Thursday, March 26, 2009

ഇസ്രയേലുമായി ഒപ്പിട്ട മിസൈല്‍ ഇടപാടിനെക്കുറിച്ച് യുപിഎ സര്‍ക്കാര്‍ അന്വേഷിക്കണം. പ്രകാശ് കാരാട്ട്

ഇസ്രയേലുമായി ഒപ്പിട്ട മിസൈല്‍ ഇടപാടിനെക്കുറിച്ച് യുപിഎ സര്‍ക്കാര്‍ അന്വേഷിക്കണം. പ്രകാശ് കാരാട്ട്

ഇസ്രയേലുമായി ഒപ്പിട്ട മിസൈല്‍ ഇടപാടിനെക്കുറിച്ച് യുപിഎ സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. ഇന്ത്യയിലും ഇസ്രയേലിലും അന്വേഷണം നേരിടുന്ന വിവാദ കമ്പനിയായ ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസുമായി (ഐഎഐ) എങ്ങനെ കരാറില്‍ ഒപ്പുവച്ചുവെന്നതും അന്വേഷിക്കണം. ബറാക് മിസൈല്‍ ഇടപാടില്‍ ഐഎഐക്കെതിരെ സിബിഐ അന്വേഷണം നടക്കുകയാണ്. ഒരു വിദേശരാജ്യവുമായുള്ള ആയുധവ്യാപാരത്തിന്റെ പേരിലാണ് ഇതേ കമ്പനിക്കെതിരെ ഇസ്രയേലില്‍ അന്വേഷണം നടന്നതും കമ്പനിയുടെ സിഇഒയ്ക്ക് അധികാരമൊഴിയേണ്ടിവന്നതും. അത്തരമൊരു കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താതെ അവരുമായി കരാറില്‍ ഒപ്പിട്ടത് എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം-കാരാട്ട് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ആഭ്യന്തരമായി നിര്‍മിച്ച മിസൈലിനേക്കാളും ഗുണം കുറഞ്ഞ മിസൈല്‍ ഇസ്രയേലില്‍നിന്ന് വാങ്ങുന്നതിനെതിരെ 2008 മാര്‍ച്ചിലും 2009 ഫെബ്രുവരിയിലും പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നെന്നും കാരാട്ട് പറഞ്ഞു.

1 comment:

പാവപ്പെട്ടവൻ said...

ലാല്‍ സലാം
സഖാവെ ഇന്നാണ് ഇവിടെ വരന്‍ കഴിഞ്ഞത് നമ്മുടെ അഭിപ്രായങ്ങള്‍ പറയാന്‍ ഒരു ബ്ലോഗ് .ഞാന്‍ സൗദി അറേബ്യയിലെ കേളി എന്ന സഘടനയുടെ പ്രവര്‍ത്തകനാണ് .
മനോഹരം
വിപ്ലവ അഭിവാദ്യങ്ങള്‍