Wednesday, March 18, 2009

ഇടതുപക്ഷത്തോട് അടുക്കുന്ന മഞ്ചേരി

ഇടതുപക്ഷത്തോട് അടുക്കുന്ന മഞ്ചേരി


മഞ്ചേരി: മാറുന്നതിന് മുമ്പുതന്നെ മഞ്ചേരിയില്‍ മാറ്റം തുടങ്ങിയിരുന്നു. എല്‍ഡിഎഫിനോട് അടുത്തുകൊണ്ടിരിക്കുന്ന മണ്ഡലം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പുതുചരിത്രം കുറിക്കാനൊരുങ്ങുകയാണ്. യുഡിഎഫിനോടൊപ്പം എന്നും നിന്നിരുന്ന മഞ്ചേരി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതലാണ് മാറി ചിന്തിച്ചുതുടങ്ങിയത്. 2001-ല്‍ ലീഗിലെ ഇസ്ഹാഖ് കുരിക്കളെ 30,000 വോട്ടിന് വിജയിപ്പിച്ച മണ്ഡലം 2006-ല്‍ പി കെ അബ്ദുറബിന് 16,000 മാത്രമാണ് ഭൂരിപക്ഷം നല്‍കിയത്. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫിന്റെ ലീഡ് മൂവായിരമായി ചുരുങ്ങി. ചരിത്രത്തിലാദ്യമായി എല്‍ഡിഎഫ് വിജയിച്ച മഞ്ചേരി ലോക്സഭാ മണ്ഡലത്തില്‍ എംപിയുടെ സാന്നിധ്യവും ആദ്യമായിരുന്നു. എംപി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നാടിന്റെയാകെ മുഖഛായമാറ്റി. സംസ്ഥാന സര്‍ക്കാര്‍ മഞ്ചേരിക്ക് അനുവദിച്ച പദ്ധതികള്‍ ഏറെയാണ്. മഞ്ചേരി നഗരസഭയും തൃക്കലങ്ങോട്, പാണ്ടിക്കാട്, എടപ്പറ്റ, കീഴാറ്റൂര്‍ പഞ്ചായത്തുകളും ചേര്‍ന്നതാണ് മഞ്ചേരി മണ്ഡലം. നേരത്തെ മഞ്ചേരിയില്‍ ഉണ്ടായിരുന്ന കുഴിമണ്ണ, അരീക്കോട്, കാവനൂര്‍, കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകള്‍ ഏറനാട് മണ്ഡലത്തിലും പുല്‍പ്പറ്റ, ചീക്കോട്, മുതുവല്ലൂര്‍ പഞ്ചായത്തുകള്‍ മലപ്പുറം, കൊണ്ടോട്ടി മണ്ഡലങ്ങളിലുമായി പുനഃക്രമീകരിച്ചു. പൊന്നാനി ലോക്സഭാ മണ്ഡലത്തിലുണ്ടായിരുന്ന എടപ്പറ്റയും കീഴാറ്റൂരും വണ്ടൂര്‍ നിയമസഭാ മണ്ഡലത്തിലെ തൃക്കലങ്ങോട്, പാണ്ടിക്കാട് പഞ്ചായത്തുകളുമാണ് മഞ്ചേരി മണ്ഡലത്തിലേക്ക് പുതുതായി വന്നത്. 1,47,992 വോട്ടര്‍മാരാണ് മണ്ഡലത്തില്‍. 72,111 പുരുഷന്മാരും 75,881 സ്ത്രീകളും. പാണ്ടിക്കാട് പഞ്ചായത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് എല്‍ഡിഎഫ് ഭരിക്കുന്നത്. മഞ്ചേരി നഗരസഭയിലും കീഴാറ്റൂര്‍ പഞ്ചായത്തിലും രണ്ട് തവണയും തൃക്കലങ്ങോട്, എടപ്പറ്റ പഞ്ചായത്തുകളില്‍ ഒരു തവണയും എല്‍ഡിഎഫ് വിജയിച്ചു. തൃക്കലങ്ങോട് എല്‍ഡിഎഫിനും യുഡിഎഫിനും 12 സീറ്റ് വീതമാണ്. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് ഭരണത്തിലെത്തിയത്. മറ്റ് പഞ്ചായത്തുകളില്‍ നേരിയ വ്യത്യാസത്തിലാണ് യുഡിഎഫ് ഭരണം.

2 comments:

ഗള്‍ഫ് വോയ്‌സ് said...

ഇടതുപക്ഷത്തോട് അടുക്കുന്ന മഞ്ചേരി


മഞ്ചേരി: മാറുന്നതിന് മുമ്പുതന്നെ മഞ്ചേരിയില്‍ മാറ്റം തുടങ്ങിയിരുന്നു. എല്‍ഡിഎഫിനോട് അടുത്തുകൊണ്ടിരിക്കുന്ന മണ്ഡലം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പുതുചരിത്രം കുറിക്കാനൊരുങ്ങുകയാണ്.

Vote4Koni said...

പ്രവാസികൾ ഏറെയുള്ള മലപ്പുറം ജില്ലയിൽ ഒരു പാസ്പോർട്ട്‌ ഓഫിസ്‌ എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞു.കരിപ്പൂർ വിമാനത്താവളം രാജ്യാന്തര വിമാനത്താവളമാക്കുന്നതിന്‌ യത്നിച്ചു.ഇന്ത്യയിൽനിന്ന്‌ ഹജിനു പോകുന്ന തീർഥാടകരുടെ എണ്ണം 72,000ൽ നിന്ന്‌ 1,23,500 ആയി വർധിച്ചു.ഇവർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിഞ്ഞതാണ്‌ കൂടുതൽ പേരെ ഇവിടെ നിന്ന്‌ ഹജിന്‌ അയക്കാൻ ഇടയാക്കിയത്‌.

തുടർന്ന് വായിക്കുവൻ ഇവിടെ ക്ലിക്കുക