ജിദ്ദ: തെരഞ്ഞെടുപ്പ് പ്രചാരണം നാട്ടില്‍ തുടങ്ങാനിരിക്കെ പ്രവാസി വോട്ടുകള്‍ ലക്ഷ്യമാക്കി മുസ്ളീം ലീഗ് നേതാക്കള്‍ സൌദി പര്യടനം തുടങ്ങി. മലപ്പുറം പൊന്നാനി മണ്ഡലങ്ങളിലെ പ്രവാസി വോട്ടുചോര്‍ച്ച തടയാന്‍ ഇ അഹമ്മദ്, കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍, അബ്ദുള്‍ വഹാബ് പി എന്‍, കെ പി എ മജീദ് എന്നീ നേതാക്കളാണ് ജിദ്ദയിലും ദമാമിലുമായി കെ എം സി സി യോഗങ്ങളില്‍ പങ്കെടുത്ത് വോട്ടഭ്യര്‍ത്ഥന നടത്തുന്നത്. ഹജ്ജ് കോട്ടയിലെ തിരിമറി, കേന്ദ്ര ഗവമെന്റിന്റെ പ്രവാസികളോടുള്ള ചിറ്റമ്മ നയം എന്നിവ ലീഗണികളില്‍ നേതാക്കന്മാരോടുള്ള അമര്‍ഷത്തിനു കാരണമായിട്ടുണ്ട്. മലപ്പുറത്തും പൊന്നാനിയിലും ശക്തമായ വെല്ലുവിളിയാണ് പാര്‍ട്ടിക്ക് നേരിടെണ്ടിവന്നിട്ടുള്ളതെന്നും മലപ്പുറത്ത് ഒരു ഈസി വാക്കോവര്‍ പ്രതീക്ഷിച്ച് ആരും പ്രവര്‍ത്തിക്കാതിരിക്കരുതെന്നും ജിദ്ദയിലെ നേതാക്കള്‍ അണികളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ഔദ്യോഗിക സന്ദര്‍ശനമെന്നപേരില്‍ കേന്ദ്ര സഹമന്ത്രി ഇ അഹമ്മദ് ഒറ്റ ദിവസം കൊണ്ട് ജിദ്ദയിലെ പ്രധാന പ്രവര്‍ത്തകരെ കണ്ട് മടങ്ങി. മുനീര്‍, കെ പി എ മജീദ്, എന്നിവര്‍ ജിദ്ദയിലും, കുഞ്ഞാലിക്കുട്ടി, പി വി അബ്ദുള്‍ വഹാബ് എന്നിവര്‍ ദമാമിലും ലീഗ് അണികളെ കണ്ട് വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ്. മുന്‍കാലങ്ങളില്‍ കാണാത്തതുപോലെയുള്ള മുന്‍കരുതലുകളാണ് ലീഗ് നേതാക്കളില്‍ ഇപ്രാശ്യം കാണുന്നത്. വണ്ടൂര്‍ മണ്ഡലത്തിലെ മുന്‍ മന്ത്രി എ വി അനില്‍കുമാറും 18 ന് കോഗ്രസ് പ്രവര്‍ത്തകരെ കാണാനും വോട്ടഭ്യര്‍ത്ഥിക്കാനും ജിദ്ദയിലെത്തുന്നുണ്ട്.
അബ്ദുല്‍ റഹ്മാന്‍ വണ്ടൂര്
3 comments:
പ്രവാസി വോട്ടുകളില്‍ നോട്ടമിട്ട് ലീഗ് നേതാക്കള്‍ സൌദിയില്‍

മത്യൂ ടി തോമസ് രാജിവെച്ചു.
ഇടതന്റെ പ്രധാന ഘടക കക്ഷിയായ ജനതാദൽ അവരുടെ മന്ത്രിയെ പിൻവലിച്ചു.
20 സീറ്റുകൾ വീതിച്ച നൽക്കുവാൻ കഴിയാത്ത ഇവരോ, 540 സീറ്റുകൾ വീതിച്ച് നൽകി ഇന്ത്യ ഭരിക്കാമെന്ന് മനപായസമുണ്ണുന്നവർ?.
വർഗ്ഗ വഞ്ചകരായ മാർക്കിസ്റ്റിന്റെ അനിവര്യമായ പതനത്തിന്റെ ആദ്യലക്ഷണം.
its always like that... to confirm just check the flight charges..
Post a Comment