9 മാസത്തിനിടെ കൊല്ലപ്പെട്ടത് 7 സിപിഐ എം പ്രവര്‍ത്തകര്‍; രക്തക്കൊതി മാറാതെ എന്‍ഡിഎഫ്- ബിജെപി സംഘം
ഒമ്പതുമാസത്തിനിടെ വര്‍ഗീയവാദികളുടെ കൊലക്കത്തിക്കിരയായത് ഏഴ് സിപിഐ എം പ്രവര്‍ത്തകര്‍. ഒരു പ്രകോപനവുമില്ലാതെ നിരപരാധികളായ യുവാക്കളെയാണ് എന്‍ഡിഎഫ്- ആര്‍എസ്എസ് കൊലയാളിസംഘം വെട്ടിവീഴ്ത്തിയത്. ഞായറാഴ്ച രാവിലെ കോഴിക്കോട് ആശുപത്രിയില്‍ മരിച്ച കിഴക്കേ ചമ്പാട്ടെ മീത്തലെ മഠത്തില്‍ ചന്ദ്രനാണ് ഒടുവിലത്തെ ഇര. ജില്ലയില്‍ സമാധാനം സ്ഥാപിക്കുന്നതിന് സര്‍വകക്ഷിയോഗം ചേര്‍ന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കരാര്‍ ഉണ്ടാക്കിയതിനുശേഷമാണ് തുടരെത്തുടരെ സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത്. കലാപം സൃഷ്ടിക്കുക മാത്രമാണ് അക്രമികളുടെ ലക്ഷ്യം. 2008 ജൂലൈ 13 ന് ന്യൂമാഹിയിലെ യു കെ സലീമിനെ അരുംകൊലചെയ്ത്് എന്‍ഡിഎഫാണ് കൊലപാതക പരമ്പരയ്ക്ക് തുടക്കംകുറിച്ചത്. ഡിവൈഎഫ്ഐ സമ്മേളനത്തിന്റെ പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്ന യുവാവിനെ കാപാലികസംഘം പിന്നില്‍നിന്ന് കുത്തിവീഴ്ത്തുകയായിരുന്നു. ഒരു സംഘട്ടനക്കേസില്‍ പ്രതിപോലുമായിരുന്നില്ല സലീം. സലീമിനെ കൊലപ്പെടുത്തി ഒരുമാസം കഴിഞ്ഞ് എന്‍ഡിഎഫുകാര്‍ കാക്കയങ്ങാട്ടെ സിപിഐ എം ചാക്കാട് ബ്രാഞ്ച് സെക്രട്ടറി ദിലീപനെ വെട്ടിക്കൊന്നു. ആഗസ്ത് 24ന് രാത്രി വീട്ടിലേക്ക് നടന്നുപോകവെ വാളും മഴുവുമായി എത്തിയ കൊലയാളിസംഘം ദിലീപനെ വെട്ടിക്കൊല്ലുകയായിരുന്നു. ഡിസംബര്‍ 17ന് എന്‍ഡിഎഫ് മൂന്നാമത്തെ കൊലപാതകം നടത്തി. മട്ടന്നൂര്‍ ഉരുവച്ചാലിലെ കെ പി സജീവനെന്ന യുവാവിനെ സംഘടിച്ചെത്തിയ എന്‍ഡിഎഫ്് സംഘം വെട്ടിവീഴ്ത്തി. ഉരുവച്ചാലിലെ സിപിഐ എം പ്രവര്‍ത്തകരെ കൂട്ടക്കൊല ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ എത്തിയ ക്രിമിനല്‍ സംഘമായിരുന്നു കൊലയ്ക്കുപിന്നില്‍. പുതുവര്‍ഷത്തലേന്നാണ് ആര്‍എസ്എസ് കൊലയ്ക്ക് തുടക്കം കുറിച്ചത്. സിപിഐ എം ലോക്കല്‍കമ്മിറ്റി അംഗമായിരുന്ന തലായിയിലെ ലതേഷിനെ ഒരു പ്രകോപനവുമില്ലാതെ നിഷ്ഠുരമായി വെട്ടിക്കൊന്നു. വെട്ടേറ്റ് കടലില്‍ ചാടിയ ലതേഷിനെ കടലിലിട്ട് ഫാസിസ്റ്റ് ഭീകരര്‍ മരിക്കുവോളം വെട്ടി. ഇതിനുതലേന്നാണ് മൊകേരിയിലെ കെ പി ശ്രീജിത്തിനെ ബൈക്ക് തടഞ്ഞ് ആക്രമിച്ചത്. രണ്ടു കാലും വെട്ടി കൊല്ലാനാണ് ശ്രമിച്ചത്. ഒരു കാല്‍ നഷ്ടപ്പെട്ട ശ്രീജിത്ത് ഇപ്പോഴും ചികിത്സയിലാണ്. വിവാഹത്തിന് രണ്ടാഴ്ചമുമ്പാണ് ഈ ക്രൂരത. ജനുവരി 17ന് പന്തക്കലില്‍ ചായക്കട നടത്തുകയായിരുന്ന രവീന്ദ്രനെ കടയിലിട്ട് വെട്ടിക്കൊന്നു. മാര്‍ച്ച് 11ന് മീത്തലെകുന്നോത്ത്പറമ്പില്‍ അജയനെ കൊന്നതും സമാനരീതിയിലാണ്. എസ്ടിഡി ബൂത്ത് നടത്തുകയായിരുന്ന അജയനെ കടയില്‍ കയറി വെട്ടുകയായിരുന്നു. പ്രാണന്‍ രക്ഷിക്കാന്‍ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും കൊലയാളിസംഘം പിന്തുടര്‍ന്ന് വീടിന്റെ അടുക്കളയിലിട്ട് വെട്ടിക്കൊന്നു. സജീവ പാര്‍ടി പ്രവര്‍ത്തകന്‍പോലുമല്ലാത്ത അജയനെ കൊന്നത് ആരെയെങ്കിലും കൊന്ന് സംഘര്‍ഷം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. പിറ്റേദിവസം രാത്രിയാണ് കിഴക്കേ ചമ്പാട്ട് വീട്ടില്‍ ബന്ധുക്കളോടൊപ്പം വര്‍ത്തമാനം പറഞ്ഞിരുന്ന ചന്ദ്രനെ വീട്ടില്‍കയറി വെട്ടിയത്. രണ്ടുദിവസം മരണവുമായി പോരാടിയെങ്കിലും ഞായറാഴ്ച ഈ ജീവനും പൊലിഞ്ഞു.
Subscribe to:
Post Comments (Atom)
4 comments:

ഈ സി പി ഐ എം കാർ എത്ര പേരെ കൊലപ്പെടുത്തിയിട്ടുണ്ട്.കേരളത്തിലെ രാഷ്ട്രീയസംഘട്ടനങ്ങളിൽ ഒരു വശത്ത് എന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്.പലപ്പോഴും സിപിഎം കാരെ തിരിച്ച് അടിക്കാൻ മറ്റുളളവർ നിർബന്ധിതരാവുകയാണ്
politics are taking young lifes...
തിരിച്ച് കിട്ടുമ്പോള്‍ വേദനയുണ്ട് അല്ലേ? വാളെടുത്തവന്‍ വാളാല്‍...
Post a Comment