നേതാക്കളെത്തി; പ്രചാരണം മുറുകി
മലപ്പുറം: നേതാക്കളുടെ പര്യടനം ആരംഭിച്ചതോടെ ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകി. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യാഴാഴ്ച ഏറനാട്, കൊണ്ടോട്ടി, മലപ്പുറം, വേങ്ങര മണ്ഡലങ്ങളില്‍ പ്രചാരണറാലികളില്‍ പങ്കെടുത്തു. അടുത്ത ദിവസങ്ങളില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ വൃന്ദാകാരാട്ട്, വി എസ് അച്യുതാനന്ദന്‍, എം കെ പന്ഥെ, എസ് രാമചന്ദ്രന്‍പിള്ള,കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര സെക്രട്ടറിയറ്റംഗം എ വിജയരാഘവന്‍ എന്നിവര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പങ്കെടുക്കും. പ്രകാശ് കാരാട്ട് ഒമ്പതിന് വൈകിട്ട് അഞ്ചിന് താനൂര്‍, ഏഴിന് പെരിന്തല്‍മണ്ണ, വി എസ് അച്യുതാനന്ദന്‍ ഏഴിന് വൈകിട്ട് 4.30 പുത്തനത്താണി, 7.30 മങ്കട വെങ്ങാട്, പിണറായി വിജയന്‍ നാലിന് പകല്‍ 11ന് തിരൂര്‍ എന്നിവിടങ്ങളില്‍ പ്രസംഗിക്കും. എം കെ പന്ഥെ അഞ്ചിന് പകല്‍ 11ന് പെരിന്തല്‍മണ്ണയിലും മൂന്നിന് പുല്‍പ്പറ്റയിലും കോടിയേരി ബാലകൃഷ്ണന്‍ ആറിന് രാവിലെ 9.30ന് പടിഞ്ഞാറങ്ങാടിയിലും 11ന് ചങ്ങരംകുളത്തും 3ന് മംഗലത്തും 5ന് വളാഞ്ചേരിയിലും 7ന് തിരൂരങ്ങാടിയിലും പ്രസംഗിക്കും. എസ് രാമചന്ദ്രന്‍പിള്ള പത്തിന് പകല്‍ 3ന് പള്ളിക്കലും 5ന് വാഴയൂരിലും പ്രസംഗിക്കും. എ കെ ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കള്‍ യുഡിഎഫ് പ്രചാരണത്തിന് ജില്ലയിലെത്തുന്നുണ്ട്. ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച ജില്ലയിലെ മൂന്ന് പൊതുയോഗങ്ങളില്‍ പങ്കെടുത്തു. ബിജെപി നേതാവ് വെങ്കയ്യനായിഡു അഞ്ചിന് അങ്ങാടിപ്പുറത്ത് പൊതുയോഗത്തില്‍ പങ്കെടുക്കും. വയനാട് ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എം റഹ്മത്തുള്ളയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എടവണ്ണയില്‍ സംഘടിപ്പിച്ച റാലി പിണറായി ഉദ്ഘാടനം ചെയ്തു. പകല്‍ 11 മണിയോടെ എടവണ്ണ ടൌണിലായിരുന്നു പരിപാടി. അഡ്വ. കിഴിശേരി പ്രഭാകരന്‍ അധ്യക്ഷനായി. ഡെപ്യൂട്ടി സ്പീക്കര്‍ ജോസ്ബേബി, സിപിഐ എം ജില്ലാ സെക്രട്ടറി കെ ഉമ്മര്‍മാസ്റ്റര്‍, സ്ഥാനാര്‍ഥി അഡ്വ. എം റഹ്മത്തുള്ള എന്നിവര്‍ സംസാരിച്ചു. ടി പി സുല്‍ഫിക്കര്‍അലി സ്വാഗതം പറഞ്ഞു. എടവണ്ണപ്പാറയില്‍ ആയിരങ്ങള്‍ പങ്കെടുത്ത എല്‍ഡിഎഫ് റാലി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. കെ എം കോയാമു അധ്യക്ഷനായി. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ശ്രീരാമകൃഷ്ണന്‍, സുന്ദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ നീലകണ്ഠന്‍ സ്വാഗതം പറഞ്ഞു. വള്ളുവമ്പ്രത്ത് നടന്ന പൊതുയോഗം പിണറായി ഉദ്ഘാടനംചെയ്തു. ഒ എം ജബ്ബാര്‍ഹാജി അധ്യക്ഷനായി. പി എം എ സലാം, സി കെ അബ്ദുള്‍അസീസ്, പി ശ്രീരാമകൃഷ്ണന്‍, പുല്‍പ്പറ്റ അബ്ദുറഹിമാന്‍, നറുകര ഗോപി എന്നിവര്‍ സംസാരിച്ചു. അഡ്വ. എം മുഹമ്മദ് സ്വാഗതം പറഞ്ഞു. കുന്നുംപുറത്ത് നടന്ന എല്‍ഡിഎഫ് പൊതുയോഗം പിണറായി ഉദ്ഘാടനംചെയ്തു. ഇ കെ ആലിമൊയ്തീന്‍ അധ്യക്ഷനായി. പി എം എ സലാം എംഎല്‍എ, പുളിക്കല്‍ മൊയ്തീന്‍കുട്ടി, എം ഉമ്മര്‍ മാസ്റ്റര്‍, കൊളക്കാട്ടില്‍ ഇബ്രാഹിംകുട്ടി എന്നിവര്‍ സംസാരിച്ചു.
Thursday, April 2, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment