skip to main |
skip to sidebar
സിപി ഐ.എം പ്രകടന പത്രിക പുറത്തിറക്കി
സിപി ഐ.എം പ്രകടന പത്രിക പുറത്തിറക്കി 
ലോകസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക സിപിഐ എം പുറത്തിറക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് പ്രകടന പത്രിക പുറത്തിറക്കിയത്. വര്‍ഗീയസംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ സമഗ്രമായ നിയമം കൊണ്ടുവരുമെന്ന് പത്രികയില്‍ പറയുന്നു. ഇത്തരക്കാര്‍ക്ക് കടുത്തശിക്ഷ നല്‍കും. ആരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരും. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര ഉല്‍പാദനത്തിന്റെ 10 ശതമാനം പദ്ധതി വാര്‍ഷിക പദ്ധതിചെലവിനായി മാറ്റിവെയ്ക്കും. നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മറ്റും ആദായനികുതി ഇളവുകള്‍ നല്‍കും. പൊതുമേഖലാ സ്വകാര്യ വല്‍ക്കരണം അവസാനിപ്പിക്കും. ബാങ്കിങ് നിയന്ത്രണ ഭേദഗതി ബില്‍ റദ്ദാക്കും. ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപം കൂട്ടുന്നതും റദ്ദാക്കും. കൂടുതല്‍ വിളവുകള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തും. സാര്‍വത്രിക പൊതുവിതരണ സംവിധാനം ഏര്‍പ്പെടുത്തും. 14 അവശ്യ വസ്തുക്കള്‍ പൊതുവിതരണ സമ്പ്രദായത്തില്‍ വിതരണം ചെയ്യും. പെട്രോള്‍ - ഡീസല്‍ വില കുറയ്ക്കും. അവധി വ്യാപാരം റദ്ദാക്കും. ഭൂപരിഷ്കരണം ത്വരിതപ്പെടുത്തും. ദുരുപയോഗം തടയാന്‍ ഭരണഘടനയുടെ 356-ാം വകുപ്പ് ഭേദഗതി ചെയ്യും. ഗവര്‍ണര്‍ നിയമനരീതി മാറ്റും. കേന്ദ്രനികുതിയുടെ 50 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കും. സ്വതന്ത്രവിദേശ നയം പിന്തുടരും. ചേരിചേരാ പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കും. ഇന്ത്യ - അമേരിക്ക ആണവകരാര്‍ പുനപരിശോധിക്കും. വനിതാസംവരണം നടപ്പാക്കും. സ്വകാര്യ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തും. എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒബിസി സംവരണം.
2 comments:
സിപിഐ എം പ്രകടന പത്രിക പുറത്തിറക്കി
ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക സിപിഐ എം പുറത്തിറക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് പ്രകടന പത്രിക പുറത്തിറക്കിയത്. വര്‍ഗീയസംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ സമഗ്രമായ നിയമം കൊണ്ടുവരുമെന്ന് പത്രികയില്‍ പറയുന്നു. ഇത്തരക്കാര്‍ക്ക് കടുത്തശിക്ഷ നല്‍കും. ആരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരും. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര ഉല്‍പാദനത്തിന്റെ 10 ശതമാനം പദ്ധതി വാര്‍ഷിക പദ്ധതിചെലവിനായി മാറ്റിവെയ്ക്കും. നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മറ്റും ആദായനികുതി ഇളവുകള്‍ നല്‍കും. പൊതുമേഖലാ സ്വകാര്യ വല്‍ക്കരണം അവസാനിപ്പിക്കും. ബാങ്കിങ് നിയന്ത്രണ ഭേദഗതി ബില്‍ റദ്ദാക്കും. ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപം കൂട്ടുന്നതും റദ്ദാക്കും. കൂടുതല്‍ വിളവുകള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തും. സാര്‍വത്രിക പൊതുവിതരണ സംവിധാനം ഏര്‍പ്പെടുത്തും. 14 അവശ്യ വസ്തുക്കള്‍ പൊതുവിതരണ സമ്പ്രദായത്തില്‍ വിതരണം ചെയ്യും. പെട്രോള്‍ - ഡീസല്‍ വില കുറയ്ക്കും. അവധി വ്യാപാരം റദ്ദാക്കും. ഭൂപരിഷ്കരണം ത്വരിതപ്പെടുത്തും. ദുരുപയോഗം തടയാന്‍ ഭരണഘടനയുടെ 356-ാം വകുപ്പ് ഭേദഗതി ചെയ്യും. ഗവര്‍ണര്‍ നിയമനരീതി മാറ്റും. കേന്ദ്രനികുതിയുടെ 50 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കും. സ്വതന്ത്രവിദേശ നയം പിന്തുടരും. ചേരിചേരാ പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കും. ഇന്ത്യ - അമേരിക്ക ആണവകരാര്‍ പുനപരിശോധിക്കും. വനിതാസംവരണം നടപ്പാക്കും. സ്വകാര്യ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തും. എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒബിസി സംവരണം.
വെറുതെയല്ല തിരഞ്ഞെടുപ്പിന്‍ മാസങ്ങള്‍ക്കു മുമ്പേയുണ്ടായിരുന്ന അവലോകനത്തില്‍ പാര്‍ട്ടിക്ക് പത്തു മുതല്‍ പതിനന്ച് സീറ്റ് വരെ നഷ്ടപ്പെടുമെന്ന് വിലയിരുത്തിയത്...
ജയിക്കില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ ബുഷിനെ പിടിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കൊണ്ടുവന്നിടും എന്ന് വരെ വാഗ്ദാനം ചെയ്യാമല്ലോ....
Post a Comment