Tuesday, March 17, 2009

മലപ്പുറത്ത് ആവേശം വിതച്ച് ടി കെ ഹംസയുടെ പര്യടനം

പെരിന്തല്‍മണ്ണ: ആവേശോജ്വല സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മലപ്പുറം പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ടി കെ ഹംസയുടെ മങ്കട അസംബ്ളി നിയോജക മണ്ഡലത്തിലെ ആദ്യ റൌണ്ട് പര്യടനം. ചൊവ്വാഴ്ച രാവിലെ മൂര്‍ക്കനാട് പഞ്ചായത്തിലെ കൊളത്തൂര്‍ അമ്പലപ്പടിയിലായിരുന്നു ആദ്യസ്വീകരണം. കുറുവ പഞ്ചായത്തിലെ ചെറുകുളമ്പ്, പുഴക്കാട്ടിരിയിലെ കട്ടിലശ്ശേരി, അങ്ങാടിപ്പുറം, മക്കരപ്പറമ്പ്, മങ്കട, കൂട്ടിലങ്ങാടി എന്നിവിടങ്ങളിലും സ്വീകരണമുണ്ടായി. ആദ്യതലമുറയിലെ പാര്‍ടി പ്രവര്‍ത്തകരും നിഷ്പക്ഷരായ വ്യക്തികളും സ്ത്രീകളും യുവാക്കളും അടങ്ങുന്ന വന്‍നിര എല്ലാ കേന്ദ്രങ്ങളിലും സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തി. മഞ്ചേരിയില്‍ കഴിഞ്ഞ തവണ നേടിയ ചരിത്രവിജയം മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലും ആവര്‍ത്തിക്കുമെന്നും അതിന് എല്ലാവരുടെയും മികച്ച പ്രവര്‍ത്തനവും അകമഴിഞ്ഞ സഹായവും ഉണ്ടാകണമെന്ന് അദ്ദേഹം സ്വീകരണ യോഗങ്ങള്‍ക്ക് നന്ദി പറഞ്ഞ് അഭ്യര്‍ഥിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി ശശികുമാര്‍ എംഎല്‍എ, ഇ എന്‍ മോഹന്‍ദാസ്, ജില്ലാ കമ്മിറ്റി അംഗം കെ പി രമണന്‍, ഏരിയാ സെക്രട്ടറിമാരായ പി കെ കുഞ്ഞുമോന്‍, എന്‍ പി ഉണ്ണികൃഷ്ണന്‍, കേരള കോഗ്രസ് (ജെ) ജില്ലാ പ്രസിഡന്റ് ചാക്കോ വര്‍ഗീസ് എന്നിവരും സ്വീകരണ യോഗങ്ങളില്‍ സംസാരിച്ചു.

1 comment:

ഗള്‍ഫ് വോയ്‌സ് said...