വര്‍ഗീയഭ്രാന്തന്മാര്‍ക്കെതിരെ നടപടി വേണം: സാഹിത്യസംഘം
തിരു: വര്‍ഗീയ ആക്രമണങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനമാക്കിയിരിക്കുന്നവര്‍ അധികാരത്തില്‍ വന്നാല്‍ എന്തുചെയ്യുമെന്നതിന്റെ നയപ്രഖ്യാപനമാണ് കര്‍ണാടകത്തില്‍ നടക്കുന്നതെന്നും ഇതിനെ ചെറുക്കാന്‍ മതേതരശക്തികള്‍ രംഗത്തുവരണമെന്നും പുരോഗമന കലാസാഹിത്യസംഘം ജനറല്‍സെക്രട്ടറി വി എന്‍ മുരളി അഭ്യര്‍ഥിച്ചു. സഹപാഠിയുടെ വീട്ടില്‍ പിറന്നാളാഘോഷത്തിനെത്തിയ വിദ്യാര്‍ഥികളെ മതത്തിന്റെ പേരില്‍ ആക്രമിച്ച കാടത്തം വച്ചുപൊറിപ്പിക്കാവുന്നതല്ല. ഇത്തരം ആക്രമണം കര്‍ണാടകത്തില്‍ തുടരെത്തുടരെ ഉണ്ടാവുകയാണ്. വിദ്യാര്‍ഥികളുടെ സൌഹൃദവും സംസാരവും മതംനോക്കി വേണമെന്ന ഫാസിസ്റ് നയമാണ് സംഘപരിവാര്‍ കക്ഷികള്‍ അവിടെ നടപ്പാക്കുന്നത്. ബസില്‍വച്ച് സുഹൃത്തിനോട് സംസാരിച്ച പെകുട്ടിയെ തട്ടിക്കൊണ്ടുപോയതും ഹോട്ടലില്‍ കയറി സ്ത്രീകളെ ആക്രമിച്ചതും അടുത്ത കാലത്താണ്. ഈ ഫാസിസം കേരളത്തിലേക്കു വ്യാപിക്കാതിരിക്കുന്നത് ഇവിടെ ഇടതുപക്ഷം ശക്തമായതുകൊണ്ടുമാത്രമാണ്. കേരളത്തില്‍ ഇടയലേഖനമിറക്കി കമ്യൂണിസ്റ്വിരുദ്ധ രാഷ്ട്രീയം കളിക്കുന്ന ചില മതപുരോഹിതര്‍ ഗുജറാത്തിലും ഒറീസയിലും ഇപ്പോള്‍ കര്‍ണാടകത്തിലും നടക്കുന്ന കാര്യങ്ങള്‍ വിലയിരുത്തണം. ന്യൂനപക്ഷ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഉറച്ചുനിന്നു പോരാടുന്ന ഇടതുപക്ഷത്തോടൊപ്പം അണിചേര്‍ന്നുകൊണ്ടുവേണം വര്‍ഗീയഫാസിസത്തെ ചെറുക്കേണ്ടതെന്ന തിരിച്ചറിവിലേക്ക് അവര്‍ ഉയരേണ്ടതുണ്ട്. കര്‍ണാടകത്തിലെ വര്‍ഗീയഭ്രാന്തന്മാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും പുരോഗമന കലാസാഹിത്യ സംഘം ആവശ്യപ്പെടുന്നു
Tuesday, March 17, 2009
Subscribe to:
Post Comments (Atom)
1 comment:

Post a Comment