എന്‍ എസ് സജിത്.

ഭുവനേശ്വര്‍: സാമ്യബാദി ഭവന്‍ ഞായറാഴ്ചകളില്‍ ഉണര്‍ന്ന് സജീവമാകുന്നത് ക്രിസ്തീയ ഭക്തിഗാനങ്ങളുടെ അലയൊലിയോടെയാണ്. അസംബ്ളി ഓ മൌണ്ട് സിയോ എന്ന ക്രിസ്ത്യന്‍ പ്രാര്‍ഥനാ സംഘമാണ് പുലര്‍ച്ചെ ആഴ്ചപ്രാര്‍ഥനക്കായി ഇവിടെയെത്തുന്നത്്. ഒറീസയിലെ സിപിഐ എം സംസ്ഥാനകമ്മിറ്റി ഓഫീസാണ് സാമ്യബാദി ഭവന്‍. പാര്‍ടി സംസ്ഥാനകമ്മിറ്റിയോഗവും മറ്റ് പ്രധാന പരിപാടികളും നടക്കുന്ന കോഫറന്‍സ് ഹാളില്‍ എ കെ ജിയുടെയും ഇ എം എസിന്റെയും ഛായാപടങ്ങള്‍ക്കു കീഴെ ഗിത്താറും ഡ്രമ്മുമൊക്കെയായി ഇവര്‍ പാടുന്നു. ഉച്ചവരെ ഇവര്‍ പാടിയും പ്രാര്‍ഥിച്ചും മടങ്ങിയാല്‍ പിന്നെ മറ്റൊരു പ്രാര്‍ഥനാ സംഘത്തിന്റെ ഊഴമാണ്. ഫുല്‍ബാനിലെ ഗവമെന്റ് കോളേജിലെ അധ്യാപകന്‍ രഞ്ജന്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള പ്രൊട്ടസ്റ്റന്റ് പ്രാര്‍ഥനാ സംഘമാണ് ഒരു മണിമുതല്‍ അഞ്ചുമണിവരെ ഈ കോഫറന്‍സ് ഹാള്‍ ഉപയോഗിക്കുക. സംഘപരിവാറിന്റെ ക്രൂരതാണ്ഡവത്തിന് ഇരയായ ഒറീസയിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷം സിപിഐ എമ്മിനെ എങ്ങനെ കാണുന്നുവെന്നതിന്റെ തെളിവാണ് പാര്‍ടി ഓഫീസിലെ പ്രാര്‍ഥനായോഗങ്ങള്‍. കന്ദമലില്‍ രണ്ടുതവണയായുണ്ടായ അതിക്രമങ്ങള്‍ക്കുശേഷം ഒറീസയില്‍ പലയിടത്തും പ്രാര്‍ഥനായോഗങ്ങള്‍ നടത്താന്‍ ഇത്തരം ഗ്രൂപ്പുകള്‍ക്ക് ഭയമായിരുന്നു. അക്രമം ഭയന്ന് ഓഡിറ്റോറിയം ഉടമകള്‍ പെന്തക്കോസ്ത്, പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ക്ക് ഹാളുകള്‍ അനുവദിച്ചിരുന്നുമില്ല. ഏറ്റവും സുരക്ഷിതമായ ഇടമാണ് സാമ്യബാദിഭവന്‍ എന്നു മനസ്സിലാക്കിയാണ് ഈ കോഫറന്‍സ് ഹാള്‍ അനുവദിക്കണമെന്ന് സിപിഐ എം നേതാക്കളോട് അഭ്യര്‍ഥിച്ചതെന്ന് അസംബ്ളി ഓഫ് മൌണ്ട് സിയോണിന്റെ സ്ഥാപകന്‍ സന്ത് സനാതന്‍ മൊഹന്തിയും രഞ്ജന്‍ നായിക്കും പറഞ്ഞു. കഴിഞ്ഞ ആഗസ്തില്‍ കന്ദമലിലും ഫുല്‍ബാനിയിലും ഹിന്ദു തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായി വീടുനഷ്ടപ്പെട്ട് ഭുവനേശ്വറിലും പരിസരപ്രദേശങ്ങളിലും അഭയാര്‍ഥികളായി എത്തിയവരാണ് ഈ പ്രാര്‍ഥനാസംഘങ്ങളിലുള്ളത്. ഭുവനേശ്വറിലെ ക്യാമ്പുകളില്‍ കഴിയുന്ന ഇവരില്‍ പലരുടെയും ഉറ്റവര്‍ കൊല്ലപ്പെട്ടതാണ്. മിക്കവരുടെയും വീടുകള്‍ നശിപ്പിക്കപ്പെട്ടു. എല്ലാ നഷ്ടപ്പെട്ട ഇവര്‍ അനുഭവിക്കുന്ന കഠിനമായ മാനസികവ്യഥ മനോവിഭ്രാന്തിയിലേക്ക് വഴുതാതിരിക്കാന്‍ വേണ്ടിയാണ് ് പ്രാര്‍ഥന നടത്തുന്നതെന്ന് രഞ്ജന്‍ നായിക് പറഞ്ഞു. ഇതിന് സിപിഐ എം നല്‍കുന്ന സഹായത്തെ അങ്ങേയറ്റം വിലമതിക്കുന്നു. കന്ദമല്‍ അടക്കമുള്ള വിഷയങ്ങളില്‍ സിപിഐ എം സ്വീകരിച്ച നിലപാടുകളാണ,് പാര്‍ടി നേതാക്കളെ സമീപിച്ച് ഹാള്‍ വിട്ടുതരണമെന്ന് ആവശ്യപ്പെടാന്‍ പ്രേരിപ്പിച്ചത്. കന്ദമലിലെ ഇരകള്‍ക്ക് നീതികിട്ടാന്‍ പ്രയത്നിച്ചതും കുറ്റവാളികളെ ശിക്ഷിക്കാന്‍ ആവശ്യപ്പെടുന്നതും സിപിഐ എം ആണ്. ഒറീസയില്‍ ചെറിയ പാര്‍ടിയാണെങ്കിലും നിലപാടുകള്‍കൊണ്ട് സിപിഐ എം വേറിട്ടുനില്‍ക്കുന്നു. കോഗ്രസില്‍നിന്ന് പ്രതീക്ഷിച്ചതൊന്നും തങ്ങള്‍ക്ക് ലഭിച്ചില്ല. കേന്ദ്രത്തില്‍ അധികാരമുണ്ടായിട്ടും ഒറീസയില്‍ ക്രിസ്ത്യാനികളെ സഹായിക്കാന്‍ കോഗ്രസിന് കഴിഞ്ഞോ? അവര്‍ തങ്ങള്‍ക്ക് ഒന്നും ചെയ്തില്ല. ക്രിസ്ത്യാനികള്‍ക്ക് കോഗ്രസില്‍ വിശ്വാസം നഷ്ടപ്പെട്ടു. കൊല്ലം സ്വദേശിയായ ഭാര്യ മിനി ചാക്കോയില്‍നിന്ന് വശമാക്കിയ മലയാളത്തില്‍ നായിക് പറഞ്ഞു. കമ്യൂണിസ്റ്റുപാര്‍ടിയുടെ ആസ്ഥാനത്ത് ഇങ്ങനെ പ്രാര്‍ഥനായോഗം നടത്തുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് ആരാഞ്ഞപ്പോള്‍ അസംബ്ളി ഓ മൌണ്ട് സിയോണിന്റെ തലവന്‍ സന്ത് സനാതന്‍ മൊഹന്തിയുടെ മറുപടി പെട്ടെന്നായിരുന്നു: "കമ്യൂണിസ്റ്റുകാര്‍ ഉള്ളിടത്ത് ക്രിസ്ത്യാനികള്‍ക്കുനേരെ കൈയോങ്ങുന്നവര്‍ രണ്ടുവട്ടം ആലോചിക്കും'' സിപിഐ എം എപ്പോഴും ന്യുനപക്ഷങ്ങള്‍ക്കുവേണ്ടിയാണ് വാദിച്ചത്. പ്രാര്‍ഥനായോഗം നടത്താന്‍ ഒരു വര്‍ഷത്തേക്ക് ഹാള്‍ ആവശ്യപ്പെട്ട ഞങ്ങളെ നേതാക്കള്‍ സ്നേഹത്തോടെ സ്വാഗതംചെയ്യുകയായിരുന്നു. ബിജെഡി-ഇടതുപക്ഷ കൂട്ടുകെട്ട് ഒറീസയ്ക്ക് ആശ്വാസമേകുമെന്നും അദ്ദേഹം പറഞ്ഞു.
1 comment:
ക്രൈസ്തവര്‍ക്ക് പ്രാര്‍ഥനാലയം സിപിഐ എം ഓഫീസ്

Post a Comment