പൊന്നാനിയില്‍ ലീഗിനെ പൊട്ടിക്കും .കഠായം. എല്‍ഡിഎഫ് കവന്‍ഷന്‍ 21ന് .
വളാഞ്ചേരി: പൊന്നാനി പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് കവന്‍ഷന്‍ 21ന് കുറ്റിപ്പുറത്ത് ചേരും. കവന്‍ഷന്‍ വിജയിപ്പിക്കാനും പ്രചാരണം ഊര്‍ജിതമാക്കാനും സിപിഐ എം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍, സംസ്ഥാന കമ്മിറ്റി അംഗം പി ശ്രീരാമകൃഷ്ണന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി വി അബ്ദുള്ളക്കുട്ടി എംഎല്‍എ, വി വി ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പി നന്ദകുമാര്‍ റിപ്പോര്‍ട്ടുവച്ചു. കെ ഉമ്മര്‍ മാസ്റ്റര്‍ അധ്യക്ഷനായി. പൊന്നാനി പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ ഡോ. ഹുസൈന്‍ രണ്ടത്താണിക്കുവേണ്ടി പ്രചാരണ പ്രവര്‍ത്തനവുമായി ഉറച്ച് മുന്നോട്ടുപോകുമെന്ന് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ എംപി വ്യക്തമാക്കി. കുറ്റിപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് വിജയരാഘവന്‍ ഇങ്ങനെ പ്രതികരിച്ചത്. ഇനി ഒട്ടും ആശങ്കയില്ലാതെ സ്വതന്ത്ര സ്ഥാനാര്‍ഥി എന്ന നിലയില്‍ പ്രചാരണ പ്രവര്‍ത്തനം സജീവമാക്കുമെന്ന് ഹുസൈന്‍ രണ്ടത്താണി പറഞ്ഞു. മണ്ഡലത്തിലുടനീളം സ്വന്തമായ പ്രചാരണം ഒരുഘട്ടം പൂര്‍ത്തിയായി. തന്റെ സ്ഥാനാര്‍ഥിത്വത്തിന് കലവറയില്ലാത്ത പിന്തുണയാണ് എങ്ങുനിന്നും കിട്ടിക്കൊണ്ടിരിക്കുന്നതെന്നും ഹുസൈന്‍ രണ്ടത്താണി പറഞ്ഞു. ഡോ. ഹുസൈന്‍ രണ്ടത്താണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമാക്കാന്‍ സിപിഐ എം കോട്ടക്കല്‍ നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. പഞ്ചായത്ത് കവന്‍ഷനുകള്‍ 25നകം ചേരും. 21ന് വൈകിട്ട് നാലിന് കുറ്റിപ്പുറത്ത് നടക്കുന്ന നിയോജക മണ്ഡലം കവന്‍ഷന്‍ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. പി നന്ദകുമാര്‍, വി വി ഗോപിനാഥ്, വി പി സഖറിയ എന്നിവര്‍ സംസാരിച്ചു. കെ ആര്‍ സുകുമാരന്‍ അധ്യക്ഷനായി.
Tuesday, March 17, 2009
Subscribe to:
Post Comments (Atom)
1 comment:
ഇ ടി ഒന്നാംഘട്ട പര്യടനം വിജയകരമായി പൂർത്തിയാക്കി.
സ്ഥാനാർത്ഥി ആരാണെന്നറിയാതെ, ചിഹ്നം ഏതാണെന്നറിയതെ ഇരുട്ടിൽ തപ്പുന്ന എതിരാളികളുടെ കുപ്രചരണങ്ങൾക്കും കുതന്ത്രങ്ങൾക്കും നടുവിൽ പൊന്നാനി മണ്ഡലത്തിലെ ജനങ്ങളുടെ മുഴുവൻ സ്നേഹാദരവുകളും ആശിർവ്വാദങ്ങളുമേറ്റ്‌വാങ്ങി, നമ്മുടെ പ്രിയങ്കരനായ സ്ഥാനർത്ഥി, ഇ ടി മുഹമ്മദ് ബഷീർ, ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണം വിജയകരമായി പൂർത്തിയാക്കി.
പൊന്നാനിക്കാർക്ക് എന്നും പ്രിയങ്കരനായ, ഇ ടി യുടെ പ്രചരണം, മണ്ഡലത്തിലെ മുഴുവൻ യു.ഡി.എഫ് പ്രവർത്തകരിലും ആവേശവും അത്മവിശ്വാസവും വർദ്ധിപ്പിക്കുന്ന തരത്തിലായിരുന്നു.
മണ്ഡലത്തിലുടനീളം, പല സ്വതന്ത്രരുടെയും, പരസ്യങ്ങളും ചിത്രങ്ങളും തൂങ്ങികിടന്ന്, ഏതെങ്കിലുമൊരു അത്താണിക്ക് വേണ്ടി, യാചിക്കുന്ന ദയനീയമായ കഴ്ച, ഇടത് അനുഭവികളുടെപോലും അത്മവിശ്വാസം നഷ്ടപ്പെടുത്തിയിരിക്കുകയാണ്.
കേരളത്തിലെ സകലമാന ചപ്പ്‌ചവറുകളുടെയും പിന്തുണയോടെ, പൊന്നാനി കോട്ട പിടിച്ചടക്കാമെന്ന് വ്യമോഹിക്കുന്നവർക്ക്, ഉചിതമായ മറുപടി നൽക്കുമെന്ന്, നാട്ടുകാർ പ്രതിക്ജ്ഞ ചെയ്യുന്നു.
റിക്കാർഡ് ഭൂരിപക്ഷത്തോടെ ഇ ടി യെ തെരഞ്ഞെടുക്കുവാനുള്ള ഭഗീരപ്രയത്നത്തിലാണ്, മണ്ഡലത്തിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളും.
Post a Comment