത്രം ബാങ്ക് നിക്ഷേപമുള്ളയാളാണെന്ന് പറയുന്നുണ്ട്. ഇങ്ങക്കറിഞ്ഞൂടെ അയാളേയും എന്നേയും .

അലീഗഡും കൂടെ പറഞ്ഞാലേ ഹംസാക്കയ്ക്ക് മതിയാകൂ
അലീഗഡ് ഓഫ് കാമ്പസ് മലപ്പുറത്തിന് നഷ്ടപ്പെട്ടാല്‍ ഉത്തവാദി ലീഗും കേന്ദ്രവിദേശകാര്യമന്ത്രി ഇ.അഹമ്മദുമാണ്. കാരണം മൂന്നു കാര്യങ്ങള്‍ നടന്നാലെ അലീഗഡ് ഓഫ് കാമ്പസ് മലപ്പുറത്ത് വരൂ
1. 1920-ലെ അലീഗഡ് മുസ്ലീം സര്‍വ്വകലാശാല നിയമം പാര്‍ലമെന്റ് ഭേദഗതി ചെയ്യണം.
2. ഇതിനു വേണ്ട പണംകേന്ദ്ര ബഡ്ജറ്റില്‍ വകയിരുത്തണം.
3.ആവശ്യമായ ഭൂമി അക്വയര്‍ ചെയ്ത് നല്‍കണം.ആദ്യത്തെ രണ്ടുകാര്യങ്ങളും കേന്ദ്രഗവ. ചെയ്തില്ല. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ ത്വരിതപ്പെടുത്തുകയും ബഡ്ജറ്റില്‍ വകയിരുത്തുകയും ചെയ്തിട്ടുണ്ട്.
സര്‍വ്വകലാശാല നിയമം ഭേദഗതി ചെയ്യാതിരുന്നതും കേന്ദ്രബഡ്ജറ്റില്‍ പണം വകയിരുത്താതിരുന്നതും എന്തുകൊണ്ടാണെന്ന് ലീഗുകാര്‍ ഇ.അഹമ്മദിനോടാണ് ചോദിക്കേണ്ടത്.

Vote4Koni said...

ഇ ടി ഒന്നാംഘട്ട പര്യടനം വിജയകരമായി പൂർത്തിയാക്കി.

സ്ഥാനാർത്ഥി ആരാണെന്നറിയാതെ, ചിഹ്നം ഏതാണെന്നറിയതെ ഇരുട്ടിൽ തപ്പുന്ന എതിരാളികളുടെ കുപ്രചരണങ്ങൾക്കും കുതന്ത്രങ്ങൾക്കും നടുവിൽ പൊന്നാനി മണ്ഡലത്തിലെ ജനങ്ങളുടെ മുഴുവൻ സ്നേഹാദരവുകളും ആശിർവ്വാദങ്ങളുമേറ്റ്‌വാങ്ങി, നമ്മുടെ പ്രിയങ്കരനായ സ്ഥാനർത്ഥി, ഇ ടി മുഹമ്മദ്‌ ബഷീർ, ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്‌ പ്രചരണം വിജയകരമായി പൂർത്തിയാക്കി.

പൊന്നാനിക്കാർക്ക്‌ എന്നും പ്രിയങ്കരനായ, ഇ ടി യുടെ പ്രചരണം, മണ്ഡലത്തിലെ മുഴുവൻ യു.ഡി.എഫ്‌ പ്രവർത്തകരിലും ആവേശവും അത്മവിശ്വാസവും വർദ്ധിപ്പിക്കുന്ന തരത്തിലായിരുന്നു.

മണ്ഡലത്തിലുടനീളം, പല സ്വതന്ത്രരുടെയും, പരസ്യങ്ങളും ചിത്രങ്ങളും തൂങ്ങികിടന്ന്, ഏതെങ്കിലുമൊരു അത്താണിക്ക്‌ വേണ്ടി, യാചിക്കുന്ന ദയനീയമായ കഴ്ച, ഇടത്‌ അനുഭവികളുടെപോലും അത്മവിശ്വാസം നഷ്ടപ്പെടുത്തിയിരിക്കുകയാണ്‌.

കേരളത്തിലെ സകലമാന ചപ്പ്‌ചവറുകളുടെയും പിന്തുണയോടെ, പൊന്നാനി കോട്ട പിടിച്ചടക്കാമെന്ന് വ്യമോഹിക്കുന്നവർക്ക്‌, ഉചിതമായ മറുപടി നൽക്കുമെന്ന്, നാട്ടുകാർ പ്രതിക്ജ്ഞ ചെയ്യുന്നു.

റിക്കാർഡ്‌ ഭൂരിപക്ഷത്തോടെ ഇ ടി യെ തെരഞ്ഞെടുക്കുവാനുള്ള ഭഗീരപ്രയത്നത്തിലാണ്‌, മണ്ഡലത്തിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളും.

കാര്യക്കാരന്‍ said...

Date : March 18 2009
കശ്‌മീരിലേക്ക്‌ പോയ ഭീകരസംഘാംഗം പെരുന്നാളാഘോഷിച്ചത്‌ മദനിയുടെ വീട്ടില്‍

മംഗലാപുരം: രാജ്യത്തിനെതിരെ യുദ്ധംചെയ്യാന്‍ കശ്‌മീരിലേക്ക്‌ പോയ ഭീകരസംഘത്തിലെ അംഗമായിരുന്ന യൂസഫ്‌ ഭാര്യയുമൊത്ത്‌ പെരുന്നാള്‍ ആഘോഷിച്ചത്‌ എറണാകുളത്ത്‌ മദനിയുടെ വീട്ടില്‍.

മദനിയുമൊത്തുള്ള സഹവാസത്തില്‍ മതംമാറി യൂസഫ്‌ ആയ തമിഴ്‌നാട്‌ സ്വദേശി മണിയുടെ ഭാര്യ ഹസീനയുടേതാണ്‌ ഈ മൊഴി.

ഒരു കളവുകേസില്‍ ശിക്ഷിക്കപ്പെട്ട്‌ കോയമ്പത്തൂര്‍ ജയിലിലായിരുന്നു മണി എന്ന യൂസഫ്‌. ഈ സമയത്താണ്‌ ജയിലിലുണ്ടായിരുന്ന അബ്ദുള്‍നാസര്‍ മദനിയുമായി അടുപ്പത്തിലാവുന്നതും മണി മതംമാറി യൂസഫ്‌ എന്ന പേര്‌ സ്വീകരിക്കുന്നതും. ജയിലില്‍നിന്ന്‌ പുറത്തിറങ്ങിയതിനുശേഷം കുറച്ചുകാലം എറണാകുളത്തെ മദനിയുടെ വീട്ടിലായിരുന്നു താമസം. തീവ്രവാദ പ്രവര്‍ത്തനത്തില്‍ സക്രിയമായതോടെ കണ്ണൂരില്‍ എത്തി. കണ്ണൂരില്‍ ഒരു കോഴിക്കടയിലാണ്‌ ജോലിനോക്കിയത്‌. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഫൈസലിന്റെ കീഴിലാണ്‌ കോഴിയറവ്‌ പരിശീലിച്ചത്‌. ഈ കോഴിക്കടയുടമ പിന്നീട്‌ നീര്‍ച്ചാലില്‍ മറ്റൊരു കട തുടങ്ങിയപ്പോള്‍ യൂസഫ്‌ അവിടത്തെ ചുമതലക്കാരനായി. ഇതിനിടയിലാണ്‌ ഇരിക്കൂര്‍ കൂടാളിയിലെ ഹസീനയെ യൂസഫ്‌ വിവാഹംചെയ്യുന്നത്‌.

ഹസീനയുടെ മൊഴി തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന കേരള പോലീസിന്റെ പ്രത്യേകസംഘം തലശ്ശേരി അഡീ. ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്‌.

കഴിഞ്ഞ ആഗസ്‌ത്‌ 28ന്‌ ആയിരുന്നു യൂസഫിന്റെയും ഹസീനയുടെയും വിവാഹം. മൂന്നാംദിവസം ഇവര്‍ ഹൈദരാബാദിലേക്ക്‌ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന്‌ വണ്ടികയറി. ഉമര്‍ഹാജി എന്ന തടിയന്റവിട നസീര്‍, അല്‍ത്താഫ്‌ എന്ന അബ്ദുള്‍റഹിം, അബ്ദുള്‍ജബ്ബാര്‍, അയൂബ്‌, ഭാര്യ ഫൗസിയ എന്നിവര്‍ സ്റ്റേഷനില്‍നിന്ന്‌ ഒപ്പംചേര്‍ന്നു. യാത്രാമധ്യേ ഉമ്മര്‍ ഫാറൂഖും ഫത്താഹ്‌ എന്ന 15കാരനും സംഘത്തില്‍ ചേര്‍ന്നു.

ഹൈദരാബാദില്‍ എത്തിയ സംഘം വാടകയ്‌ക്ക്‌ വണ്ടിവിളിച്ച്‌ ഹോസ്‌പിറ്റലിന്‌ അടുത്തുള്ള പള്ളിയില്‍ എത്തി ക്ലാസില്‍ പങ്കെടുത്തതായാണ്‌ ഹസീനയുടെ മൊഴി. അയൂബിന്റെ ഭാര്യ ഫൗസിയയും അല്‍ത്താഫ്‌ എന്ന അബ്ദുള്‍റഹീമിന്റെ ഭാര്യ ഹാജിറയും അവിടെനിന്ന്‌ അപ്രത്യക്ഷമായതായാണ്‌ ഹസീന പറയുന്നത്‌. സൈനുദ്ദീന്റെ ആദ്യ ഭാര്യയിലുള്ള മകള്‍ ഹാജിറയുടെ ഭര്‍ത്താവ്‌ അല്‍ത്താഫ്‌ എന്ന അബ്ദുള്‍റഹിം പിന്നീട്‌ കശ്‌മീരില്‍ കൊല്ലപ്പെട്ടു.

എന്നാല്‍ യൂസഫിന്‌ എന്തോ കാരണത്താല്‍ കശ്‌മീരിലേക്ക്‌ പോകാന്‍ കഴിഞ്ഞില്ല. സപ്‌തംബര്‍ ഏഴിന്‌ അവര്‍ കണ്ണൂരിലേക്ക്‌ മടങ്ങി. കശ്‌മീരിലേക്കുള്ള യാത്രയില്‍നിന്ന്‌ യൂസഫ്‌ എങ്ങനെയാണ്‌ രക്ഷപ്പെട്ടത്‌ എന്ന്‌ മൊഴിയില്‍ പറയുന്നില്ല. എന്നാല്‍ മധുവിധുനാളില്‍ രോഗംബാധിച്ച ഹസീനയുടെ പിടിവാശികൊണ്ടാണ്‌ യൂസഫ്‌ ചാവേര്‍സംഘത്തില്‍നിന്ന്‌ ഒഴിവായതെന്ന്‌ കരുതാന്‍ ഉതകുന്ന സൂചനകള്‍ മറ്റുചിലര്‍ നല്‌കിയ മൊഴികളിലുണ്ട്‌.

നാട്ടില്‍ തിരിച്ചെത്തി രണ്ടാഴ്‌ച തികയുംമുമ്പായിരുന്നു പെരുന്നാള്‍. അപ്പോഴാണ്‌ യൂസഫും ഭാര്യയും മദനിയുടെ വീട്ടില്‍ ചെല്ലുന്നത്‌. 'പെരുന്നാള്‍ ദിവസം നിസ്‌കാരം കഴിഞ്ഞാണ്‌ എറണാകുളത്തേക്ക്‌ പുറപ്പെട്ടത്‌. മദനി ഉസ്‌താദിന്റെ വീട്ടിലേക്കാണ്‌ പോയത്‌. യൂസഫ്‌ക്കാക്ക്‌ സ്വന്തം ഉപ്പയും ഉമ്മയുംപോലെയാണ്‌ മദനി ഉസ്‌താദും ഭാര്യയും. രാത്രിയാണ്‌ അവിടെ എത്തിയത്‌. പിന്നെ അഞ്ചാറുദിവസം അവിടെ താമസിച്ചു'-ഹസീനയുടെ മൊഴി തുടരുന്നു.
മാതൃഭൂമി വാര്‍ത്ത

ലീഗെന്ന വര്ഗ്ഗീയ പാര്‍ട്ടിയെ ചെറുക്കാനാണ്‌ പി-ഡി-പി-യെ കൂട്ടിയതെന്നു പ്രകാശ് കാരാട്ട്