Wednesday, March 18, 2009

വേങ്ങരയില്‍ ടി കെ ഹംസ ആദ്യപര്യടനം പൂര്‍ത്തിയാക്കി

വേങ്ങരയില്‍ ടി കെ ഹംസ ആദ്യപര്യടനം പൂര്‍ത്തിയാക്കി


വേങ്ങര: വേങ്ങര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസയുടെ ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയായി. പ്രധാന പ്രവര്‍ത്തകരുടെയും പ്രമുഖ വ്യക്തികളുടെയും യോഗമാണ് നാല് കേന്ദ്രങ്ങളില്‍ നടന്നത്. ആവേശകരമായ അനുഭവമാണ് ടി കെ ഹംസക്ക് ലഭിച്ചത്. കുന്നുംപുറം, ഊരകം കീഴ്മുറി, പറപ്പൂര്‍, ഒതുക്കുങ്ങല്‍ എന്നിവിടങ്ങളിലായിരുന്നു യോഗങ്ങള്‍. മണ്ഡലത്തിലുടനീളം പാര്‍ടി പ്രവര്‍ത്തകരുടെ ബൂത്ത് കവന്‍ഷനുകള്‍ പൂര്‍ത്തിയായി. ചുവരെഴുത്തുകള്‍, ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ കവലകളിലും പ്രധാന കേന്ദ്രങ്ങളിലും നിറഞ്ഞുകഴിഞ്ഞു. 22-ന് വേങ്ങരയില്‍ നടക്കുന്ന എല്‍ഡിഎഫ് കവന്‍ഷന്‍ വിജയിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനത്തിലാണ് പ്രവര്‍ത്തകര്‍.

No comments: