Tuesday, March 17, 2009

ലീഗിന്റെ തകര്‍‍ച്ച ഈ തിരെഞ്ഞെടുപ്പോടെ പൂര്‍ണ്ണമാകും. തിരൂരില്‍ ഇടത് മുന്നേറ്റം ലീഗിന്റെ ഉറക്കം കെടുത്തുന്നു.

തിരൂര്‍: പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരൂര്‍ ഇടതുപക്ഷത്തിന് ശക്തമായ മുന്നേറ്റമുണ്ടായിട്ടുള്ള മണ്ഡലമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരൂര്‍, കുറ്റിപ്പുറം മണ്ഡലങ്ങളിലുണ്ടായിരുന്ന ആറ് പഞ്ചായത്തുകളും ഒരു നഗരസഭയും ചേര്‍ന്നതാണ് തിരൂര്‍ നിയോജകമണ്ഡലം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതിയ തിരൂര്‍ മണ്ഡലത്തില്‍നിന്ന് അയ്യായിരത്തോളം വോട്ടാണ് ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് ഭൂരിപക്ഷം ലഭിച്ചത് എന്നത് തിരൂരിന്റെ ഇടതുപക്ഷ മുന്നേറ്റം വ്യക്തമാക്കുന്നു. ഏറെക്കാലമായി നിലനിന്ന ലീഗിന്റെ കുത്തക തകര്‍ത്താണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രനേട്ടം കൊയ്തത്. ഇ ടി മുഹമ്മദ് ബഷീറാണ് ഇവിടെ അന്ന് പരാജയപ്പെട്ടത്. പഴയ തിരൂര്‍ മണ്ഡലത്തിലെ തിരൂര്‍ നഗരസഭ, വെട്ടം, തലക്കാട് പഞ്ചായത്തുകളും പഴയ കുറ്റിപ്പുറം മണ്ഡലത്തില്‍പ്പെട്ട തിരുന്നാവായ, ആതവനാട്, കല്‍പ്പകഞ്ചേരി, വളവന്നൂര്‍ പഞ്ചായത്തുകളും കൂട്ടിചേര്‍ത്താണ് തിരൂര്‍ മണ്ഡലം രൂപീകരിച്ചത്. 142 ബൂത്തുകളിലായി 1,46,870 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 66,665 പുരുഷന്മാരും 80,205 സ്ത്രീകളുമാണ്. വളവന്നൂരില്‍ 17,877, കല്‍പ്പകഞ്ചേരിയില്‍ 16,516, ആതവനാട് 19,676, തിരുന്നാവായ 23,032, തലക്കാട് 18,790, വെട്ടം പഞ്ചായത്തില്‍ 20,390, തിരൂര്‍ നഗരസഭയില്‍ 30,590 വോട്ടര്‍മാരുമാണുള്ളത്. വളവന്നൂര്‍, തലക്കാട് എന്നീ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരണമാണ്. തിരൂര്‍ നഗരസഭയില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണെങ്കിലും ലീഗ് വിമതനെ പിന്തുണച്ചാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറം മണ്ഡലത്തിന്റെ ഭാഗമായിരുന്ന തിരുന്നാവായയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ ടി ജലീല്‍ 1580, ആതവനാട് 150, കല്‍പ്പകഞ്ചേരി 77, വളവന്നൂര്‍ 1004 വോട്ട് ഭൂരിപക്ഷം നേടിയപ്പോള്‍ തിരൂര്‍ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി പി പി അബ്ദുള്ളക്കുട്ടി തലക്കാട് പഞ്ചായത്തില്‍ 1468, വെട്ടത്ത് 904 ഭൂരിപക്ഷം നേടി. തിരൂര്‍ നഗരസഭയിലാകട്ടെ യുഡിഎഫിന്റെ ലീഡ് 1019 മാത്രമായി കുറയുകയും ചെയ്തു. എല്‍ഡിഎഫിന് മണ്ഡലത്തില്‍ വ്യക്തമായ മുന്‍കൈയുണ്ട്. മുപ്പത് വര്‍ഷത്തോളം എംപിമാരായ ലീഗ് നേതാക്കള്‍ മണ്ഡലത്തെ അവഗണിച്ചത് ലീഗിനും യുഡിഎഫിനും മറുപടി പറയാന്‍ കഴിയാത്ത സ്ഥിതി സംജാതമാക്കുന്നു.

4 comments:

ഗള്‍ഫ് വോയ്‌സ് said...

Vote4Koni said...

മലപ്പുറത്തും പൊന്നാനിയിലും പരാജയപ്പെടും. സി.പി.എം. റിപ്പോർട്ട്‌.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പത്തു സീറ്റുകളിൽ പാർട്ടിക്ക്‌ വിജയസാധ്യതയുണ്ടെന്ന്‌ സി.പി.എം റിപ്പോർട്ട്‌. പാർട്ടി സംസ്ഥാനകമ്മിറ്റി നടത്തിയ വിലയിരുത്തലും കേന്ദ്രകമ്മിറ്റി സ്വന്തംനിലയ്ക്ക്‌ നടത്തിയ അവലോകനത്തേയും തുടർന്നാണ്‌ പത്തുസീറ്റുകളിൽ വിജസാധ്യതയുണ്ടെന്ന റിപ്പോർട്ട്‌ വന്നിരിക്കുന്നത്‌. ആറു മണ്ഡലങ്ങളിൽ കടുത്തമൽസരം നടക്കുമെന്നും നാലു സീറ്റുകളിൽ വിജയസാധ്യത തീരെയില്ലെന്നുമാണ്‌ പാർട്ടി റിപ്പോർട്ടിൽ പറയുന്നത്‌.

കണ്ണൂർ, കാസർഗോഡ്‌, വടകര, കൊല്ലം, ആറ്റിങ്ങൽ, ഇടുക്കി തുടങ്ങിയ പത്തുമണ്ഡലങ്ങളിൽ ഇടതുപക്ഷം ജയിക്കുമെന്നാണ്‌ പാർട്ടിയുടെ വിലയിരുത്തൽ. ആലപ്പുഴ, എറണാകുളം, കോട്ടയം, പാലക്കാട്‌, തൃശൂർ, മാവേലിക്കര എന്നീ മണ്ഡലങ്ങളിൽ കടുത്ത മൽസരം നടക്കുമെന്നാണ്‌ പാർട്ടിയുടെ റിപ്പോർട്ട്‌.

അതേസമയം, മലപ്പുറം, പൊന്നാനി, പത്തനംതിട്ട, വയനാട്‌ എന്നീ മണ്ഡലങ്ങളിൽ വിജയസാധ്യത കുറവാണെന്നും പാർട്ടി കരുതുന്നു.

വിജയസാധ്യയുള്ള സീറ്റാണ്‌ വയനാടെന്നും ഇവിടെ ജനതാദൾ മൽസരിക്കണമെന്നും സി.പി.എം സംസ്ഥാന നേതൃത്വം പറയുന്നതിനിടെതന്നെയാണ്‌ വയനാട്‌ വിജയസാധ്യതയില്ലാത്ത സീറ്റാണെന്ന്‌ പാർട്ടി വിലയിരുത്തുന്നതും. വിജയസാധ്യതയില്ലെങ്കിലും ഈ നാലു മണ്ഡലങ്ങളിലും കടുത്തമൽസരം കാഴ്ചവെയ്ക്കണമെന്നാണ്‌ സി.പി.എം കേന്ദ്രനേതൃത്വം പറയുന്നത്‌.

Courtesy: Deepika.com

Vote4Koni said...

ഇ ടി ഒന്നാംഘട്ട പര്യടനം വിജയകരമായി പൂർത്തിയാക്കി.

സ്ഥാനാർത്ഥി ആരാണെന്നറിയാതെ, ചിഹ്നം ഏതാണെന്നറിയതെ ഇരുട്ടിൽ തപ്പുന്ന എതിരാളികളുടെ കുപ്രചരണങ്ങൾക്കും കുതന്ത്രങ്ങൾക്കും നടുവിൽ പൊന്നാനി മണ്ഡലത്തിലെ ജനങ്ങളുടെ മുഴുവൻ സ്നേഹാദരവുകളും ആശിർവ്വാദങ്ങളുമേറ്റ്‌വാങ്ങി, നമ്മുടെ പ്രിയങ്കരനായ സ്ഥാനർത്ഥി, ഇ ടി മുഹമ്മദ്‌ ബഷീർ, ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്‌ പ്രചരണം വിജയകരമായി പൂർത്തിയാക്കി.

പൊന്നാനിക്കാർക്ക്‌ എന്നും പ്രിയങ്കരനായ, ഇ ടി യുടെ പ്രചരണം, മണ്ഡലത്തിലെ മുഴുവൻ യു.ഡി.എഫ്‌ പ്രവർത്തകരിലും ആവേശവും അത്മവിശ്വാസവും വർദ്ധിപ്പിക്കുന്ന തരത്തിലായിരുന്നു.

മണ്ഡലത്തിലുടനീളം, പല സ്വതന്ത്രരുടെയും, പരസ്യങ്ങളും ചിത്രങ്ങളും തൂങ്ങികിടന്ന്, ഏതെങ്കിലുമൊരു അത്താണിക്ക്‌ വേണ്ടി, യാചിക്കുന്ന ദയനീയമായ കഴ്ച, ഇടത്‌ അനുഭവികളുടെപോലും അത്മവിശ്വാസം നഷ്ടപ്പെടുത്തിയിരിക്കുകയാണ്‌.

കേരളത്തിലെ സകലമാന ചപ്പ്‌ചവറുകളുടെയും പിന്തുണയോടെ, പൊന്നാനി കോട്ട പിടിച്ചടക്കാമെന്ന് വ്യമോഹിക്കുന്നവർക്ക്‌, ഉചിതമായ മറുപടി നൽക്കുമെന്ന്, നാട്ടുകാർ പ്രതിക്ജ്ഞ ചെയ്യുന്നു.

റിക്കാർഡ്‌ ഭൂരിപക്ഷത്തോടെ ഇ ടി യെ തെരഞ്ഞെടുക്കുവാനുള്ള ഭഗീരപ്രയത്നത്തിലാണ്‌, മണ്ഡലത്തിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളും.

Anonymous said...

നടക്കുന്ന കാര്യം പറ ന്റെ ഗള്ഫ് വ്വോഴ്സേ ...