Thursday, April 2, 2009

ഡോ. ഹുസൈന്‍ രണ്ടത്താണിക്ക് ചിഹ്നം സീലിങ്ഫാന്‍



ഡോ. ഹുസൈന്‍ രണ്ടത്താണിക്ക് ചിഹ്നം സീലിങ്ഫാന്‍

മലപ്പുറം: പൊന്നാനി മണ്ഡലത്തില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണിക്ക് ചിഹ്നമായി ലഭിച്ചത് സീലിങ്ഫാന്‍. ബാലറ്റ്പേപ്പറില്‍ ഏഴാം സ്ഥാനമാണ് ഡോ. ഹുസൈന്‍ രണ്ടത്താണിയുടേത്. ഹുസൈന്‍ എന്നപേരില്‍ അഞ്ച് പേരാണ് രണ്ടത്താണിക്കെതിരെ രംഗത്തെത്തിയത്. ഹുസൈന്‍ എടയത്ത്, ഹുസൈന്‍ കടായക്കല്‍, ഹുസൈന്‍ ചെരിച്ചിയില്‍, ഹുസൈന്‍, ഡോ. ഹുസൈന്‍ എന്നിവരാണ് രംഗത്തുള്ളത്. മൊത്തം 13 സ്ഥാനാര്‍ഥികളാണ് പൊന്നാനിയിലുള്ളത്. ഇ ടി മുഹമ്മദ്ബഷീര്‍ (മുസ്ളിംലീഗ്), കെ ജനചന്ദ്രന്‍മാസ്റ്റര്‍ (ബിജെപി), പി കെ മുഹമ്മദ് (ബിഎസ്പി) എന്നിവര്‍ക്കുപുറമെ നാല് മറ്റ് സ്വതന്ത്രന്മാര്‍കൂടി രംഗത്തുണ്ട്. മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ നാലുപേരാണ് രംഗത്തുള്ളത്. നാലാമത്തെ പേരായാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസയുടെത്. അഡ്വ. ഇ എ അബൂബക്കര്‍ (ബിഎസ്പി), അഡ്വ. എന്‍ അരവിന്ദന്‍ (ബിജെപി), ഇ അഹമ്മദ് (മുസ്ളിംലീഗ്) എന്നിവരാണ് രംഗത്തുള്ള മറ്റു മൂന്നുപേര്‍.

1 comment:

ഗള്‍ഫ് വോയ്‌സ് said...

ഡോ. ഹുസൈന്‍ രണ്ടത്താണിക്ക് ചിഹ്നം സീലിങ്ഫാന്‍

മലപ്പുറം: പൊന്നാനി മണ്ഡലത്തില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണിക്ക് ചിഹ്നമായി ലഭിച്ചത് സീലിങ്ഫാന്‍. ബാലറ്റ്പേപ്പറില്‍ ഏഴാം സ്ഥാനമാണ് ഡോ. ഹുസൈന്‍ രണ്ടത്താണിയുടേത്. ഹുസൈന്‍ എന്നപേരില്‍ അഞ്ച് പേരാണ് രണ്ടത്താണിക്കെതിരെ രംഗത്തെത്തിയത്. ഹുസൈന്‍ എടയത്ത്, ഹുസൈന്‍ കടായക്കല്‍, ഹുസൈന്‍ ചെരിച്ചിയില്‍, ഹുസൈന്‍, ഡോ. ഹുസൈന്‍ എന്നിവരാണ് രംഗത്തുള്ളത്. മൊത്തം 13 സ്ഥാനാര്‍ഥികളാണ് പൊന്നാനിയിലുള്ളത്. ഇ ടി മുഹമ്മദ്ബഷീര്‍ (മുസ്ളിംലീഗ്), കെ ജനചന്ദ്രന്‍മാസ്റ്റര്‍ (ബിജെപി), പി കെ മുഹമ്മദ് (ബിഎസ്പി) എന്നിവര്‍ക്കുപുറമെ നാല് മറ്റ് സ്വതന്ത്രന്മാര്‍കൂടി രംഗത്തുണ്ട്. മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ നാലുപേരാണ് രംഗത്തുള്ളത്. നാലാമത്തെ പേരായാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസയുടെത്. അഡ്വ. ഇ എ അബൂബക്കര്‍ (ബിഎസ്പി), അഡ്വ. എന്‍ അരവിന്ദന്‍ (ബിജെപി), ഇ അഹമ്മദ് (മുസ്ളിംലീഗ്) എന്നിവരാണ് രംഗത്തുള്ള മറ്റു