ഞാന്‍ ജയിക്കുക തന്നെ ചെയ്യും. ലീഗിന്റെ ദുഷിച്ച രാഷ്ട്രീയത്തിനെതിരായി മലപ്പുറത്തെ ജനങ്ങള്‍ വിധിയെഴുതും. ടി കെ ഹംസ
മലപ്പുറത്തിന്റെ ഹംസാക്ക വീണ്ടും പോരിനിറങ്ങുകയാണ്. സാഹചര്യവും രാഷ്ട്രീയ സ്ഥിതിയും കലങ്ങിമറിഞ്ഞു. കണക്കുകളും മണ്ഡലത്തിലെ സ്ഥിതിയും അത്ര അനുകൂലമല്ല. എന്നാല്‍ 2006 ല്‍ ലീഗിനെ പച്ചക്കോട്ടയില്‍ കയറി മലര്‍ത്തിയടിച്ച ഹംസാക്കയ്ക്ക് ഈ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഒട്ടും പരിഭ്രമമില്ല.
ഇത്തവണ ഹംസാക്കയ്ക്ക് ജയപ്രതീക്ഷ ഉണ്ടോ?
തോല്‍ക്കാനാരെങ്കിലും നില്‍ക്കുമോ?. ഞാന്‍ ജയിക്കുക തന്നെ ചെയ്യും. സ്വന്തം കാര്യത്തിനായി സമുദായത്തെ ഉപയോഗിക്കുന്ന ലീഗിന്റെ ദുഷിച്ച രാഷ്ട്രീയത്തിനെതിരായി ഇവിടത്തെ ജനങ്ങള്‍ വിധിയെഴുതും. തിരഞ്ഞെടുപ്പുകാലത്ത് മാത്രം സ്ഥാനാര്‍ത്ഥികളെ കാണുന്ന മലപ്പുറത്ത് ഒരു എം.പി ചെയ്യുന്നത് എന്താണെന്ന് ഞാന്‍ കാണിച്ചുകൊടുത്തു. മലപ്പുറത്തുകാര്‍ക്ക് എന്നെ മറക്കാന്‍ കഴിയില്ല.
എന്താണ് ജയിക്കുമെന്ന് ഉറപ്പിച്ചുപറയാന്‍ കാരണം?

ഞാനൊരു ജിഹാദിലാണ്. ലീഗുകാരുടെ അഴിമതിക്കും അധാര്‍മ്മികതയ്ക്കുമെതിരായ ജിഹാദിന്. അതിനെ പടച്ചവന്‍ സ്വീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
കോണ്‍ഗ്രസുകാരനായിരുന്ന ഹംസാക്ക കമ്മ്യൂണിസ്റ്റായതിനെക്കുറിച്ച്?

കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് ഇടതുപക്ഷത്തോടൊപ്പം പോയ ആന്റണിയും ഉമ്മന്‍ചാണ്ടിയും ആര്യാടനും തിരിച്ചുവന്നപ്പോള്‍ കരുണാകരന്‍ അവരെ സ്വീകരിച്ചു. വഞ്ചകരെ സ്വീകരിച്ച കരുണാകരന്‍ അതിലും വലിയ വഞ്ചനയാണ് കാണിച്ചത്. ഇതിനോടുള്ള സ്വാഭാവികമായ പ്രതിഷേധം എന്ന നിലയില്‍ ഞാന്‍ സ്വതന്ത്രനായി മത്സരിച്ചു. സി. പി. എം എനിക്ക് പിന്തുണയും നല്‍കി. നിലമ്പൂരിലെ മത്സരം എന്റെ വിജയത്തില്‍ കലാശിച്ചു. പിന്നീട് പാര്‍ട്ടി എന്നെ സുരക്ഷിതമായ ബേപ്പൂര്‍ സീറ്റിലാണ് മത്സരിപ്പിച്ചത്.
ഇത്തവണ എന്താണ് സുരക്ഷിത സീറ്റ് തരാഞ്ഞത്?

രണ്ടും രണ്ട് സാഹചര്യങ്ങളാണ്. മുസ്ളിം ലീഗിന്റെ അന്യായത്തിനും അനീതിക്കും അഴിമതിക്കും അക്രമത്തിനുമെതിരായ പോരാട്ടമാണ് ഞാന്‍ നടത്തുന്നത്. അത് മലപ്പുറത്ത് തന്നെ നടത്തും. അതിന്റെ വേദി മലപ്പുറത്താണ്. മരിക്കുന്നതുവരെ ഞാന്‍ ലീഗിനെതിരെ ഇവിടെ പോരാടും.
സംസ്ഥാന കമ്മിറ്റി അംഗമായ താങ്കളും ജില്ലാ കമ്മിറ്റി അംഗമായ എം. എല്‍. എ അബ്ദുള്ളക്കുട്ടിയും ഉള്‍പ്പെടെ നിരവധി പാര്‍ട്ടി ഭാരവാഹികള്‍ ഉണ്ടായിട്ടും എന്താണ് മെമ്പറല്ലാത്ത ജലീലിനെ നവകേരള മാര്‍ച്ച് നയിക്കാന്‍ ഏല്‍പ്പിച്ചത്?

അതിനു പിറകില്‍ സംഘടനാപരമായ തീരുമാനങ്ങളും പല ലക്ഷ്യങ്ങളുമുണ്ട്. പാര്‍ട്ടി മെമ്പര്‍പോലുമല്ലാത്ത എന്നെയാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ശരീ അത്ത് വിവാദക്കാര്‍ക്ക് പാര്‍ട്ടിയെ ന്യായീകരിച്ച് പ്രസംഗിക്കാന്‍ ചുമതലപ്പെടുത്തിയത്. മെമ്പര്‍ഷിപ്പിന്റെ മാത്രം അടിസ്ഥാനത്തില്‍ ആളുകള്‍ക്ക് സ്ഥാനങ്ങള്‍ നല്‍കുന്ന പാര്‍ട്ടിയല്ലിത്. അങ്ങിനെയാണെങ്കില്‍ എന്നെ മന്ത്രിയാക്കില്ലായിരുന്നല്ലോ.
ഞാനൊരു എ.പി സുന്നിയാണ് എന്ന വാക്ക് വിവാദമായല്ലോ?

ഞാന്‍ പലപ്പോഴും പറയാറുണ്ട്. ഞാന്‍ വിശ്വാസിയായ കമ്മ്യൂണിസ്റ്റാണെന്ന്. കൊണ്ടോട്ടി തങ്ങളുടെ മകളെയാണ് ഞാന്‍ കെട്ടിയത്. വിശ്വാസം വേറെ. പാര്‍ട്ടി കമിറ്റ്മെന്റ് വേറെ. പതിനായിരക്കണക്കിന് സഖാക്കള്‍ ശബരിമലയിലേക്ക് പോകുന്നില്ലേ. കെട്ടുനിറയ്ക്കാന്‍ ഞങ്ങളും പോകും. സദ്യയും ഉണ്ണും.
പാര്‍ട്ടിയെ സജീവമായി ഉള്‍ക്കൊള്ളുമ്പോള്‍ മതവിശ്വാസം കുറയുമെന്ന് ജയരാജന്‍ പറഞ്ഞിട്ടുണ്ടല്ലോ?.

ജയരാജന് ജയരാജന്റെ അഭിപ്രായം. എനിക്ക് എന്റെ അഭിപ്രായം.
അപ്പോള്‍ താങ്കളൊരു പൂര്‍ണ മതവിശ്വാസിയാണോ?
അപ്പോള്‍ താങ്കളൊരു പൂര്‍ണ മതവിശ്വാസിയാണോ?
ആരു പറഞ്ഞു ഞാനൊരു ഉത്തമ മുസ്ളിമല്ലെന്ന്. അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ ഓനെ ശരിപ്പെടുത്തിക്കളയും.
മതാചാരങ്ങള്‍ അനുഷ്ഠിക്കാറുണ്ടോ?
മതാചാരങ്ങള്‍ അനുഷ്ഠിക്കാറുണ്ടോ?
പിന്നെ. അഞ്ചുനേരവും നിസ്ക്കരിക്കാന്‍ ചിലപ്പോള്‍ പറ്റിയെന്ന് വരില്ല. തിരക്കുമൂലം. എല്ലാ വെള്ളിയാഴ്ചയും ജുമാ അയ്ക്കെത്തും. കഴിവിനനുസരിച്ച് പരമാവധി നോമ്പ് നോക്കും.
കമ്മ്യൂണിസ്റ്റ് ഗ്രന്ഥങ്ങളൊക്കെ പഠിച്ചിട്ടുണ്ടോ?

ഞാനൊരു പണ്ഡിതനൊന്നുമല്ല. മാനിഫെസ്റ്റോയും കാപ്പിറ്റലും കുറച്ച് വായിച്ചിട്ടുണ്ട്. 'കമ്മ്യൂണിസം എന്ത് എന്തിന് എങ്ങനെ' എന്ന ഇ. എം. എസിന്റെ പുസ്തകം പല തവണ വായിച്ചിട്ടുണ്ട്.
2 comments:

haha..very gud hamsaakka....
ore (leegine)angadu thara pattikkanam...
Post a Comment